Tag: train

യശ്വന്ത്പൂര്‍–എറണാകുളം ട്രെയിനിൽ കൂടുതൽ കോച്ചുകൾ

മധ്യവേനലവധി തിരക്കു പരിഗണിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ ഈ മാസം 26 വരെ അനുവദിച്ച യശ്വന്ത്പൂര്‍–എറണാകുളം (06547–48) പ്രതിവാര തത്കാൽ എക്സ്പ്രസ് ട്രെയിനിൽ തേഡ് എസി, സ്ലീപ്പർ കോച്ചുകൾ അധികമായി ഏർപ്പെടുത്തി. ഒന്നു വീതം കോച്ചുകളാണ് പുതുതായി കൂട്ടിച്ചേര്‍ത്തത്. ഇതോടെ ഒരു സെക്കൻഡ് എസി, മൂന്ന് തേഡ് എസി, ഒൻപതു സ്ലീപ്പർ കോച്ചുകള്‍, രണ്ട് ജനറൽ കംപാർട്മെന്‍റ്കള്‍ എന്നിവ സ്പെഷൽ ട്രെയിനിൽ ഉണ്ടാകും. ചൊവ്വാഴ്ചകളിൽ രാത്രി 10.45ന് യശ്വന്ത്പൂരില്‍നിന്നു പുറപ്പെടുന്ന ട്രെയിൻ പിറ്റേന്നു പകൽ 12ന്എ റണാകുളത്തെത്തും. കെആർ പുരം (രാത്രി 11.21), ബെംഗാർപേട്ട് (12.13), തിരുപ്പത്തുർ (1.55), സേലം (3.27), ഈറോഡ് (4.40), തിരുപ്പുർ (5.23), കോയമ്പത്തൂർ (6.45), പാലക്കാട് (8.25), ഒറ്റപ്പാലം (9.18), തൃശൂർ (10.02), ആലുവ (11.02), എറണാകുളം ടൗൺ (11.40) എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്. മടക്ക ട്രെയിൻ ബുധൻ ഉച്ചയ്ക്കു 2.45നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 4.30നു യശ്വന്ത്പൂരേത്തും. മടക്കയാത്രയിൽ എറണാകുളം നോർത്ത് (ടൗൺ) സ്റ്റേഷനിൽ ട്രെയിൻ ... Read more

തൃശൂര്‍ മുതല്‍ ട്രെയിനുകൾക്ക് നിയന്ത്രണം

പുതുക്കാട്–ഒല്ലൂർ റെയിൽ പാതയിൽ ഗർഡർ മാറ്റിയിടുന്ന ജോലികൾ നടക്കുന്നതിനാൽ ഇന്നും 26, 27 തിയതികളിലും ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം. കറുകുറ്റിക്കും കളമശ്ശേരിക്കുമിടയിൽ പാളം മാറ്റല്‍ നടക്കുന്നതിനാല്‍ ഏർപ്പെടുത്തിയ നിയന്ത്രണത്തിനു പുറമെയാണിത്. എറണാകുളം–ഗുരുവായൂർ പാസഞ്ചറും എറണാകുളം–നിലമ്പൂർ പാസഞ്ചറും റദ്ദാക്കി. രാവിലെ 6.45ന് എറണാകുളത്തു നിന്നുള്ള കണ്ണൂർ ഇന്‍റര്‍സിറ്റി തൃശൂരിൽ നിന്നു രാവിലെ 8.10നാണ് പുറപ്പെട്ടത്‌. പരശുറാം, ശബരി എക്സ്പ്രസുകൾ ഒരു മണിക്കൂർ തൃശൂർ ഭാഗത്തു വൈകും. പുലർച്ചെ 5.30 മുതൽ ഉച്ചയ്ക്കു 12.30 വരെയാണു ട്രെയിനുകൾക്കു നിയന്ത്രണം.  തിരുവനന്തപുരം– കോഴിക്കോട് ജനശതാബ്ദി എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. കോഴിക്കോടു നിന്നുള്ള തിരുവനന്തപുരം ജനശതാബ്ദി വൈകീട്ട് 5.30ന് എറണാകുളത്തു നിന്നാകും പുറപ്പെടുക. പുനലൂർ–പാലക്കാട് പാലരുവി എക്സ്പ്രസ് രാവിലെ പത്തിന് ആലുവയിൽ യാത്ര അവസാനിപ്പിക്കും. പാലക്കാടു നിന്നു പുനലൂരിലേക്കുള്ള പാലരുവി വൈകിട്ട് 6.30ന് ആലുവയിൽ നിന്നായിരിക്കും പുറപ്പെടുക. ഗുരുവായൂരിൽ നിന്നു രാവിലെ 5.55നുള്ള ഇടമൺ പാസഞ്ചർ 6.45നാണ് പുറപ്പെടുക. തിരുവനന്തപുരം– ഷൊർണൂർ വേണാട് അങ്കമാലിയിൽ യാത്ര അവസാനിപ്പിക്കും. ഷൊർണൂർ– ... Read more

