Tag: സംസ്ഥാന ടൂറിസം വകുപ്പ്.

ടൈംസ് സ്‌ക്വയറില്‍ ഇടം പിടിച്ച് കേരളത്തിന്റെ ഹ്യൂമന്‍ ബൈ നേച്ചര്‍

ന്യൂയോര്‍ക്ക് നഗരത്തിലെ ടൈംസ് സ്‌ക്വയറിലും കേരളത്തിന്റെ ‘ഹ്യൂമന്‍ ബൈ നേച്ചര്‍’ എന്ന പരസ്യക്യാമ്പയിന്‍ ഇടംപിടിച്ചു. സംസ്ഥാന ടൂറിസം വകുപ്പാണ് ആഗോളാടിടിസ്ഥാനത്തിലുള്ള ക്യാമ്പയിന് തുടക്കം കുറിച്ചത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധം അടിവരയിട്ട് പറഞ്ഞ് ലോക ടൂറിസം ഭൂപടത്തില്‍ കേരളത്തെ അടയാളപ്പെടുത്താന്‍ തക്കശേഷിയുള്ള മനോഹരമായ ദൃശ്യാവിഷ്‌കാരമാണ് ‘ഹ്യൂമന്‍ ബൈ നേച്ചര്‍’. ദിവസേന ധാരാളം പേര്‍ ഒരുമിച്ചുകൂടുന്ന ടൈംസ് സ്‌ക്വയര്‍ ലോകത്തിലെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളില്‍ ഒന്നാണ്. അവിടെയുള്ള കേരളത്തിന്റെ പരസ്യം പ്രതിദിനം 1.5 ദശലക്ഷം ആളുകള്‍ കാണുമെന്നാണ് കരുതുന്നത്. 2019 ഫിബ്രവരിയിലാണ് ഡെല്‍ഹിയില്‍വെച്ച് ‘ഹ്യൂമന്‍ ബൈ നേച്ചര്‍’ ക്യാമ്പയിന് തുടക്കം കുറിച്ചത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധം അടിവരയിട്ട് പറയുന്ന 3 മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം സ്റ്റാര്‍ക് കമ്മ്യൂണിക്കേഷന്‍ ആണ് നിര്‍മ്മിച്ചത്. തനിമയും വൈവിധ്യവും ഒരേപോലെ ഇഴചേര്‍ത്ത് തയ്യാറാക്കിയ ചിത്രത്തില്‍ കേരളത്തിന്റെ പ്രധാന ഭൂപ്രദേശങ്ങളെല്ലാം ഇടംപിടിച്ചിട്ടുണ്ട്. കേരളത്തനിമയുടെ പരിഛേദം തന്നെയാണ് ഓരോ ഫ്രെയിമുകളും. കനേഡിയന്‍ സ്വദേശിയായ ജോയ് ലോറന്‍സാണ് മനോഹരമായ ... Read more

മെഡിക്കല്‍ ടൂറിസത്തിന്റെ അനന്തസാധ്യതകള്‍ പ്രയോജനപ്പെടുത്തി ആയൂര്‍ ഹോം

പ്രളയാനന്തര കേരളത്തെ കൈപിടിച്ചുയര്‍ത്തുന്നതില്‍ വിപുലമായ പദ്ധതികളാവിഷ്‌കരിക്കുകയാണ് സംസ്ഥാന ടൂറിസം വകുപ്പ്. വിദേശ – ആഭ്യന്തര സഞ്ചാരികളെ ലക്ഷ്യമിട്ടുള്ള പദ്ധതികളില്‍ മെഡിക്കല്‍ ടൂറിസത്തിന്റെ അനന്ത സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തുകയാണ് വര്‍ക്കലയിലെ മെഡിബിസ് ആയുര്‍ ഹോം. പരമ്പരാഗത ആയുര്‍വേദ ചികില്‍സാ രീതികളെ അതേപടി നിലനിര്‍ത്തിക്കൊണ്ട് ആധുനിക സൗകര്യങ്ങളും സമന്വയിപ്പിച്ചാണ് മെഡിബിസ് ആയുര്‍ഹോം സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. വേള്‍ഡ് മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആദ്യ മെഡിക്കല്‍ ടൂറിസം പദ്ധതിയാണ് വര്‍ക്കലയിലേത്. ആയുര്‍വേദ ചികില്‍സയ്‌ക്കൊപ്പം കൃത്യമായ പരിചരണവും ആരോഗ്യ സംരക്ഷണവും മെഡിക്കല്‍ ടൂറിസം ഉറപ്പുനല്‍കുന്നു. ആധുനികസൗകര്യങ്ങളുമായി 25 സ്യൂട്ട് റൂമുകള്‍, 24 മണിക്കൂറും സേവനം, പ്രത്യേക പരിശീലനം നേടിയ ജീവനക്കാര്‍, വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം, ഹോംലി ഫുഡ്, യോഗ – മെഡിറ്റേഷന്‍, ആയൂര്‍വേദ ചികില്‍സ, മാനസിക, ശാരീരിക ഉല്ലാസത്തിനായി പ്രത്യേക പരിപാടികള്‍, കൃത്യതയാര്‍ന്ന സുരക്ഷാ സംവിധാനങ്ങള്‍ തുടങ്ങിയവയെല്ലാം മെഡിബിസ് ആയുര്‍ ഹോം അതിഥികള്‍ക്കു ഒരുക്കിയിരിക്കുന്നു. 4 മാസം മുതല്‍ 6 മാസം വരെ നീളുന്ന പരിചരണമാണ് മെഡിബിസില്‍ ... Read more

