Tag: Alappuzha Tourism

നെഹ്രുട്രോഫി വള്ളംകളി നവംബറില്‍; പ്രഖ്യാപനം അടുത്തയാഴ്ച്ച

പ്രളയത്തെ തുടർന്നു മാറ്റിവെച്ച നെഹ്റു ട്രോഫി വള്ളംകളി നവംബറിൽ നടത്തും. ആർഭാടങ്ങളില്ലാതെ ചെലവു ചുരുക്കിയാകും മത്സരം സംഘടിപ്പിക്കുക. പുതുക്കിയ തീയതി ഒൻപതിനു ചേരുന്ന നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി യോഗത്തിൽ പ്രഖ്യാപിക്കുമെന്നു മന്ത്രി തോമസ് ഐസക് അറിയിച്ചു. കുട്ടനാടിന്റെയും ടൂറിസം മേഖലയുടെയും പുനരുജ്ജീവനം ലക്ഷ്യമിട്ടാണു വള്ളംകളി നടത്തുക. നാട്ടുകാരായ പ്രായോജകരെ കണ്ടെത്തും. എല്ലാ വർഷവും ഓഗസ്റ്റിലെ രണ്ട‌ാം ശനിയാഴ്ചയാണു നെഹ്റു ട്രോഫി നടക്കാറുള്ളത്. രണ്ടാം ശനിയിൽത്തന്നെ നടത്തണമെന്നാണു പൊതു അഭിപ്രായം. റജിസ്ട്രേഷൻ നേരത്തേ പൂർത്തീകരിച്ചതിനാൽ അത്തരം നടപടികൾക്കു താമസമില്ല. ചിത്രം: മോപ്പസാംഗ് വാലത്ത് വള്ളംകളി നടത്താതിരുന്നാൽ ബോട്ട് ക്ലബ്ബുകൾക്കു വൻ നഷ്ടമുണ്ടാകുമെന്നും ടൂറിസം മേഖലയ്ക്ക് ആഘാതമാകുമെന്നും ഹൗസ്ബോട്ട് അസോസിയേഷൻ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ബോട്ട് ക്ലബുകൾക്കു നഷ്ടപരിഹാരം നൽകാമെന്ന നിലപാട് സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്.എം.ഇക്ബാൽ പറഞ്ഞു

ശിക്കാര വള്ളങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനത്തില്‍ ഇളവ്

ആലപ്പുഴ ജില്ലയില്‍ ശിക്കാര വള്ളങ്ങള്‍ക്ക് മണ്‍സൂണ്‍ കാലയളവില്‍ ഏര്‍പ്പെടുത്തിയ നിരോധനത്തില്‍ ഉഫാധികളോടെ ഇളവ് നല്‍കാന്‍ തീരുമാനിച്ചു. ശിക്കാര വള്ളങ്ങളുടെ നിരോധനം മൂലം തൊഴിലാളികള്‍ നേരിടേണ്ടി വന്ന സാമ്പത്തിക പ്രശന്ങ്ങള്‍ മുന്നില്‍ കണ്ടാണ് കാലാവസ്ഥാനുസൃതമായി സര്‍വീസ് നടത്തുന്നതിന് തീരുമാനമായത്. ശിക്കാര വള്ളങ്ങള്‍ വേമ്പനാട്ട് കായലില്‍ പ്രവേശിക്കാതെ, പുന്നമട ഫിനിഷിങ് പോയിന്റില്‍ നിന്നും കിഴക്കോട്ട് ഇടതോടുകളിലൂടെ മാത്രം യാത്ര ചെയ്യേണ്ടതും അതേ ജലപാതയിലൂടെ തിരികെ വരേണ്ടതുമാണ്. എല്ലാ ശിക്കാര വള്ളങ്ങളും രാവിലെ 10 മുതല്‍ പകല്‍ മൂന്നു വരെ മാത്രം സര്‍വീസ് നടത്തണം. ശക്തമായ കാറ്റും മഴയും ഉള്ളപ്പോള്‍ സര്‍വീസ് നിര്‍ത്തിവയ്ക്കണം. കൃത്യമായ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുമാത്രമേ ശിക്കാര വള്ളങ്ങള്‍ സര്‍വീസ് നടത്താവൂ. എല്ലാ സഞ്ചാരികള്‍ക്കും ലൈഫ് ജാക്കറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷ ഉറപ്പാക്കണം. ശിക്കാര വള്ളങ്ങളില്‍ അനുവദനീയമായ എണ്ണം യാത്രക്കാരെ മാത്രമേ കയറ്റാവൂ. യാത്രാവിവരം ഡിറ്റിപിസിയെ മുന്‍കൂറായി അറിയിക്കണം. ഈ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമന്നും ദുരന്തനിവാരണ അതോറിട്ടി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ അറിയിച്ചു.

