Category: Career

സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷൻ അംഗീകൃത ടൂർ ഗൈഡ് മാർക്കും ഡ്രൈവർമാർക്കുമുള്ള അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ആർ.ടി മിഷനും (സംസ്ഥാനവിനോദ സഞ്ചാര വകുപ്പ്) മൂന്നാറിലെ ഹോട്ടൽ & റിസോർട്ടുകളുടെ സംഘടനയായ മൂന്നാർ ഡെസ്റ്റിനേഷൻ മേക്കേഴ്സുമായി ചേർന്നു കൊണ്ട് മൂന്നാർ മേഖലയിൽ നിന്നുള്ള അംഗീകൃത ടൂർ ഗൈഡ് മാർക്കും ( COMMUNITY TOUR LEADER) ഡ്രൈവർമാർക്കും (RT CHAUFFEUR) പരിശീലനത്തിനുള്ള അപേക്ഷ ക്ഷണിക്കുന്നു. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് സംസ്ഥാന സർക്കാരിന്റെ ആർ.ടി മിഷൻ അംഗീതൃത സർട്ടിഫിക്കേറ്റും നൽകുന്നതാണ്. പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത. മുൻ പരിചയം ഉണ്ടെങ്കിൽ അതിന്റെ രേഖകളും, ടൂറിസം മേഖലയിൽ നിന്നും നേടിയിട്ടുള്ള മറ്റ് അംഗീകാരങ്ങൾ ഉണ്ടെങ്കിൽ അതും,തിരിച്ചറിയൽ രേഖയും, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. അംഗീകൃത ഡ്രൈവർ ട്രെയിനിങ് പ്രോഗ്രാമിന് അപേക്ഷിക്കുന്നവർ (മൂന്നാർ മേഖലയിലെ ടൂറിസ്റ്റ് ടാക്സി , ഓട്ടോ ടാക്സി & ജീപ്പ് ടാക്സി ഡ്രൈവേഴ്സ്) മറ്റ് രേഖകളോടൊപ്പം ഡ്രൈവിംങ്ങ് ലൈസൻസിന്റ കോപ്പിയും സമർപ്പിക്കുക. അപേക്ഷകൾ 10.03.2019 ന് മുമ്പായി നേരിട്ടോ തപാലിലോ എത്തിക്കേണ്ടതാണ്. അപേക്ഷ അയക്കേണ്ട വിലാസം: സെക്രട്ടറി,മൂന്നാർ ... Read more

സംസ്ഥാന വിനോദസഞ്ചാര വകുപ്പില്‍ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ട്രെയിനി അപേക്ഷ ക്ഷണിക്കുന്നു

സംസ്ഥാന വിനോദസഞ്ചാര വകുപ്പില്‍ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ട്രെയിനി തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് അപേക്ഷിക്കാം. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് ടൂറിസത്തില്‍ ബിരുദം നേടിയവര്‍ക്കും ബിരുദ തലത്തില്‍ ടൂറിസം ഒരു വിഷയമായി പഠിച്ചിട്ടുള്ളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. അംഗീകൃത ട്രാവല്‍, ടൂര്‍ ഓപ്പറേറ്റര്‍, എയര്‍ലൈന്‍ കമ്പനിയില്‍ ആറു മാസത്തില്‍ കുറയാതെ പ്രവൃത്തി പരിചയമോ, അയാട്ട പരീക്ഷയില്‍ യോഗ്യത നേടിയിട്ടുള്ളതോ ആയ മറ്റു ബിരുദധാരികള്‍ക്കും അപേക്ഷിക്കാവുന്നതാണ്. ഫെബ്രുവരി പതിനഞ്ച് വൈകിട്ട് 5 മണിക്ക് മുന്‍പായി അപേക്ഷകള്‍ ഡയറക്ടര്‍, ടൂറിസം വകുപ്പ്, പാര്‍ക്ക് വ്യൂ, തിരുവനന്തപുരം 695-033 എന്ന വിലാസത്തില്‍ നേരിട്ടും കേരള വിനോദ സഞ്ചാര വകുപ്പിന്റെ https://www.keralatourism.org/ എന്ന വൈബ്‌സൈറ്റിലൂടെ ഓണ്‍ലൈനായും അപേക്ഷകള്‍ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.

വിനോദ സഞ്ചാര വകുപ്പ് ഹ്രസ്വകാല ടൂര്‍ ഗൈഡ് പരിശീലന കോഴ്‌സിന് അപേക്ഷ ക്ഷണിക്കുന്നു

കേരള സംസ്ഥാന വിനോദസഞ്ചാര വകുപ്പ് പ്രാദേശിക തലത്തിലേക്കും സംസ്ഥാന തലത്തിലേക്കും ടൂര്‍ ഗൈഡ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തലത്തില്‍ 50 ഒഴിവുകളും പ്രാദേശിക തലത്തില്‍ 200 ഒഴുവുകളിലേക്കുമാണ് അപേക്ഷ ക്ഷണിക്കുന്നത്. തിരുവനന്തപുരം, എറണാകുളം,തൃശ്ശൂര്‍ തലശ്ശേരി എന്നീ പരിശീലന കേന്രങ്ങളില്‍ നടക്കുന്ന കോഴ്‌സിന് അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 22ാണ്. സംസ്ഥനത്തലത്തില്‍ ഒന്‍പത് ആഴ്ചയും പ്രാദേശിക തലത്തില്‍ നാല് ആഴ്ച്ചയും നീണ്ട് നില്‍ക്കുന്ന കോഴ്‌സിന്റെ ഫീസ് 25000, 9500 രൂപയാണ്‌. ഇതില്‍ ഫീസിനത്തിന്റെ 50 ശതമാനം വിനോദസഞ്ചാര വകുപ്പ് വഹിക്കും. എഴുത്ത് പരീക്ഷയുടേയും അഭിമുഖത്തിന്റെയും അടിസ്ഥനത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് വിനോദസഞ്ചാര വകുപ്പ് ഗൈഡ് ലൈസന്‍സ് നല്‍കുന്നതാണ്. പ്രാദേശിക തലത്തില്‍ അതാത് ജില്ലകളില്‍ നിന്നുവള്ളവര്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kittsedu.org സന്ദര്‍ശിക്കുക. ഫോണ്‍: 0471 2329539,2329468, 2339178