Category: Hospitality

അവധിക്കാലം ആഘോഷമാക്കാന്‍ കുമരകത്ത് ഹെറിറ്റേജ് ഹോം; ഒരാള്‍ക്ക് 800 രൂപ

കേരളത്തിന്റെ നെതര്‍ലന്‍ഡ് എന്നറിയപ്പെടുന്ന കുമരകത്ത് അവധിക്കാലം വന്നാസ്വദിക്കാന്‍ ആഗ്രഹിക്കാത്തവരുണ്ടാകില്ല. വേനലവധി തുടങ്ങിക്കഴിഞ്ഞു. കുട്ടികള്‍ക്ക് ഇത് ആഘോഷത്തിന്റെ സമയമാണ്. കുടുംബമായും കൂട്ടമായുമൊക്കെ അവധിക്കാല ഡെസ്റ്റിനേഷനുകളിലേക്ക് പറക്കാന്‍ മലയാളികളെല്ലാം തയാറായിക്കഴിഞ്ഞു. കായല്‍കാഴ്ചകള്‍ കാണാനും ബോട്ടിങ് നടത്താനും ഒന്നാന്തരം കരിമീന്‍ കഴിക്കാനും കുമരകത്തേക്കെത്താത്ത മലയാളികള്‍ കുറവാണ്. അങ്ങനെ കുമരകത്തെത്തി അടിച്ചു പൊളിക്കാന്‍ ഇപ്പോഴിതാ തറവാട് ഹെറിറ്റേജ് ഹോമിന്റെ ഉഗ്രന്‍ പാക്കേജ് കൂടി. pic courtesy : Facebook കൂട്ടമായി എത്തുന്നവര്‍ക്ക് അവധി അടിച്ചുപൊളിക്കാനും കായല്‍യാത്ര നടത്താനും അസുലഭ അവസരമാണ് തറവാട് ഹെറിറ്റേജ് ഹോം ഒരുക്കുന്നത്. ഒരാള്‍ 800 രൂപ നിരക്കില്‍ വെല്‍ക്കം ഡ്രിങ്ക്, 2 മണിക്കൂര്‍ ശിക്കാരി ബോട്ടിങ് (കായല്‍ കാഴ്ചകള്‍ കാണാന്‍), കേരള നോണ്‍വെജ് മീല്‍സ്, സ്വിമ്മിങ് പൂള്‍, സഞ്ചാരികള്‍ക്ക് ഫ്രഷാകാനും അല്‍പം വിശ്രമിക്കാനും രണ്ടു മുറികള്‍, വൈകുന്നേരം ചായയും സ്‌നാക്‌സും എന്നീ സൗകര്യങ്ങളാണ് തറവാട്ടില്‍ ഒരുക്കിയിരിക്കുന്നത്. കുറഞ്ഞത് 10 പേര്‍ അടങ്ങിയ ഗ്രൂപ്പിനാണ് ഈ ഓഫര്‍. രാവിലെ 11 മുതല്‍ വൈകിട്ട് 4 വരെയാണ് ... Read more

സഞ്ചാരികള്‍ക്കായി വാതില്‍ തുറന്ന് കുമരകം ഗേറ്റ് വേ റിസോര്‍ട്ട്

പ്രളയാനന്തരം ആലപ്പുഴ വീണ്ടും സാധാരണ ജീവിതത്തിലേക്ക്. പുതുവര്‍ഷം ആരംഭിച്ചത്തോടെ ആലപ്പുഴയിലെത്തുന്ന സഞ്ചാരികളേയും കാത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങളും ആകര്‍ഷകങ്ങളായ പാക്കേജുകളുമായി വിവിധ റിസോര്‍ട്ടുകളും തയ്യാറായിക്കഴിഞ്ഞു. അത്തരത്തിലെ ഒന്നാണ് കെ ടി ഡി സിയുടെ തണ്ണീര്‍മുക്കത്തെ കുമരകം ഗേറ്റ് വേ റിസോര്‍ട്ട്. ചേര്‍ത്തലയില്‍ നിന്ന് ഏകദേശം 12 കിലോമീറ്ററാണ് തണ്ണീര്‍മുക്കത്തേക്ക്. പ്രധാന ജങ്ഷനില്‍ത്തന്നെയാണ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. നഗരത്തിരക്കുകളില്‍ നിന്നുമാറി തികച്ചും ശാന്തമായ അന്തരീക്ഷത്തിലാണ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. പച്ചപ്പുനിറഞ്ഞ അന്തരീക്ഷത്തില്‍ കേരളീയത്തനിമ വിളിച്ചോതുന്ന കോട്ടേജുകളാണ് പ്രധാന ആകര്‍ഷണം. കുമരകമാണ് ഏറ്റവും അടുത്തുള്ള വിനോദസഞ്ചാര കേന്ദ്രം. എന്നാല്‍ കുമരകത്തേക്കാള്‍ ശാന്തമായ ചുറ്റുപാടും പണച്ചെലവ് കുറവുമാണ് കുമരകം ഗേറ്റ് വേ സഞ്ചാരികള്‍ക്ക് നല്‍കുന്നതെന്ന് റിസോര്‍ട്ട് മാനേജര്‍ ജി. ജയകുമാര്‍ പറയുന്നു. മൂന്നര ഏക്കറിലായി പരന്നു കിടക്കുന്ന റിസോര്‍ട്ടില്‍ അറ്റാച്ച്ഡ് ബാത്ത് റൂമുകളോടുകൂടിയ 34 ഡബിള്‍ റൂമുകളാണുള്ളത്. 12 മുറികള്‍ വേമ്പനാട്ടുകായലിന് അഭിമുഖമായാണ് തീര്‍ത്തിട്ടുള്ളത്. മറ്റ് 22 മുറികള്‍ ഡീലക്‌സ് വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരേക്കര്‍ വരുന്ന ... Read more

