Tag: mumbai

രണ്ടാം ഘട്ട അനുമതിയുമായി മോണോ റോയില്‍ ഒരുങ്ങുന്നു

മോണോ റെയില്‍ രണ്ടാംഘട്ട പാതയ്ക്ക് റെയില്‍വേ സുരക്ഷാ കമ്മിഷണര്‍ അനുമതി നല്‍കി. വിവിധ ഘട്ടങ്ങളിലായി നടത്തിയ സുരക്ഷാ പരിശോധനകള്‍ക്കു ശേഷമാണിത്. ചെമ്പുര്‍ മുതല്‍ വഡാല വരെയാണ് ആദ്യപാത. വഡാല മുതല്‍ ജേക്കബ് സര്‍ക്കിള്‍ വരെ രണ്ടാംഘട്ട പാത. ഏതാനും നടപടിക്രമങ്ങള്‍ കൂടി പൂര്‍ത്തിയാക്കിയ ശേഷമേ രണ്ടാംപാതയില്‍ എന്നു സര്‍വീസ് ആരംഭിക്കുമെന്നു പറയാനാകൂവെന്ന് മുംബൈ മെട്രോപ്പൊലിറ്റന്‍ റീജന്‍ ഡവലപ്‌മെന്റ് അതോറിറ്റി അറിയിച്ചു. 2014ല്‍ തുറന്ന ചെമ്പൂര്‍ – വഡാല പാതയില്‍ കഴിഞ്ഞ നവംബറില്‍ ട്രെയിനില്‍ തീപിടിത്തമുണ്ടായതിനെത്തുടര്‍ന്ന് നിര്‍ത്തിവച്ച സര്‍വീസ് ഇനിയും പുനഃരാരംഭിച്ചിട്ടില്ല.

മുംബൈയില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ബി എം സി പദ്ധതി

ദക്ഷിണ മുംബൈയിലെ പൈതൃക കെട്ടിടങ്ങളിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പദ്ധതിയുമായി ബിഎംസി. ആകര്‍ഷകമായ പൈതൃക കെട്ടിടങ്ങള്‍ തിരഞ്ഞെടുത്ത് മോടി പിടിപ്പിച്ച്, പ്രത്യേക മേഖലയായി തിരിച്ച് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുകയാണു ലക്ഷ്യം. ബിഎംസി ആസ്ഥാന മന്ദിരം, ഓവല്‍ മൈതാനം, സെന്റ്‌ സേവ്യേഴ്‌സ് കോളജ്, ക്രോസ് മൈതാനം, ആര്‍ട് ഗാലറി, ഹോര്‍ണിമന്‍ സര്‍ക്കിള്‍, ഫ്‌ലോറ ഫൗണ്ടന്‍, കൊളാബയിലെ വില്ലിങ്ടന്‍ ഫൗണ്ടന്‍, ചത്രപതി ശിവാജി വാസ്തു സന്‍ഗ്രാലയ (പ്രിന്‍സ് ഓഫ് വെയില്‍സ് മ്യൂസിയം) എന്നിവയാണ് പൈതൃക വിനോദ സഞ്ചാരത്തിനായി തിരഞ്ഞെടുക്കുന്ന മന്ദിരങ്ങള്‍. ദാദര്‍, പരേല്‍ എന്നിങ്ങനെ തുണിമില്ലുകളും പരമ്പരാഗത ശൈലിയിലുള്ള കെട്ടിടങ്ങളും മറ്റുമായി നിന്നിരുന്ന സ്ഥലങ്ങളെല്ലാം ആധുനികവല്‍കരണത്തിന്റെ പാതയിലാണ്. ചില്ലുപൊതിഞ്ഞ അംബരചുംബികളായ കെട്ടിടങ്ങളാണ് ഇവിടെ ഇപ്പോള്‍ തലയുയര്‍ത്തുന്നത്. ഈ സാഹചര്യത്തില്‍ പഴമയോടെ അവശേഷിക്കുന്ന നഗരക്കാഴ്ചകളിലേക്ക് ആളുകളെ കൂടുതലായി ആകര്‍ഷിക്കാനാണു ശ്രമമെന്ന് ബിഎംസി പൈതൃകവിഭാഗം ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. കെട്ടിടങ്ങള്‍ക്കും അതിലേക്കുള്ള പാതകള്‍ക്കും സമാന നിറങ്ങള്‍ നല്‍കിയും സമാനതകള്‍ തോന്നിപ്പിക്കുന്ന ഘടകങ്ങള്‍ ഒരുക്കിയും കൂടുതല്‍ ആകര്‍ഷകമാക്കും. ഈ ... Read more