29ന് ട്രെയിനുകള്‍ വൈകിയോടും

പാലക്കാട് ഡിവിഷനില്‍ റെയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ സമയം ക്രമീകരിച്ചു. ഈ മാസം 29നാണ് ട്രെയിനുകള്‍ക്ക് നിയന്ത്രണമുള്ളത്. രാവിലെ 5.55ന് തൃശ്ശൂരില്‍ നിന്നും പുറപ്പെടുന്ന തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ (56603) ഒരു മണിക്കൂര്‍ വൈകി 6.55ന് പുറപ്പെടും. 27ന് നിസാമുദ്ധീനില്‍ നിന്നും പുറപ്പെടുന്ന നിസാമുദ്ദീന്‍-തിരുവനന്തപുരം (22656) പ്രതിവാര സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് 29ന് കാരക്കാട്-ഷോര്‍ണൂര്‍ പരിധിയില്‍ 70 മിനിറ്റ് നിര്‍ത്തിയിടും. നിസാമുദ്ദീന്‍-എറണാകുളം മംഗള (12618) സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് 60 മിനിറ്റ് വൈകിയോടും.  

ആർക്കോണത്ത് അറ്റകുറ്റപ്പണി: ട്രെയിന്‍ സര്‍വീസുകള്‍ ക്രമീകരിച്ചു

ആർക്കോണം യാർഡിൽ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ട്രെയിനുകള്‍ വഴിതിരിച്ചു വിടുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. മേയ് ആറുവരെയാണു നിർമാണ ജോലികൾ നടക്കുക. മേയ് ഒന്നുവരെ രാവിലെ 9.30 മുതൽ വൈകിട്ട് 3.30 വരെ ആർക്കോണം വഴിയുള്ള ട്രെയിനുകൾ അരമണിക്കൂർ വരെ വൈകും. മേയ് രണ്ടു മുതൽ ആറുവരെ സിഗ്നൽ സംവിധാനത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ആർക്കോണം സ്റ്റേഷനിലെ രണ്ടു ലൈനുകൾ മാത്രമേ ഗതാഗതത്തിനായി തുറന്നുകൊടുക്കുകയുള്ളു. സിഗ്നൽ സംവിധാനം പൂർണമായും ഉപയോഗിക്കാൻ കഴിയാത്തതിനാൽ ആർക്കോണത്തുനിന്നു പുറപ്പെടുന്ന എല്ലാ ട്രെയിനുകളും റദ്ദാക്കും. എന്നാൽ യാത്രക്കാരുടെ സൗകര്യാർഥം ആർക്കോണം– തിരുത്തണി റൂട്ടിൽ പത്ത് പാസഞ്ചർ ട്രെയിനുകൾ ഓടിക്കും. ഇതേ ദിവസങ്ങളിൽ ഗുണ്ടൂർ–ചെന്നൈ/പെരമ്പൂർ–ആർക്കോണം–ജോലാർപേട്ട റൂട്ടിലെ മെയിൽ, എക്സ്പ്രസ് ട്രെയിനുകൾ ഗുണ്ടൂർ–റെനിഗുണ്ട–തിരുത്തണി–മേൽപാക്കം–ജോലാർപേട്ട വഴി തിരിച്ചുവിടും. തിരുത്തണി, കട്പാടി, ഗുണ്ടൂർ, ചെന്നൈ സെൻട്രൽ, ചെന്നൈ എഗ്‌മൂർ എന്നീ സ്റ്റേഷനുകളിൽ യാത്രക്കാരെ സഹായിക്കാൻ പ്രത്യേക റെയിൽവേ ജീവനക്കാരെ നിയമിക്കും. റെയിൽവേയുടെ ഫെയ്സ്ബുക്ക് പേജിലും, ട്വിറ്റർ അക്കൗണ്ടിലും സർവീസുകളുടെ തൽസമയ വിവരങ്ങൾ ലഭിക്കും. ഇതു കൂടാതെ ... Read more