ഹോട്ടൽ ജി എസ് ടി കുറച്ചു : 28 ൽ നിന്ന് 18 ശതമാനം

ജി എസ് ടി യുമായി ബന്ധപ്പെട്ട് ടൂറിസം മേഖല ഉന്നയിച്ച സുപ്രധാന ആവശ്യത്തിന് ജി എസ് ടി കൗൺസിൽ അംഗീകാരം. 7500 രൂപ വരെ ബില്ലുള്ള ഹോട്ടൽ സേവനത്തിന് ജി എസ് ടി 18%മായി കുറച്ചു. 7500 ന് മുകളിലുള്ളതിന് ജി എസ് ടി 28% മായി തുടരും . ജി എസ് ടി കൗൺസിലിന്റെ മറ്റു തീരുമാനങ്ങൾ സാനിറ്ററി നാപ്​കിനുകളെ ചരക്ക്​ സേവന നികുതിയിൽ നിന്ന്​ ഒഴിവാക്കി. സാനിറ്റിറി നാപ്കിന്​ നിലവിൽ 12 ശതമാനം നികുതിയാണ് ചുമത്തുന്നത്. ഇ​തോടെ സാനിറ്ററി നാപ്​കിന്​ ഇൻപുട്ട് ഇൻപുട്ട്​ ടാക്​സ്​ ക്രഡിറ്റ്​ നൽകില്ല. ഇതിനൊപ്പം റഫ്രിജറേറ്റർ, 68 ഇഞ്ച്​ വരെയുള്ള ടെലിവിഷൻ, എയർ കണ്ടീഷനർ, വാഷിങ്​ മെഷ്യൻ, പെയിൻറ്​, വീഡിയോ ഗെയിം എന്നിവയുടെ നികുതി 28 ശതമാനത്തിൽ നിന്ന്​ 18 ശതമാനമാക്കി ജി.എസ്​.ടി കൗൺസിൽ കുറച്ചു. അഞ്ച് കോടി രൂപ വരെ വിറ്റുവരവുള്ള വ്യാപാരികള്‍ക്ക് മൂന്ന് മാസത്തില്‍ ഒരിക്കല്‍ റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതിയെന്നും യോഗത്തില്‍ ... Read more

കടലാഴങ്ങളില്‍ താമസിക്കാം: മാലിദ്വീപിലേക്ക് പോരൂ

കഥകളിലും പുരാണങ്ങളിലും മാത്രം കേട്ട് പരിചയിച്ച കടല്‍ കൊട്ടാരങ്ങള്‍ യാഥാര്‍ഥ്യമായിരിന്നെങ്കില്‍ എന്ന് സ്വപ്‌നം കാണാത്ത ആരാണ് ഉള്ളത്. എങ്കില്‍ ആ സ്വപ്‌നം യാഥ്യാര്‍ഥ്യമാക്കാം മാലിദ്വീപില്‍ എത്തിയാല്‍. ലോകത്തിലെ ആദ്യ ‘അണ്ടര്‍വാട്ടര്‍’ വില്ലയിലെത്തിയാല്‍ മീനുകള്‍ക്കൊപ്പം നീന്തി തുടിക്കാം, വെള്ളത്താല്‍ ചുറ്റപ്പെട്ട ഭക്ഷണമുറിയിലിരുന്ന രാജകീയ ഭക്ഷണം കഴിക്കാം, ഒടുവില്‍ നീലപുതച്ച വെള്ളത്തിനടിയില്‍ മീനുകള്‍ നീന്തിത്തുടിക്കുന്നതും നോക്കി കിടന്ന് ഉറങ്ങാം. കൊണ്‍റാഡ് മാല്‍ദീവ്സ് രംഗാലി ഐലന്‍ഡാണ് ഈ അത്ഭുതം പണികഴിപ്പിച്ചിരിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്നും 16.4 അടി താഴെയാണ് ഈ വില്ല സ്ഥിതി ചെയ്യുന്നത്. ഇവിടെ നമുക്കായി ഒരു ബട്ട്ലര്‍, സ്വകാര്യ ഡെക്ക്, നീണ്ടുകിടക്കുന്ന പൂള്‍, സൂര്യാസ്തമയം കാണാനുള്ള സൗകര്യം തുടങ്ങി നിരവധി കാര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇവിടെ ഒരു രാത്രി ഉണ്ടുറങ്ങി സുഖിക്കാന്‍ 33 ലക്ഷം രൂപ നല്‍കണമെന്ന് മാത്രം