Runway at Mumbai airport to remain closed

Flying in and out of Mumbai for the next two days as the main runway will remain closed due to the pre-monsoon maintenance work on the main runway. The routine exercise to remove rubber deposits on the runway will be carried out on April 9 and 10 for six hours each day between 11 AM and 5 PM. Though, the secondary runway will be functional during the maintenance work, several flights are expected to be rescheduled and cancelled. On Sunday, Jet Airways had released a list of rescheduled and cancelled flights on its website. “Due to pre-planned maintenance activities before the ... Read more

Railway to fasten trains at Golden Quadrilateral

Indian Railway, as part of fastening trains connecting the four metro cities of Kolkata, Chennai, Mumbai and Delhi (Quadrilateral) has asked the concerned authorities to improve the existing infrastructure. The new move came after the officials come to know that the existing services lacked speed. The ministry also said that the trains should improve the current speed of 60 kmph to 130kmph. Top officials of the Indian railway had sent letters to the General Managers of Indian Railway.  On ensuring necessary steps to fasten the lines connecting the golden quadrilateral. “A review of the maximum permissible speed of the section ... Read more

വേനലവധി തിരക്കില്‍ മുംബൈ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍

വേനല്‍ കടുത്തതോടെ മുബൈയില്‍ വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ തിരക്കേറി. വസായ്ഗാവിലെ സുറിച്ചിബാഗ്, ബൊയ്ഗാവ്, നാലസൊപാരയിലെ കലംബ്, രാജോഡി, വിരാറിലെ അര്‍ണാല തുടങ്ങിയ കടലോര വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വൈകുന്നേരങ്ങളിലാണ് ജനത്തിരക്ക്. വേനലവധിക്കായി സ്‌കൂളുകള്‍ അടച്ചതോടെയാണ് തിരക്ക് ഏറുവാന്‍ കാരണമായത്. ചൂടില്‍ നിന്ന് രക്ഷനേടുവാനായി ദേശീയപാതയ്ക്കരികിലെ തുങ്കരേശ്വര്‍ വനത്തിലും കുളിര്‍ തേടി ദൂരപ്രദേശങ്ങളിലും നിന്നും ആളുകള്‍ എത്തുന്നുണ്ട്. കടലോരങ്ങളാണ് അവധിയായതിനാല്‍ കുട്ടികള്‍ തിരഞ്ഞെടുക്കുന്നത്. പാല്‍ഘറിലെ കേള്‍വ-മാഹിം, സാത്പാട്ടി, ബോര്‍ഡി, ഡഹാണു കടലോരങ്ങളിലാണ് കുടുംബങ്ങള്‍ കൂടുതല്‍ എത്തുന്നത്.