താംബരം– കൊച്ചുവേളി പ്രത്യേക ട്രെയിൻ 16ന്

താംബരം–കൊച്ചുവേളി റൂട്ടിൽ 16നു പ്രത്യേക ട്രെയിൻ (06039) സർവീസ് നടത്തുമെന്നു ദക്ഷിണ റെയിൽവേ അറിയിച്ചു. 20 സെക്കൻഡ് ക്ലാസ് കോച്ചുകൾ മാത്രമുള്ള ട്രെയിനിൽ റിസർവേഷൻ ആവശ്യമില്ല. 16നു രാത്രി 7.30നു താംബരത്തു നിന്ന് പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 11.45നു കൊച്ചുവേളിയിൽ എത്തും. ഡിണ്ടിഗൽ, മധുര, തിരുനെൽവേലി, നാഗർകോവിൽ ടൗൺ, തിരുവനന്തപുരം വഴിയാണ് സർവീസ്.

ട്രെയിനുകളില്‍ മധുരമില്ലാത്ത ചായയും കാപ്പിയും

ട്രെയിനില്‍ ഇനി മുതല്‍ മധുരം ചേര്‍ക്കാത്ത കാപ്പിയും ചായയും ലഭിക്കും. ട്രെയിനുകളില്‍ പ്രമേഹരോഗികള്‍ക്കായി അവരുടെ ആവശ്യപ്രകാരം ഭക്ഷണം നല്‍കാനും പഞ്ചസാര ചേര്‍ക്കാത്ത ചായയും കാപ്പിയും നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പഞ്ചസാരയ്ക്കുപകരം ആവശ്യമെങ്കില്‍ സൗജന്യമായി പഞ്ചസാരരഹിത മധുരപദാര്‍ഥം നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. രാജ്യസഭയില്‍ ജോയ് എബ്രഹാമിന്‍റെ ചോദ്യത്തിനുള്ള മറുപടിയില്‍ റെയില്‍വേ സഹമന്ത്രി രാജന്‍ ഗൊഹേയ്ന്‍ ആണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ ജോയ് എബ്രഹാം ഇതുസംബന്ധിച്ച് രാജ്യസഭയില്‍ ആവശ്യമുന്നയിച്ചിരുന്നു. തുടര്‍ന്ന് 2013 സെപ്റ്റംബര്‍ 18നും 2014 സെപ്റ്റംബര്‍ രണ്ടിനും ഐ.ആര്‍.സി.ടി.സി. മാനേജിങ് ഡയറക്ടര്‍ക്കും സോണല്‍ റെയില്‍വേ ചീഫ് കൊമേഴ്‌സ്യല്‍ മാനേജര്‍മാര്‍ക്കും റെയില്‍വേ ബോര്‍ഡ് നിര്‍ദേശം നല്‍കി. എന്നാല്‍ മിക്ക തീവണ്ടികളിലും ഇപ്പോഴും മധുരം ചേര്‍ക്കാത്ത ചായയോ കാപ്പിയോ കിട്ടാറില്ല.