അനന്തര കിഹാവ ഇന്‍സ്റ്റാഗ്രാമിലെ സൂപ്പര്‍ ഹോട്ടല്‍

ഇന്റസ്റ്റാഗ്രാം ഇപ്പോള്‍ ലോകമെമ്പാടുമുള്ള ആളുകുടെ ജനപ്രിയ മാധ്യമമാണ്.യാത്ര ചെയ്യുന്ന ഇടങ്ങള്‍ അവിടെ നിന്ന് ഒപ്പിയെടുക്കുന്ന കാഴ്ചകള്‍ എല്ലാം നമ്മള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ട്. അങ്ങനെ ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ തവണ പോസ്റ്റ് ചെയ്യപ്പെട്ട ഒരു ഹോട്ടല്‍ ഉണ്ട്. മാല്‍ദ്വീപിലാണ് സൂപ്പര്‍ സ്റ്റാര്‍ ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. അനന്തര കിഹാവ മാല്‍ദ്വീപ്‌സ് വില്ലാസാണ് ഈ നേട്ടത്തിന് അര്‍ഹമായത്. 80 പ്രൈവറ്റ് പൂള്‍ വില്ലകളാല്‍ സമ്പന്നമാണ് ഈ ഹോട്ടല്‍. അതില്‍ ചിലത് വെള്ളത്തിന് മുകളിലും മറ്റേത് പ്രൈവറ്റ് ബീച്ചിലുമാണ്. കടലാഴങ്ങളിലെ അത്ഭുതങ്ങള്‍ കാണാനുള്ള അവസരം ഹോട്ടല്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് അവസരം ഉണ്ട്. ഹോട്ടലില്‍ എത്തുന്നവര്‍ക്ക് ഏത് നേരത്തും ഭക്ഷണം ലഭിക്കുന്ന നാല് റെസ്റ്റോറന്റുകള്‍ക്ക് പുറമേ വെള്ളത്തിനടിയിലും ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അവസരം ഉണ്ട്. കടലിനടയില്‍ ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന റെസ്റ്റോറന്റിന് ‘സീ’ എന്നാണ് അറിയപ്പെടുന്നത്. ഇത് കൂടാതെ കടലിന് മുകളില്‍ പുതുതായി ‘സ്‌കൈ’ എന്ന മദ്യശാലയും തുറന്നിട്ടുണ്ട്. മദ്യശാലയുടെ ഡെക്കില്‍ കയറി നിന്നാല്‍ രാത്രി ആകാശത്തിന്റെ ... Read more

കൊച്ചി ഇനി സമ്മേളന ടൂറിസം തലസ്ഥാനം: ഗ്രാന്‍റ് ഹയാത്തും കൺവെൻഷൻ സെന്‍ററും തുറന്നു

രാജ്യത്തെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്‍ററായ ലുലു കൺവൻഷൻ സെന്‍ററിന്‍റെയും ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിന്‍റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിൽ നിർവഹിച്ചു. ഏത് കാര്യത്തിലും വിവാദം ഉണ്ടാക്കുന്ന പ്രവണത നമ്മുടെ നാട്ടിൽ വർധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാറിയ നാടിനെ ഐശ്വര്യപൂർണ്ണമായി വരും തലമുറയെ ഏല്പിക്കാനുള്ള ബാധ്യത നമുക്കുണ്ട്. മാനുഷികമുഖമുള്ള യൂസഫലിയുടെ നിലപാടുകളാണ് അദ്ദേഹത്തിന്‍റെ വിജയത്തിന് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഎഇ, ബഹറൈന്‍ ഭരണാധികാരികളോട് വിദേശ മലയാളികൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി അറിയിച്ചു. റോഡ് അടക്കമുള്ള കേരളത്തിന്‍റെ വികസനത്തിന് സ്ഥലം ഏറ്റെടുക്കൽ തടസ്സമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ലുലു ഗ്രൂപ്പ് ചെയർമാൻ എംഎയൂസഫലി, യുഇഇ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, ബഹ്‌റൈന്‍ ഡപ്യൂട്ടി പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ, കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, പ്രതിപക്ഷ നേതാവ് രമേശ് ... Read more

