Tag: mono rail

രണ്ടാം ഘട്ട അനുമതിയുമായി മോണോ റോയില്‍ ഒരുങ്ങുന്നു

മോണോ റെയില്‍ രണ്ടാംഘട്ട പാതയ്ക്ക് റെയില്‍വേ സുരക്ഷാ കമ്മിഷണര്‍ അനുമതി നല്‍കി. വിവിധ ഘട്ടങ്ങളിലായി നടത്തിയ സുരക്ഷാ പരിശോധനകള്‍ക്കു ശേഷമാണിത്. ചെമ്പുര്‍ മുതല്‍ വഡാല വരെയാണ് ആദ്യപാത. വഡാല മുതല്‍ ജേക്കബ് സര്‍ക്കിള്‍ വരെ രണ്ടാംഘട്ട പാത. ഏതാനും നടപടിക്രമങ്ങള്‍ കൂടി പൂര്‍ത്തിയാക്കിയ ശേഷമേ രണ്ടാംപാതയില്‍ എന്നു സര്‍വീസ് ആരംഭിക്കുമെന്നു പറയാനാകൂവെന്ന് മുംബൈ മെട്രോപ്പൊലിറ്റന്‍ റീജന്‍ ഡവലപ്‌മെന്റ് അതോറിറ്റി അറിയിച്ചു. 2014ല്‍ തുറന്ന ചെമ്പൂര്‍ – വഡാല പാതയില്‍ കഴിഞ്ഞ നവംബറില്‍ ട്രെയിനില്‍ തീപിടിത്തമുണ്ടായതിനെത്തുടര്‍ന്ന് നിര്‍ത്തിവച്ച സര്‍വീസ് ഇനിയും പുനഃരാരംഭിച്ചിട്ടില്ല.

ഒറ്റ ടിക്കറ്റില്‍ ബസ്, ട്രെയിന്‍, മെട്രോ യാത്ര

മുംബൈ, നവിമുംബൈ, താനെ ഉൾപ്പെടുന്ന നഗര മേഖലയിൽ വിവിധ യാത്രാ മാർഗങ്ങൾക്ക് ഏക ടിക്കറ്റ് സംവിധാനം (ഇന്‍റഗ്രേറ്റഡ് ടിക്കറ്റിങ് സിസ്റ്റം, ഐ.ടി.എസ്) ഇക്കൊല്ലം ഭാഗികമായി നടപ്പാക്കും. രാജ്യത്ത് ഐ.ടി.എസ് ആദ്യം നടപ്പാക്കുന്ന നഗരം എന്ന നേട്ടം ഇതോടെ മുംബൈയ്ക്ക് സ്വന്തമാകും. ഇതിനായി മുംബൈ മെട്രോപ്പൊലിറ്റൻ റീജൻ ഡവലപ്മെന്റ് അതോറിറ്റി (എം.എം.ആർ.ഡി.എ) ഉടനെ ടെൻഡർ ക്ഷണിക്കും. പുതിയ സംവിധാനം വരുന്നതോടെ എം.എം.ആർ (മുംബൈ മെട്രോപ്പൊലിറ്റൻ റീജ്യന്‍) മേഖലയിലെ യാത്ര ഏറെ സൗകര്യപ്രദവും എളുപ്പവുമാകും. ലോക്കൽ ട്രെയിൻ, മെട്രോ ട്രെയിൻ, മോണോ റെയിൽ, ബെസ്റ്റ്ബസ്, നവിമുംബൈ കോർപറേഷൻ ബസ്, താനെ കോർപറേഷൻ ബസ് എന്നിവകളിലെല്ലാം മാറിമാറി യാത്രചെയ്യാൻ പ്രത്യേകം ടിക്കറ്റ് എടുക്കേണ്ടതില്ലെന്നതാണ് നേട്ടം. ഐ.ടി.എസ് സംവിധാനം നടപ്പാക്കാനായി ഇപ്പോൾ മെട്രോ, മോണോ സ്റ്റേഷനുകളിലുളളതു പോലെ ഓട്ടോമാറ്റിക് ഫെയർ കണക്‌ഷൻ ഗേറ്റുകൾ റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റേഷനുകളിലും സ്ഥാപിക്കും. ആദ്യ ഘട്ടത്തിൽ ലോക്കൽ ട്രെയിൻ, മെട്രോ, മോണോ, ബസ് സർവീസുകൾ എന്നിവയ്ക്കാവും ഐ.ടി.എസ് ഉപയോഗിക്കുകയെന്നും എം.എം.ആർ.ഡി.എ ... Read more