മുംബൈയിലെ ലോക്കല്‍ ട്രെയിനുകളുടെ വേഗം കൂട്ടുമെന്ന് റെയില്‍വേ

സിഎസ്എംടിയില്‍നിന്ന് പന്‍വേലിലേക്കുള്ള യാത്രയ്ക്ക് കാല്‍ മണിക്കൂര്‍ കുറയ്ക്കാനൊരുങ്ങി മധ്യറെയില്‍വേ. സിഎസ്എംടിയില്‍നിന്ന് 49 കിലോമീറ്റര്‍ ദൂരെ ഉള്ള പന്‍വേലില്‍ എത്താന്‍ നിലവില്‍ ഒരു മണിക്കൂറും 20 മിനിറ്റും വേണം. ട്രെയിനിന്റെ വേഗം വര്‍ധിപ്പിച്ചു കാല്‍ മണിക്കൂര്‍ നേരത്തെ ലോക്കല്‍ ട്രെയിനുകള്‍ എത്തിക്കാനാണു നീക്കം. ഇതോടെ, 65 മിനിറ്റ് കൊണ്ട് ട്രെയിന്‍ പന്‍വേലിലെത്തും. ഇത്രയും ദൂരമുളള മധ്യറെയില്‍വേ, പശ്ചിമ റെയില്‍വേകളിലെ സ്ഥലങ്ങളിലേക്കു 45-50 മിനിറ്റ് കൊണ്ട് ഓടിയെത്താന്‍ പാകത്തില്‍ ഫാസ്റ്റ് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.   മധ്യറെയില്‍വേയിലെ കല്യാണ്‍, അംബര്‍നാഥ്, ഖോപോളി, കര്‍ജത്, ആസന്‍ഗാവ്, പശ്ചിമ റെയില്‍വെയിലെ ഭായിന്ദര്‍, വിരാര്‍ തുടങ്ങിയ ദൂരസ്ഥലങ്ങളിലേക്ക് ഒട്ടേറെ ഫാസ്റ്റ് ട്രെയിനുകള്‍ ഓടുന്നതിനാല്‍, യാത്രക്കാര്‍ തങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളിലേക്കുള്ള ദൂരം ശരിക്കും അറിയുന്നില്ല. ഇതില്‍ പലരും ദിവസവും നഗരത്തിലെത്തി ജോലിചെയ്തു മടങ്ങുന്നവരാണ്. പന്‍വേല്‍ റൂട്ടായ ഹാര്‍ബര്‍ ലൈനില്‍ രണ്ടുവരി പാത മാത്രമായതിനാലാണ് ഫാസ്റ്റ് ട്രെയിന്‍ ഓടിക്കാനാകാത്തത്. ഫാസ്റ്റ് ലോക്കല്‍ ട്രെയിന്‍ ഓടിക്കുന്ന മറ്റു റൂട്ടുകളിലെല്ലാം നാലുവരി പാതകളുണ്ട്. രണ്ടു ... Read more

ജുഹുവിന് സമ്മാനവുമായി അക്ഷയ് കുമാര്‍

ജുഹു ബീച്ചിന് നടന്‍ അക്ഷയ് കുമാറിന്റെ സമ്മാനമായി പത്തു ലക്ഷം രൂപയുടെ മൊബൈല്‍ ശുചിമുറി. കഴിഞ്ഞയാഴ്ചയാണ് ശുചിമുറിക്കുള്ള ചെലവു വഹിക്കാന്‍ തയാറാണെന്ന് നടന്‍ ബിഎംസി കെ-വാര്‍ഡിന്റെ അഡീഷനല്‍ കമ്മിഷണറെ അറിയിച്ചത്. നാലു ദിവസം മുന്‍പ് വാഗ്ദാനം ചെയ്ത പണം കൈപ്പറ്റി ബിഎംസി ശുചിമുറി സ്ഥാപിച്ചു. ശുചിമുറി ഉപയോഗം സൗജന്യമാണെങ്കിലും പരിപാലനം ആരെങ്കിലും ഏറ്റെടുക്കാന്‍ തയാറായാല്‍ പേ ആന്‍ഡ് യൂസ് അടിസ്ഥാനത്തില്‍ കരാര്‍ നല്‍കാനാണ് ബിഎംസിയുടെ ഉദ്ദേശ്യം. pic courtesy: Indian Express ശുചിമുറിയില്ലാത്തവരുടെ ദൈന്യതയുടെ കഥ പറയുന്ന ‘ടോയ് ലെറ്റ്‌ ഏക് പ്രേം കഥ’ എന്ന സിനിമയിലെ നായകനായ അക്ഷയയുടെ ശ്രദ്ധയിലേക്ക് ഈ വിഷയം കൊണ്ടുവന്നത് ഭാര്യയും നടിയുമായ ട്വിങ്കിള്‍ ഖന്നയാണ്. കഴിഞ്ഞ ഓഗസ്റ്റിലാണ് ബീച്ചില്‍ തുറസ്സായ സ്ഥലത്ത് വിസര്‍ജനം നടത്തുന്നതു മൂലമുള്ള പ്രയാസങ്ങള്‍ ട്വിങ്കിള്‍ ട്വീറ്റിയത്. രാവിലെ ബീച്ചിലെ പ്രഭാതസവാരിക്കിടെ തുറസ്സായ സ്ഥലത്ത് വിസര്‍ജിക്കുന്ന ഒരാളെ കണ്ടുമുട്ടിയതിന്റെ ബുദ്ധിമുട്ട് ചിത്രം സഹിതമാണ് ട്വിങ്കിള്‍ പോസ്റ്റ് ചെയ്തത്. പ്രധാനമന്ത്രിയുടെ ശുചിത്വ ഭാരത ... Read more