ബഹുരസമാണ് ഈ ഹോട്ടല്‍ വിശേഷങ്ങള്‍

ചില യാത്രകളെ അവിസ്മരണീയമാക്കുന്നത് നാം താമസിക്കുവാന്‍ തിരഞ്ഞെടുക്കുന്ന ഇടങ്ങളാണ്. അങ്ങനെയുള്ള ഇടങ്ങളാണ് നിങ്ങള്‍ അന്വേഷിക്കുന്നതെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ ദേ ഇവിടെയുണ്ട്. ഐസ് ഹോട്ടല്‍ തണുപ്പിനെ സ്‌നേഹിക്കുന്നവര്‍ക്കായി പണികഴിപ്പിച്ച ഹോട്ടല്‍. സ്വീഡനിലെ ലാപ്പ്‌ലാന്‍ഡില്‍ ജുക്കാസ്ജാര്‍വി ഗ്രാമത്തിലാണ് ഐസ് ഹോട്ടല്‍ ഉള്ളത്. വര്‍ഷാവര്‍ഷം പുതുക്കി പണിയുന്ന ഹോട്ടല്‍ പൂര്‍ണമായും മഞ്ഞ് കൊണ്ടാണ്. ഹോട്ടല്‍ കോസ്റ്റ് വെര്‍ദ ബോയിംങ് വിമാനത്തില്‍ താമസിക്കാന്‍ അവസരം കിട്ടിയാല്‍ ആരാണ് ഉപേഷിക്കുന്നത്. കോസ്റ്ററിക്കയിലെ മാനുവല്‍ അന്റോണിയോ നാഷണല്‍ പാര്‍ക്കിലാണ് ഹോട്ടല്‍ കോസ്റ്റ് വെര്‍ദെ. 1965ലെ ബോയിംങ് 727 വിമാനത്തില്‍ ഒരുക്കിയിരിക്കുന്ന ടു ബെഡ് റൂം സ്യൂട്ടാണ് ഇവിടെയുള്ളത്. റെയ്ന്‍ ഫോറസ്റ്റിന്റെ മനോഹരമായ കാഴ്ചയും ഈ ഹോട്ടല്‍ സമ്മാനിക്കുന്നു. ബുക്ക് ആന്‍ഡ് ബെഡ് വായനയാണോ ഇഷ്ട വിനോദം എങ്കില്‍ ടോക്കിയോയിലെ ബുക്ക് ആന്‍ഡ് ബെഡിലേക്ക് പോകാം. ബുക്കുകള്‍ നിറഞ്ഞ ലൈബ്രറി ഷെല്‍ഫുകള്‍ക്ക് പിന്നില്‍ അതിഥികള്‍ക്ക് താമസിക്കുവാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. ടോക്കിയോയിലാണ് ഈ വിചിത്ര ഹോട്ടല്‍ ഉള്ളത്. ലാ ബെലഡെ ഡെസ് നോമെസ് ... Read more

സര്‍ക്കാര്‍ അതിഥി മന്ദിരങ്ങള്‍ മുഖം മിനുക്കുന്നു; വിപുല പദ്ധതിയുമായി ടൂറിസം വകുപ്പ്

കൊല്ലം ഗസ്റ്റ്‌ ഹൗസ് ടൂറിസം വകുപ്പിന് കീഴിലുള്ള ഗസ്റ്റ് ഹൗസുകളും കേരളാ ഹൗസുകളും യാത്രി നിവാസുകളും മുഖം മിനുക്കുന്നു. സർക്കാർ ഗസ്റ്റ് ഹൗസിലെത്തുന്ന അതിഥികൾക്ക് മികച്ച സൗകര്യവും താമസവും ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഗസ്റ്റ് ഹൗസുകൾ റീബ്രാൻഡ് ചെയ്യുന്നത്. പൗരാണിക മൂല്യമുള്ള കെട്ടിടങ്ങളുടെ പ്രാധാന്യം നിലനിർത്തിക്കൊണ്ടും, ആധുനിക സൗകര്യങ്ങൾ പ്രദാനം ചെയ്യുന്ന ഗസ്റ്റ് ഹൗസുകളുടെ ആവശ്യകത തിരിച്ചറിഞ്ഞുമാണ് ഇത് നടപ്പിലാക്കുന്നത്. സംസ്ഥാന ടൂറിസം വകുപ്പിന് കീഴിൽ കേരളത്തിനകത്ത് 24 ഗസ്റ്റ് ഹൗസുകളും മുംബൈയിലും കന്യാകുമാരിയിലും ഓരോ കേരള ഹൗസുകളുമുണ്ട്. ബ്രാൻഡിംഗ് ഓഫ് ഗസ്റ്റ് ഹൗസ് എന്ന പദ്ധതി പ്രകാരം സർക്കാർ ഗസ്റ്റ് ഹൗസുകളിൽ ഏകീകൃത സേവനം മികച്ച രീതിയിൽ ഉറപ്പാക്കുകയും അതിഥികൾക്കായി മെനുകാർഡ്, ഗസ്റ്റ് ഫോൾഡർ, ടേബിൾ മാറ്റ്, ഇന്റെണൽ ഡയറക്ടറി തുടങ്ങിയവയും ലഭ്യമാക്കും.ബ്രാൻഡിങ്ങിന്റെ ഭാഗമായി ഗസ്റ്റ് ഹൗസുകളില്‍ വൈ ഫൈ സേവനം ലഭ്യമാക്കിയിട്ടുണ്ട്. തിരുവനന്തപുരം യാത്രി നിവാസ്, ദേവികുളം യാത്രി നിവാസ് എന്നിവിടങ്ങളിൽ ഓൺലൈൻ റിസർവേഷൻ സംവിധാനം ഉടൻ ... Read more

