Tag: metro

Kochi to have ‘Chalo’- live vehicle tracking App

Photo Courtesy: MMTV A mobile application named ‘Chalo’ has launched by the AK Saseendran, Minister of Transport on Friday, 3rd August 2018. It was part of the continuous efforts of the state government to encourage public transport and to curtail the use of private vehicles, which increases congestion, accidents, and pollution. This free mobile app enables live tracking of 850 private buses and a dozen of ferries operated in Kochi and to suburban towns. The app can be downloaded from Google Play Store. The App will become a multi-mode journey planner, once around 15,000 auto-rickshaws are included in it. “Commuters ... Read more

ദുബൈ മെട്രോയ്ക്ക് പുതിയ സൗകര്യങ്ങള്‍

ദുബൈ മെട്രോക്ക് പുതിയ സൗകര്യങ്ങളും സംവിധാനങ്ങളുമൊരുങ്ങി. ഇതിന്‍റെ ഭാഗമായി സ്മാർട്ട്കാർഡുകൾ വഴി പണം നൽകാവുന്ന സംവിധാനവും നടപ്പാക്കി. ഇതുപ്രകാരം സാംസങ് പേ, ആപ്പിൾ പേ തുടങ്ങിയ മാർഗങ്ങളിലൂടെയും ഇനി പണമടയ്ക്കാം. ഇതിനായി മൊബൈൽഫോൺ ടിക്കറ്റിങ് മെഷിനിൽ കാണിച്ചാൽ മതിയാകും. ഇതിനു പുറമെ റെഡ് ലൈനിലേയും ഗ്രീൻ ലൈനിലേയും സ്റ്റേഷനുകളിൽ സ്മാർട്ട് പേയ്‌മെന്‍റ്  സംവിധാനം നിലവിൽ വന്നു. വേൾഡ് ട്രേഡ് സെന്‍റര്‍, ഇബ്ൻ ബത്തൂത്ത, ഊദ് മേത്ത, ദുബൈ മാൾ തുടങ്ങിയ പ്രധാന സ്റ്റേഷനുകളിൽ പത്ത് ടിക്കറ്റ് വെൻഡിങ് മെഷിനുകൾ കൂടി സ്ഥാപിച്ചു. നൂർ ഇസ്ലാമിക്ക്, സ്റ്റേഡിയം, ദേര സിറ്റി സെന്‍റര്‍ സ്റ്റേഷനുകളിൽ 13 ഗേറ്റുകളും പുതുതായി സജ്ജമാക്കി. എക്‌സ്‌പോ 2020ന്‍റെ ഭാഗമായി മെട്രോയുടെ സംവിധാനങ്ങളും സൗകര്യങ്ങളും കൂടുതൽ നവീകരിക്കുമെന്ന് ആർടിഎ റെയിൽ ഏജൻസിയുടെ റെയിൽ ഓപ്പറേഷൻസ് മേധാവി മുഹമ്മദ് അൽ മുദാറബ് പറഞ്ഞു.

കൊച്ചി മെട്രോ സ്റ്റേഷനുകളില്‍ ഊബര്‍ സര്‍വീസ് തുടങ്ങി

കൊച്ചി മെട്രോ യാത്രക്കാര്‍ക്കു വേണ്ടി ഊബര്‍ സര്‍വീസ് ഒരുങ്ങിക്കഴിഞ്ഞു. ആദ്യ ഘട്ടത്തില്‍ നഗരത്തിലെ 13 മെട്രോ സ്റ്റേഷനുകളില്‍ ഊബര്‍ പ്രവർത്തനം ആരംഭിക്കും. ഇ ന്നു മുതൽ ആലുവ, ഇടപ്പള്ളി, പാലാരിവട്ടം, കലൂര്‍, ലിസി, എംജി റോഡ്, മഹാരാജാസ് കോളജ്, പത്തടിപ്പാലം, കമ്പനിപ്പടി, മുട്ടം, പുളിഞ്ചോട്, കുസാറ്റ്, ചങ്ങമ്പുഴപാര്‍ക്ക് എന്നീ സ്റ്റേഷനുകളിൽനിന്നു മെട്രോ യാത്രക്കാർക്ക് ഊബർ ബുക്ക് ചെയ്യാം. കൊച്ചി മെട്രോയും ഊബറും പരസ്പരം കൈകോര്‍ത്താണ് മെട്രോ യാത്രക്കാര്‍ക്കു വേണ്ടി പുതിയ സര്‍വീസ് തുടങ്ങിയത്.