ആഡംബര സലൂണ്‍ കോച്ചുകളുമായി ഇന്ത്യന്‍ റെയില്‍വേ

സാധാരണകാര്‍ക്കും ആഡംബരയാത്ര ഒരുക്കാനുള്ള തയാറെടുപ്പിലാണ് ഇന്ത്യന്‍ റെയില്‍വേ. ആഡംബരത്തിന്‍റെ പ്രതീകമായ സലൂണ്‍ കോച്ചുകള്‍ ഘടിപ്പിച്ച  ട്രെയിനിന് വെള്ളിയാഴ്ച ഡല്‍ഹി ഓള്‍ഡ് റെയില്‍വേ സ്റ്റേഷനില്‍ പച്ചകൊടി വീശി. സഞ്ചരിക്കുന്ന വീട് എന്ന പ്രതീതിയാണ് ട്രെയിന്‍ ഉണ്ടാക്കിയിരിക്കുന്നത്. രണ്ട് കിടപ്പ് മുറികള്‍, അതിനോട് ചേര്‍ന്നുള്ള ശുചിമുറികള്‍, ലിവിങ് റൂം, അടുക്കള എന്നിവ ചേര്‍ന്നതാണ് ഓരോ കോച്ചുകളും. കോച്ചുകളുടെ ഫോട്ടോ ഉള്‍പ്പെടെ ഇന്ത്യന്‍ റെയില്‍വേയാണ് ഇക്കാര്യം ട്വിറ്റ് ചെയ്തത്. ഡല്‍ഹിയില്‍ നിന്ന് ജമ്മുവിലേക്കുള്ള ജമ്മു മെയില്‍ ട്രെയിനാണ് ആഡംബര സംവിധാനങ്ങളോടെ യാത്ര ആരംഭിച്ചത്. ഡല്‍ഹിയിലെ സ്വകാര്യ ടൂറിസം കമ്പനിയുടെ ഉപഭോക്താക്കളായിരുന്നു ആദ്യ യാത്രക്കാര്‍. യാത്രക്കാര്‍ക്ക് ഹോട്ടലില്‍ ലഭിക്കുന്നതു പോലെയുള്ള സൗകര്യങ്ങളാണ് കോച്ചില്‍ ലഭിക്കുന്നത്. യാത്രക്കാരുടെ സേവനത്തിനായി പ്രത്യേക ജീവനക്കാരെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എസിയിലും കോച്ചിലും ഉണ്ടാകുന്ന സാങ്കേതിക തടസങ്ങള്‍ ഒഴിവാക്കുന്നതിനായി സാങ്കേതിക വിദഗ്ധരും ട്രെയിനില്‍ ഉണ്ടെന്ന് ഐ.ആര്‍.സി.ടി.സി. അറിയിച്ചു. നിലവില്‍ ചാര്‍ട്ടേര്‍ഡ് സംവിധാനമായിട്ടാണ് ഈ സൗകര്യങ്ങളുള്ള കോച്ചുകള്‍ ലഭിക്കുക. എന്നാല്‍, ഗതാഗത ട്രെയിനുകളിലും ഉടന്‍ തന്നെ ഇത്തരം ... Read more

