Tag: കേരളം

ടൈംസ് സ്‌ക്വയറില്‍ ഇടം പിടിച്ച് കേരളത്തിന്റെ ഹ്യൂമന്‍ ബൈ നേച്ചര്‍

ന്യൂയോര്‍ക്ക് നഗരത്തിലെ ടൈംസ് സ്‌ക്വയറിലും കേരളത്തിന്റെ ‘ഹ്യൂമന്‍ ബൈ നേച്ചര്‍’ എന്ന പരസ്യക്യാമ്പയിന്‍ ഇടംപിടിച്ചു. സംസ്ഥാന ടൂറിസം വകുപ്പാണ് ആഗോളാടിടിസ്ഥാനത്തിലുള്ള ക്യാമ്പയിന് തുടക്കം കുറിച്ചത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധം അടിവരയിട്ട് പറഞ്ഞ് ലോക ടൂറിസം ഭൂപടത്തില്‍ കേരളത്തെ അടയാളപ്പെടുത്താന്‍ തക്കശേഷിയുള്ള മനോഹരമായ ദൃശ്യാവിഷ്‌കാരമാണ് ‘ഹ്യൂമന്‍ ബൈ നേച്ചര്‍’. ദിവസേന ധാരാളം പേര്‍ ഒരുമിച്ചുകൂടുന്ന ടൈംസ് സ്‌ക്വയര്‍ ലോകത്തിലെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളില്‍ ഒന്നാണ്. അവിടെയുള്ള കേരളത്തിന്റെ പരസ്യം പ്രതിദിനം 1.5 ദശലക്ഷം ആളുകള്‍ കാണുമെന്നാണ് കരുതുന്നത്. 2019 ഫിബ്രവരിയിലാണ് ഡെല്‍ഹിയില്‍വെച്ച് ‘ഹ്യൂമന്‍ ബൈ നേച്ചര്‍’ ക്യാമ്പയിന് തുടക്കം കുറിച്ചത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധം അടിവരയിട്ട് പറയുന്ന 3 മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം സ്റ്റാര്‍ക് കമ്മ്യൂണിക്കേഷന്‍ ആണ് നിര്‍മ്മിച്ചത്. തനിമയും വൈവിധ്യവും ഒരേപോലെ ഇഴചേര്‍ത്ത് തയ്യാറാക്കിയ ചിത്രത്തില്‍ കേരളത്തിന്റെ പ്രധാന ഭൂപ്രദേശങ്ങളെല്ലാം ഇടംപിടിച്ചിട്ടുണ്ട്. കേരളത്തനിമയുടെ പരിഛേദം തന്നെയാണ് ഓരോ ഫ്രെയിമുകളും. കനേഡിയന്‍ സ്വദേശിയായ ജോയ് ലോറന്‍സാണ് മനോഹരമായ ... Read more