കൊച്ചി മെട്രോ അങ്കമാലി റൂട്ടിന്‍റെ രൂപരേഖയില്‍ മാറ്റങ്ങള്‍ വരുത്തുന്നു

മൂന്നാം ഘട്ടമായി കൊച്ചി മെട്രോ ഓടിയെത്തുന്ന അങ്കമാലി റൂട്ടിന്‍റെ ആദ്യ രൂപരേഖയില്‍ മാറ്റങ്ങള്‍ വരുത്താന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) തീരുമാനിച്ചു. 2017 ലെ മെട്രോ നയത്തില്‍ പറയുന്ന രീതിയിലുള്ള മാറ്റങ്ങളാണ് രൂപരേഖയില്‍ വരുത്തുക. മെട്രോയെ നെടുമ്പാശ്ശേരി വിമാനത്താവളവുമായി ബന്ധിപ്പിക്കുന്നതിന്‍റെയും ട്രാം ഉള്‍പ്പെടെ മറ്റു ഗതാഗത സംവിധാനങ്ങളുടെയും സാധ്യതയും പഠിക്കും. പുതിയ ഗതാഗത പഠനം നടത്തും. റൂട്ടിന്‍റെ അനുമതിയ്ക്കായി കേന്ദ്രത്തിന് അപേക്ഷ നല്‍കുമ്പോള്‍ ഈ പഠനറിപ്പോര്‍ട്ട് കൂടി കൈമാറണം. പഠനത്തിനും രൂപരേഖ പുതുക്കാനും കണ്‍സള്‍ട്ടന്‍റിനെ നിയമിക്കാന്‍ കെഎംആര്‍എല്‍ കഴിഞ്ഞദിവസം ടെന്‍ഡര്‍ വിളിച്ചു. ആലുവയില്‍നിന്നാണ് അങ്കമാലിയിലേക്ക് മെട്രോ റൂട്ട് തുടങ്ങുക. ഇതിന്‍റെ ആദ്യ രൂപരേഖയും ഗതാഗതപഠനവുമെല്ലാം 2010-11 ല്‍ ചെയ്തതാണ്. പുതിയ സാമ്പത്തിക വിശലകനവും റെയില്‍, റോഡ് ഗതാഗത സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്നതിന്റെ സാധ്യതയും ഈ രൂപരേഖയില്‍ കൂട്ടിച്ചേര്‍ക്കണം. ആദ്യ രൂപരേഖയനുസരിച്ചാണ് ചെലവ് കണക്കുകൂട്ടിയത്. മെട്രോയുടെ രണ്ടാംഘട്ടമായ കാക്കനാടിന്‍റെ നിര്‍മ്മാണത്തിനൊപ്പം അങ്കമാലിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. മൂന്നാംഘട്ടമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കാണ് മെട്രോ ആദ്യം ആസൂത്രണം ... Read more

കൊച്ചി മെട്രോ യാത്രക്കാരോടൊപ്പം ഉപരാഷ്ട്രപതി

കൊച്ചി മെട്രോയിൽ യാത്ര നടത്തി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. മഹാരാജാസ് ഗ്രൗണ്ട് സ്റ്റേഷൻ മുതൽ ഇടപ്പള്ളി വരെയായിരുന്നു ഉപരാഷ്ട്രപതിയുടെ യാത്ര. മന്ത്രി മാത്യു ടി തോമസ്, ഡിജിപി ലോക്നാഥ് ബെഹ്റ തുടങ്ങിയവര്‍ ഉപരാഷ്ട്രപതിയോടൊപ്പം മെട്രോയില്‍ യാത്ര ചെയ്തു. മെട്രോ യാത്രയ്ക്കു ശേഷം നേവിയുടെ ഹെലികോപ്റ്ററിൽ തിരുവല്ലയിലേക്കു പോയി. രാവിലെ സുഭാഷ് പാർക്കിൽ പ്രഭാത നടത്തത്തിനെത്തിയ അദ്ദേഹം കാൽനടക്കാരോടും മറ്റും കുശലാന്വേഷണം നടത്തി. മേയർ സൗമിനി ജെയ്ൻ, ജില്ലാ കലക്ടർ, കമ്മിഷണർ എന്നിവരും ഉപരാഷ്ട്രപതിക്കൊപ്പമുണ്ടായിരുന്നു. സ്മാർട് സിറ്റി, മെട്രോ തുടങ്ങി കൊച്ചിയുടെ വികസന പരിപാടികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

