Tag: Chennai metro

ചെന്നൈ സെന്‍ട്രല്‍-എയര്‍പോര്‍ട്ട് മെട്രോ പാത തുറന്നു

നഗരത്തിലെ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്കു വഴി തുറന്ന് ചെന്നൈ സെന്‍ട്രല്‍ – എയര്‍പോര്‍ട്ട് മെട്രോ പാത പൂര്‍ണമായും തുറന്നു. ഒന്നാം ഇടനാഴിയുടെ അവസാന ഭാഗമായ നെഹ്‌റു പാര്‍ക്ക് – സെന്‍ട്രല്‍ മെട്രോ 2.5 കിലോമീറ്റര്‍ പാത, സെയ്ദാപെട്ട് – ഡിഎംഎസ് 4.35 കിലോമീറ്റര്‍ പാത എന്നിവ മുഖ്യമന്ത്രി എടപ്പാടി പളനിസാമി ഉദ്ഘാടനം ചെയ്തു. കേന്ദ്ര നഗരവികസന സഹമന്ത്രി ഹര്‍ദീപ് സിങ് പുരി, കേന്ദ്ര ഷിപ്പിങ് സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍, തമിഴ്‌നാട് സ്പീക്കര്‍ പി.ധനപാല്‍, ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം, മന്ത്രിമാരായ എം.സി.സമ്പത്ത്, എം.ആര്‍.വിജയഭാസ്‌കര്‍, സെല്ലൂര്‍ രാജു, ഡി.ജയകുമാര്‍, സെന്തില്‍ ബാലാജി, ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥന്‍, ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍.കെ.കുല്‍ശ്രേഷ്ഠ, സിഎംആര്‍എല്‍ എംഡി പങ്കജ് കുമാര്‍ ബന്‍സാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ഘാടനശേഷം പളനിസാമിയും ഹര്‍ദീപ് സിങ്ങും എഗ്മൂര്‍ സ്റ്റേഷനില്‍നിന്നു സെന്‍ട്രല്‍ സ്റ്റേഷനിലേക്കു മെട്രോയില്‍ യാത്ര ചെയ്തു. രണ്ടാം ഇടനാഴി പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായതോടെ സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്ന് എയര്‍പോര്‍ട്ടിലേക്കു നേരിട്ടുള്ള സര്‍വീസുകള്‍ ആരംഭിച്ചു. ... Read more

സെന്‍ട്രല്‍- നെഹ്‌റു പാര്‍ക്ക് മെട്രോ രണ്ടാഴ്ചയ്ക്കുള്ളില്‍

ചെന്നൈ നഗരം കണ്ണുനട്ട് കാത്തിരിക്കുന്ന രണ്ടു മെട്രോ പാതകളിലൂടെ ട്രെയിന്‍ ഓടാന്‍ ഇനി അധികം വൈകില്ലെന്നു സൂചന. റെയില്‍വേ യാത്രക്കാര്‍ക്കു വന്‍തോതില്‍ ഗുണംചെയ്യുന്ന ചെന്നൈ സെന്‍ട്രല്‍- നെഹ്‌റു പാര്‍ക്ക്, ലിറ്റില്‍ മൗണ്ട് – എജി ഡിഎംഎസ് പാതകളില്‍ ഒരു മാസത്തിനുള്ളില്‍ ട്രെയിന്‍ ഓടിത്തുടങ്ങും. ഇതില്‍ സെന്‍ട്രല്‍- നെഹ്‌റു പാര്‍ക്ക് പാത രണ്ടാഴ്ചയ്ക്കുള്ളില്‍ ജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്നാണ് മെട്രോ അധികൃതര്‍ നല്‍കുന്ന സൂചന. പലതവണ മാറ്റിവച്ച ശേഷമാണു ചെന്നൈ സെന്‍ട്രല്‍ നെഹ്‌റു പാര്‍ക്ക് പാത ഗതാഗതത്തിനായി തുറക്കുന്നത്. കഴിഞ്ഞ മാസം അവസാനത്തോടെ ട്രെയിന്‍ ഓടുമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും അതു നടന്നില്ല. മെട്രോ സ്റ്റേഷനുകളിലെ ചില പണികള്‍ പൂര്‍ത്തിയാകാത്തതാണു വൈകാന്‍ കാരണം. ചെന്നൈ മെട്രോയ്ക്കു കീഴില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാരെത്തുന്ന സ്റ്റേഷനുകളിലൊന്നായി ചെന്നൈ സെന്‍ട്രല്‍ മാറും. അതിനാല്‍, എല്ലാ സംവിധാനങ്ങളും പൂര്‍ണമായതിനു ശേഷം ഉദ്ഘാടനം മതിയെന്നാണു തീരുമാനം. അവധിക്കാലമായതിനാല്‍ മെട്രോയിലെ യാത്രക്കാരുടെ എണ്ണം വന്‍ തോതില്‍ കൂടിയിട്ടുണ്ട്. നിലവില്‍ ദിനംപ്രതി 28000 പേര്‍ വരെ യാത്ര ... Read more