പുണെ മെട്രോ തൂണുകളില്‍ ഇനി പച്ചപ്പിന്റെ വസന്തകാലം

നിര്‍മാണം പുരോഗമിക്കുന്ന പുണെ മെട്രോ റെയില്‍ പദ്ധതിയുടെ തൂണുകളില്‍ വെര്‍ട്ടിക്കല്‍ പൂന്തോപ്പ് നിര്‍മാണം പുരോഗമിക്കുന്നു.വെര്‍ട്ടിക്കല്‍ പൂന്തോപ്പ് മലിനീകരണം കുറയ്ക്കാനും മെട്രോ പാതയുടെ മോടി കൂട്ടാനും വഴിയൊരുക്കും. പിംപ്രി-ചിഞ്ച്വാഡില്‍ നിന്നു സ്വാര്‍ ഗേറ്റിലേക്കും വനാസില്‍ നിന്നു റാംവാഡിയിലേക്കുമുള്ള പാതകളിലെ മെട്രോ പില്ലറുകളിലാകും പൂന്തോട്ടമൊരുക്കുക. നാഗ്പുരിലെ മെട്രോ പില്ലറുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ച വെര്‍ട്ടിക്കല്‍ പൂന്തോട്ടം വിജയകരമായ സാഹചര്യത്തിലാണു പദ്ധതി പുണെയിലേക്കു നീട്ടാന്‍ തീരുമാനിച്ചത്. പച്ചപ്പു വര്‍ധിപ്പിച്ച് മലിനീകരണം തടയുകയാണു ലക്ഷ്യം. പില്ലറുകളുടെ പ്രതലത്തില്‍ സ്ഥാപിക്കുന്ന കനംകുറഞ്ഞ ഇരുമ്പു ചട്ടങ്ങളില്‍ ചെറിയ ചെടിച്ചട്ടികള്‍ വച്ചായിരിക്കും വെര്‍ട്ടിക്കല്‍ പൂന്തോട്ടം ഒരുക്കുക. മെട്രോ സ്റ്റേഷനുകളില്‍ നിന്നുള്ള മലിനജലം ശുദ്ധീകരിച്ച് ഡ്രിപ്പ് ഇറിഗേഷന്‍ വഴി ചെടികള്‍ നനയ്ക്കും. മെട്രോ പദ്ധതിക്കായി മുറിച്ചുനീക്കിയ മരങ്ങള്‍ക്കു പകരം കൂടിയാകും തൂണുകളിലെ പച്ചപ്പ്.