ചെന്നൈയുടെ വടക്കന്‍ പ്രദേശത്തേക്കുള്ള മെട്രോ സര്‍വീസ് ജൂലൈയില്‍

വടക്കന്‍ ചെന്നൈയിലേക്കുള്ള മെട്രോ റെയില്‍ സര്‍വീസ് ജൂലൈയില്‍ ആരംഭിക്കുമെന്ന് അധികൃതര്‍. മെട്രോയുടെ ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുന്ന വിംകോ നഗര്‍ വരെയുള്ള പാതയിലെ സ്റ്റേഷനുകളായ വാഷര്‍മാന്‍പേട്ട്, ത്യാഗരാജ കോളജ്, കുര്‍ക്കുപേട്ട് എന്നീ സ്റ്റേഷനുകളുടെ ഇലക്ട്രിക്കല്‍-ഇലക്ട്രോണിക്‌സ് ജോലികള്‍ക്കുള്ള ടെന്‍ഡര്‍ ചെന്നൈ മെട്രോ റെയില്‍ ക്ഷണിച്ചു. ഭൂഗര്‍ഭ സ്റ്റേഷനുകളിലെ 70 ശതമാനം നിര്‍മാണവും പൂര്‍ത്തിയായി. വായു സഞ്ചാരത്തിനുള്ള എയര്‍ കണ്ടീഷനിങ് സിസ്റ്റം, ടണല്‍ വെന്റിലേഷന്‍ സിസ്റ്റം എന്നിവ ഉടന്‍ തന്നെ ഇവിടെ സ്ഥാപിക്കും. തുടക്കത്തില്‍ തന്നെ നിര്‍മാണം പൂര്‍ത്തിയായ ഭൂഗര്‍ഭ സ്റ്റേഷനുകളെ അപേക്ഷിച്ചു നിര്‍മാണ ചെലവ് 25 ശതമാനം വരെ കുറയ്ക്കാന്‍ വടക്കന്‍ ചെന്നൈയിലേക്കുള്ള റൂട്ടില്‍ മെട്രോ റെയില്‍ കോര്‍പറേഷന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ചീട്ടിടവും കാര്‍ഡ് റീചാര്‍ജിനുള്ള കിയോസ്‌കും ഉള്‍പ്പെടുന്ന സ്ഥലം മാറ്റി ക്രമീകരിച്ചാണ് നിര്‍മാണ ചെലവ് പുതിയ ഭൂഗര്‍ഭ സ്റ്റേഷനുകളില്‍ കുറച്ചിരിക്കുന്നത്. പ്ലാറ്റ്‌ഫോമുകളുടെ നീളം ഉള്‍പ്പെടെയുള്ള മറ്റു നിര്‍മാണങ്ങളില്‍ മാറ്റമൊന്നും ഉള്‍ക്കൊള്ളിച്ചിട്ടില്ലെന്നും മെട്രോ അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് വാഷര്‍മാന്‍പേട്ടിനും കുര്‍ക്കുപേട്ടിനും ഇടയിലുള്ള ... Read more