നൂറു രൂപയ്ക്ക് ആലപ്പുഴ-കുട്ടനാട് ബോട്ട് യാത്ര

യാത്രകളെ ഇഷ്ടപ്പെടുന്നവര്‍ക്കായി കുറഞ്ഞ നിരക്കിൽ ജലഗതാഗത വകുപ്പിന്‍റെ സീ കുട്ടനാട് ബോട്ട് സർവീസ് ഒരുങ്ങുന്നു. കേരളത്തിന്‍റെ നെല്ലറ എന്ന് വിശേഷിപ്പിക്കുന്ന കുട്ടനാടിന്‍റെ പ്രകൃതിഭംഗിയും വേമ്പനാട് കായലും വെറും നൂറ് രൂപയ്ക്ക് കണ്ടാസ്വദിച്ചു മടങ്ങാം. ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്നും ദിവസേന മൂന്ന് സര്‍വീസുകളാണ് സീ കുട്ടനാടിനുള്ളത്. മൂന്നു മണിക്കൂർ നീളുന്ന ആലപ്പുഴ – കുട്ടനാട് ബോട്ട് സർവീസ് പുലർച്ചെ 5:45, 8:20,10:45, 1:35, 4:45 എന്നീ സമയങ്ങളിലായാണ് ക്രമീകരിച്ചിട്ടുള്ളത്. അഴീക്കൽ തോട് വഴി ആരംഭിച്ച് പുന്നമട, വേമ്പനാട്ടു എന്നിവിടങ്ങളിലൂടെ കൈനഗിരി റോഡ് മുക്കിലെത്തി മടങ്ങുന്ന വിധമാണ് യാത്ര. യാത്രക്കാർക്ക് സുരക്ഷയൊരുക്കി ലൈഫ് ജാക്കറ്റും ബോട്ടിൽ സജ്ജീകരിച്ചിട്ടുണ്ട്.

വഞ്ചി വീടുകള്‍ക്ക് പരിസ്ഥിതിക്കുപ്പായം വരുന്നു

ടിഎന്‍എല്‍ ബ്യൂറോ ആലപ്പുഴ: വേമ്പനാട് കായലിലെ മലിനീകരണം തടയാന്‍ പദ്ധതികളുമായി ഉത്തരവാദ വിനോദ സഞ്ചാര മിഷന്‍. ഹരിത പ്രോട്ടോക്കോള്‍ പദ്ധതി ഈ വര്‍ഷം അവസാനത്തോടെ നടപ്പാക്കാനാണ് നീക്കം. പ്രാരംഭ നടപടിയായി 15ലക്ഷത്തിന്‍റെ മാലിന്യ നിര്‍മാര്‍ജന പദ്ധതി കുമരകം , പള്ളാത്തുരുത്തി, പുന്നമട എന്നിവിടങ്ങളില്‍ തുടങ്ങി . ഈ മേഖലയെ ചട്ടക്കൂടില്‍ കൊണ്ട് വരികയാണ് ആദ്യ നടപടി എന്ന് ആര്‍ടി മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ രൂപേഷ് കുമാര്‍ പറഞ്ഞു. വഞ്ചിവീടുകളെ വൈകാതെ തരം തിരിക്കും. 13000 ഹൗസ് ബോട്ടുകളില്‍ 700എണ്ണത്തിനേ കൃത്യമായ രജിസ്ട്രേഷനുള്ളൂവെന്നു കോ ഓര്‍ഡിനേറ്റര്‍ വ്യക്തമാക്കി. എല്ലാ വഞ്ചിവീടുകളുടെയും വിശദാംശങ്ങള്‍ ശേഖരിച്ചു വരികയാണ്. വിവരങ്ങള്‍ ശേഖരിച്ച ശേഷമാകും അന്തിമ തരാം തിരിക്കല്‍. ഹൗസ്ബോട്ടുകളുടെ കേന്ദ്രമായ പള്ളാത്തുരുത്തിയില്‍ മാലിന്യ നിര്‍മാര്‍ജന പദ്ധതികള്‍ സാമൂഹ്യ പങ്കാളിത്തത്തോടെയാണ് നടക്കുന്നത്. ഒരു വഞ്ചിവീട്ടിലെ മാലിന്യ നിര്‍മാര്‍ജനത്തിന് പ്രതിമാസം 1500 രൂപ ചെലവാകുമെങ്കില്‍ 1000 രൂപ ആര്‍ ടി മിഷനും 500 രൂപ ഹൗസ് ബോട്ട് നല്‍കുകയാണിപ്പോള്‍. പുതിയ ... Read more