മണ്‍സൂണെത്തുന്നതിന് മുന്‍പേ പോകാം മംഗലാപുരത്തെ ഈ ഇടങ്ങളിലേക്ക്

കേരളവും തമിഴ്‌നാടും വിട്ട് കര്‍ണ്ണാടകയിലേക്കിറങ്ങി നോക്കിയാല്‍ ആരെയും ഞെട്ടിക്കുന്ന കാഴ്ചകളാണ്. വെള്ളച്ചാട്ടങ്ങളും പുരാതന ക്ഷേത്രങ്ങളും ഗംഭീര കൊട്ടാരങ്ങളും തീര്‍ഥാടന കേന്ദ്രങ്ങളും അതിപുരാതനമായ സംസ്‌കാരങ്ങളും ഒക്കെയായി കൊതിപ്പിക്കുന്ന കുറേ സ്ഥലങ്ങള്‍. ഒരിക്കലും അവസാനിക്കാത്ത ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുവാന്‍ കാര്യങ്ങള്‍ ഇനിയും ഒരുപാടുണ്ട് .അങ്ങനെ നോക്കുമ്പോള്‍ ഇവിടുത്തെ കാഴ്ചകളില്‍ തീര്‍ച്ചായും ഉള്‍പ്പെടുത്തേണ്ട നാടാണ് മംഗലാപുരം. മംഗളാ ദേവിയുടെ നാട് എന്നറിയപ്പെടുന്ന ഇവിടം ഇന്ത്യയിലെ വിദ്യാഭ്യാസ ഹബ്ബുകളില്‍ ഒന്നുകൂടിയാണ്. ക്ഷേത്രങ്ങളും മറ്റ് മനോഹരമായ കെട്ടിടങ്ങളും ഒക്കെയായി ആരെയും ആകര്‍ഷിക്കുന്ന ഭംഗി ഈ നാടിനുണ്ട്. ഇവിടെ കാണുവാന്‍ കാഴ്ചകള്‍ ഒരുപാടുണ്ട്. അക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ഇവിടുത്തെ വെള്ളച്ചാട്ടങ്ങള്‍. മംഗലാപുരത്തു നിന്നും സന്ദര്‍ശിക്കുവാന്‍ പറ്റിയ പ്രധാനപ്പെട്ട വെള്ളച്ചാട്ടങ്ങള്‍ പരിചയപ്പെടാം… ഹനുമാന്‍ ഗുണ്ടി വെള്ളച്ചാട്ടം മംഗലാപുരത്തിനു സമീപത്തായി ഏറ്റവും മനോഹരമായ രീതിയില്‍ ആസ്വദിക്കുവാന്‍ പറ്റിയ വെള്ളച്ചാട്ടമാണ് ഹനുമാന്‍ഗുണ്ടി വെള്ളച്ചാട്ടം. പ്രാദേശികമായി സുത്തനാഹബ്ബി വെള്ളച്ചാട്ടം എന്നറിയപ്പെടുന്ന ഇത് അധികമാരും എത്തിച്ചേരാത്ത ഒരിടത്താണ് സ്ഥിതി ചെയ്യുന്നത്. കുദ്രേമുഖ് ദേശീയോദ്യാനത്തിന്റെ ഭാഗമായ കുന്നുകളില്‍ സ്ഥിതി ... Read more

കേരളമെന്ന ആശ്ചര്യം ആരും കാണാതെ പോകരുത്: ലോക പ്രശസ്ത ബ്ലോഗര്‍മാര്‍

പ്രകൃതി ഭംഗിയും സാംസ്‌കാരിക വൈവിധ്യവും സമ്മേളിക്കുന്ന കേരളം അവിസ്മരണീയ അനുഭവങ്ങളാണ് പ്രദാനം ചെയ്യുന്നതെന്ന് ലോകപ്രശസ്ത ബ്ലോഗര്‍മാര്‍. സംസ്ഥാന വിനോദസഞ്ചാര വകുപ്പും മേഖലയിലെ പങ്കാളികളും സംയുക്തമായി സംഘടിപ്പിച്ച കേരള ബ്ലോഗ് എക്‌സ്പ്രസിലെ 26 ബ്ലോഗര്‍മാരാണ് ഒരേ സ്വരത്തില്‍ കേരളത്തെ പ്രകീര്‍ത്തിച്ചത്. മാര്‍ച്ച് 21 ന് കൊച്ചിയില്‍ ആരംഭിച്ച കേരള ബ്ലോഗ് എക്‌സ്പ്രസിന്റെ ആറാം പതിപ്പിന്റെ ഭാഗമായി ഇരുപത്തിയൊന്നു രാജ്യങ്ങളില്‍ നിന്നെത്തിയ 26 ബ്ലോഗര്‍മാര്‍ കേരളത്തിലുടനീളം രണ്ടാഴ്ചത്തെ യാത്ര നടത്തി. ബ്ലോഗര്‍മാരുടെ നേരിട്ടുള്ള അനുഭവങ്ങളിലൂടെ കേരളത്തിലെ തനതു വിനോദസഞ്ചാര വിഭവങ്ങളെക്കുറിച്ച് ആഗോള ശ്രദ്ധ നേടിയെടുക്കുന്നതിന് ലക്ഷ്യമിട്ട യാത്ര വെള്ളിയാഴ്ച കോവളത്ത് സമാപിച്ചു. വിനോദസഞ്ചാരികള്‍ ഒരിക്കലും ഒഴിവാക്കാന്‍ പാടില്ലാത്ത സ്ഥലമാണ് കേരളമെന്ന് ഹോട്ടല്‍ ലീല റാവിസില്‍ നടന്ന സമാപന ചടങ്ങില്‍ ഈ ബ്ലോഗര്‍മാര്‍ അഭിപ്രായപ്പെട്ടു. ജീവിതത്തില്‍ എന്നും ഓര്‍മ്മിക്കാനുള്ള അനുഭവങ്ങളാണ് ഈ യാത്രയിലൂടെ തനിക്കു ലഭിച്ചതെന്ന് ജമൈക്കയില്‍ നിന്നുള്ള ഷീയ പവല്‍ പറഞ്ഞു. തന്റെ ബ്ലോഗിലൂടെ കേരളത്തിലെ വ്യത്യസ്തമായ സമ്പൂര്‍ണ അനുഭവം ലോകത്തോട് പറയും. സുഗന്ധ ... Read more