ആലുവ മെട്രോസ്റ്റേഷന് പുതിയ പാര്‍ക്കിങ് സ്ഥലം ഒരുങ്ങുന്നു

വാഹനപാര്‍ക്കിങ് സൗകര്യം വര്‍ധിപ്പിക്കുന്നതിന് മെട്രോ സ്റ്റേഷന് പിന്നില്‍ പുതിയ പാര്‍ക്കിങ് ഏരിയ തയ്യാറാകുന്നു. 62 സെന്റോളം വരുന്ന ഭൂമി ഇതിനായി നേരത്തെതന്നെ മെട്രോ ഏറ്റെടുത്തിരുന്നു. 200 കാറുകള്‍ വരെ ഇവിടെ ഒരേ സമയം പാര്‍ക്ക് ചെയ്യാന്‍ കഴിയും. ചുറ്റുമതില്‍, കാന എന്നിവയുടെ പണികള്‍ ഇവിടെ പുരോഗമിക്കുന്നുണ്ട്. ഇതിനു ശേഷം മണ്ണിട്ട് ഭൂമി നിരപ്പാക്കും. ഇവിടെ ടൈല്‍ വിരിച്ചാണ് പാര്‍ക്കിങ് ഒരുക്കുന്നത്. നിലവില്‍ മെട്രോ സ്റ്റേഷന് തെക്കുഭാഗത്ത് മാത്രമാണ് പാര്‍ക്കിങ് സൗകര്യം ഉള്ളത്. സ്വകാര്യ വ്യക്തികളില്‍ നിന്ന് ഏറ്റെടുത്ത 20 സെന്റോളം വരുന്ന ഭൂമിയിലാണ് ഇത്. വളരെ കുറച്ച് വാഹനങ്ങള്‍ മാത്രമേ ഇവിടെ ഒരേ സമയം പാര്‍ക്ക് ചെയ്യാന്‍ കഴിയുകയുള്ളൂ. നിരവധി കാറുകളാണ് ഒരേ സമയം പാര്‍ക്ക് ചെയ്യേണ്ടി വരുന്നത്. പുതിയ സൗകര്യമൊരുങ്ങുന്നതോടെ വലിയ ടൂറിസ്റ്റ് ബസുകള്‍ക്കടക്കം പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ടാകും. മെട്രോ ഷോപ്പിങ് മാളും ആലുവ മെട്രോ സ്റ്റേഷനില്‍ ഒരുങ്ങുന്നുണ്ട്. ഇതുകൂടി മുന്നില്‍ കണ്ടാണ് പുതിയ പാര്‍ക്കിങ് കേന്ദ്രം ഒരുക്കുന്നത്.

അര്‍ധരാത്രിക്കു ശേഷമുള്ള മെട്രോ സര്‍വീസ് പരിഗണനയിലില്ല

അര്‍ധരാത്രിക്കുശേഷം മെട്രോ സര്‍വീസ് നടത്താന്‍ ഡിഎംആര്‍സിക്കു പദ്ധതിയില്ലെന്നു കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് സിങ് പുരി. വിമാനത്താവള പാതയില്‍ രാത്രി സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമായതിനു പിന്നാലെയാണു മന്ത്രിയുടെ പ്രതികരണം. മെട്രോ ട്രെയിനുകള്‍ വൃത്തിയാക്കുന്നതുള്‍പ്പെടെയുള്ള ജോലികള്‍ നടത്തുന്നതു രാത്രിയിലായതിനാല്‍, സര്‍വീസ് സമയം നീട്ടുന്നതു തല്‍ക്കാലം ഡിഎംആര്‍സിയുടെ പരിഗണനയിലില്ല. ട്രെയിനുകള്‍ ശുചീകരിക്കാന്‍ കുറച്ചു സമയം മാത്രമാണു ലഭിക്കുന്നതെന്നും അര്‍ധരാത്രിക്കു ശേഷം സര്‍വീസ് നടത്താന്‍ നിലവില്‍ പദ്ധതിയില്ലെന്നും മന്ത്രി വ്യക്തമാക്കി. വിദേശ വിമാനങ്ങളില്‍ പലതും നഗരത്തിലെത്തുന്നത് അര്‍ധരാത്രിക്കു ശേഷമായതിനാല്‍, മെട്രോ സര്‍വീസ് സമയം നീട്ടണമെന്നു നേരത്തെ ആവശ്യമുയര്‍ന്നിരുന്നു. വിമാനത്താവള പാതയില്‍ രാവിലെ 4.45 മുതല്‍ രാത്രി 11.30 വരെയാണു സര്‍വീസ്. മറ്റു പാതകളില്‍ രാവിലെ അഞ്ചു മുതല്‍ 11.30 വരെയും.