വിനോദസഞ്ചാരികള്‍ക്ക് ആഘോഷമാക്കാന്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗുമായി ടൂറിസം വകുപ്പ്

ലോകപ്രശസ്തമായ കേരളത്തിന്റെ കായല്‍പരപ്പുകളില്‍ ഉത്സവഛായയുടെ പുത്തന്‍ അധ്യായങ്ങള്‍ രചിച്ച് ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ഈ വര്‍ഷകാലത്ത് നടത്തും. കേരളത്തിലെ പ്രധാന വള്ളംകളി മത്സരങ്ങളെ കോര്‍ത്തിണക്കി കഴിഞ്ഞ വര്‍ഷം നടത്താനിരുന്നതും പ്രളയത്തെത്തുടര്‍ന്ന് മാറ്റിവച്ചതുമായ സിബിഎല്‍ ഓഗസ്റ്റ് പത്തിനു തുടങ്ങി നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ അവസാനിക്കുമെന്ന് സംസ്ഥാന ടൂറിസം വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പൈതൃകസ്വഭാവം നിലനിറുത്തി നൂതനമായ മത്സരസ്വഭാവത്തോടെ സംസ്ഥാന ചുണ്ടന്‍വള്ളങ്ങള്‍ക്കുവേണ്ടിയുള്ള ലീഗ് കഴിഞ്ഞ വര്‍ഷം ആരംഭിക്കാനിരുന്നപ്പോള്‍തന്നെ രാജ്യാന്തര തലത്തില്‍ അത് ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രളയത്തെത്തുടര്‍ന്ന് മാറ്റിവച്ചെങ്കിലും അതേ അന്തരീക്ഷം നിലനിറുത്തി മുന്നോട്ടുപോകാനാണ് ടൂറിസം വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഓണക്കാലം ഉള്‍പ്പെടുന്ന മൂന്നു മാസത്തെ ഉത്സവാന്തരീക്ഷത്തിന് മാറ്റു കൂട്ടുന്ന രീതിയില്‍ ഐപിഎല്‍ മാതൃകയില്‍ നടത്തുന്ന സിബിഎല്‍-ല്‍ 12 മത്സരങ്ങളുണ്ടായിരിക്കും. ആലപ്പുഴയില്‍ പുന്നമടക്കായലിലെ പ്രശസ്തമായ നെഹ്രു ട്രോഫി വള്ളംകളിയോടെ ലീഗിനു തുടക്കമാകും. തിരശീല വീഴുന്നത് കൊല്ലത്ത് അഷ്ടമുടിക്കായലില്‍ നടത്തുന്ന പ്രസിഡന്റ്‌സ് ട്രോഫി മത്സരത്തോടെയായിരിക്കും. ഒന്‍പത് ടീമുകളാണ് ആദ്യ ലീഗില്‍ മാറ്റുരയ്ക്കാനെത്തുന്നത്. ലീഗ് വിജയിക്ക് 25 ലക്ഷം ... Read more