ഹോട്ടലില്‍ സിനിമാ തിയേറ്ററും

താമസിക്കുന്ന ഹോട്ടല്‍ മുറികളില്‍ ടിവി കാണാനുള്ള സൗകര്യം ഉണ്ടാകാറുണ്ട്. എന്നാല്‍ തിയേറ്റര്‍ തന്നെ ആയാലോ. സംഗതി ജോറാകും. ലോകത്തില്‍ ആദ്യമായി ഒരു ഹോട്ടലില്‍ സിനിമാ തിയേറ്റര്‍ ഒരുങ്ങുകയാണ്. ലോകത്തിലെ പല ആദ്യ സംരംഭങ്ങള്‍ക്കും തുടക്കമിട്ട ദുബൈയിലാണ് സിനിമാപ്രേമികളായ സന്ദര്‍ശകര്‍ക്കായി ഹോട്ടലിനുള്ളിലെ ആദ്യ സിനിമാ തിയേറ്റര്‍ ഒരുങ്ങുന്നത്. ദുബൈയിയുടെ ഹൃദയഭാഗമെന്ന് വിശേഷിപ്പിക്കാവുന്ന ഡൗണ്‍ടൗണ്‍ ദുബൈയിലെ റോവ് ഡൗണ്‍ടൗണ്‍ ഹോട്ടലിലാണ് സിനിമാ തിയേറ്റര്‍ സജ്ജമാക്കിയിരിക്കുന്നത്. പുതുമയേറിയ ഈ സംരംഭത്തിന്‍റെ ആശയവും സാക്ഷാത്കാരവും പ്രമുഖ കെട്ടിട നിര്‍മാതാക്കളായ ഇമാറിന്‍റെതാണ്. തിയേറ്റര്‍ നടത്തിപ്പിന്‍റെ ചുമതല റീല്‍ സിനിമാസിനാണ്. 49 സീറ്റുകളുള്ള തിയേറ്ററിന്‍റെ നിര്‍മാണം ഈ വര്‍ഷം ജൂണ്‍ അവസാനത്തോടെ പൂര്‍ത്തിയാകും. 70 ദിര്‍ഹമാണ് സിനിമ കാണാനുള്ള നിരക്ക്.

ഇവിടെ നായകള്‍ക്ക് മാത്രമേ റൂം കൊടുക്കൂ…!

വെല്‍വെറ്റ് വിരിച്ച ബെഡ്, സ്പാ, 24 മണിക്കൂറും വൈദ്യസഹായം, ബെല്‍ജിയത്തില്‍ നിന്നും ഇറക്കുമതി ചെയ്ത ബിയര്‍, നീന്തല്‍ കുളം, സാധാരണ റൂം മുതല്‍ അത്യാഡംബര റൂമുകള്‍ വരെ, ട്രെയിനിംഗ് സെന്‍ററുകള്‍, കളിസ്ഥലങ്ങള്‍- അങ്ങനെ നീളുന്നു ആഡംബര ഹോട്ടലായ ക്രിറ്ററാറ്റിയിലെ വിശേഷങ്ങള്‍. ന്യൂഡല്‍ഹിയിലെ ഗുരുഗ്രാമിലാണ് ഈ ഹോട്ടലുള്ളത്. എന്നാല്‍ മനുഷ്യര്‍ക്ക്‌ ഇവിടെയ്ക്ക് പ്രവേശനമില്ല. പക്ഷേ, പട്ടികളാണ് റൂം ആവിശ്യപ്പെട്ട്‌ വരുന്നതെങ്കില്‍ രണ്ടുകയ്യും നീട്ടി സ്വീകരിക്കും. ഈ ഹോട്ടലില്‍ പട്ടികള്‍ക്ക് മാത്രമേ പ്രവേശനമൊള്ളൂ. പട്ടികളോടുള്ള സ്നേഹമാണ് ദീപക് ചൗളയേയും ഭാര്യ ജാന്‍വിയേയും അവര്‍ക്ക് വേണ്ടി ഹോട്ടല്‍ എന്നുള്ള ആശയത്തിലേയ്ക്ക് എത്തുന്നത്. അപ്പോള്‍ പിന്നെ ആഡംബരം ഒട്ടും കുറച്ചില്ല. ഡേകെയര്‍ സെന്‍റര്‍ ആയാണ് തുടക്കം. ഇന്ന് രാത്രിയിലും താമസിക്കാന്‍ നിരവധി അതിഥികള്‍ ഇവിടെത്തുന്നു. സാധാരണ റൂം മുതല്‍ ഫാമിലി റൂം, റോയല്‍ സ്യൂട്ട്, ക്രിറ്ററാറ്റി സ്പെഷ്യല്‍ റൂം എന്നിങ്ങനെ വ്യത്യസ്ഥ റൂമുകള്‍ അതിഥികള്‍ക്ക് ലഭിക്കും. കൂടാതെ ആയുര്‍വേദ മസാജുകളോടെയുള്ള സ്പാ, കളിസ്ഥലം, ഭക്ഷ്യശാല, ജിം, വൈദ്യ ... Read more