ദോഹ മെട്രോ ആദ്യ സര്‍വീസ് ഒക്ടോബറില്‍

ദോഹ മെട്രോയുടെ ആദ്യ ഘട്ടമായ റെഡ്‌ലൈനിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 31ന് നടന്നേക്കും. അല്‍ വക്രയിലേക്കാവും ആദ്യ സര്‍വീസ് നടത്തുക. സിവില്‍ ഡിഫന്‍സുമായിച്ചേര്‍ന്ന് ദോഹ മെട്രോ ആസ്ഥാനത്തു സംഘടിപ്പിച്ച സുരക്ഷാ ശില്‍പശാലയില്‍ മെട്രോയുടെ നിര്‍മാണ, നിയന്ത്രണ ചുമതലയുള്ള ഖത്തര്‍ റെയില്‍ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. അല്‍ റിഫാ സ്റ്റേഷന്റെ ആകാശ ദൃശ്യം അത്യാഹിത ഘട്ടങ്ങളില്‍ സ്റ്റേഷനുകളില്‍നിന്നു യാത്രക്കാരെ സുരക്ഷിതരായി പുറത്തെത്തിക്കുന്നതു സംബന്ധിച്ചായിരുന്നു ശില്‍പശാല. തീരപാത എന്നുകൂടി അറിയപ്പെടുന്ന റെഡ് ലൈനിനു 40 കിലോമീറ്ററാണു ദൈര്‍ഘ്യം. വടക്ക് ലുസൈലില്‍ നിന്നാരംഭിക്കുന്ന പാത തെക്ക് അല്‍ വക്രയിലാണ് അവസാനിക്കുന്നത്. 2022ലെ ഫിഫ മല്‍സര സ്റ്റേഡിയങ്ങളിലേക്കു നേരിട്ടെത്താവുന്ന വിധത്തിലാണ് രണ്ടിടത്തും സ്റ്റേഷനുകള്‍ നിര്‍മിച്ചിരിക്കുന്നത്. ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്റെ ഒന്നാം ടെര്‍മിനലിനെ സ്പര്‍ശിച്ചാണു റെഡ് ലൈന്‍ കടന്നുപോകുന്നത്. റെഡ് ലൈനില്‍ 18 സ്റ്റേഷനുകളാണ് ഉള്ളത്. കത്താറ, അല്‍ ബിദ, വെസ്റ്റ്ബേ, കോര്‍ണിഷ്, ഡിഇസിസി (ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്റര്‍), അല്‍ ഖസാര്‍, റാസ് ബു ഫോണ്ടാസ്, ഇക്കണോമിക് ... Read more

പുണെ മെട്രോ തൂണുകളില്‍ ഇനി പച്ചപ്പിന്റെ വസന്തകാലം

നിര്‍മാണം പുരോഗമിക്കുന്ന പുണെ മെട്രോ റെയില്‍ പദ്ധതിയുടെ തൂണുകളില്‍ വെര്‍ട്ടിക്കല്‍ പൂന്തോപ്പ് നിര്‍മാണം പുരോഗമിക്കുന്നു.വെര്‍ട്ടിക്കല്‍ പൂന്തോപ്പ് മലിനീകരണം കുറയ്ക്കാനും മെട്രോ പാതയുടെ മോടി കൂട്ടാനും വഴിയൊരുക്കും. പിംപ്രി-ചിഞ്ച്വാഡില്‍ നിന്നു സ്വാര്‍ ഗേറ്റിലേക്കും വനാസില്‍ നിന്നു റാംവാഡിയിലേക്കുമുള്ള പാതകളിലെ മെട്രോ പില്ലറുകളിലാകും പൂന്തോട്ടമൊരുക്കുക. നാഗ്പുരിലെ മെട്രോ പില്ലറുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ച വെര്‍ട്ടിക്കല്‍ പൂന്തോട്ടം വിജയകരമായ സാഹചര്യത്തിലാണു പദ്ധതി പുണെയിലേക്കു നീട്ടാന്‍ തീരുമാനിച്ചത്. പച്ചപ്പു വര്‍ധിപ്പിച്ച് മലിനീകരണം തടയുകയാണു ലക്ഷ്യം. പില്ലറുകളുടെ പ്രതലത്തില്‍ സ്ഥാപിക്കുന്ന കനംകുറഞ്ഞ ഇരുമ്പു ചട്ടങ്ങളില്‍ ചെറിയ ചെടിച്ചട്ടികള്‍ വച്ചായിരിക്കും വെര്‍ട്ടിക്കല്‍ പൂന്തോട്ടം ഒരുക്കുക. മെട്രോ സ്റ്റേഷനുകളില്‍ നിന്നുള്ള മലിനജലം ശുദ്ധീകരിച്ച് ഡ്രിപ്പ് ഇറിഗേഷന്‍ വഴി ചെടികള്‍ നനയ്ക്കും. മെട്രോ പദ്ധതിക്കായി മുറിച്ചുനീക്കിയ മരങ്ങള്‍ക്കു പകരം കൂടിയാകും തൂണുകളിലെ പച്ചപ്പ്.