ചക്ക നമ്മുടെ ഔദ്യോഗിക ഫലമായിട്ട് ഇന്ന് ഒരു വര്‍ഷം

ആഘോഷിക്കാന്‍ മറക്കേണ്ട. ചക്ക വെറും ചക്കയല്ലാതായിട്ട് ഒരു വയസ്സ്. തെങ്ങിനും ആനയ്ക്കും കരിമീനിനും കണിക്കൊന്നയ്ക്കുമൊപ്പം ചക്കയെ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 21 ന് നിയമസഭയില്‍ മന്ത്രി വി.എസ്. സുനില്‍കുമാറാണ് പ്രഖ്യാപനം നടത്തിയത്. ഒരു വര്‍ഷം സംസ്ഥാനത്ത് 60 കോടിക്കിടയില്‍ ഉല്‍പാദനമുള്ള ഏറ്റവും വലിയ പഴങ്ങളില്‍ ഒന്നാണ് ചക്ക. ഇതുവരെ വിഷമേല്‍ക്കാത്ത വിളയും ചക്കയാണ്. വീട്ടുമുറ്റത്തു വെള്ളമോ വളമോ രാസകീടനാശിനികളോ കാര്യമായി നല്‍കാതെ വിളയുന്ന പൂര്‍ണമായും ജൈവമായ ഫലം എന്ന പ്രത്യേകതയുള്ള വിളയാണ് ചക്ക. ഒരുകാലത്ത് അവഗണിക്കപ്പെട്ടു കിടന്ന ചക്കപ്പഴം ഇന്ന് രാജകീയ തിരിച്ച് വരവിന്റെ പാതയിലാണ്. സംസ്ഥാന ഫലമായി ചക്കയെ പ്രഖ്യാപിച്ചതു മുതല്‍ ചക്കയ്ക്ക് ആവശ്യക്കാര്‍ ഏറുകയും വില ഉയരുകയും ചെയ്തു. 10 കിലോ ഭാരമുള്ള ഒരു ചക്കപ്പഴത്തില്‍ നിന്ന് കുറഞ്ഞത് 600 രൂപയുടെ മൂല്യവര്‍ധിത ഉല്‍പന്നം നിര്‍മിക്കാം. സാധാരണ കാലാവസ്ഥയില്‍ സംഭരിക്കാന്‍ കഴിയുന്നതും വര്‍ഷം മുഴുവനുമുള്ള ലഭ്യതയും ഇതിന്റെ ... Read more

