Tag: government tourism

ജയിലുകളില്‍ ചെന്ന് രാപ്പാര്‍ക്കാം: തടവുജീവിതം അനുഭവിച്ചറിയാം

മുംബൈ: ജയിലുകളില്‍ തടവുപുള്ളികളുടെ ജീവിതം എങ്ങനെയാണ്? മിക്കവര്‍ക്കും കേട്ടറിവേയുള്ളൂ. എന്നാല്‍ ഇനി അനുഭവിച്ചറിയാം. തെലങ്കാനക്ക് പിന്നാലേ മഹാരാഷ്ട്രയും ജയില്‍ ടൂറിസവുമായി വരുന്നു. ജയില്‍മുറികള്‍ വാടകയ്ക്ക് നല്‍കാനുള്ള നിര്‍ദ്ദേശം അടുത്തയാഴ്ച ജയില്‍ വകുപ്പ് മഹാരാഷ്ട്ര സര്‍ക്കാരിന് സമര്‍പ്പിക്കും. ലക്‌ഷ്യം പലത് ടൂറിസം വികസനത്തില്‍ വലിയ കാല്‍വെയ്പാകും പദ്ധതിയെന്ന് മഹാരാഷ്ട്ര ജയില്‍ മേധാവി ബിപിന്‍ ബിഹാരി. ജയിലിലെ ദുഷ്കര ജീവിതം മറ്റുള്ളവരെ കുറ്റകൃത്യങ്ങളില്‍ നിന്നകറ്റുമെന്നും ജയില്‍ മേധാവിക്ക് പ്രതീക്ഷ. 54 ജയിലുകളാണ് മഹാരാഷ്ട്രയിലുള്ളത്. ഇതില്‍ ഒമ്പതെണ്ണം സെന്‍ട്രല്‍ ജയിലുകളാണ്. മറ്റുള്ളവ ജില്ലാ ജയിലുകളും തുറന്ന ജയിലുകളും. എല്ലാ ജയിലിലുമായി 25,000 തടവുപുള്ളികളുണ്ട്. തുടക്കം സിന്ധുദുര്‍ഗില്‍ ജയില്‍ ടൂറിസം ആദ്യം നടപ്പാക്കുക കൊങ്കണ്‍ മേഖലയിലെ സിന്ധുദുര്‍ഗ് ജില്ലാ ജയിലിലാകും. തൊട്ടടുത്ത രത്നഗിരി, റായ്ഗട്ട് ജില്ലാ ജയിലുകളെപ്പോലെ തടവുകാര്‍ കുറവാണ് സിന്ധുദുര്‍ഗില്‍. 500 തടവുകാരെ പാര്‍പ്പിക്കാവുന്ന സിന്ധുദുര്‍ഗ് ജയിലില്‍ 25തടവുകാരേ നിലവിലുള്ളൂ. വൃത്തിയും വെടിപ്പുമുള്ള ജയിലാണിത്. മാത്രമല്ല നല്ലൊരു അടുക്കളയും ഇവിടെയുണ്ട്. ചിട്ടവട്ടങ്ങള്‍ മാറും ജയിലില്‍ പോകാന്‍ ... Read more