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ സർവീസ് ഓരോ 20 മിനിറ്റിലും

നിര്‍ദിഷ്ട മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ ഓരോ 20 മിനിറ്റിലും സര്‍വീസ് നടത്തുമെന്ന് ദേശീയ അതിവേഗ റെയില്‍വേ കോര്‍പറേഷന്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ അചല്‍ ഖരെ പറഞ്ഞു. തിരക്കേറിയ സമയത്ത് മൂന്നു സര്‍വീസും തിരക്കുകുറഞ്ഞ സമയത്ത് രണ്ടു സര്‍വീസുമാകും നടത്തുക. മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗത്തില്‍ ഓടുന്ന ബുള്ളറ്റ് ട്രെയിന്‍ മുംബൈയില്‍ നിന്നും അഹമ്മദാബാദ് വരെ രണ്ടു മണിക്കൂറില്‍ ഓടിയെത്തും. നിലവില്‍ ഏഴു മണിക്കൂര്‍ വേണം ഈ ദൂരം താണ്ടാന്‍. വിമാനത്തിലാണെങ്കില്‍ ഒരു മണിക്കൂറും. ദിവസവും രണ്ട് നഗരങ്ങൾക്കിടയില്‍ 70 സര്‍വീസുകള്‍ നടത്തും. 12 സ്റ്റേഷനുകളിലാണ് സ്റ്റോപ്പ്‌ ഉണ്ടാകുക. ബി.കെ.സി, താനെ, വിരാര്‍, ബോയിസര്‍, വാപി, ബിലിമോറ, സൂറത്ത്, ബരുച്ച്, ആനന്ദ്‌, സബര്‍മതി, അഹമ്മദാബാദ്. മുംബൈ- അഹമ്മദാബാദ് റൂട്ടില്‍ പ്രധാനമായും യാത്രചെയ്യുന്നത് തുണി വ്യാപാരികളും രത്ന വ്യാപാരികളുമാണ്. നിലവില്‍ വര്‍ഷം ഒന്നരലക്ഷം യാത്രക്കാര്‍ ഈ റൂട്ടില്‍ യാത്രചെയ്യുന്നുണ്ട്. ഇത് മൂന്നു ലക്ഷം വരെയാകും. 4,700 യാത്രക്കാര്‍ വിമാനത്തിലും 5,000 ആളുകള്‍ ട്രെയിനിലും ... Read more

ഒറ്റ ടിക്കറ്റില്‍ ബസ്, ട്രെയിന്‍, മെട്രോ യാത്ര

മുംബൈ, നവിമുംബൈ, താനെ ഉൾപ്പെടുന്ന നഗര മേഖലയിൽ വിവിധ യാത്രാ മാർഗങ്ങൾക്ക് ഏക ടിക്കറ്റ് സംവിധാനം (ഇന്‍റഗ്രേറ്റഡ് ടിക്കറ്റിങ് സിസ്റ്റം, ഐ.ടി.എസ്) ഇക്കൊല്ലം ഭാഗികമായി നടപ്പാക്കും. രാജ്യത്ത് ഐ.ടി.എസ് ആദ്യം നടപ്പാക്കുന്ന നഗരം എന്ന നേട്ടം ഇതോടെ മുംബൈയ്ക്ക് സ്വന്തമാകും. ഇതിനായി മുംബൈ മെട്രോപ്പൊലിറ്റൻ റീജൻ ഡവലപ്മെന്റ് അതോറിറ്റി (എം.എം.ആർ.ഡി.എ) ഉടനെ ടെൻഡർ ക്ഷണിക്കും. പുതിയ സംവിധാനം വരുന്നതോടെ എം.എം.ആർ (മുംബൈ മെട്രോപ്പൊലിറ്റൻ റീജ്യന്‍) മേഖലയിലെ യാത്ര ഏറെ സൗകര്യപ്രദവും എളുപ്പവുമാകും. ലോക്കൽ ട്രെയിൻ, മെട്രോ ട്രെയിൻ, മോണോ റെയിൽ, ബെസ്റ്റ്ബസ്, നവിമുംബൈ കോർപറേഷൻ ബസ്, താനെ കോർപറേഷൻ ബസ് എന്നിവകളിലെല്ലാം മാറിമാറി യാത്രചെയ്യാൻ പ്രത്യേകം ടിക്കറ്റ് എടുക്കേണ്ടതില്ലെന്നതാണ് നേട്ടം. ഐ.ടി.എസ് സംവിധാനം നടപ്പാക്കാനായി ഇപ്പോൾ മെട്രോ, മോണോ സ്റ്റേഷനുകളിലുളളതു പോലെ ഓട്ടോമാറ്റിക് ഫെയർ കണക്‌ഷൻ ഗേറ്റുകൾ റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റേഷനുകളിലും സ്ഥാപിക്കും. ആദ്യ ഘട്ടത്തിൽ ലോക്കൽ ട്രെയിൻ, മെട്രോ, മോണോ, ബസ് സർവീസുകൾ എന്നിവയ്ക്കാവും ഐ.ടി.എസ് ഉപയോഗിക്കുകയെന്നും എം.എം.ആർ.ഡി.എ ... Read more