ആത്മാക്കളുറങ്ങുന്ന കേരളത്തിലെ മൂന്നിടങ്ങള്‍

കാടും, മഴയും, കുന്നും, കാറ്റും, മഞ്ഞും, വെയിലുമെല്ലാം നിറഞ്ഞതാണ് നമ്മുടെ കേരളം. ലോക സഞ്ചാരികള്‍ തേടിപിടിച്ച് എത്തുന്ന ഏകയിടവുമാണ് കേരളം. എന്നാല്‍ അല്‍പം സാഹസികരായ സഞ്ചാരികള്‍ക്ക് ഇഷ്ടമാവുന്ന മൂന്നിടങ്ങള്‍നമുക്ക് പരിചയപ്പെടാം.. പേടിപ്പെടുത്തുന്ന ഇപ്പോഴും ആത്മാക്കളുറങ്ങുന്നയിടമെന്ന് വിശ്വസിക്കുന്നയിടങ്ങള്‍… ബാധയുള്ള ബോണക്കാട് ബംഗ്ലാവ് ബോണക്കാട് ബംഗ്ലാവിനെ അറിയുന്നവര്‍ക്ക് എന്നും ഭയപ്പെടുത്തുന്ന ഓര്‍മ്മകളെ പങ്കിടാനുണ്ടാകൂ. ഇതിനെ ചുറ്റിയുള്ള കഥകള്‍ ആരംഭിക്കുന്നത് ഏകദേശം 68 വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഒരു വിദേശിയാണ് ഈ ബംഗ്ലാവ് നിര്‍മ്മിച്ചത്. തിരുവനന്തപുരത്തു നിന്നും 55 കിലോമീറ്റര്‍ ദൂരമുണ്ട് ബോണക്കാടിന്. കുടുംബവുമൊത്തു സന്തോഷത്തോടെ ഇവിടെ താമസമാരംഭിച്ച അയാള്‍ക്ക്, ആ സന്തോഷം നഷ്ടപ്പെടാന്‍ അധിക കാലം വേണ്ടി വന്നില്ല. പതിമൂന്നു വയസ്സു മാത്രം പ്രായമുള്ള അദ്ദേഹത്തിന്റെ മകള്‍ വളരെ ദുരൂഹമായ സാഹചര്യത്തില്‍ കൊല ചെയ്യപ്പെട്ടു. മകളുടെ മരണത്തില്‍ മനംനൊന്ത് ആ കുടുംബം തിരികെ ലണ്ടനിലേക്ക് മടങ്ങി. പിന്നെ ഈ ബംഗ്ലാവിലെത്തിയവര്‍ക്ക് എന്നും ഭയപെടുത്തുന്ന രാത്രികളായിരുന്നു. പലരും ആ പെണ്‍കുട്ടിയെ അവിടെ കണ്ടെന്നു പറയുന്നു. അങ്ങനെ ഉപേക്ഷിക്കപ്പെട്ട ... Read more

രാജ്യത്തെ മൂന്നാമത്തെ വലിയ തുരങ്കപാത നിര്‍മിക്കാനൊരുങ്ങി കേരളം

ദൈര്‍ഘ്യത്തില്‍ രാജ്യത്തു മൂന്നാം സ്ഥാനത്തെത്തുന്ന തുരങ്കപാത നിര്‍മിക്കാന്‍ കേരളം. കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിച്ച് ആനക്കാംപൊയിലില്‍ തുടങ്ങി കള്ളാടി വഴി മേപ്പാടി വരെ 6.5 കിലോമീറ്റര്‍ നീളത്തിലാണു തുരങ്കപാത നിര്‍മിക്കുന്നത്. 600 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന തുരങ്കപാതയുടെ രൂപരേഖ തയാറാക്കാന്‍ കൊങ്കണ്‍ റെയില്‍ കോര്‍പറേഷനെ നിയമിച്ചു സര്‍ക്കാര്‍ ഉത്തരവിറക്കി. നിലവിലുള്ള താമരശ്ശേരി ചുരത്തിനു ബദല്‍മാര്‍ഗമായാണു തുരങ്കപാത നിര്‍മിക്കുന്നത്. മണ്ണിടിഞ്ഞും മറ്റും ചുരത്തില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കുന്നതു പതിവാണ്. തുരങ്കപാത നിര്‍മിക്കുന്നതോടെ 30 കിലോമീറ്ററോളം ദൂരം ലാഭിക്കാനാകും. കിഫ്ബി വഴി നടപ്പാക്കുന്ന പദ്ധതിയില്‍ രണ്ടുവരിപ്പാതയാണു നിര്‍ദേശിച്ചിട്ടുള്ളത്. ഇതിനു പുറമേ തുരങ്കപാതയുടെ രണ്ടറ്റത്തും അപ്രോച്ച് റോഡും ഇരവഞ്ഞിപ്പുഴയില്‍ 70 മീറ്റര്‍ നീളത്തില്‍ പാലവും നിര്‍മിക്കും. ആനക്കാംപൊയില്‍ സ്വര്‍ഗംകുന്നില്‍ നിന്നു മേപ്പാടിയിലെ തൊള്ളായിരം റോഡ് വരെയാണു തുരങ്കം നിര്‍മിക്കുക. തുരങ്കപാതയുടെ സാധ്യതാപഠനം 2014 ലാണ് നടത്തിയത്. 2016 ല്‍ സര്‍ക്കാര്‍ അനുമതി നല്‍കി. റോഡ് ഫണ്ട് ബോര്‍ഡിനെയാണ് എസ്പിവി(സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍)യായി നിയമിച്ചത്. പിന്നീടു ... Read more