മുംബൈ- ഡല്‍ഹി എക്‌സ്പ്രസ് വേ ഒരുങ്ങുന്നു

മുംബൈ- ഡല്‍ഹി എക്‌സ്പ്രസ് വേ വരുന്നു. പാതയുടെ നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ മുബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് റോഡ് മാര്‍ഗമുള്ള യാത്രാസമയം 12 മണിക്കൂറായി കുറയുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. നിലവില്‍ റോഡ് മാര്‍ഗം സഞ്ചരിക്കുവാന്‍ ഒരു ദിവസം വേണം. വേഗമേറിയ തീവണ്ടി രാജധാനി എക്‌സ്പ്രസില്‍ 16 മണിക്കൂര്‍ കൊണ്ടാണ് മുബൈയില്‍ നിന്ന് ഡല്‍ഹിയിലെത്തുന്നത്. കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയ പദ്ധതി നടപ്പാക്കുന്നത് യൂണിയന്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ടും ഹൈവേ മന്ത്രാലയവും ചേര്‍ന്നാണ്. നാല് ഘട്ടമായി പണിയുന്ന പാതയിലെ ഏറ്റവും കുറഞ്ഞ വേഗം 120 കിലോമീറ്ററായിരിക്കും. ഒന്നാംഘട്ടം ഡല്‍ഹി മുതല്‍ ജയ്പുര്‍ വരെയും രണ്ടാംഘട്ടം ജയ്പുര്‍ മുതല്‍ കോട്ട വരെയും മൂന്നാംഘട്ടത്തില്‍ കോട്ട മുതല്‍ വഡോദര വരെയും നാലാംഘട്ടം വഡോദര മുതല്‍ മുംബൈ വരെയുമാണ് നടപ്പാക്കാനുദ്ദേശിക്കുന്നത്. 225 കിലോമീറ്റര്‍ ദൂരം വരുന്ന ഡല്‍ഹി- ജയപൂര്‍ എക്‌സ്പ്രസ് വേ പൂര്‍ത്തിയാക്കുന്നതിനായി 16,000 കോടി രൂപയുടെ ചിലവാണ് പ്രതീക്ഷിക്കുന്നത്. 15 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ... Read more

Travel Tours opens a new chapter in Kolkata

Travel Tours, one of the world’s leading leisure travel brand of FCTG (Flight Centre Travel Group) Australia, has stated their second retail and first franchise store at Salt Lake City in Kolkata. The new venture was inaugurated by Mr Shravan Gupta, Executive Director, Leisure Business FCM Travel Solutions and Mr Sitaram Sharma, President of Bharat Chambers and Commerce. The new branch of Travel Tours caters all kinds of needs associated with travel and tourism namely- family tours, business travellings, honeymoon packages, domestic and international flights, customised group holidays, hotels, car transfers, visa, cruise vacations and adventure holidays. According to the statistics ... Read more

Uber, Ola drivers on nation-wide strike

The online peer to peer cab service, Uber and Ola drivers from Mumbai, New Delhi, Bangalore, Pune and Hyderabad had declared, a national wide infinite strike from Saturday midnight. The drivers collectively have put forward over 6 demands against the corporates. The advertisement from Uber and Ola are misguiding the drivers, as they fail to generate revenue to return their monthly vehicle EMI. The main problem faced by the drivers from the states, was the increasing number of cars and fewer customers, which further raised suicides among the drivers, due to the accumulation of bank debts. Frequent fine collection from ... Read more

Twin tunnel in Maharashtra

As part of the Missing Link Project, the Maharashtra State Road Development Corporation (MSRDC), is constructing one of the longest four-lane tunnels in the world, between Mumbai and Pune. The project is scheduled to be completed by 2021. The project, joining Kusgaon village and Chavani village in Pune, would be at a length of over 19.8 km. The two twin tunnels will together constitute (4+4) four lanes for a hassle-free, to and fro commuting. Construction programme would be a challenge as one of the tunnels would be passing 150 metre below a lake in Lonavala. “Though there are tunnels longer than ... Read more