വൈകിയോടുന്ന എല്ലാ ട്രെയിനുകളുടെ വിവരങ്ങള്‍ എസ്.എം.എസ് വഴി ലഭിക്കും

തീവണ്ടികള്‍ വൈകിയോടുന്നത് റിസര്‍വ് ചെയ്ത യാത്രക്കാരെ അറിയിക്കാന്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ എസ്.എം.എസ്. സേവനം എല്ലാ തീവണ്ടികളിലും ലഭ്യമാക്കുന്നു. നിലവില്‍ ദക്ഷിണ റെയില്‍വേയുടെ ചില തീവണ്ടികളിലേ എസ്.എം.എസ്. സംവിധാനമുള്ളൂ. ഇതാണ് മറ്റു തീവണ്ടികളിലേയ്ക്ക് വ്യാപിപ്പിക്കുന്നത്. തീവണ്ടി എത്ര മണിക്കൂര്‍ വൈകുമെന്നതും അതിന്‍റെ കാരണവും എസ്.എം.എസ് വഴി അറിയിക്കാനാണ് ദക്ഷിണ റെയില്‍വേയുടെ തീരുമാനം. എസ്.എം.എസ്. സന്ദേശം കിട്ടാനായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ യാത്രക്കാരന്‍ സ്വന്തം മൊബൈല്‍ നമ്പര്‍ നല്‍കണം. ഏജന്‍റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും യാത്രക്കാരന്‍റെ മൊബൈല്‍ നമ്പര്‍ തന്നെ നല്‍കണം. സമയകൃത്യത ഉറപ്പുവരുത്താന്‍ ദക്ഷിണറെയില്‍വേ ജനറല്‍ മാനേജര്‍ കുല്‍ശ്രേഷ്ഠയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഈ തീരുമാനം. നാഷണല്‍ ട്രെയിന്‍ എന്‍ക്വയറി സിസ്റ്റത്തില്‍ (എന്‍.ടി.ഇ.എസ്) ഉള്‍പ്പെടെ തീവണ്ടി വൈകിയോടുന്നത് സംബന്ധിച്ച വിവരങ്ങള്‍ യാത്രക്കാര്‍ക്ക് അപ്പപ്പോള്‍ അറിയാന്‍ കൗണ്ടര്‍ ടിക്കറ്റിലും ഇ-ടിക്കറ്റിലും ഉള്‍പ്പെടുത്താനും പദ്ധതിയുണ്ട്. തീവണ്ടി വൈകുമെന്ന് അറിഞ്ഞാല്‍ യാത്രക്കാരന് സമാന്തര സര്‍വീസുകളെ ആശ്രയിക്കാം. റെയില്‍വേ സ്റ്റേഷനുകളിലും തീവണ്ടിയ്ക്കുള്ളിലും വൈകിയോട്ടത്തെക്കുറിച്ചുള്ള അനൗണ്‍സ്‌മെന്റുകളും ... Read more