സിപിഐ എം മിന്നൽ ഹർത്താലിനില്ല: കോടിയേരി

മിന്നൽ ഹർത്താലുകളും തുടരെ തുടരെയുള്ള ഹർത്താലുകളും ഒഴിവാക്കണമെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ പറഞ്ഞു. ‘കോടിയേരിയോട് ചോദിക്കാം’ എന്ന ഫെയ‌്സ‌്‌ ബുക്ക് സംവാദ പരിപാടിയിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഹർത്താൽ അവസാനത്തെ ആയുധമാണ‌്. ഇക്കാര്യത്തിൽ നിയന്ത്രണം കൊണ്ടുവരാൻ സിപിഐ എം തീരുമാനിച്ചിട്ടുണ്ട‌്. എല്ലാ രാഷ്ട്രീയ പാർടികളും ഹർത്താലിന്റെ കാര്യത്തിൽ സ്വയം നിയന്ത്രണം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തില്‍ ഇനി ഇലക്ട്രിക്ക് ബസുകള്‍; ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് നികുതി ഇളവ് പ്രഖ്യാപിച്ച് ബജറ്റ്

കേരളത്തിലെ നിരത്തുകളില്‍ പത്ത് ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കാന്‍ ലക്ഷ്യമിട്ട് ബജറ്റില്‍ പ്രഖ്യാപനം. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് തോമസ് ഐസക് വ്യക്തമാക്കി. തിരുവനന്തപുരത്ത് കോര്‍പറേഷനില്‍ സര്‍വീസ് നടത്തുന്ന എല്ലാ കെഎസ്ആര്‍ടിസി ബസുകളും ഇലക്ട്രിക്കിലേക്ക് മാറും. ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡ് (കെഎഎല്‍) ഇലക്ട്രിക് ഓട്ടോകളുടെ നിര്‍മാണം ആരംഭിച്ചു. സര്‍ക്കാരിന്റെ പുതിയ വൈദ്യുതിനയത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ഇനി ഇ-ഓട്ടോറിക്ഷകള്‍ക്കുമാത്രമേ പെര്‍മിറ്റ് നല്‍കുവെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചിരുന്നു. ഇത് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കരുത്തേകും.

ഹര്‍ത്താലുകള്‍ ഒഴിവാക്കണം; സര്‍വകക്ഷിയോഗം വിളിക്കാമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് അടുത്ത് കാലത്തുണ്ടായ തുടര്‍ച്ചയായ ഹര്‍ത്താലുകള്‍ സജീവമായി ചര്‍ച്ച ചെയ്ത് നിയമസഭ. അനാവശ്യ ഹര്‍ത്താലുകള്‍ പൊതുജനജീവിതത്തെ സാരമായി ബാധിച്ചുവെന്ന് ചോദ്യത്തോരവേളയില്‍ ഇടതുവലതുമുന്നണികളിലെ എംഎല്‍എമാര്‍ ചൂണ്ടിക്കാട്ടി. ഇതിനോട് അനുകൂലമായി പ്രതികരിച്ച മുഖ്യമന്ത്രി യുഡിഎഫ് ഗൗരവത്തോടെയാണ് ഇതിനെ കാണുന്നതെങ്കില്‍ ഇക്കാര്യത്തില്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു. ഹര്‍ത്താല്‍ മൂലമുണ്ടാക്കുന്ന നാശനഷ്ടങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു കൂട്ടാന്‍ തയ്യാറാണോ എന്ന ലീഗ് എംഎല്‍എ പികെ ബഷീറിന്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിക്കാമെന്ന് അറിയിച്ചത്. ടൂറിസം മേഖല കേരളത്തിന്റെ മുഖ്യവരുമാനമാര്‍ഗ്ഗങ്ങളില്‍ ഒന്നാണെന്നും എന്നാല്‍ ടൂറിസം മേഖലയുടെ വികസനത്തിന് തടയിടാന്‍ ബോധപൂര്‍വ്വമുള്ള ശ്രമങ്ങളുണ്ടാവുന്നുണ്ടെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. കേരളത്തിന്റെ ഇതുവരെയുള്ള വികസനത്തില്‍ ഒരു പങ്കുംവഹിക്കാത്ത ചിലര്‍ കേരളത്തിന്റെ മുന്നോട്ടുള്ള കുതിപ്പ് തടയാനും പിന്നോട് അടിക്കാനും ശ്രമിക്കുന്നുണ്ട്. ഹര്‍ത്താല്‍ എന്ന സമരമുറയെ പാടെ തള്ളിപ്പറയാന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയും സാധാരണഗതിയില്‍ തയ്യാറാവില്ല. ഒരു ജനാധിപത്യവ്യവസ്ഥിതിയില്‍ ജനകീയ പ്രതിഷേധം പല തലങ്ങളില്‍ വരും. പികെ ബഷീര്‍ മുന്നോട്ട് വച്ച നിര്‍ദേശം ലീഗിന്റേയും ... Read more