പൂച്ചകള്‍ക്ക് വേണ്ടി ഇറാഖില്‍ ഹോട്ടല്‍

പൂച്ചകള്‍ക്ക് വേണ്ടി ഒരു ഹോട്ടല്‍. കേള്‍ക്കുമ്പോള്‍ തന്നെ കൗതുകം തോന്നാം. എങ്കില്‍ അങ്ങനെ ഒരു ഹോട്ടലുണ്ട് ഇറാഖില്‍. ഇറാഖിലെ തെക്കന്‍ നഗരമായ ബസ്രയിലാണ് ഹോട്ടലുള്ളത്. പൂച്ചകള്‍ക്കു വേണ്ടിയുള്ള രാജ്യത്തെ ആദ്യ ഹോട്ടലാണിത്. പൂച്ച സ്നേഹിയും വെറ്റിനറി വിദ്യാര്‍ഥിയുമായ അഹമ്മദ് താഹറാണ് പൂച്ചകളുടെ അതിഥി മന്ദിരത്തിന്‍റെ ഉടമസ്ഥന്‍. ഒരു വെറ്റിനറി ക്ലിനിക്കിന്‍റെ മുകളിലാണ് ഹോട്ടല്‍ ക്രമീകരിച്ചിരിക്കുന്നത്. അതിഥികള്‍ക്ക് കിടക്ക, റൂം, കളിസ്ഥലം, വൈദ്യ സഹായം എന്നിവ ഹോട്ടലില്‍ ലഭ്യമാണ്. ഉടമസ്ഥര്‍ക്ക് പൂച്ചകളെ ഇവിടെ നോക്കാന്‍ ഏല്‍പ്പിക്കാം. 5000 ഇറാഖി ദിനാറാ(274 രൂപ)ണ് ഒരു ദിവസം പൂച്ചയെ താമസിപ്പിക്കാന്‍ കൊടുക്കേണ്ടത്. വരും വര്‍ഷങ്ങളില്‍ വളര്‍ത്തു പട്ടികള്‍ക്കും, പക്ഷികള്‍ക്കും താമസിക്കാനുള്ള ഇടംകൂടി ഇവിടെ ഒരുക്കാന്‍ പദ്ധതിയുണ്ട്.

സൗദിയില്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ സ്ത്രീകളും

സ്ത്രീ ശാക്തീകരണത്തിന് കൂടുതല്‍ പ്രാധാന്യം കൊടുത്ത് സൗദി അറേബ്യ. സൗദിയില്‍ ഹോസ്​പിറ്റാലിറ്റി രംഗത്താണ് സ്ത്രീകളെ നിയമിച്ചിരിക്കുന്നത്. 41 സ്വദേശി വനിതകളാണ് മക്കയിലെ ഹോട്ടലുകളില്‍ വിവിധ വിഭാഗങ്ങളിലായി ജോലി ചെയ്യാന്‍ തുടങ്ങിയത്. അതിഥി സ്വീകരണം, പാചകം, ഹോട്ടല്‍ ബുക്കിങ് തുടങ്ങിയ വിഭാഗങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ സ്ത്രീകള്‍ നിയമിതരായിരിക്കുന്നത്. വളരെ സന്തോഷകരമായ അനുഭവമാണെന്നും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരുമായും തീര്‍ഥാടകരുമായും ഇടപെടുന്നതിനാല്‍ പല സംസ്‌കാരങ്ങളെക്കുറിച്ചും മനസ്സിലാക്കാന്‍ സാധിക്കുന്നുവെന്നും സൗദി വനിതകള്‍ അഭിപ്രായപ്പെട്ടു. ഭാവിയെക്കുറിച്ചും അവസരങ്ങളെക്കുറിച്ചും ഏറെ പ്രതീക്ഷയുണ്ടെന്ന് ഇവര്‍ പറഞ്ഞതായും സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍റെ നേതൃത്വത്തില്‍ വിപുലമായ സാമൂഹിക സാമ്പത്തിക പരിഷ്‌കാരങ്ങളാണ് രാജ്യത്ത് നടക്കുന്നത്. വിനോദ മേഖലയിലും വലിയ മാറ്റങ്ങളാണ് വരുന്നത്. സ്ത്രീകള്‍ക്ക് ഡ്രൈവിങ്ങിന് അനുമതി ലഭിച്ചതും, ഫാഷന്‍ ഷോ നടത്താമെന്ന പ്രഖ്യാപനവും ഇഷ്ടമുള്ള വസ്ത്രം ധരിക്കാമെന്നുള്ള സൗദി കിരീടാവകാശിയുടെ പ്രസ്താവനയും കൈയടിയോടെയാണ് സൗദി സമൂഹം സ്വീകരിച്ചത്.

