Tag: കേരള സംസ്ഥാന വിനോദസഞ്ചാര വകുപ്പ്

കേരളമെന്ന ആശ്ചര്യം ആരും കാണാതെ പോകരുത്: ലോക പ്രശസ്ത ബ്ലോഗര്‍മാര്‍

പ്രകൃതി ഭംഗിയും സാംസ്‌കാരിക വൈവിധ്യവും സമ്മേളിക്കുന്ന കേരളം അവിസ്മരണീയ അനുഭവങ്ങളാണ് പ്രദാനം ചെയ്യുന്നതെന്ന് ലോകപ്രശസ്ത ബ്ലോഗര്‍മാര്‍. സംസ്ഥാന വിനോദസഞ്ചാര വകുപ്പും മേഖലയിലെ പങ്കാളികളും സംയുക്തമായി സംഘടിപ്പിച്ച കേരള ബ്ലോഗ് എക്‌സ്പ്രസിലെ 26 ബ്ലോഗര്‍മാരാണ് ഒരേ സ്വരത്തില്‍ കേരളത്തെ പ്രകീര്‍ത്തിച്ചത്. മാര്‍ച്ച് 21 ന് കൊച്ചിയില്‍ ആരംഭിച്ച കേരള ബ്ലോഗ് എക്‌സ്പ്രസിന്റെ ആറാം പതിപ്പിന്റെ ഭാഗമായി ഇരുപത്തിയൊന്നു രാജ്യങ്ങളില്‍ നിന്നെത്തിയ 26 ബ്ലോഗര്‍മാര്‍ കേരളത്തിലുടനീളം രണ്ടാഴ്ചത്തെ യാത്ര നടത്തി. ബ്ലോഗര്‍മാരുടെ നേരിട്ടുള്ള അനുഭവങ്ങളിലൂടെ കേരളത്തിലെ തനതു വിനോദസഞ്ചാര വിഭവങ്ങളെക്കുറിച്ച് ആഗോള ശ്രദ്ധ നേടിയെടുക്കുന്നതിന് ലക്ഷ്യമിട്ട യാത്ര വെള്ളിയാഴ്ച കോവളത്ത് സമാപിച്ചു. വിനോദസഞ്ചാരികള്‍ ഒരിക്കലും ഒഴിവാക്കാന്‍ പാടില്ലാത്ത സ്ഥലമാണ് കേരളമെന്ന് ഹോട്ടല്‍ ലീല റാവിസില്‍ നടന്ന സമാപന ചടങ്ങില്‍ ഈ ബ്ലോഗര്‍മാര്‍ അഭിപ്രായപ്പെട്ടു. ജീവിതത്തില്‍ എന്നും ഓര്‍മ്മിക്കാനുള്ള അനുഭവങ്ങളാണ് ഈ യാത്രയിലൂടെ തനിക്കു ലഭിച്ചതെന്ന് ജമൈക്കയില്‍ നിന്നുള്ള ഷീയ പവല്‍ പറഞ്ഞു. തന്റെ ബ്ലോഗിലൂടെ കേരളത്തിലെ വ്യത്യസ്തമായ സമ്പൂര്‍ണ അനുഭവം ലോകത്തോട് പറയും. സുഗന്ധ ... Read more

സംസ്ഥാന വിനോദസഞ്ചാര വകുപ്പില്‍ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ട്രെയിനി അപേക്ഷ ക്ഷണിക്കുന്നു

സംസ്ഥാന വിനോദസഞ്ചാര വകുപ്പില്‍ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ട്രെയിനി തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് അപേക്ഷിക്കാം. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് ടൂറിസത്തില്‍ ബിരുദം നേടിയവര്‍ക്കും ബിരുദ തലത്തില്‍ ടൂറിസം ഒരു വിഷയമായി പഠിച്ചിട്ടുള്ളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. അംഗീകൃത ട്രാവല്‍, ടൂര്‍ ഓപ്പറേറ്റര്‍, എയര്‍ലൈന്‍ കമ്പനിയില്‍ ആറു മാസത്തില്‍ കുറയാതെ പ്രവൃത്തി പരിചയമോ, അയാട്ട പരീക്ഷയില്‍ യോഗ്യത നേടിയിട്ടുള്ളതോ ആയ മറ്റു ബിരുദധാരികള്‍ക്കും അപേക്ഷിക്കാവുന്നതാണ്. ഫെബ്രുവരി പതിനഞ്ച് വൈകിട്ട് 5 മണിക്ക് മുന്‍പായി അപേക്ഷകള്‍ ഡയറക്ടര്‍, ടൂറിസം വകുപ്പ്, പാര്‍ക്ക് വ്യൂ, തിരുവനന്തപുരം 695-033 എന്ന വിലാസത്തില്‍ നേരിട്ടും കേരള വിനോദ സഞ്ചാര വകുപ്പിന്റെ https://www.keralatourism.org/ എന്ന വൈബ്‌സൈറ്റിലൂടെ ഓണ്‍ലൈനായും അപേക്ഷകള്‍ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.