2019ല്‍ കാണേണ്ട സ്ഥലങ്ങള്‍; സി എന്‍ എന്‍ പട്ടികയില്‍ കേരളവും

2019 ല്‍ അവധിക്കാലം ആഘോഷിക്കാന്‍ തയ്യാറെടുക്കുന്നവരോട് ഹവായിയിലെയും കേരളത്തിലെയും അതിമനോഹര തീരങ്ങളില്‍ ആഘോഷിക്കാമെന്ന് സി എന്‍ എന്‍ ട്രാവല്‍. പ്രകൃതിദുരന്തങ്ങളുള്‍പ്പെടെ ദുരിതകാലത്തിനുശേഷം സാധാരണജീവിതത്തിലേക്കു മടങ്ങിയെത്തിയ സ്ഥലങ്ങള്‍ക്കു മുന്‍ഗണന നല്‍കിയാണു യുഎസ് ആസ്ഥാനമായ ചാനലിന്റെ വിനോദസഞ്ചാര വിഭാഗം പട്ടിക തയാറാക്കിയത്. ദക്ഷിണേഷ്യയില്‍നിന്ന് കേരളം മാത്രമാണു പട്ടികയിലുള്ളത്. കെട്ടുവള്ളങ്ങളില്‍ താമസിച്ച് ആസ്വദിക്കാനുള്ള പ്രശാന്തസുന്ദര ഇടങ്ങളാണു കേരളത്തിലെ കായല്‍പരപ്പുകളെന്ന് സിഎന്‍എന്‍ നിരീക്ഷിക്കുന്നു. ജപ്പാനിലെ ഫൂകുവൊക, സ്‌കോട്ലന്‍ഡിലെ ഹെബ്രിഡീസ്, പെറുവിലെ ലിമ, മെക്‌സിക്കോയിലെ വഹാക, യുഎസിലെ ഗ്രാന്‍ഡ് കാന്യന്‍, ന്യൂയോര്‍ക്ക് സിറ്റി, സ്‌പേസ് കോസ്റ്റ്, ബള്‍ഗേറിയയിലെ പ്ലൊവ്ഡിവ്, ഫ്രാന്‍സിലെ നോര്‍മന്‍ഡി തുടങ്ങിയ 19 ലോകപ്രശസ്ത സ്ഥലങ്ങള്‍ക്കൊപ്പമാണു കേരളവും ഇടം പിടിച്ചത്.

