Tag: കുമരകം

കുമരകത്തിനൊപ്പം കാണാം വൈക്കം കാഴ്ചകളും

സഞ്ചാരപ്രിയര്‍ കുമരകത്തെ കാഴ്ചകള്‍ സ്വന്തമാക്കിയെങ്കില്‍ നേരെ വൈക്കത്തേക്ക് വിട്ടോളൂ. ബീച്ചും ക്ഷേത്രവുമൊക്കെ കണ്ട് മടങ്ങാം. കുമരകത്ത് നിന്നും 18 കിലോമീറ്റര്‍ പിന്നിട്ടാല്‍ വൈക്കത്ത് എത്തിച്ചേരാം കായല്‍ക്കാറ്റേറ്റ് വിശ്രമിക്കാന്‍ വൈക്കം ബീച്ച് കായല്‍ക്കാറ്റേറ്റ് വിശ്രമിക്കണമെങ്കില്‍ വൈക്കത്തേക്കു ധൈര്യമായി പോകാം. മനോഹരമായ അസ്തമയക്കാഴ്ചയൊരുക്കി ആരെയും മോഹിപ്പിക്കുന്ന സുന്ദരിയായി അണിഞ്ഞൊരുങ്ങിയിരിക്കുകയാണ് വൈക്കം ബീച്ച്. ഇരിപ്പിടങ്ങളും തറയോട് പാകിയ നടപ്പാതകളും ഒരുക്കിയിട്ടുണ്ട്. 30 ചാരുബഞ്ചുകളാണ് തയാറാക്കിയിരിക്കുന്നത്. സംഗീതം ആസ്വദിച്ച് കായല്‍ സൗന്ദര്യം നുകരാനായി എഫ്എം റേഡിയോയും പ്രവര്‍ത്തിക്കുന്നുണ്ട്. ബീച്ചിന്റെ സവിശേഷതകളിലൊന്ന് വഴിയോര ശില്‍പങ്ങളാണ്. ലളിതകല അക്കാദമിയാണ് ഈ സത്യഗ്രഹസ്മൃതി ഉദ്യാനം ഒരുക്കിയിരിക്കുന്നത്. വൈക്കം സത്യഗ്രഹത്തെ അധികരിച്ച് വിവിധ ശില്‍പികള്‍ തയറാക്കിയിരിക്കുന്ന പത്തു ശില്‍പങ്ങളാണ് ബീച്ചിലേക്കുളള നടപ്പാതയിലുള്ളത്. വൈക്കം ബോട്ട്‌ജെട്ടിക്ക് സമീപമാണ് ബീച്ച്. അതുകൊണ്ട് ബോട്ട് യാത്ര നടത്താന്‍ താല്‍പര്യമുള്ളവര്‍ക്ക് വൈക്കം-തവണക്കടവ് റൂട്ടില്‍ ഒരു ബോട്ട്   യാത്രയുമാകാം. രാജ്യത്തെ ആദ്യത്തെ സോളാര്‍ ബോട്ടായ ആദിത്യയില്‍ കയറി ഗമയിലൊരു യാത്രയും നടത്താം. 20 മിനിറ്റോളമെടുക്കും തവണക്കടവിലെത്താന്‍. ബോട്ടില്‍ മറുകരയിലെത്തിയാല്‍ ... Read more