ഒറ്റ ടിക്കറ്റില്‍ ബസ്, ട്രെയിന്‍, മെട്രോ യാത്ര

മുംബൈ, നവിമുംബൈ, താനെ ഉൾപ്പെടുന്ന നഗര മേഖലയിൽ വിവിധ യാത്രാ മാർഗങ്ങൾക്ക് ഏക ടിക്കറ്റ് സംവിധാനം (ഇന്‍റഗ്രേറ്റഡ് ടിക്കറ്റിങ് സിസ്റ്റം, ഐ.ടി.എസ്) ഇക്കൊല്ലം ഭാഗികമായി നടപ്പാക്കും. രാജ്യത്ത് ഐ.ടി.എസ് ആദ്യം നടപ്പാക്കുന്ന നഗരം എന്ന നേട്ടം ഇതോടെ മുംബൈയ്ക്ക് സ്വന്തമാകും. ഇതിനായി മുംബൈ മെട്രോപ്പൊലിറ്റൻ റീജൻ ഡവലപ്മെന്റ് അതോറിറ്റി (എം.എം.ആർ.ഡി.എ) ഉടനെ ടെൻഡർ ക്ഷണിക്കും. പുതിയ സംവിധാനം വരുന്നതോടെ എം.എം.ആർ (മുംബൈ മെട്രോപ്പൊലിറ്റൻ റീജ്യന്‍) മേഖലയിലെ യാത്ര ഏറെ സൗകര്യപ്രദവും എളുപ്പവുമാകും. ലോക്കൽ ട്രെയിൻ, മെട്രോ ട്രെയിൻ, മോണോ റെയിൽ, ബെസ്റ്റ്ബസ്, നവിമുംബൈ കോർപറേഷൻ ബസ്, താനെ കോർപറേഷൻ ബസ് എന്നിവകളിലെല്ലാം മാറിമാറി യാത്രചെയ്യാൻ പ്രത്യേകം ടിക്കറ്റ് എടുക്കേണ്ടതില്ലെന്നതാണ് നേട്ടം. ഐ.ടി.എസ് സംവിധാനം നടപ്പാക്കാനായി ഇപ്പോൾ മെട്രോ, മോണോ സ്റ്റേഷനുകളിലുളളതു പോലെ ഓട്ടോമാറ്റിക് ഫെയർ കണക്‌ഷൻ ഗേറ്റുകൾ റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റേഷനുകളിലും സ്ഥാപിക്കും. ആദ്യ ഘട്ടത്തിൽ ലോക്കൽ ട്രെയിൻ, മെട്രോ, മോണോ, ബസ് സർവീസുകൾ എന്നിവയ്ക്കാവും ഐ.ടി.എസ് ഉപയോഗിക്കുകയെന്നും എം.എം.ആർ.ഡി.എ ... Read more