പുതുവര്‍ഷത്തില്‍ സഞ്ചാരികള്‍ തേടിയെത്തുന്ന കേരളത്തിലെ സ്വര്‍ഗങ്ങള്‍

കടലും മലയും കായലും തടാകവും ഒക്കെയയായി കേരളത്തിന്റെ കാഴ്ചകള്‍ ആരെയും കൊതിപ്പിക്കുന്നതാണ്. കേരളത്തിന്റെ സൗന്ദര്യം ഒന്നുമാത്രം കാണുവാന്‍ ആഗ്രഹിച്ചാണ് ആയിരക്കണക്കിന് സഞ്ചാരികള്‍ ഓരോ സമയത്തും ഈ നാടു തേടി എത്തുന്നത്. പശ്ചിമഘട്ടത്തിന്റെ സൗന്ദര്യവും അവിടുത്തെ കാഴ്ചകളും മലബാറും വള്ളുവനാടും തിരുവിതാംകൂറും ഒക്കെ ചേരുന്ന ഇവിടെ കണ്ടു തീര്‍ക്കുവാന്‍ പറ്റാത്ത കാഴ്ചകളും ഇടങ്ങളുമാണുള്ളത്. അങ്ങനെയുളള ഈ കേരളത്തില്‍ മഞ്ഞുകാലത്ത് കാണുവാനുള്ള സ്ഥലങ്ങളെക്കുറിച്ച് അറിയുമോ? പുതുവര്‍ഷത്തില്‍ കേരളത്തില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍. പൂവാര്‍ തിരുവനന്തപുരത്തെ ഏറ്റവും മനോഹരമായ ഇടം എന്നറിയപ്പെടുന്ന സ്ഥലമാണ് പൂവാര്‍. ശാന്തമായ ഒരിടം തേടി എത്തുന്നവര്‍ക്ക് ചിലവഴിക്കുവാന്‍ പറ്റിയ പ്രദേശമാണിത്. തിരുവനന്തപുരം നഗരത്തില്‍ നിന്നും 38 കിലോമീറ്റര്‍ അകലെയാണ് പൂവാര്‍. വിഴിഞ്ഞത്തുനിന്നും പതിനഞ്ച് മിനിറ്റ് ബോട്ടില്‍ സഞ്ചരിച്ചാലും പൂവാറിലെത്താം. കോവളം ബീച്ചും പൂവാര്‍ ബീച്ചുമായി ഒരു അഴിയാല്‍ വേര്‍തിരിക്കപ്പെട്ടു കിടക്കുകയാണ്. വേലിയേറ്റ സമയത്ത് കടലിനെ കായലുമായി ബന്ധിപ്പിക്കുന്ന ഒരു പൊഴിയും ഇവിടെ രൂപപ്പെടാറുണ്ട് കുമരകം തനിനാടന്‍ കേരളത്തിന്റെ കാഴ്ചകളും രുചിയും ഒക്കെ ... Read more

ഹര്‍ത്താലുകള്‍ കേരളത്തിനെ തകര്‍ക്കുന്നു; അല്‍ഫോണ്‍സ് കണ്ണന്താനം

അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ കേരളത്തിനെ ബാധിക്കുന്നു എന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം കേരളത്തിന് വിനോദസഞ്ചാരികളെ പഴയപോലെ ആകര്‍ഷിക്കാന്‍ കഴിയുന്നില്ല. പ്രധാന തടസ്സമായി നില്‍ക്കുന്നത് അപ്രതീക്ഷിത ഹര്‍ത്താലുകളാണ്. കേന്ദ്രസര്‍ക്കാരിന്റെ കണക്ക് പ്രകാരം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ മുന്‍നിരയില്‍ നിന്നിരുന്ന കേരളം എട്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഹര്‍ത്താലുകളാണ് വിനോദസഞ്ചാരികളുടെ വരവ് കുറയാന്‍ കാരണമെന്ന് കേന്ദ്ര ടൂറിസം മന്ത്രി പറയുന്നത്. കഴിഞ്ഞ വര്‍ഷം ഒരു ലക്ഷത്തി എണ്‍പതിനായിരം കോടി രൂപയുടെ വരുമാനം ടൂറിസത്തില്‍ നിന്ന് രാജ്യത്തിന് ലഭിച്ചു. മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് പ്രകടനം മോശമാണെങ്കിലും വരുമാന വര്‍ധന ആശ്വാസമായെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.

ഗജ ചുഴലിക്കാറ്റ്; കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത

ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലും വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇടുക്കിയില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നും നാളെയും മലയോര, തീരമേഖലകളിലുള്‍പ്പെടെ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കാം. ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടങ്ങള്‍ക്കും പൊലീസ്, ഫയര്‍ഫോഴ്‌സ്, കെഎസ്ഇബി വകുപ്പുകള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇന്ന് വൈകീട്ട് മുതല്‍ നവംബര്‍ 19 വരെ കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോസ്റ്റ് ഗാര്‍ഡും നാവികസേനയും മത്സ്യത്തൊഴിലാളികള്‍ക്കു മുന്നറിയിപ്പു നല്‍കണമെന്നും നിര്‍ദേശിച്ചു.