ചെന്നൈയുടെ വടക്കന്‍ പ്രദേശത്തേക്കുള്ള മെട്രോ സര്‍വീസ് ജൂലൈയില്‍

വടക്കന്‍ ചെന്നൈയിലേക്കുള്ള മെട്രോ റെയില്‍ സര്‍വീസ് ജൂലൈയില്‍ ആരംഭിക്കുമെന്ന് അധികൃതര്‍. മെട്രോയുടെ ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുന്ന വിംകോ നഗര്‍ വരെയുള്ള പാതയിലെ സ്റ്റേഷനുകളായ വാഷര്‍മാന്‍പേട്ട്, ത്യാഗരാജ കോളജ്, കുര്‍ക്കുപേട്ട് എന്നീ സ്റ്റേഷനുകളുടെ ഇലക്ട്രിക്കല്‍-ഇലക്ട്രോണിക്‌സ് ജോലികള്‍ക്കുള്ള ടെന്‍ഡര്‍ ചെന്നൈ മെട്രോ റെയില്‍ ക്ഷണിച്ചു. ഭൂഗര്‍ഭ സ്റ്റേഷനുകളിലെ 70 ശതമാനം നിര്‍മാണവും പൂര്‍ത്തിയായി. വായു സഞ്ചാരത്തിനുള്ള എയര്‍ കണ്ടീഷനിങ് സിസ്റ്റം, ടണല്‍ വെന്റിലേഷന്‍ സിസ്റ്റം എന്നിവ ഉടന്‍ തന്നെ ഇവിടെ സ്ഥാപിക്കും. തുടക്കത്തില്‍ തന്നെ നിര്‍മാണം പൂര്‍ത്തിയായ ഭൂഗര്‍ഭ സ്റ്റേഷനുകളെ അപേക്ഷിച്ചു നിര്‍മാണ ചെലവ് 25 ശതമാനം വരെ കുറയ്ക്കാന്‍ വടക്കന്‍ ചെന്നൈയിലേക്കുള്ള റൂട്ടില്‍ മെട്രോ റെയില്‍ കോര്‍പറേഷന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ചീട്ടിടവും കാര്‍ഡ് റീചാര്‍ജിനുള്ള കിയോസ്‌കും ഉള്‍പ്പെടുന്ന സ്ഥലം മാറ്റി ക്രമീകരിച്ചാണ് നിര്‍മാണ ചെലവ് പുതിയ ഭൂഗര്‍ഭ സ്റ്റേഷനുകളില്‍ കുറച്ചിരിക്കുന്നത്. പ്ലാറ്റ്‌ഫോമുകളുടെ നീളം ഉള്‍പ്പെടെയുള്ള മറ്റു നിര്‍മാണങ്ങളില്‍ മാറ്റമൊന്നും ഉള്‍ക്കൊള്ളിച്ചിട്ടില്ലെന്നും മെട്രോ അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് വാഷര്‍മാന്‍പേട്ടിനും കുര്‍ക്കുപേട്ടിനും ഇടയിലുള്ള ... Read more