ആറ്റുകാല്‍ പൊങ്കാല അധിക ട്രെയിനുകള്‍ അനുവദിച്ചു

സത്രീകളുടെ ശബരിമലയായ ആറ്റുകാല്‍ ക്ഷേത്രത്തില്‍ പൊങ്കാലയ്ക്കായി എത്തുന്ന ഭക്തതര്‍ക്ക് യാത്രാ സൗകര്യാര്‍ത്ഥം ഇന്നും നാളെയും പ്രത്യേക തീവണ്ടികള്‍ സര്‍വീസ് നടത്തും.ഇന്ന് തിരുവന്തപുരത്തേക്കു വരുന്ന ഏഴ് തീവണ്ടികള്‍ക്ക്, നാളെ വരുന്ന 13 തീവണ്ടികള്‍ക്ക് അധിക സ്റ്റോപുകള്‍ അനുവദിച്ചതായി റെയില്‍വേ അറിയിച്ചു. കൊല്ലം, നാഗര്‍കോവില്‍ ഭാഗത്തേക്ക് പോകുന്ന 12 തീവണ്ടികള്‍ക്ക് മൂന്ന് അധിക ബോഗികള്‍ പൊങ്കാല നാളില്‍ ഘടിപ്പിക്കും. സുരക്ഷയ്ക്കായി എല്ലാ സ്റ്റേഷനുകളിലും പ്രത്യേക ആര്‍ പി എഫ് കാവല്‍ ഏര്‍പ്പെടുത്തി. ടിക്കറ്റ വിവരങ്ങള്‍ക്കായും അറിയിപ്പുകള്‍ക്കും വേണ്ടി തിരുവനന്തപുരം സ്റ്റേഷനില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ തുറന്നു. പ്രത്യേക തീവണ്ടികളും പുറപ്പെടുന്ന സമയവും കൊല്ലത്തു നിന്ന് തിരുവനന്തപുരത്തേക്ക് മാര്‍ച്ച് ഒന്നിന് ഉച്ചയ്ക്ക് 2.40-നും രണ്ടിന് പുലര്‍ച്ചയ്ക്ക് 4-നും പ്രത്യേക തീവണ്ടിപുറപ്പെടും. തിരുവനന്തപുരത്തു നിന്നു കൊല്ലത്തേക്ക് മാര്‍ച്ച് രണ്ടിന് ഉച്ചയ്ക്ക് 1.45-നും 3.45-നും 4.30-നും 4.55-നും പ്രത്യേക തീവണ്ടികള്‍ പുറപ്പെടും. ഈ തീവണ്ടികള്‍ക്ക് വഴിയില്‍ എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പുണ്ടാകും. തിരുവനന്തപുരത്തു നിന്ന് നാഗര്‍കോവിലിലേക്ക് രണ്ടിന് വൈകുന്നേരം 3.30-ന് പ്രത്യേക ... Read more

മംഗളൂരുവില്‍നിന്ന് ചെന്നൈയ്ക്കും കൊച്ചുവേളിയിലേക്കും പ്രത്യേക ട്രെയിന്‍

മംഗളൂരുവില്‍നിന്ന് കൊച്ചുവേളിയിലേക്കും ചെന്നൈയിലേക്കും പ്രത്യേക ട്രെയിനുകള്‍. ഈ മാസം 28നും ഫെബ്രുവരി നാലിനും പുലര്‍ച്ചെ 3.40ന് മംഗളൂരു ജങ്ഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ (06054) അടുത്ത ദിവസം പുലര്‍ച്ചെ അഞ്ചിന് കൊച്ചുവേളിയിലെത്തും. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചത്. ഈ മാസം 26നും ഫെബ്രുവരി രണ്ടിനും കൊച്ചുവേളിയില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ (06053) അടുത്ത ദിവസം രാവിലെ 5.10ന് മംഗളൂരു ജങ്ഷനിലെത്തും. ഈ സ്പെഷ്യല്‍ ട്രെയിനുകളില്‍ പ്രത്യേക നിരക്ക് ഈടാക്കും. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശൂര്‍, ആലുവ, എറണാകുളം ടൌണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം, കൊല്ലം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. അവധിക്കാല തിരക്ക് കണക്കിലെടുത്ത് ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ മംഗളൂരു – ചെന്നൈ റൂട്ടില്‍ പ്രത്യേക പ്രതിവാര ട്രെയിന്‍ സര്‍വീസുണ്ടാകും. ഏപ്രില്‍ മൂന്നുമുതല്‍ ചൊവ്വാഴ്ചകളില്‍ ചെന്നൈ സെന്‍ട്രലില്‍നിന്ന് വൈകിട്ട് 6.20ന് പുറപ്പെടുന്ന ട്രെയിന്‍ (06055) അടുത്ത ദിവസം ഉച്ചയ്ക്ക് മംഗളൂരു ജങ്ഷനില്‍ എത്തും. ജൂണ്‍ 26വരെയാണ് സര്‍വീസ്. ഏപ്രില്‍ ... Read more