യാത്ര കുമരകത്തേക്കാണോ? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ

വേമ്പനാട് കായല്‍തീരത്ത് സ്ഥിതി ചെയ്യുന്ന പച്ചപ്പ് നിറഞ്ഞ ദ്വീപുകളുടെ സമൂഹമാണ് കുമരകം. കോട്ടയത്ത് നിന്ന് 12 കിലോമീറ്റര്‍ പിന്നിട്ടാല്‍ കുമരകത്ത് എത്തിച്ചേരാം. സമുദ്രനിരപ്പിന് താഴെ സ്ഥിതി ചെയ്യുന്നതിനാല്‍ കുമരകം കേരളത്തിന്റെ നെതര്‍ലാന്റ്‌സ് എന്നും അറിയപ്പെടുന്നുണ്ട്. കുമരകത്തെ പ്രധാനാകര്‍ഷണം ഹൗസ്‌ബോട്ട് യാത്രയാണ്. വിദേശീയരും സ്വദേശീയരുമടക്കം നിരവധി സഞ്ചാരികള്‍ കുമരകത്തിന്റെ സൗന്ദര്യം അടുത്തറിയാന്‍ എത്തിച്ചേരാറുണ്ട്. റിസോര്‍ട്ടുകളും തനിനാടന്‍ ഭക്ഷണശാലകളും ഉള്‍പ്പടെ ഒരു സഞ്ചാരിക്ക് വേണ്ടതെല്ലാം ഒരുക്കുന്ന കുമരകം സഞ്ചാരികളുടെ സ്വര്‍ഗ്ഗഭൂമി എന്നു തന്നെ പറയാം. Kumarakom, Kerala പ്രകൃതിയുടെ വശ്യത നിറഞ്ഞ ഈ സുന്ദരഭൂമി കാണാന്‍ ആരും കൊതിക്കും. കേരവൃക്ഷങ്ങളുടെ തലയെടുപ്പും നെല്‍വയലുകളും ഒരുക്കുന്ന പച്ചപ്പാണ് കുമരകത്തിന്റെ സൗന്ദര്യം. വേമ്പനാട് കായലിന്റെ പകിട്ടുകൂടി ആകുമ്പോള്‍ സംഗതി ജോറായി. കായല്‍ക്കാറ്റേറ്റ് ഒഴിവു സമയം ചിലവഴിക്കാന്‍ പറ്റിയ ഇടം. മഴക്കാലമത്തെുന്നതോടെ കുമരകത്തെ പച്ചപ്പിന്റെ സൗന്ദര്യം അതിന്റെ പൂര്‍ണതയില്‍ എത്തും. കുമരകത്തെ പ്രധാന ആകര്‍ഷണം ഹൗസ്‌ബോട്ടിലെ കായല്‍സഞ്ചാരമാണ്. കെട്ടുവള്ളത്തിലൂടെയുള്ള സവാരി ഇഷ്ടമില്ലാത്തവരായി ആരുമില്ല. ആസ്തമയ കാഴ്ചയാണ് മനോഹരം തിരക്കധികവും ... Read more

അവധിക്കാലം ആഘോഷമാക്കാന്‍ കുമരകത്ത് ഹെറിറ്റേജ് ഹോം; ഒരാള്‍ക്ക് 800 രൂപ

കേരളത്തിന്റെ നെതര്‍ലന്‍ഡ് എന്നറിയപ്പെടുന്ന കുമരകത്ത് അവധിക്കാലം വന്നാസ്വദിക്കാന്‍ ആഗ്രഹിക്കാത്തവരുണ്ടാകില്ല. വേനലവധി തുടങ്ങിക്കഴിഞ്ഞു. കുട്ടികള്‍ക്ക് ഇത് ആഘോഷത്തിന്റെ സമയമാണ്. കുടുംബമായും കൂട്ടമായുമൊക്കെ അവധിക്കാല ഡെസ്റ്റിനേഷനുകളിലേക്ക് പറക്കാന്‍ മലയാളികളെല്ലാം തയാറായിക്കഴിഞ്ഞു. കായല്‍കാഴ്ചകള്‍ കാണാനും ബോട്ടിങ് നടത്താനും ഒന്നാന്തരം കരിമീന്‍ കഴിക്കാനും കുമരകത്തേക്കെത്താത്ത മലയാളികള്‍ കുറവാണ്. അങ്ങനെ കുമരകത്തെത്തി അടിച്ചു പൊളിക്കാന്‍ ഇപ്പോഴിതാ തറവാട് ഹെറിറ്റേജ് ഹോമിന്റെ ഉഗ്രന്‍ പാക്കേജ് കൂടി. pic courtesy : Facebook കൂട്ടമായി എത്തുന്നവര്‍ക്ക് അവധി അടിച്ചുപൊളിക്കാനും കായല്‍യാത്ര നടത്താനും അസുലഭ അവസരമാണ് തറവാട് ഹെറിറ്റേജ് ഹോം ഒരുക്കുന്നത്. ഒരാള്‍ 800 രൂപ നിരക്കില്‍ വെല്‍ക്കം ഡ്രിങ്ക്, 2 മണിക്കൂര്‍ ശിക്കാരി ബോട്ടിങ് (കായല്‍ കാഴ്ചകള്‍ കാണാന്‍), കേരള നോണ്‍വെജ് മീല്‍സ്, സ്വിമ്മിങ് പൂള്‍, സഞ്ചാരികള്‍ക്ക് ഫ്രഷാകാനും അല്‍പം വിശ്രമിക്കാനും രണ്ടു മുറികള്‍, വൈകുന്നേരം ചായയും സ്‌നാക്‌സും എന്നീ സൗകര്യങ്ങളാണ് തറവാട്ടില്‍ ഒരുക്കിയിരിക്കുന്നത്. കുറഞ്ഞത് 10 പേര്‍ അടങ്ങിയ ഗ്രൂപ്പിനാണ് ഈ ഓഫര്‍. രാവിലെ 11 മുതല്‍ വൈകിട്ട് 4 വരെയാണ് ... Read more

