Tag: Express highway

ദല്‍ഹി കിഴക്കന്‍ മേഖലയിലെ അതിവേഗ ഇടനാഴി ഇന്ന് തുറക്കും

നഗരക്കുരുക്കഴിക്കുന്ന കിഴക്കന്‍ അതിവേഗ പാത ഇന്നു തുറന്നു നല്‍കും. 11000 കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കിയ 135 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആറുവരിപ്പാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു നിര്‍വഹിക്കുക. രാജ്യത്തെ ആദ്യ ഹരിത ദേശീയപാത എന്നു വിശേഷിപ്പിക്കുന്ന കിഴക്കന്‍ മേഖല അതിവേഗ ഇടനാഴി വരുന്നതോടെ നഗരത്തിനുള്ളിലെ തിരക്ക് ഏറെ കുറയുമെന്നാണു പ്രതീക്ഷ. കിഴക്കന്‍ മേഖല ഇടനാഴി ഹരിയാനയിലെ സോനിപത്തില്‍ നിന്നു തുടങ്ങി ബാഗ്പത്ത്, ഗാസിയാബാദ്, ഗൗതംബുദ്ധ് നഗര്‍ (നോയിഡ) വഴി ഫരീദാബാദിലെ പല്‍വലില്‍ എത്തും. കുണ്ഡ്‌ലി, മനേസര്‍ വഴി പല്‍വലില്‍ എത്തുന്ന, 135 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പടിഞ്ഞാറന്‍ അതിവേഗ ഇടനാഴിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 80% പൂര്‍ത്തിയായിട്ടുണ്ട്. 4418 കോടി രൂപ ചെലവിലാണ് ഈ ഇടനാഴി നിര്‍മിക്കുന്നത്. ഡല്‍ഹി-മീററ്റ് എക്‌സ്പ്രസ് പാതയുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനവും ഇതിനൊപ്പമാണു ക്രമീകരിച്ചിരിക്കുന്നത്. ഡല്‍ഹിയിലെ ഗതാഗതക്കുരുക്കും പരിസ്ഥിതി മലിനീകരണവും കുറയ്ക്കാന്‍ ലക്ഷ്യമിട്ട് യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഇടനാഴി ആസൂത്രണം ചെയ്തത്. നിര്‍മാണത്തിനായി 11,000 കോടി രൂപ ചെലവായി. ഭൂമി ... Read more

മുംബൈ- ഡല്‍ഹി എക്‌സ്പ്രസ് വേ ഒരുങ്ങുന്നു

മുംബൈ- ഡല്‍ഹി എക്‌സ്പ്രസ് വേ വരുന്നു. പാതയുടെ നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ മുബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് റോഡ് മാര്‍ഗമുള്ള യാത്രാസമയം 12 മണിക്കൂറായി കുറയുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. നിലവില്‍ റോഡ് മാര്‍ഗം സഞ്ചരിക്കുവാന്‍ ഒരു ദിവസം വേണം. വേഗമേറിയ തീവണ്ടി രാജധാനി എക്‌സ്പ്രസില്‍ 16 മണിക്കൂര്‍ കൊണ്ടാണ് മുബൈയില്‍ നിന്ന് ഡല്‍ഹിയിലെത്തുന്നത്. കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയ പദ്ധതി നടപ്പാക്കുന്നത് യൂണിയന്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ടും ഹൈവേ മന്ത്രാലയവും ചേര്‍ന്നാണ്. നാല് ഘട്ടമായി പണിയുന്ന പാതയിലെ ഏറ്റവും കുറഞ്ഞ വേഗം 120 കിലോമീറ്ററായിരിക്കും. ഒന്നാംഘട്ടം ഡല്‍ഹി മുതല്‍ ജയ്പുര്‍ വരെയും രണ്ടാംഘട്ടം ജയ്പുര്‍ മുതല്‍ കോട്ട വരെയും മൂന്നാംഘട്ടത്തില്‍ കോട്ട മുതല്‍ വഡോദര വരെയും നാലാംഘട്ടം വഡോദര മുതല്‍ മുംബൈ വരെയുമാണ് നടപ്പാക്കാനുദ്ദേശിക്കുന്നത്. 225 കിലോമീറ്റര്‍ ദൂരം വരുന്ന ഡല്‍ഹി- ജയപൂര്‍ എക്‌സ്പ്രസ് വേ പൂര്‍ത്തിയാക്കുന്നതിനായി 16,000 കോടി രൂപയുടെ ചിലവാണ് പ്രതീക്ഷിക്കുന്നത്. 15 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ... Read more