ചെന്നൈ സെന്‍ട്രല്‍- നെഹ്രു പാര്‍ക്ക് മെട്രോ ഉടന്‍

ചെന്നൈ സെൻട്രൽ-നെഹ്രു പാർക്ക് പാതയിൽ അടുത്തമാസം മെട്രോ ഓടിത്തുടങ്ങും. ഇതോടെ, സെൻട്രൽ സ്റ്റേഷനിൽനിന്നു വിമാനത്താവളത്തിലേക്ക് നേരിട്ട് മെട്രോയിൽ പോകാനുള്ള സൗകര്യവും ലഭ്യമാകും. സെൻട്രൽ പാത തുറക്കുന്നതോടെ യാത്രക്കാരുടെ എണ്ണത്തിൽ വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷ. തിരക്കുള്ള സമയങ്ങളിൽ രണ്ടര മിനിറ്റിൽ ട്രെയിൻ ഓടിക്കാനും മെട്രോയ്ക്കു പദ്ധതിയുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ പുറത്തിറക്കിയ ടൈംടേബിൾ പ്രകാരം തിരക്കുള്ള സമയങ്ങളിൽ പരമാവധി ഏഴു മിനിറ്റാണ് ട്രെയിനുകൾ തമ്മിലുള്ള ഇടവേള. തിരക്കില്ലാത്ത സമയങ്ങളിൽ ഇത് 20 മിനിറ്റ് വരെയാകും. സെൻട്രലിൽനിന്നു ഷെണായ് നഗർ വഴി വിമാനത്താവളത്തിലേക്കു നേരിട്ട് മെട്രോയിൽ സഞ്ചരിക്കാമെന്നതാണു പുതിയ പാതയുടെ ഏറ്റവും വലിയ പ്രത്യേകത. നിലവിൽ നെഹ്രു പാർക്കിൽ നിന്നും അരമണിക്കൂർ കൊണ്ട് വിമാനത്താവളത്തിലെത്താം. സെൻട്രൽ സ്റ്റേഷനിൽനിന്നു 40 മിനിറ്റിനുള്ളിൽ ഇതു സാധ്യമാകുമെന്നാണ് പ്രതീക്ഷ. റോഡിൽ ഗതാഗതക്കുരുക്കു രൂക്ഷമാകുന്ന സമയങ്ങളിൽ ഒന്നര മണിക്കൂർ വരെയാണ് വിമാനത്താവളത്തില്‍ എത്താന്‍ എടുക്കുന്ന സമയം. സെൻട്രലിനെ എഗ്മൂറും നെഹ്രു പാർക്കുമായി ബന്ധിപ്പിക്കുന്ന ട്രാക്കാണ് അടുത്ത മാസം തുറക്കുന്നത്. അണ്ണാശാലയുമായി ബന്ധിപ്പിക്കുന്ന രണ്ടാം ... Read more

Try the new walkalator to move between Chennai metro station & airport

Commuting from the international and domestic terminals to the Metro station in Chennai has always been a difficult task for the people. Bringing huge relief to air passengers, the Airport Authority of India has set up 602-metre-long walkalators at the airport. The passengers will  have self-check-in counters at the airport Metro station from April 14 onwards. The walkalators were inaugurated by Chief Secretary Girija Vaidhyanathan in the presence of Civil Aviation Secretary R.N. Choubey. “The 12 walklators of 30 metres each have been provided in a stretch of 602 metres. The project cost for phase II works is approximately Rs 40 ... Read more