ചെന്നൈ മെട്രോയും എം. ആര്‍. ടി. എസും ഒന്നിക്കുന്നു

ചെന്നൈ ബീച്ചില്‍ നിന്ന് വേളാച്ചേരി വരെയുള്ള എം ആര്‍ ടി എസ് റെയില്‍വേ സര്‍വീസും മെട്രോ റെയില്‍ സര്‍വീസും ഒന്നിക്കുന്നു. സെയിറ്റ് തോമസ്‌ മൗണ്ടിലാണ് എം.ആര്‍.ടി.എസ്. റെയില്‍ സര്‍വീസ് നടത്തുന്ന പാതയും മെട്രോ റെയില്‍ പാതയും സെന്റ് തോമസ് പാതയും സംയോജിക്കുന്നത്. റെയില്‍ പാതകള്‍ ഒന്നാകുന്നതോടെ തീവണ്ടി സര്‍വീസുകളും ഒന്നാകും. എം.ആര്‍.ടി.എസ്. സര്‍വീസ് തത്ത്വത്തില്‍ ചെന്നൈ മെട്രോ റെയില്‍ എറ്റെടുക്കുന്നതിന് തുല്യമായ പദ്ധതിയാണ് നടപ്പാക്കുന്നത്. മെട്രോ ഏറ്റെടുക്കുന്നതോടെ എം.ആര്‍.ടി.എസ്. സര്‍വീസിന്റെ യാത്രാനിരക്കില്‍ മാറ്റം വരുമോ, യാത്രക്കാര്‍ക്ക്  പുതിയ  സൗകര്യങ്ങള്‍ എന്തൊക്കെയായിരിക്കുമെന്നതിനെ സംബന്ധിച്ചോ തീരുമാനമായിട്ടില്ല. എം.ആര്‍.ടി.എസ്. റെയില്‍വേ ഇപ്പോള്‍ ചെന്നൈ ബീച്ചില്‍ നിന്ന് വേളാച്ചേരിവരെയാണ് സര്‍വീസ് നടത്തുന്നത്. വേളാച്ചേരിയില്‍ നിന്ന് സെന്റ് തോമസ് മൗണ്ട് വരെ നീട്ടാനുള്ള പണികള്‍ നടന്നുവരികയാണ്. എം.ആര്‍.ടി.എസ്. സര്‍വീസ് ഇപ്പോള്‍ ലാഭകരമല്ല. മെട്രോ റെയില്‍ സര്‍വീസുമായി സംയോജിപ്പിക്കുന്നതോടെ എം.ആര്‍.ടി.എസ്. ലാഭകരമാക്കാന്‍ കഴിയുമെന്ന് കരുതുന്നു. കൂടുതല്‍ സൗകര്യങ്ങള്‍ എം.ആര്‍.ടി.എസ്. റെയില്‍വേ സ്റ്റേഷനുകളില്‍ ഏര്‍പ്പെടുത്തിയാല്‍ കൂടുതല്‍ പേര്‍ സഞ്ചരിക്കുമെന്ന് കരുതുന്നു. എം.ആര്‍.ടി.എസ്. ... Read more

ചെന്നൈ ആലന്തൂര്‍ മെട്രോ സ്റ്റേഷനു സമീപം ഇന്റര്‍മോഡല്‍ സ്‌ക്വയര്‍ നിർമിക്കും

ആലന്തൂര്‍ മെട്രോ സ്റ്റേഷനു സമീപം 54,400 ചതുരശ്ര മീറ്ററില്‍ വിവിധ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി ഇന്റര്‍മോഡല്‍ സ്‌ക്വയര്‍ നിര്‍മിക്കുമെന്നു സിഎംആര്‍എല്‍. പദ്ധതിക്കായുള്ള ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചതായി മെട്രോ ഉദ്യോഗസ്ഥര്‍ അറിയിച്ചു.കത്തിപ്പാറ ഫ്‌ലൈഓവറിനോടു ചേര്‍ന്നാണു സ്‌ക്വയര്‍ നിര്‍മിക്കുന്നത്. പതിനാലുകോടി രൂപയാണു പദ്ധതി ചെലവ്. ബസ് ടെര്‍മിനല്‍, കാത്തിരിപ്പുകേന്ദ്രം, എടിഎം, പാര്‍ക്കിങ് സൗകര്യം, ഫുട്പാത്ത് എന്നിവ സ്‌ക്വയറില്‍ ഉള്‍പ്പെടുത്തും. കരാര്‍ നല്‍കി ഒരുവര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണു മെട്രോ അധികൃതര്‍ ലക്ഷ്യമിടുന്നത്. ഗിണ്ടി ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, കോയമ്പേട് എന്നിവിടങ്ങളിലേക്കുള്ള ബസുകള്‍ക്കു നിര്‍ത്താനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കുന്നത്. നിലവില്‍ മെട്രോ സ്റ്റേഷനു മുന്‍പിലാണു ബസ് നിര്‍ത്തുന്നത്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ യാത്രക്കാര്‍ക്കു തിരക്കേറിയ ജിഎസ്ടി റോഡ് മുറിച്ചുകടക്കാതെ ബസ് സ്റ്റോപ്പിലെത്താം. കാല്‍നട യാത്രക്കാര്‍ക്കു റോഡ് മുറിച്ചുകടക്കാതെ ബസ് സ്റ്റോപ്പിലെത്താം. കാല്‍നട യാത്രക്കാര്‍ക്കു റോഡ് മുറിച്ചുകടക്കാനും സ്‌ക്വയര്‍ ഉപയോഗിക്കാം. ആലന്തൂര്‍ സ്റ്റേഷനെ കൂടാതെ ചെന്നൈ സെന്‍ട്രല്‍ ഭൂഗര്‍ഭ സ്റ്റേഷനോടു ചേര്‍ന്നും ഈ സൗകര്യം ഒരുക്കുമെന്നു സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ദോഹ മെട്രോ; ആദ്യ സ്റ്റേഷന്‍ പൂര്‍ത്തിയാവുന്നു

