Tag: Maharastra

മാഥേരാന്‍:വാഹനങ്ങളില്ലാത്ത സ്വര്‍ഗം

സഞ്ചാരികളുടെ സ്വര്‍ഗം എന്നാണ് മാഥേരാന്‍ കുന്നുകള്‍ അറിയപ്പെടുന്നത്. മഹാരാഷ്ട്രയിലെ രണ്ടു വന്‍നഗരങ്ങള്‍ക്കിടയില്‍ പച്ചപ്പിന്റെ ചെറിയ തുരുത്താണ് ഈ ഇടം. സഹ്യാദ്രി മലമുകളില്‍ സ്ഥിതി ചെയ്യുന്ന മാഥേരാന് വലിയൊരു പ്രത്യേകതയുണ്ട്. വാഹനങ്ങളില്‍ നിന്ന് ഉണ്ടാകുന്ന മലിനീകരണത്തില്‍ നിന്ന് അനുദിനം നശിക്കുന്ന നഗരങ്ങളെ പോലെയാവരുത് തങ്ങളുടെ ഗ്രാമം എന്ന നടപടിയുടെ ഭാഗമായി മാഥേരാനില്‍ വാഹനഗതാഗതം നിരോധിച്ചിരിക്കുകയാണ് ഇവിടെ. മോട്ടോര്‍ വാഹനങ്ങള്‍ക്ക് വിലക്കുള്ള ഏഷ്യയിലെ ഏക ഹില്‍ സ്റ്റേഷനാണ് മാഥേരാന്‍. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലാണ് മാഥേരാന്‍ സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും ചെറിയ ഹില്‍സ്റ്റേഷനായ മഥേരാന്‍ പശ്ചിമഘട്ടത്തിന്റെ ഭാഗമാണ്. സമുദ്രനിരപ്പില്‍ നിന്ന് 800 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ഒരു പരിസ്ഥിതി ലോല പ്രദേശം കൂടിയാണ്. പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായിട്ടാണ് വാഹനങ്ങളെ ഗ്രാമവാസികള്‍ നിയന്ത്രിക്കുന്നത്. മാഥേരാന്‍ ഹരിത ഉദ്യാനമായി കേന്ദ്ര പരിസ്ഥിതി വനംവകുപ്പ് പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് ഇവിടെ മോട്ടോര്‍ വാഹനങ്ങള്‍ അനുവദനീയമല്ലാതായത്. അത്യാഹിതങ്ങള്‍ സംഭവിച്ചാല്‍ മുനിസിപ്പാലിറ്റിയുടെ നടത്തിപ്പിന് കീഴില്‍ വരുന്ന ഒരു ആംബുലന്‍സ് മാത്രമാണ് ഇവിടെയുള്ള ... Read more

ജനസംഖ്യയെ കടത്തിവെട്ടി പുണെ നഗരത്തില്‍ വാഹനപ്പെരുപ്പം

ജനസംഖ്യയെ കടത്തിവെട്ടി പുണെ നഗരത്തില്‍ വാഹനപ്പെരുപ്പം. മലിനീകരണവും ഗതാഗതക്കുരുക്കും മൂലം ജനം ദുരിതത്തില്‍. രാജ്യത്ത് മറ്റൊരു നഗരത്തിലുമുണ്ടാകാത്ത തരത്തിലാണ് പുണെയില്‍ വാഹനങ്ങള്‍ കുതിച്ചുയര്‍ന്നിരിക്കുന്നത്. പുണെയിലെ ജനസംഖ്യ ഏകദേശം 35 ലക്ഷമാണ്. എന്നാല്‍ ഇവിടെ 36.2 ലക്ഷം വാഹനങ്ങള്‍ ഇതിനകം റജിസ്റ്റര്‍ ചെയ്തുകഴിഞ്ഞുവെന്നാണ് റീജനല്‍ ട്രാഫിക് ഓഫിസ് (എംഎച്ച് 12) വെളിപ്പെടുത്തിയത്. നാലുചക്രവാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ 9.57% ആണ് 2017നെ അപേക്ഷിച്ച് ഉയര്‍ന്നതെങ്കില്‍ ഇരുചക്രവാഹനങ്ങള്‍ 8.24% ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 33.37 ലക്ഷം വാഹനങ്ങളാണ് പുണെയില്‍ ഉണ്ടായിരുന്നത്. അതാണ് ഇപ്പോള്‍ 36.27 ലക്ഷത്തില്‍ എത്തി നില്‍ക്കുന്നത്. ഈ വര്‍ഷം മാര്‍ച്ച് അവസാനത്തോടെ നഗരത്തില്‍ 2,80,000 വാഹനങ്ങളുടെ വര്‍ധനയാണുണ്ടായതെന്ന് ആര്‍ടിഒ തലവന്‍ ബാബ ആജ്‌റി വെളിപ്പെടുത്തി. ഇത്തവണയും ഇരുചക്രവാഹനങ്ങളാണ് ഏറ്റവുമുധികം റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സമ്പന്നര്‍ ഭാര്യയ്ക്കും മക്കള്‍ക്കും മരുമക്കള്‍ക്കും പിന്നെ അവസരത്തിനനുസരിച്ചും മുറ്റം നിറച്ച് വാഹനങ്ങള്‍ വാങ്ങിനിറയ്ക്കുമ്പോള്‍, സാധാരണക്കാര്‍ വായ്പയെടുത്തും വാങ്ങും രണ്ടെണ്ണം. ഈ വാഹനങ്ങള്‍ പൊതുനിരത്തുകളില്‍ തിങ്ങിനിറഞ്ഞ് ഗതാഗതക്കുരുക്കും അന്തരീക്ഷമലിനീകരണവും വര്‍ധിപ്പിക്കുന്നു. എന്നാല്‍ ... Read more