മുബൈയില്‍ ആനപ്പൂരം

വര്‍ളി കടലോരത്ത് ഫൈബറില്‍  തീര്‍ത്ത 101 ഗജവീരന്‍മാരുടെ പ്രദര്‍ശനം. യഥാര്‍ത്ഥ ആനകളുടെ മൂന്നില്‍ രണ്ട് വലിപ്പമുള്ള പ്രതിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. ദി എലഫെന്റ് പരേഡ് എന്ന ആര്‍ട്ട് എക്‌സ്ബിഷന്റെ ഭാഗമായിട്ടാണ് മുബൈ നഗരത്തില്‍ ആനകളുടെ രൂപം എത്തിയത്. മാര്‍ച്ച് മൂന്ന് മുതല്‍ ആരംഭിച്ച പ്രദര്‍ശനം 18 വരെ തുടരും. ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ മുന്നിലായിരുന്നു പ്രദര്‍ശനം ആരംഭിച്ചത്. അവിടെ നിന്ന് പ്രിയദര്‍ശിനി പാര്‍ക്കിന്റെ പച്ചപ്പുല്‍പരപ്പിലേക്ക് വന്നു. വര്‍ളി കടലോരത്തേക്ക് പ്രദര്‍ശനം വന്നതോടെ സായാഹ്നം ആസ്വദിക്കാനെത്തിയവര്‍ക്ക് പല വര്‍ണ്ണങ്ങളിലുള്ള ആനകള്‍ തീര്‍ത്ത അത്ഭുതം വലുതല്ല. വരും ദിവസങ്ങളില്‍ വിവിധ ഷോപ്പിങ് മാളുകളിലും, ബാന്ദ്രയിലെ കോട്ടയിലും ഈ ആനകള്‍ കാഴ്ച വിരുന്നൊരുക്കി നില്‍ക്കും. 2006ല്‍ ആണ് ലോകത്താകെയുള്ള ആനകളുടെ സംരക്ഷണത്തിന് ധനസമാഹരണാര്‍ഥമാണ് വിവിധ കലാകാരമാരുടെയും സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ പ്രമുഖരുടെയും സഹകരണത്തോടെ ദ് എലിഫെന്റ് പരേഡ് എന്ന് പദ്ധതിക്ക് തുടക്കം കുറിച്ചത്. പതിനൊന്നു വര്‍ഷത്തിനിടെ ഇതുവരെ ലണ്ടന്‍, ഹോങ്കോങ് നഗരങ്ങളിലടക്കം 24 സ്ഥലങ്ങളില്‍ പ്രദര്‍ശനം ... Read more

പകിട്ടുള്ള ടൂറിസമല്ല: പരിവട്ടം അനുഭവിച്ചറിയാം.. മുംബൈയില്‍ ചേരി ടൂറിസം

മുംബൈ : ചേരിയില്‍ മുന്നിലാണ് മുംബൈ. നഗരം ആകാശത്തോളം വളര്‍ന്നപ്പോള്‍ അതിനു വിത്തും വളവുമായവര്‍ ചേരികളില്‍ നിറഞ്ഞു.അംബരചുംബികളായ കെട്ടിടങ്ങള്‍ക്കരികെ അത് കേട്ടിപ്പൊക്കിയവരുടെ ചേരികളും വളര്‍ന്നു. സ്ലം ഡോഗ് മില്ല്യനര്‍ എന്ന ചിത്രം മുംബൈ ചേരികളുടെ കാഴ്ച്ചകൂടിയായി. പലതരം ടൂറിസം കടന്ന് ഒടുവില്‍ ജയില്‍ ടൂറിസത്തില്‍ എത്തിയ നാടാണ് മഹാരാഷ്ട്ര. ഇവിടെയാണ്‌ ചേരി ടൂറിസവും പിറക്കുന്നത്‌. ചേരി നിവാസികളുടെ ജീവിത ദുരിതം മനസിലാക്കി പണം മുടക്കി ചേരിയില്‍ കഴിയാന്‍ അവസരമെന്നാണ് ഇതിന്‍റെ പ്രചാരണം. ഹോളണ്ട് സ്വദേശി ഡേവിഡ് ബിജലിന്‍റെതാണ് ആശയം. ചേരി നിവാസികള്‍ക്കിടയിലാണ് ഡേവിഡിന്‍റെ പ്രവര്‍ത്തനം. ചേരിയില്‍ താമസിക്കുന്ന രവി സന്‍സിയാണ് ചേരി ടൂറിസത്തില്‍ ഡേവിഡിന്‍റെ പങ്കാളി. രണ്ടായിരം രൂപയാണ് ചേരിയില്‍ താമസിക്കാന്‍ നിരക്ക്. പണം മുഴുവന്‍ കുടില്‍ ഉടമക്ക് നല്‍കും.അതിഥിക്ക് പ്രത്യേക സ്ഥലമുണ്ടാകും. അവിടെ പുതിയ വിരി വിരിച്ച നിലത്തു കിടക്കാം.എസിയും ഫ്ലാറ്റ് ടിവിയുമുണ്ടാകും.എന്നാല്‍ മലമൂത്ര വിസര്‍ജ്ജനത്തിനു ചേരിയിലെ പൊതു ശൌചാലയം ഉപയോഗിക്കണം. രവി സന്‍സിയുടെ വീട് അഴുക്കു ചാലിനോട് ചേര്‍ന്നാണ്. ... Read more