മനുഷ്യ നിര്‍മിത നീല ജലാശയ ദ്വീപ്‌ ഒരുങ്ങുന്നു

കാഴ്ചകളിലേക്കു കറങ്ങുന്ന ‘വിസ്മയചക്രം’ ഉൾപ്പെടെയുള്ള അത്യപൂർവ സംവിധാനങ്ങളോടെ ‘ബ്ലൂവാട്ടേഴ്സ് ഐലൻഡ്’ ലക്ഷ്യത്തിലേക്ക്. 210 മീറ്ററില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഐൻ ദുബായ് എന്ന ജയന്‍റ് വീൽ, നക്ഷത്രഹോട്ടൽ സമുച്ചയങ്ങള്‍, വില്ലകൾ, സാഹസിക വിനോദങ്ങൾ, ഉല്ലാസകേന്ദ്രങ്ങൾ തുടങ്ങി വന്‍ പദ്ധതികളോടെ ഉയരുകയാണ് ഈ ദ്വീപ്‌. കെട്ടിട നിര്‍മാതാക്കളായ മിറാസ് 600 കോടി ദിര്‍ഹം ചെലവഴിച്ചാണ് ദ്വീപ്‌ ഒരുക്കുന്നത്. പണി പൂർത്തിയാകുന്ന ആദ്യഹോട്ടലിൽ 178 ആഡംബര മുറികളും 96 അപ്പാര്‍ട്മെന്‍റ്കളും ഉണ്ടാകും. രണ്ടാമത്തെ ഹോട്ടലില്‍ 301 മുറികളും 119 അപ്പാര്‍ട്ട്മെന്‍റ്കളും ഉണ്ടാകും. രണ്ടു ഹോട്ടലുകൾക്കുമായി 450 മീറ്റർ പ്രത്യേക ബീച്ച് ഉണ്ടാകുമെന്നതാണ് മറ്റൊരു പ്രത്യേകത. കൂടാതെ നീന്തൽക്കുളങ്ങൾ, ജിംനേഷ്യം, പൂന്തോട്ടങ്ങൾ, ബാസ്കറ്റ് ബോൾ കോർട്ടുകൾ, കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ എന്നിവ ഇവിടെയുണ്ടാകും. ദ്വീപിലേക്ക് ഷെയ്ഖ് സായിദിൽ നിന്നു നേരിട്ടു റോഡ് ശൃംഖലകളുണ്ടാകും. ആർ.ടി.എ ആയിരിക്കും ഇതു പൂർത്തിയാക്കുക. ദ്വീപിൽനിന്നു വിവിധ ഉല്ലാസ കേന്ദ്രങ്ങളിലേക്കു ജലയാനങ്ങളും ഇബ്ൻ ബത്തൂത്ത മെട്രോ സ്റ്റേഷനിലേക്കു ഡ്രൈവറില്ലാ വാഹനങ്ങളും ഉണ്ടാകും. ദ്വീപിന്‍റെ എതിർഭാഗത്തേക്കുള്ള ദ് ... Read more