വര്‍ഷാവസാനത്തോടെ പണിപൂര്‍ത്തിയാകുന്ന ദോഹ മെട്രോയുടെ ആദ്യ സ്റ്റേഷന്റെ പണി പൂര്‍ത്തിയാകുന്നു. ഇക്ക്‌ണോമിക് സോണ്‍ സ്റ്റേഷന്റെ  നിര്‍മ്മാണമാണ്‌ അന്തിമ ഘട്ടത്തിലെത്തിയിരിക്കുന്നത്. സ്റ്റേഷന്റെ ഉള്‍ഭാഗം മനോഹരമാക്കുന്ന ജോലിയുടെ അവസാനഘട്ടം പുരോഗമിക്കുകയാണ്. ഖത്തറിന്റെ പൈതൃകവും ആധുനികതയും ഒരുമിക്കുന്ന രീതിയിലാണ് ഇക്കണോമിക് സ്റ്റേഷന്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രധാന്യം നല്‍കിയാണ് ഇന്റീരിയര്‍ നിര്‍മിച്ചിരിക്കുന്നത്.വിശാലമായ സ്ഥസൗകര്യവും, സ്വഭാവിക വെളിച്ചവും സ്റ്റേഷനെ കൂടുതല്‍ മനോഹരമാക്കും. സിക്‌സ്ത്ത് റിങ് റോഡിനും അല്‍ വക്‌റ റോഡിനുമിടയിലാണ് ഇക്കണോമിക സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. മെട്രോ സര്‍വീസ് ആരംഭിക്കുന്നതോടെ മണിക്കൂറില്‍ 15000 യാത്രക്കാര്‍ ഈ സ്റ്റേഷന്‍ പ്രയോജനപ്പെടുത്തുമെന്നാണ് കണക്കാക്കുന്നത്.

ലൈറ്റ് മെട്രോ ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

ലൈറ്റ് മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരനെ കാണാതിരുന്നത് തനിക്ക് തിരക്കായതിനാലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ. ശ്രീധരന്‍ സര്‍ക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെ നിയമസഭയില്‍ മറുപടി പറയുകയായയിരുന്നു മുഖ്യമന്ത്രി. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടില്ല. സാമ്പത്തികമാണ് പ്രശ്നം. ഇ.ശ്രീധരന്‍ ഉദ്ദേശിക്കുന്നത് പോലെ സര്‍ക്കാരിന് മുന്നോട്ട് പോവാന്‍ കഴിയില്ല. കേന്ദ്രാനുമതി കിട്ടിയ ശേഷം നിര്‍മാണം തുടങ്ങിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സര്‍ക്കാര്‍ ലൈറ്റ്മോട്രോയെ അല്ല ഇ.ശ്രീധരനെയാണ് ഓടിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇതിന് ഇടത് സര്‍ക്കാര്‍ കൗശലപൂര്‍വം കരുക്കള്‍ നീക്കുകയായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്നും പിന്മാറുകയാണെന്ന ഔദ്യോഗിക വിശദീകരണവു മായി ഡി.എം.ആര്‍.സി രംഗത്തെത്തിയത്.