ജയിലുകളില്‍ ചെന്ന് രാപ്പാര്‍ക്കാം: തടവുജീവിതം അനുഭവിച്ചറിയാം

മുംബൈ: ജയിലുകളില്‍ തടവുപുള്ളികളുടെ ജീവിതം എങ്ങനെയാണ്? മിക്കവര്‍ക്കും കേട്ടറിവേയുള്ളൂ. എന്നാല്‍ ഇനി അനുഭവിച്ചറിയാം. തെലങ്കാനക്ക് പിന്നാലേ മഹാരാഷ്ട്രയും ജയില്‍ ടൂറിസവുമായി വരുന്നു. ജയില്‍മുറികള്‍ വാടകയ്ക്ക് നല്‍കാനുള്ള നിര്‍ദ്ദേശം അടുത്തയാഴ്ച ജയില്‍ വകുപ്പ് മഹാരാഷ്ട്ര സര്‍ക്കാരിന് സമര്‍പ്പിക്കും. ലക്‌ഷ്യം പലത് ടൂറിസം വികസനത്തില്‍ വലിയ കാല്‍വെയ്പാകും പദ്ധതിയെന്ന് മഹാരാഷ്ട്ര ജയില്‍ മേധാവി ബിപിന്‍ ബിഹാരി. ജയിലിലെ ദുഷ്കര ജീവിതം മറ്റുള്ളവരെ കുറ്റകൃത്യങ്ങളില്‍ നിന്നകറ്റുമെന്നും ജയില്‍ മേധാവിക്ക് പ്രതീക്ഷ. 54 ജയിലുകളാണ് മഹാരാഷ്ട്രയിലുള്ളത്. ഇതില്‍ ഒമ്പതെണ്ണം സെന്‍ട്രല്‍ ജയിലുകളാണ്. മറ്റുള്ളവ ജില്ലാ ജയിലുകളും തുറന്ന ജയിലുകളും. എല്ലാ ജയിലിലുമായി 25,000 തടവുപുള്ളികളുണ്ട്. തുടക്കം സിന്ധുദുര്‍ഗില്‍ ജയില്‍ ടൂറിസം ആദ്യം നടപ്പാക്കുക കൊങ്കണ്‍ മേഖലയിലെ സിന്ധുദുര്‍ഗ് ജില്ലാ ജയിലിലാകും. തൊട്ടടുത്ത രത്നഗിരി, റായ്ഗട്ട് ജില്ലാ ജയിലുകളെപ്പോലെ തടവുകാര്‍ കുറവാണ് സിന്ധുദുര്‍ഗില്‍. 500 തടവുകാരെ പാര്‍പ്പിക്കാവുന്ന സിന്ധുദുര്‍ഗ് ജയിലില്‍ 25തടവുകാരേ നിലവിലുള്ളൂ. വൃത്തിയും വെടിപ്പുമുള്ള ജയിലാണിത്. മാത്രമല്ല നല്ലൊരു അടുക്കളയും ഇവിടെയുണ്ട്. ചിട്ടവട്ടങ്ങള്‍ മാറും ജയിലില്‍ പോകാന്‍ ... Read more