Category: Hospitality

ജയിലുകളില്‍ ചെന്ന് രാപ്പാര്‍ക്കാം: തടവുജീവിതം അനുഭവിച്ചറിയാം

മുംബൈ: ജയിലുകളില്‍ തടവുപുള്ളികളുടെ ജീവിതം എങ്ങനെയാണ്? മിക്കവര്‍ക്കും കേട്ടറിവേയുള്ളൂ. എന്നാല്‍ ഇനി അനുഭവിച്ചറിയാം. തെലങ്കാനക്ക് പിന്നാലേ മഹാരാഷ്ട്രയും ജയില്‍ ടൂറിസവുമായി വരുന്നു. ജയില്‍മുറികള്‍ വാടകയ്ക്ക് നല്‍കാനുള്ള നിര്‍ദ്ദേശം അടുത്തയാഴ്ച ജയില്‍ വകുപ്പ് മഹാരാഷ്ട്ര സര്‍ക്കാരിന് സമര്‍പ്പിക്കും. ലക്‌ഷ്യം പലത് ടൂറിസം വികസനത്തില്‍ വലിയ കാല്‍വെയ്പാകും പദ്ധതിയെന്ന് മഹാരാഷ്ട്ര ജയില്‍ മേധാവി ബിപിന്‍ ബിഹാരി. ജയിലിലെ ദുഷ്കര ജീവിതം മറ്റുള്ളവരെ കുറ്റകൃത്യങ്ങളില്‍ നിന്നകറ്റുമെന്നും ജയില്‍ മേധാവിക്ക് പ്രതീക്ഷ. 54 ജയിലുകളാണ് മഹാരാഷ്ട്രയിലുള്ളത്. ഇതില്‍ ഒമ്പതെണ്ണം സെന്‍ട്രല്‍ ജയിലുകളാണ്. മറ്റുള്ളവ ജില്ലാ ജയിലുകളും തുറന്ന ജയിലുകളും. എല്ലാ ജയിലിലുമായി 25,000 തടവുപുള്ളികളുണ്ട്. തുടക്കം സിന്ധുദുര്‍ഗില്‍ ജയില്‍ ടൂറിസം ആദ്യം നടപ്പാക്കുക കൊങ്കണ്‍ മേഖലയിലെ സിന്ധുദുര്‍ഗ് ജില്ലാ ജയിലിലാകും. തൊട്ടടുത്ത രത്നഗിരി, റായ്ഗട്ട് ജില്ലാ ജയിലുകളെപ്പോലെ തടവുകാര്‍ കുറവാണ് സിന്ധുദുര്‍ഗില്‍. 500 തടവുകാരെ പാര്‍പ്പിക്കാവുന്ന സിന്ധുദുര്‍ഗ് ജയിലില്‍ 25തടവുകാരേ നിലവിലുള്ളൂ. വൃത്തിയും വെടിപ്പുമുള്ള ജയിലാണിത്. മാത്രമല്ല നല്ലൊരു അടുക്കളയും ഇവിടെയുണ്ട്. ചിട്ടവട്ടങ്ങള്‍ മാറും ജയിലില്‍ പോകാന്‍ ... Read more