സംസ്ഥാനത്തെ 77 ടൂറിസം കേന്ദ്രങ്ങളില്‍ ഗ്രീന്‍ കാര്‍പറ്റ് പദ്ധതി വരുന്നു

പൊതുജനപങ്കാളിത്തത്തോടെ കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിടുന്ന ഗ്രീന്‍കാര്‍പറ്റ് പദ്ധതി ഈ വര്‍ഷം സംസ്ഥാനത്തെ 77 ടൂറിസം കേന്ദ്രങ്ങളില്‍ നടപ്പാക്കും. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് വിനോദസഞ്ചാരകേന്ദ്രങ്ങള്‍ കൂടുതല്‍ ആകര്‍ഷകമാക്കുന്നതാണ് ഗ്രീന്‍ കാര്‍പറ്റ് പദ്ധതി.   തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ടൂറിസം സംരംഭകര്‍, വിദ്യാര്‍ത്ഥികള്‍, നാഷണല്‍ സര്‍വ്വീസ് സ്കീം, കുടുംബശ്രീ, ശുചിത്വമിഷന്‍ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഗ്രീന്‍കാര്‍പറ്റ് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായ ശില്‍പശാല തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് ടൂറിസം സീസണിന് മുന്നോടിയായി ഗ്രീന്‍കാര്‍പറ്റ് പദ്ധതി നടപ്പാക്കുന്നത്. 77 ടൂറിസം കേന്ദ്രങ്ങളിലായി 77 ഡെസ്റ്റിനേഷന്‍ മാനേജര്‍മാരെ നിയമിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഈ ടൂറിസം കേന്ദ്രങ്ങളില്‍ ടൂറിസ്റ്റുകള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാല്‍ ഇടപെട്ട് പരിഹരിക്കേണ്ട ചുമതല ഡെസ്റ്റിനേഷന്‍ മാനേജര്‍ക്കായിരിക്കും. ഓരോ ടൂറിസം ഡെസ്റ്റിനേഷനിലേയും കുറവുകള്‍ കണ്ടെത്തി വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് പരിഹരിക്കേണ്ടതും ഡെസ്റ്റിനേഷന്‍ മാനേജര്‍മാരുടെ ചുമതലയാണ്. ഈ മാസം 31 ഓടുകൂടി ... Read more

കേരളത്തിനെ പുകഴ്ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി

കേരളത്തെ വാനോളം പുകഴ്ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി. കേരളപിറവി ദിനത്തില്‍ നടക്കുന്ന ഇന്ത്യ-വിന്‍ഡീസ് അഞ്ചാം ഏകദിന മത്സരത്തില്‍ പങ്കെടുക്കാനെത്തിയതാണ് വിരാട്. ദൈവത്തിന്റെ സ്വന്തം നാടായി കേരളം മടങ്ങിയെത്തിയിരിക്കുന്നു. ഓരോ തവണ എത്തുമ്പോഴും സന്തോഷിപ്പിക്കുന്ന സ്ഥലമാണ് കേരളം. കേരളത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ എല്ലാവരും എത്തണമെന്നും കോഹ്ലി. കേരളത്തില്‍ വരുന്നത് സായൂജ്യം കിട്ടുന്നത് പോലെയെന്നും വിരാട്കോഹ്‌ലി പറഞ്ഞു. Note written by Virat Kohli കേരളത്തില്‍ വരുമ്പോള്‍ ഏറ്റവും ആനന്ദകരമായ അനുഭവമാണുള്ളത്. ഇവിടേക്ക് വരാന്‍ ഞാന്‍ ഒരുപാട് ഇഷ്ടപ്പെടുന്നു, കേരളത്തിലെ മുഴുവന്‍ സ്ഥലങ്ങളെയും സ്‌നേഹിക്കുന്നു. കേരളത്തിന്റെ സൗന്ദര്യം അനുഭവിച്ചുതന്നെ അറിയണം, എല്ലാവരോടും കേരളം സന്ദര്‍ശിക്കാനും, ദൈവത്തിന്റെ സ്വന്തം നാടിന്റെ മനോഹാരിത ആസ്വദിക്കാനും ഞാന്‍ നിര്‍ദേശിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാടായി കേരളം മടങ്ങിയെത്തിയിരിക്കുന്നു. ഇവിടെ എത്തുമ്പോഴെല്ലാം കുടുതല്‍ സന്തോഷകരമായ അനുഭവം ലഭ്യമാകുന്നതിന് ഈ നാടിനോട് നന്ദി പറയുന്നു. എന്ന് കോവളം  റാവിസ് ലീലയിലെ വിസിറ്റേഴ്‌സ് ബുക്കില്‍ കുറിച്ചു.