കുമരകത്ത് ശിക്കാരി ബോട്ടിറക്കി സഹകരണ വകുപ്പ്

സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കുമരകം വടക്കുംഭാഗം സര്‍വീസ് സഹകരണ ബാങ്ക് പുതുതായി ആരംഭിച്ച ശിക്കാരി ബോട്ട് സര്‍വീസ് ടൂറിസം രംഗത്ത് മാതൃകയാകുന്നു. ശിക്കാരി ബോട്ടുകളില്‍ ഏറ്റവും വലുപ്പമുള്ള ബോട്ടിന് ‘സഹകാരി’ എന്നാണ് പേരിട്ടിരിക്കുന്നത്. 50 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബോട്ട് കുമരകത്തുനിന്നാണ് സര്‍വീസ് നടത്തുന്നത്. സ്വകാര്യബോട്ടുകള്‍ മണിക്കൂറിന് 1000 രൂപവരെ ചാര്‍ജ് ഈടാക്കുമ്പോള്‍ സഹകാരി ബോട്ട് 700 രൂപയാണ് വിനോദസഞ്ചാരികളില്‍നിന്ന് ഈടാക്കുന്നത്. സഞ്ചാരികളുടെ സുരക്ഷയ്ക്കായി ലൈഫ് ജാക്കറ്റ് അടക്കമുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മുതല്‍ വൈകീട്ട് ആറുമണിവരെയാണ് സഹകാരി സര്‍വീസ് നടത്തുന്നത്. പാതിരാമണല്‍, ആര്‍ ബ്ലോക്ക്, തണ്ണീര്‍മുക്കം ബണ്ട്, ആലപ്പുഴ എന്നീ പ്രദേശങ്ങളിലാണ് പ്രധാനമായും സര്‍വീസ് നടത്തുന്നത്. ഒരു ഡ്രൈവറും സഹായിയുമാണ് ബോട്ടിലുള്ളത്. വിനോദസഞ്ചാരവികസനവും തൊഴില്‍ ലഭ്യതയും ലക്ഷ്യംവെച്ചാണ് ബാങ്ക് ഇത്തരമൊരു സംരംഭത്തിന് തുടക്കംകുറിച്ചത്. സഹകരണവകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍നിന്ന് 20 ലക്ഷം രൂപയും സഹകരണ ബാങ്കിന്റെ 7.78 ലക്ഷം രൂപയും ചെലവഴിച്ചാണ് ബോട്ട് സര്‍വീസ് ആരംഭിച്ചത്.