നടുക്കടലില്‍ ചായക്കടയോ! അതിശയക്കട ഉടന്‍ തുറക്കും

ദുബായ് : കടല്‍ യാത്രയില്‍ ഇനി സാഹസികതക്കൊപ്പം ചായയും നുണയാം. ലോകത്തിലെ ആദ്യ ഫ്ലോട്ടിംഗ് കിച്ചണ്‍ ദുബൈയില്‍ വരുന്നു. സ്കൈയിംഗോ ബോട്ട് സവാരിയോ പായ് വഞ്ചിയോ അടക്കം എന്തിലോ മുഴുകട്ടെ ..നടുക്കടലില്‍ ചായയും ഭക്ഷണവും തരാന്‍ അക്വാപോഡ് റെഡി . കഴിഞ്ഞ മേയിലാണ് ഒഴുകും അടുക്കളയുടെ നിര്‍മാണം തുടങ്ങിയത്. കരയില്‍ കാറിലെത്തുന്നവര്‍ക്കാണ് ഭക്ഷണശാലകളെങ്കില്‍ ഞങ്ങള്‍ സമുദ്ര സഞ്ചാരികളെയാണ് ലക്ഷ്യമിടുന്നതെന്ന് അക്വാപോഡ് ആര്‍ക്കിടെക്റ്റ് ഡിസൈന്‍ സ്റ്റുഡിയോ മേധാവി അഹ്മദ് യൂസഫ്‌ പറഞ്ഞു. ആദ്യം ജുമെരിയയിലാകും പ്രവര്‍ത്തനം . അല്‍-സുഫൌ,കൈറ്റ് ബീച്ചുകള്‍ക്ക് കൂടി ഇവിടം പ്രയോജനം ചെയ്യും. ആവശ്യക്കാരുടെ എണ്ണത്തിന് അനുസരിച്ച് എങ്ങോട്ടു വേണമെങ്കിലും എത്തിക്കാമെന്നതാണ് ഒഴുകും അടുക്കളയുടെ പ്രത്യേകത. ഓര്‍ഡര്‍ ചെയ്യും വിധം ഒഴുകും അടുക്കളയില്‍ രണ്ടു തരത്തില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം. ആദ്യത്തേത് പതാക സമ്പ്രദായം അക്വാപോഡില്‍ നിന്നുള്ള സ്പീഡ് ബോട്ടില്‍ സമീപത്തുള്ള സമുദ്ര യാനങ്ങളില്‍ പതാകയും മെനുവും എത്തിക്കുന്നു. ആവശ്യക്കാര്‍ പതാക ഉയര്‍ത്തിയാല്‍ അവിടെ പോയി ഓര്‍ഡര്‍ ശേഖരിക്കും..ഒഴുകും അടുക്കളക്ക് ... Read more

നക്ഷത്രമെണ്ണിക്കേണ്ട: നക്ഷത്രം നിരത്തണം

ടിഎന്‍എല്‍ ബ്യൂറോ ന്യൂഡല്‍ഹി : നക്ഷത്ര ഹോട്ടലുകള്‍ ഇനി ഏതു നക്ഷത്രമെന്ന് പ്രദര്‍ശിപ്പിക്കണം. റിസപ്ഷനിലും  ഹോട്ടല്‍ വെബ്സൈറ്റിലും പ്രദര്‍ശിപ്പിക്കണം. ഈ വ്യവസ്ഥ അടക്കം നിരവധി പരിഷ്കാരങ്ങളുമായി ടൂറിസം മന്ത്രാലയം പുതിയ മാര്‍ഗരേഖ പുറപ്പെടുവിച്ചു. Crowne Plaza, Kochi ഹോട്ടലുകള്‍ക്ക് പദവി നല്‍കല്‍ പുതിയ മാര്‍ഗരേഖ പ്രകാരം സുതാര്യവും ലളിതവുമാവുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. സൗകര്യങ്ങള്‍ കണക്കിലെടുത്ത് രാജ്യത്തെ നക്ഷത്ര ഹോട്ടലുകള്‍ക്ക് ഒന്ന് മുതല്‍ അഞ്ചു വരെ എന്ന നിലയില്‍ പദവി നല്‍കിയിട്ടുണ്ട്. നേരത്തെ നക്ഷത്ര പദവിക്കുള്ള അപേക്ഷക്കൊപ്പം ഡിമാണ്ട് ഡ്രാഫ്റ്റ് സമര്‍പ്പിക്കണമായിരുന്നു. മാര്‍ഗ രേഖ പ്രകാരം ഓണ്‍ലൈന്‍ മുഖേനയാണ് ഇനി അപേക്ഷിക്കേണ്ടത്. പണം അടക്കേണ്ടത് ഓണ്‍ലൈന്‍ ഇടപാട് വഴിയും. മാനുഷിക ഇടപെടലിലൂടെ അപേക്ഷ വൈകിക്കുന്നതും കൃത്രിമം കാട്ടുന്നതും ഓണ്‍ലൈന്‍ അപേക്ഷയിലൂടെ ഇല്ലാതാക്കാനാവുമെന്നും മന്ത്രാലയം പറയുന്നു. അപേക്ഷയില്‍ മൂന്നു മാസത്തിനകം തീര്‍പ്പുണ്ടാക്കുമെന്നും ടൂറിസം മന്ത്രാലയം വ്യക്തമാക്കി. ഭേദഗതി പ്രകാരം ഹോട്ടലിലെ ബാര്‍ അല്ലാതെ മറ്റു മദ്യശാലകളെ  നക്ഷത്ര ഹോട്ടലുകളുടെ മദ്യശാലാ നിര്‍വചന പരിധിയില്‍പ്പെടുത്തില്ല. ... Read more