വേനലവധി തിരക്കില്‍ മുംബൈ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍

വേനല്‍ കടുത്തതോടെ മുബൈയില്‍ വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ തിരക്കേറി. വസായ്ഗാവിലെ സുറിച്ചിബാഗ്, ബൊയ്ഗാവ്, നാലസൊപാരയിലെ കലംബ്, രാജോഡി, വിരാറിലെ അര്‍ണാല തുടങ്ങിയ കടലോര വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വൈകുന്നേരങ്ങളിലാണ് ജനത്തിരക്ക്. വേനലവധിക്കായി സ്‌കൂളുകള്‍ അടച്ചതോടെയാണ് തിരക്ക് ഏറുവാന്‍ കാരണമായത്. ചൂടില്‍ നിന്ന് രക്ഷനേടുവാനായി ദേശീയപാതയ്ക്കരികിലെ തുങ്കരേശ്വര്‍ വനത്തിലും കുളിര്‍ തേടി ദൂരപ്രദേശങ്ങളിലും നിന്നും ആളുകള്‍ എത്തുന്നുണ്ട്. കടലോരങ്ങളാണ് അവധിയായതിനാല്‍ കുട്ടികള്‍ തിരഞ്ഞെടുക്കുന്നത്. പാല്‍ഘറിലെ കേള്‍വ-മാഹിം, സാത്പാട്ടി, ബോര്‍ഡി, ഡഹാണു കടലോരങ്ങളിലാണ് കുടുംബങ്ങള്‍ കൂടുതല്‍ എത്തുന്നത്.

കടുവയെ പിടിച്ചത് കിടുവയല്ല രൂപാലി എന്ന യുവതിയാണ്

നാടോടി കഥകളില്‍ നമ്മള്‍ കേട്ടിട്ടുണ്ട് മൃഗങ്ങളെ ഓടിച്ച കുട്ടികളുടെ കഥ. എങ്കില്‍ ഇനി പറയുന്നത് ഒരു കഥയല്ല. പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവമാണ്. 23 വയസുകാരിയായ രൂപാലി മിശ്ര വീടിന് പുറത്ത് താന്‍ വളര്‍ത്തുന്ന ആടിന്റെ കരച്ചില്‍ കേട്ടുകൊണ്ടാണ് പുറത്തിറങ്ങിയത്. അരുമയായി വളര്‍ത്തുന്ന ആടിനെ പുലി ആക്രമിക്കുന്നത് കണ്ട് അവള്‍ വടി എടുത്ത് അടിച്ചോടിക്കുവാന്‍ തുടങ്ങി. വേദനിച്ച പുലി രൂപാലിയെ തിരിച്ച് ആക്രമിക്കുവാന്‍ ശ്രമിച്ചു. ഇതു കണ്ട അവളുടെ അമ്മ പുറത്തെത്തി രൂപാലിയെ വീടിനകത്തേക്ക് കയറ്റി. തലനാരിഴയ്ക്കാണ് അവള്‍ രക്ഷപ്പെട്ടത്. സാരമായി പരിക്കേറ്റ പെണ്‍കുട്ടി സുഖം പ്രാപിച്ചു വരുന്നു. രൂപാലി ഇന്ന് ഗ്രാമത്തിലെ ധൈര്യശാലിയായ പെണ്‍കുട്ടിയാണ്. എല്ലാവര്‍ക്കും അവളുടെ ധൈര്യത്തെക്കുറിച്ച് പറയാന്‍ ഇപ്പോള്‍ നൂറ് നാവാണ്. ”ആശുപത്രി വിട്ട് വീട്ടിലേക്ക് വരുവാന്‍ ചെറിയ വിഷമം ഉണ്ട് എന്നാല്‍ എനിക്ക് പേടിയില്ല” രൂപാലിയുടെ വാക്കുകള്‍.