സഞ്ചാരികള്‍ക്കായി വാതില്‍ തുറന്ന് കുമരകം ഗേറ്റ് വേ റിസോര്‍ട്ട്

പ്രളയാനന്തരം ആലപ്പുഴ വീണ്ടും സാധാരണ ജീവിതത്തിലേക്ക്. പുതുവര്‍ഷം ആരംഭിച്ചത്തോടെ ആലപ്പുഴയിലെത്തുന്ന സഞ്ചാരികളേയും കാത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങളും ആകര്‍ഷകങ്ങളായ പാക്കേജുകളുമായി വിവിധ റിസോര്‍ട്ടുകളും തയ്യാറായിക്കഴിഞ്ഞു. അത്തരത്തിലെ ഒന്നാണ് കെ ടി ഡി സിയുടെ തണ്ണീര്‍മുക്കത്തെ കുമരകം ഗേറ്റ് വേ റിസോര്‍ട്ട്. ചേര്‍ത്തലയില്‍ നിന്ന് ഏകദേശം 12 കിലോമീറ്ററാണ് തണ്ണീര്‍മുക്കത്തേക്ക്. പ്രധാന ജങ്ഷനില്‍ത്തന്നെയാണ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. നഗരത്തിരക്കുകളില്‍ നിന്നുമാറി തികച്ചും ശാന്തമായ അന്തരീക്ഷത്തിലാണ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. പച്ചപ്പുനിറഞ്ഞ അന്തരീക്ഷത്തില്‍ കേരളീയത്തനിമ വിളിച്ചോതുന്ന കോട്ടേജുകളാണ് പ്രധാന ആകര്‍ഷണം. കുമരകമാണ് ഏറ്റവും അടുത്തുള്ള വിനോദസഞ്ചാര കേന്ദ്രം. എന്നാല്‍ കുമരകത്തേക്കാള്‍ ശാന്തമായ ചുറ്റുപാടും പണച്ചെലവ് കുറവുമാണ് കുമരകം ഗേറ്റ് വേ സഞ്ചാരികള്‍ക്ക് നല്‍കുന്നതെന്ന് റിസോര്‍ട്ട് മാനേജര്‍ ജി. ജയകുമാര്‍ പറയുന്നു. മൂന്നര ഏക്കറിലായി പരന്നു കിടക്കുന്ന റിസോര്‍ട്ടില്‍ അറ്റാച്ച്ഡ് ബാത്ത് റൂമുകളോടുകൂടിയ 34 ഡബിള്‍ റൂമുകളാണുള്ളത്. 12 മുറികള്‍ വേമ്പനാട്ടുകായലിന് അഭിമുഖമായാണ് തീര്‍ത്തിട്ടുള്ളത്. മറ്റ് 22 മുറികള്‍ ഡീലക്‌സ് വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരേക്കര്‍ വരുന്ന ... Read more

പുതുവര്‍ഷത്തില്‍ സഞ്ചാരികള്‍ തേടിയെത്തുന്ന കേരളത്തിലെ സ്വര്‍ഗങ്ങള്‍

കടലും മലയും കായലും തടാകവും ഒക്കെയയായി കേരളത്തിന്റെ കാഴ്ചകള്‍ ആരെയും കൊതിപ്പിക്കുന്നതാണ്. കേരളത്തിന്റെ സൗന്ദര്യം ഒന്നുമാത്രം കാണുവാന്‍ ആഗ്രഹിച്ചാണ് ആയിരക്കണക്കിന് സഞ്ചാരികള്‍ ഓരോ സമയത്തും ഈ നാടു തേടി എത്തുന്നത്. പശ്ചിമഘട്ടത്തിന്റെ സൗന്ദര്യവും അവിടുത്തെ കാഴ്ചകളും മലബാറും വള്ളുവനാടും തിരുവിതാംകൂറും ഒക്കെ ചേരുന്ന ഇവിടെ കണ്ടു തീര്‍ക്കുവാന്‍ പറ്റാത്ത കാഴ്ചകളും ഇടങ്ങളുമാണുള്ളത്. അങ്ങനെയുളള ഈ കേരളത്തില്‍ മഞ്ഞുകാലത്ത് കാണുവാനുള്ള സ്ഥലങ്ങളെക്കുറിച്ച് അറിയുമോ? പുതുവര്‍ഷത്തില്‍ കേരളത്തില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍. പൂവാര്‍ തിരുവനന്തപുരത്തെ ഏറ്റവും മനോഹരമായ ഇടം എന്നറിയപ്പെടുന്ന സ്ഥലമാണ് പൂവാര്‍. ശാന്തമായ ഒരിടം തേടി എത്തുന്നവര്‍ക്ക് ചിലവഴിക്കുവാന്‍ പറ്റിയ പ്രദേശമാണിത്. തിരുവനന്തപുരം നഗരത്തില്‍ നിന്നും 38 കിലോമീറ്റര്‍ അകലെയാണ് പൂവാര്‍. വിഴിഞ്ഞത്തുനിന്നും പതിനഞ്ച് മിനിറ്റ് ബോട്ടില്‍ സഞ്ചരിച്ചാലും പൂവാറിലെത്താം. കോവളം ബീച്ചും പൂവാര്‍ ബീച്ചുമായി ഒരു അഴിയാല്‍ വേര്‍തിരിക്കപ്പെട്ടു കിടക്കുകയാണ്. വേലിയേറ്റ സമയത്ത് കടലിനെ കായലുമായി ബന്ധിപ്പിക്കുന്ന ഒരു പൊഴിയും ഇവിടെ രൂപപ്പെടാറുണ്ട് കുമരകം തനിനാടന്‍ കേരളത്തിന്റെ കാഴ്ചകളും രുചിയും ഒക്കെ ... Read more