ക്രൗണ്‍ പ്ലാസയുടെ ആഡംബര ഹോട്ടല്‍ ലണ്ടനില്‍

ആല്‍ബര്‍ട്ട് എമ്പാക്മെന്‍റിലെ ആദ്യത്തെ ആഡംബര ഹോട്ടല്‍ മെയില്‍ തുറന്നു പ്രവര്‍ത്തിക്കും. തേംസ് നദിയുടെ തെക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ പുതിയ ഹോട്ടൽ 2017ൽ ആരംഭിച്ച  ക്രൗണ്‍ പ്ലാസ ഹോട്ടലുകൾ ആന്‍ഡ്‌ റിസോർട്ടിന്‍റെ ഉടമസ്ഥതയിലാണ്. എഡിഎസ് ഡിസൈനും ആർപി ഡബ്ലിയു ഡിസൈനുമാണ് ഹോട്ടലിന്‍റെ ഡിസൈന്‍ തയ്യാറാക്കിയിരിക്കുന്നത് പതിനാലാം നിലയുടെ ടെറസില്‍ നിന്ന് തേംസ് നദിയുടെ മനോഹരമായ ദൃശ്യങ്ങൾ കാണാം. 70 അതിഥികളെ ഉൾക്കൊള്ളാനുള്ള സൗകര്യമുണ്ട് ഈ നിലയില്‍. ആറു സ്യൂട്ടുകൾ ഉൾപ്പെടെ 142 റൂമുകളുണ്ട് സമകാലീന സുഖപ്രദമായ എല്ലാ സൗകര്യങ്ങള്‍ക്കും പുറമേ അമേരിക്കന്‍ ബാറും ഭക്ഷണ ശാലയും അഥിതികള്‍ക്ക് ഒരുക്കിയിട്ടുണ്ട്.