നഗരത്തില്‍ ഇനി സൗജന്യ സൈക്കിള്‍ സവാരി ചെയ്യാം

നഗരത്തിലെ പ്രധാന സ്ഥലങ്ങളിലേക്ക് സൗജന്യമായി സൈക്കിള്‍ യാത്രകള്‍ ഒരുക്കുന്ന പദ്ധതി വിനോദസഞ്ചാര വകുപ്പുമായി സഹകരിച്ച് ആദിസ് ബൈസിക്കിള്‍ ക്ലബ്ബ് ആരംഭിച്ചു. നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ഒരുക്കിയിട്ടുള്ള സൈക്കിള്‍ റാക്കുകളില്‍നിന്ന് ഉപഭോക്താക്കള്‍ക്ക് സൈക്കിളുകള്‍ സൗജന്യമായി ഉപയോഗിക്കാം. ആദ്യഘട്ടത്തില്‍ ശംഖുംമുഖം ബീച്ചിന് സമീപം, സ്റ്റാച്യു ജങ്ഷനിലെ വൈ.എം.സി.എ. ഹാളിനു സമീപം, തമ്പാനൂര്‍, പാളയം, വഴുതക്കാട്, ബേക്കറി ജങ്ഷന്‍, കവടിയാര്‍ ഗോള്‍ഫ് ക്ലബ്ബിനു സമീപം എന്നിവിടങ്ങളിലാണ് സൈക്കിള്‍ റാക്കുകള്‍ ഒരുക്കിയിരിക്കുന്നത്. സൈക്കിളുകള്‍ സൗജന്യമായി ഉപയോഗിക്കാന്‍ സൈക്കിള്‍ ക്ലബ്ബില്‍ അംഗങ്ങളാവുകയാണ് ആദ്യംവേണ്ടത്. പിന്നീട് സൈക്കിള്‍ പാര്‍ക്കുകളിലെത്തി സൈക്കിളുകള്‍ വാടകയ്‌ക്കെടുക്കാം. ഉപയോഗശേഷം മറ്റേതെങ്കിലും സൈക്കിള്‍ പാര്‍ക്കില്‍ തിരിച്ചേല്‍പ്പിക്കണം. കൂടാതെ സൈക്കിള്‍ ക്ലബ്ബ് മുന്നോട്ടുവയ്ക്കുന്ന മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ രജിസ്ട്രേഷന്‍ റദ്ദാക്കും. സൈക്കിള്‍ ക്ലബ്ബില്‍ അംഗങ്ങളാകാന്‍ പേര്, വിലാസം, ഇ-മെയില്‍ ഐ.ഡി., തൊഴില്‍ എന്നിവ 9645511155 എന്ന നമ്പറിലേക്ക് എസ്.എം.എസ്. അയച്ച് രജിസ്റ്റര്‍ ചെയ്യണം. സൈക്കിളുകളുടെ ലോക്ക് മാറ്റാന്‍ റാക്കിന്റെ കോഡും സൈക്കിളിന്റെ ഐ.ഡി.യും (റാക്ക് കോഡ് സ്‌പേസ് സൈക്കിള്‍ ... Read more

വിനോദ സഞ്ചാര വകുപ്പ് ഹ്രസ്വകാല ടൂര്‍ ഗൈഡ് പരിശീലന കോഴ്‌സിന് അപേക്ഷ ക്ഷണിക്കുന്നു

കേരള സംസ്ഥാന വിനോദസഞ്ചാര വകുപ്പ് പ്രാദേശിക തലത്തിലേക്കും സംസ്ഥാന തലത്തിലേക്കും ടൂര്‍ ഗൈഡ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തലത്തില്‍ 50 ഒഴിവുകളും പ്രാദേശിക തലത്തില്‍ 200 ഒഴുവുകളിലേക്കുമാണ് അപേക്ഷ ക്ഷണിക്കുന്നത്. തിരുവനന്തപുരം, എറണാകുളം,തൃശ്ശൂര്‍ തലശ്ശേരി എന്നീ പരിശീലന കേന്രങ്ങളില്‍ നടക്കുന്ന കോഴ്‌സിന് അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 22ാണ്. സംസ്ഥനത്തലത്തില്‍ ഒന്‍പത് ആഴ്ചയും പ്രാദേശിക തലത്തില്‍ നാല് ആഴ്ച്ചയും നീണ്ട് നില്‍ക്കുന്ന കോഴ്‌സിന്റെ ഫീസ് 25000, 9500 രൂപയാണ്‌. ഇതില്‍ ഫീസിനത്തിന്റെ 50 ശതമാനം വിനോദസഞ്ചാര വകുപ്പ് വഹിക്കും. എഴുത്ത് പരീക്ഷയുടേയും അഭിമുഖത്തിന്റെയും അടിസ്ഥനത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് വിനോദസഞ്ചാര വകുപ്പ് ഗൈഡ് ലൈസന്‍സ് നല്‍കുന്നതാണ്. പ്രാദേശിക തലത്തില്‍ അതാത് ജില്ലകളില്‍ നിന്നുവള്ളവര്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kittsedu.org സന്ദര്‍ശിക്കുക. ഫോണ്‍: 0471 2329539,2329468, 2339178