സഞ്ചാരികള്‍ക്ക് ഹൈടെക്ക് ചൂണ്ടയുമായി കുമരകം

വിനോദ സഞ്ചാരികളുടെ ചൂണ്ടയിടീല്‍ കിഴക്കന്‍ മേഖലയില്‍ നിന്നു കുമരകം കാണാനെത്തുന്ന വിനോദ സഞ്ചാരികളുടെ കയ്യില്‍ ഇപ്പോള്‍ ഹൈടെക് ചൂണ്ടയുമുണ്ടാകും. ഞായറാഴ്ച ദിവസങ്ങളിലാണു ചൂണ്ടയിടീല്‍ വിനോദ സഞ്ചാരികളുടെ വരവ്. വിനോദ സഞ്ചാരവും ഒപ്പം വീട്ടിലെ കറിക്കു മീനും ലഭിക്കും. നാലുപങ്കു കായല്‍ ഭാഗത്താണു ഇത്തരക്കാരുടെ ചൂണ്ടയിടീല്‍. ബോട്ട് ടെര്‍മിനലിനായി കായലിലേക്ക് ഇറക്കി പണിതിരിക്കുന്ന ഭാഗത്തിരുന്നാണു മീന്‍പിടിത്തം. നൂറിലേറെ പേര്‍ക്ക് ഇവിടെ ഇരുന്നു കായല്‍ കാറ്റേറ്റു ചൂണ്ടയിടാനാകും. ചൂണ്ട കായലിലേക്കു നീട്ടിയെറിഞ്ഞാല്‍ ഏറെ അകലെ പോയി വീഴും. ചൂണ്ടയില്‍ മീന്‍ കൊത്തിയാല്‍ മീനിനെ കരയിലേക്കു വലിച്ചു അടുപ്പിക്കാനുള്ള സംവിധാനവും ചൂണ്ടയിലുണ്ട്. റെഡ്‌ബെല്ലി, കരിമീന്‍, കൂരി, തുടങ്ങിയ മീനുകളാണു പ്രധാനമായും കിട്ടുന്നത്. കിട്ടുന്ന മീനിനെ ചെറിയ കണ്ണിയുള്ള വലയിലാക്കി കായലില്‍ തന്നെ ഇടുകയാണ്. വിനോദവും ചൂണ്ടയിടീലും കഴിഞ്ഞു തിരികെ പോകുമ്പോള്‍ വല പൊക്കി മീനിനെ എടുക്കും. ചുണ്ടയിട്ടു കിട്ടിയ മീനുകള്‍ക്കു അപ്പോഴും ജീവനുണ്ടാകും.