വഞ്ചി വീടുകള്‍ക്ക് പരിസ്ഥിതിക്കുപ്പായം വരുന്നു

ടിഎന്‍എല്‍ ബ്യൂറോ ആലപ്പുഴ: വേമ്പനാട് കായലിലെ മലിനീകരണം തടയാന്‍ പദ്ധതികളുമായി ഉത്തരവാദ വിനോദ സഞ്ചാര മിഷന്‍. ഹരിത പ്രോട്ടോക്കോള്‍ പദ്ധതി ഈ വര്‍ഷം അവസാനത്തോടെ നടപ്പാക്കാനാണ് നീക്കം. പ്രാരംഭ നടപടിയായി 15ലക്ഷത്തിന്‍റെ മാലിന്യ നിര്‍മാര്‍ജന പദ്ധതി കുമരകം , പള്ളാത്തുരുത്തി, പുന്നമട എന്നിവിടങ്ങളില്‍ തുടങ്ങി . ഈ മേഖലയെ ചട്ടക്കൂടില്‍ കൊണ്ട് വരികയാണ് ആദ്യ നടപടി എന്ന് ആര്‍ടി മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ രൂപേഷ് കുമാര്‍ പറഞ്ഞു. വഞ്ചിവീടുകളെ വൈകാതെ തരം തിരിക്കും. 13000 ഹൗസ് ബോട്ടുകളില്‍ 700എണ്ണത്തിനേ കൃത്യമായ രജിസ്ട്രേഷനുള്ളൂവെന്നു കോ ഓര്‍ഡിനേറ്റര്‍ വ്യക്തമാക്കി. എല്ലാ വഞ്ചിവീടുകളുടെയും വിശദാംശങ്ങള്‍ ശേഖരിച്ചു വരികയാണ്. വിവരങ്ങള്‍ ശേഖരിച്ച ശേഷമാകും അന്തിമ തരാം തിരിക്കല്‍. ഹൗസ്ബോട്ടുകളുടെ കേന്ദ്രമായ പള്ളാത്തുരുത്തിയില്‍ മാലിന്യ നിര്‍മാര്‍ജന പദ്ധതികള്‍ സാമൂഹ്യ പങ്കാളിത്തത്തോടെയാണ് നടക്കുന്നത്. ഒരു വഞ്ചിവീട്ടിലെ മാലിന്യ നിര്‍മാര്‍ജനത്തിന് പ്രതിമാസം 1500 രൂപ ചെലവാകുമെങ്കില്‍ 1000 രൂപ ആര്‍ ടി മിഷനും 500 രൂപ ഹൗസ് ബോട്ട് നല്‍കുകയാണിപ്പോള്‍. പുതിയ ... Read more

നഷ്ടം പെരുകി : ഐടിഡിസി വില്‍പ്പനക്ക്

ടിഎന്‍എല്‍ ബ്യൂറോ ന്യൂഡല്‍ഹി : നഷ്ടം പെരുകിയതോടെ ഐടിഡിസിയില്‍ നിന്ന് തലയൂരാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇന്ത്യ ടൂറിസം ഡെവലപ് മെന്‍റ് കോര്‍പറേഷനിലെ 87% ഓഹരികളും വില്‍ക്കാനാണ് കേന്ദ്ര നീക്കം. വില്‍പ്പനക്ക് കേന്ദ്ര മന്ത്രിസഭയുടെ സാങ്കേതിക അനുമതി മാത്രമേ ബാക്കിയുള്ളൂ. Jaipur Asok ഓഹരി വിറ്റഴിക്കലിന്‍റെ ഭാഗമായി കഴിഞ്ഞ സെപ്തംബറില്‍ ജയ്പൂരിലെ അശോക്‌, മൈസൂരിലെ ലളിത് മഹല്‍ ഹോട്ടലുകള്‍ രാജസ്ഥാന്‍, കര്‍ണാടക സര്‍ക്കാരുകള്‍ക്ക് കൈമാറാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു. ഇറ്റാനഗറിലെ ഡോണി പോളോ അശോകിന്‍റെ 51% ഓഹരികള്‍ അരുണാചലിന് കൈമാറിയതും അടുത്തിടെയാണ്. ഡല്‍ഹി, പട്ന , ജമ്മു, റാഞ്ചി ,ഭുവനേശ്വര്‍, പുരി, ഭോപ്പാല്‍ , ഭരത്പൂര്‍,ജയ്പൂര്‍ ,ഗുവാഹാത്തി,മൈസൂര്‍,പുതുച്ചേരി, ഇറ്റാനഗര്‍ എന്നിങ്ങനെ പതിനാറു സ്ഥലങ്ങളിലാണ് ഐടിഡിസി ഹോട്ടലുകള്‍ ഉള്ളത്. ഇതില്‍ പതിനാലെണ്ണം വിറ്റഴിച്ചേക്കും. ഹോട്ടലുകളുടെ നടത്തിപ്പ് സര്‍ക്കാര്‍ നടത്തേണ്ടതല്ല എന്നാണു വിശദീകരണം. എയര്‍ ഇന്ത്യയുടെയും ഡ്രെഡ്ജിംഗ് കോര്‍പ്പറേഷന്‍റെയും ഓഹരികള്‍ വിറ്റഴിക്കാനും കേന്ദ്രം തീരുമാനിച്ചത് ഈയിടെയാണ്.