ചെന്നൈ മെട്രോയും എം. ആര്‍. ടി. എസും ഒന്നിക്കുന്നു

ചെന്നൈ ബീച്ചില്‍ നിന്ന് വേളാച്ചേരി വരെയുള്ള എം ആര്‍ ടി എസ് റെയില്‍വേ സര്‍വീസും മെട്രോ റെയില്‍ സര്‍വീസും ഒന്നിക്കുന്നു. സെയിറ്റ് തോമസ്‌ മൗണ്ടിലാണ് എം.ആര്‍.ടി.എസ്. റെയില്‍ സര്‍വീസ് നടത്തുന്ന പാതയും മെട്രോ റെയില്‍ പാതയും സെന്റ് തോമസ് പാതയും സംയോജിക്കുന്നത്. റെയില്‍ പാതകള്‍ ഒന്നാകുന്നതോടെ തീവണ്ടി സര്‍വീസുകളും ഒന്നാകും. എം.ആര്‍.ടി.എസ്. സര്‍വീസ് തത്ത്വത്തില്‍ ചെന്നൈ മെട്രോ റെയില്‍ എറ്റെടുക്കുന്നതിന് തുല്യമായ പദ്ധതിയാണ് നടപ്പാക്കുന്നത്. മെട്രോ ഏറ്റെടുക്കുന്നതോടെ എം.ആര്‍.ടി.എസ്. സര്‍വീസിന്റെ യാത്രാനിരക്കില്‍ മാറ്റം വരുമോ, യാത്രക്കാര്‍ക്ക്  പുതിയ  സൗകര്യങ്ങള്‍ എന്തൊക്കെയായിരിക്കുമെന്നതിനെ സംബന്ധിച്ചോ തീരുമാനമായിട്ടില്ല. എം.ആര്‍.ടി.എസ്. റെയില്‍വേ ഇപ്പോള്‍ ചെന്നൈ ബീച്ചില്‍ നിന്ന് വേളാച്ചേരിവരെയാണ് സര്‍വീസ് നടത്തുന്നത്. വേളാച്ചേരിയില്‍ നിന്ന് സെന്റ് തോമസ് മൗണ്ട് വരെ നീട്ടാനുള്ള പണികള്‍ നടന്നുവരികയാണ്. എം.ആര്‍.ടി.എസ്. സര്‍വീസ് ഇപ്പോള്‍ ലാഭകരമല്ല. മെട്രോ റെയില്‍ സര്‍വീസുമായി സംയോജിപ്പിക്കുന്നതോടെ എം.ആര്‍.ടി.എസ്. ലാഭകരമാക്കാന്‍ കഴിയുമെന്ന് കരുതുന്നു. കൂടുതല്‍ സൗകര്യങ്ങള്‍ എം.ആര്‍.ടി.എസ്. റെയില്‍വേ സ്റ്റേഷനുകളില്‍ ഏര്‍പ്പെടുത്തിയാല്‍ കൂടുതല്‍ പേര്‍ സഞ്ചരിക്കുമെന്ന് കരുതുന്നു. എം.ആര്‍.ടി.എസ്. ... Read more

ചെന്നൈ ആലന്തൂര്‍ മെട്രോ സ്റ്റേഷനു സമീപം ഇന്റര്‍മോഡല്‍ സ്‌ക്വയര്‍ നിർമിക്കും

ആലന്തൂര്‍ മെട്രോ സ്റ്റേഷനു സമീപം 54,400 ചതുരശ്ര മീറ്ററില്‍ വിവിധ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി ഇന്റര്‍മോഡല്‍ സ്‌ക്വയര്‍ നിര്‍മിക്കുമെന്നു സിഎംആര്‍എല്‍. പദ്ധതിക്കായുള്ള ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചതായി മെട്രോ ഉദ്യോഗസ്ഥര്‍ അറിയിച്ചു.കത്തിപ്പാറ ഫ്‌ലൈഓവറിനോടു ചേര്‍ന്നാണു സ്‌ക്വയര്‍ നിര്‍മിക്കുന്നത്. പതിനാലുകോടി രൂപയാണു പദ്ധതി ചെലവ്. ബസ് ടെര്‍മിനല്‍, കാത്തിരിപ്പുകേന്ദ്രം, എടിഎം, പാര്‍ക്കിങ് സൗകര്യം, ഫുട്പാത്ത് എന്നിവ സ്‌ക്വയറില്‍ ഉള്‍പ്പെടുത്തും. കരാര്‍ നല്‍കി ഒരുവര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണു മെട്രോ അധികൃതര്‍ ലക്ഷ്യമിടുന്നത്. ഗിണ്ടി ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, കോയമ്പേട് എന്നിവിടങ്ങളിലേക്കുള്ള ബസുകള്‍ക്കു നിര്‍ത്താനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കുന്നത്. നിലവില്‍ മെട്രോ സ്റ്റേഷനു മുന്‍പിലാണു ബസ് നിര്‍ത്തുന്നത്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ യാത്രക്കാര്‍ക്കു തിരക്കേറിയ ജിഎസ്ടി റോഡ് മുറിച്ചുകടക്കാതെ ബസ് സ്റ്റോപ്പിലെത്താം. കാല്‍നട യാത്രക്കാര്‍ക്കു റോഡ് മുറിച്ചുകടക്കാതെ ബസ് സ്റ്റോപ്പിലെത്താം. കാല്‍നട യാത്രക്കാര്‍ക്കു റോഡ് മുറിച്ചുകടക്കാനും സ്‌ക്വയര്‍ ഉപയോഗിക്കാം. ആലന്തൂര്‍ സ്റ്റേഷനെ കൂടാതെ ചെന്നൈ സെന്‍ട്രല്‍ ഭൂഗര്‍ഭ സ്റ്റേഷനോടു ചേര്‍ന്നും ഈ സൗകര്യം ഒരുക്കുമെന്നു സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.