നക്ഷത്ര ഹോട്ടലുകളില്‍ നിന്ന് ബാത്ത് ടബ്ബുകള്‍ അപ്രത്യക്ഷമാകുന്നു

മുംബൈ: നടി ശ്രീദേവിയുടെ മരണം ദുബൈ ഹോട്ടലിലെ ബാത്ത് ടബ്ബിലെങ്കില്‍ ഇന്ത്യയില്‍ നക്ഷത്ര ഹോട്ടലുകളില്‍ നിന്ന് ഇവ അപ്രത്യക്ഷമാവുകയാണ്. നേരത്തെ നക്ഷത്ര പദവി കിട്ടാനുള്ള മാനദണ്ഡങ്ങളില്‍ മുഖ്യമായിരുന്നു ബാത്ത്ടബ്ബ്. ഇനി പഞ്ച നക്ഷത്ര ഹോട്ടലില്‍ പോയാല്‍ ബാത്ത് ടബ്ബ് കാണില്ല. കുളിക്കാന്‍ ഷവറെ കാണൂ. ചുരുങ്ങിയ സമയത്തേക്ക് മുറി എടുക്കുന്നവര്‍ ബാത്ത് ടബ്ബില്‍ നീണ്ടു നിവര്‍ന്നു കിടന്നു കുളിക്കുന്നതിനു പകരം ഷവറിനു താഴെ കുളിച്ചു പോകാനാണ് താല്പര്യപ്പെടുന്നത് എന്നാണ് ഹോട്ടല്‍ ഉടമകള്‍ പറയുന്നത്. ബാത്ത് ടബ്ബിലെ കുളിക്ക് 370 ലിറ്റര്‍ വെള്ളം വേണ്ടി വരുമ്പോള്‍ ഷവറില്‍ 70 ലിറ്റര്‍ മതിയെന്നതും ഹോട്ടല്‍ ഉടമകള്‍ പരിഗണിച്ചു. താജ്, ഒബറോയ്,ഐടിസി തുടങ്ങിയ വമ്പന്‍മാരൊക്കെ ബാത്ത്ടബ്ബിനെ ഒഴിവാക്കിത്തുടങ്ങി.ഒബറോയിയുടെ 30 ഹോട്ടലുകളില്‍ നഗര ഇടങ്ങളില്‍ പത്തു ശതമാനത്തില്‍ താഴെ മാത്രമേ ബാത്ത് ടബ്ബ് ഉപയോഗമുള്ളൂ.. ബിസിനസ് കേന്ദ്രങ്ങളായ ബംഗലൂരുവിലെ നൊവോടെല്‍, മുംബൈയിലെ താജ് വിവാന്ത എന്നിവിടങ്ങളില്‍ ഷവര്‍ കുളികളാണ്. എന്നാല്‍ ഉല്ലാസ സഞ്ചാരികള്‍ എത്തുന്ന ജയ്പൂര്‍ ഫെയര്‍മൌണ്ടിലും ... Read more

പകിട്ടുള്ള ടൂറിസമല്ല: പരിവട്ടം അനുഭവിച്ചറിയാം.. മുംബൈയില്‍ ചേരി ടൂറിസം

മുംബൈ : ചേരിയില്‍ മുന്നിലാണ് മുംബൈ. നഗരം ആകാശത്തോളം വളര്‍ന്നപ്പോള്‍ അതിനു വിത്തും വളവുമായവര്‍ ചേരികളില്‍ നിറഞ്ഞു.അംബരചുംബികളായ കെട്ടിടങ്ങള്‍ക്കരികെ അത് കേട്ടിപ്പൊക്കിയവരുടെ ചേരികളും വളര്‍ന്നു. സ്ലം ഡോഗ് മില്ല്യനര്‍ എന്ന ചിത്രം മുംബൈ ചേരികളുടെ കാഴ്ച്ചകൂടിയായി. പലതരം ടൂറിസം കടന്ന് ഒടുവില്‍ ജയില്‍ ടൂറിസത്തില്‍ എത്തിയ നാടാണ് മഹാരാഷ്ട്ര. ഇവിടെയാണ്‌ ചേരി ടൂറിസവും പിറക്കുന്നത്‌. ചേരി നിവാസികളുടെ ജീവിത ദുരിതം മനസിലാക്കി പണം മുടക്കി ചേരിയില്‍ കഴിയാന്‍ അവസരമെന്നാണ് ഇതിന്‍റെ പ്രചാരണം. ഹോളണ്ട് സ്വദേശി ഡേവിഡ് ബിജലിന്‍റെതാണ് ആശയം. ചേരി നിവാസികള്‍ക്കിടയിലാണ് ഡേവിഡിന്‍റെ പ്രവര്‍ത്തനം. ചേരിയില്‍ താമസിക്കുന്ന രവി സന്‍സിയാണ് ചേരി ടൂറിസത്തില്‍ ഡേവിഡിന്‍റെ പങ്കാളി. രണ്ടായിരം രൂപയാണ് ചേരിയില്‍ താമസിക്കാന്‍ നിരക്ക്. പണം മുഴുവന്‍ കുടില്‍ ഉടമക്ക് നല്‍കും.അതിഥിക്ക് പ്രത്യേക സ്ഥലമുണ്ടാകും. അവിടെ പുതിയ വിരി വിരിച്ച നിലത്തു കിടക്കാം.എസിയും ഫ്ലാറ്റ് ടിവിയുമുണ്ടാകും.എന്നാല്‍ മലമൂത്ര വിസര്‍ജ്ജനത്തിനു ചേരിയിലെ പൊതു ശൌചാലയം ഉപയോഗിക്കണം. രവി സന്‍സിയുടെ വീട് അഴുക്കു ചാലിനോട് ചേര്‍ന്നാണ്. ... Read more