കരുത്തോടെ കുമരകം

പ്രളയത്തിന് ശേഷം കുമരകത്തേക്ക്  വിദേശ വിനോദ സഞ്ചാരികളുടെ വരവേറി. ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി എത്തുന്ന വിദേശികളുടെ ബുക്കിങ് ഒക്ടോബര്‍, നവംബര്‍ വരെ പൂര്‍ത്തിയായി. ഓസ്‌ട്രേലിയയില്‍ നിന്നെത്തിയ 27 അംഗ സംഘം കുമരകത്തിന്റെ ഭംഗി ആസ്വദിക്കാനെത്തി. നാട്ടുമ്പുറത്തെ നിത്യ ശീലങ്ങള്‍ സഞ്ചാരികളെ പരിചയപ്പെടുത്തി. കയര്‍ പിരിക്കല്‍, ഓലമെടച്ചില്‍, പായ നെയ്ത്ത്, എന്നിവ കുമരകത്ത് എത്തിയ സഞ്ചാരികള്‍ നേരിട്ട് കണ്ട് ആസ്വദിച്ചു. കൗതുകമുണര്‍ത്തുന്ന കാഴ്ചകള്‍ കണ്ടപ്പോള്‍ സഞ്ചാരികള്‍ക്ക് ഇതൊക്കെ എങ്ങനെയാണ് ചെയ്യുന്നത് എന്നറിയാന്‍ ആവേശമായി. കാഴച്ചകള്‍ക്കപ്പുറം രുചിയിലെ വൈവിധ്യവും അവരെ ആകര്‍ഷിച്ചു. തേങ്ങച്ചമ്മന്തി ഉണ്ടാക്കുന്ന വിധം എങ്ങനെ എന്ന് അറിയാനായിരുന്നു സഞ്ചാരികളുടെ ആവശ്യം. തുടര്‍ന്ന് വീട്ടമ്മയായ അജിത തേങ്ങച്ചമ്മന്തി ഉണ്ടാക്കുന്ന വിധം കാണിച്ചു  ഗൈഡ് രുചിക്കൂട്ടുകള്‍ ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തി കൊടുത്തു. കുമരകത്തിന്റെ ഭംഗി ആസ്വദിക്കാനെത്തിയ സഞ്ചാരികള്‍ പിന്നീട് കള്ളു ചെത്തുന്ന വിധവും, വല വീശി മീന്‍ പിടിക്കുന്ന വിധവും പരീക്ഷിച്ചു നോക്കി.

കേരളത്തിന്റെ സൗന്ദര്യത്തിന് മാറ്റമില്ല ; കുമരകത്തെത്തിയ വിദേശ ടൂര്‍ ഓപ്പറേറ്റർമാരുടെ സാക്ഷ്യം

സഞ്ചാരികൾക്ക്  കേരളത്തോടുള്ള  പ്രിയം തകർക്കാൻ  പ്രളയത്തിനും  കഴിഞ്ഞില്ല. .കേരളം ഇപ്പോഴും  മനോഹരമെന്ന സാക്ഷ്യപത്രം  നൽകുന്നത്  വിദേശ  രാജ്യങ്ങളിലെ ടൂർ ഓപ്പറേറ്റർമാരാണ് .   ഇവർ ഇന്ന് കുമരകം സന്ദർശിച്ചു.   ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഭാഗമായി നടക്കുന്ന വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സ് ടൂര്‍ പാക്കേജ് ആസ്വദിക്കാനാണ് 16 പേരടങ്ങുന്ന വിദേശ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ കുമരകത്ത് എത്തിയത് . പ്രളയത്തിന് ശേഷവും കുമരകത്തിന്റെ സൗന്ദര്യത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല എന്ന് വിദേശ ടൂര്‍ ഓപ്പറേറ്റര്‍മാരെ ബോധ്യപെടുത്താനാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിച്ചത് . കള്ള് ചെത്ത്, വല വീശല്‍, തെങ്ങുകയറ്റം, കയര്‍ പിരിത്തം, ഓലമെടയല്‍, പായ് നെയ്ത്ത് തുടങ്ങിയ വിവിധ തൊഴില്‍ രീതികള്‍ ആസ്വദിക്കുകയും ചെയ്തു. രാവിലെ ഒന്‍പത് മണിക്ക് എത്തിയ ഗ്രൂപ്പിനെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ കെ രൂപേഷ് കുമാര്‍,  ബിജു വര്‍ഗ്ഗീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ,  ഭഗത് സിംഗ് വി എസ് ഡെസ്റ്റിനേഷന്‍ കോര്‍ഡിനേറ്റര്‍ , ... Read more