ഉത്തരവാദിത്ത ടൂറിസത്തിന്റെ ചിറകിലേറി സംസ്ഥാന ടൂറിസം മുന്നോട്ട്

ഓഖിയിലും, മഴക്കെടുതിയിലും പെട്ട് തകര്‍ന്ന് തരിപ്പണമായ സംസ്ഥാനത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് ഉത്തരവാദിത്ത ടൂറിസത്തിന്റെ ചിറകിലേറി സംസ്ഥാന ടൂറിസം വകുപ്പ്. സംസ്ഥാന ടൂറിസം വകുപ്പിന് കീഴില്‍ വിനോദ സഞ്ചാര മേഖലയുടെ ഗുണഫലങ്ങള്‍ സംസ്ഥാനത്തുടനീളമുള്ള സാധാരണക്കാര്‍ക്ക് പരമാവധി ലഭ്യമാക്കി ദാരിദ്ര ലഘൂകരണം, സ്ത്രീ ശാസ്ത്രീകരണം, തദ്ദേശ ഗ്രാമ വികസനം,എന്നിവക്കുള്ള പ്രധാന ഉപാധിയായി വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങളെ മാറ്റുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ ഉത്തരവാദിത്ത ടൂറിസം മിഷൻറെ ഭാഗമായി‍ ഒരു വര്‍ഷം കൊണ്ട് 11532 യൂണിറ്റുകള്‍ രൂപീകൃതമായി. കര്‍ഷകര്‍, കരകൗശല നിര്‍മ്മാണക്കാര്‍, പരമ്പരാഗത തൊഴിലാളികള്‍, കലാകാരന്‍മാര്‍, ഫാം സ്റ്റേ, ഹോം സ്‌റ്റേ സംരംഭകര്‍, ടൂര്‍ ഗൈഡുകള്‍, എന്നിങ്ങനെ ടൂറിസം വ്യവസായിവുമായി പ്രത്യക്ഷമായും, പരോക്ഷമായും ബന്ധപ്പെട്ടുള്ള വിവിധ ആര്‍ടി മിഷന്‍ യൂണിറ്റുകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും, ആര്‍ടി മിഷന്‍ തയ്യാറാക്കിയിട്ടുള്ള ഇ ബ്രോഷര്‍ പ്രകാശനവും നവംബര്‍ 24 ന് രാവിലെ മസ്‌ക്കറ്റ് ഹോട്ടലില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ സംസ്ഥാന സഹകരണ, ദേവസ്വം, ടൂറിസം വകുപ്പ് മന്ത്രി  കടകംപള്ളി സുരേന്ദ്രന്‍ ... Read more

അന്താരാഷ്ട്ര മൗണ്ടന്‍ സൈക്ലിംഗ് മത്സരത്തിനൊരുങ്ങി വയനാട്

സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയും വയനാട് ഡി റ്റി പി സിയും സംയുക്തമായി സൈക്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അഞ്ചാമത് ഇന്റര്‍നാഷണല്‍ മൗണ്ടന്‍ സൈക്ലിംഗ് ഇവന്റ് (MTB Kerala2018) ഡിസംബര്‍ 8ന് വയനാട് മാനന്തവാടി പ്രിയദര്‍ശിനി ടീ എസ്റ്റേറ്റില്‍ നടക്കും. ലോക അഡ്വഞ്ചര്‍ ടൂറിസം മേഖലയ്ക്ക് കേരളത്തിന്റെ ശ്രദ്ധേയമായ പങ്കാളിത്തമാണ് മൗണ്ടന്‍ സൈക്ലിംഗ്. ഇന്ത്യയ്ക്കു പുറമേ പത്തോളം വിദേശ രാജ്യങ്ങളിലെ സാഹസിക സൈക്ലിംഗ് താരങ്ങള്‍ പങ്കെടുക്കുന്ന മത്സരത്തില്‍ഇന്റര്‍നാഷണല്‍ ക്രോസ് കണ്‍ട്രി കോമ്പറ്റീഷന്‍ പുരുഷ വിഭാഗം, നാഷണല്‍ ക്രോസ് കണ്‍ട്രി കോമ്പറ്റീഷന്‍ പുരുഷ വിഭാഗം, നാഷണല്‍ ക്രോസ് കണ്‍ട്രി കോമ്പറ്റീഷന്‍ സ്ത്രീ വിഭാഗം എന്നീ വിഭാഗങ്ങളാണുള്ളത്. മത്സരങ്ങള്‍ അന്താരാഷ്ട്ര സാഹസിക ഭൂപടത്തിലേക്ക് കേരളത്തിന്റെ പ്രശസ്തിയെ വര്‍ദ്ധിപ്പിക്കുന്ന തരത്തിലാണ് സംസ്ഥാന ടൂറിസം വകുപ്പ് ക്രമീകരിച്ചിട്ടുള്ളത്. അന്താരാഷ്ട്ര മത്സരമായ എം റ്റി ബി കേരളയുടെ ആദ്യ എഡിഷന്‍ 2012ല്‍ കൊല്ലം ജില്ലയിലെ തെന്‍മലയിലും, തിരുവനന്തപുരം ജില്ലയിലെ കോവളത്തുമായിരുന്നു. ... Read more

ചാല പൈതൃക തെരുവ് ടൂറിസം പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം നവംബര്‍ ഒന്നിന്

ചാല പൈതൃകത്തെരുവിന്റെ ഒന്നാം ഘട്ടം 4 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തല യോഗത്തില്‍ തീരുമാനിച്ചു. ഒന്നാം ഘട്ടത്തില്‍ വെജിറ്റബിള്‍ മാര്‍ക്കറ്റ്, അമിനിറ്റി സെന്റര്‍, പ്രധാന കവാടം എന്നിവയാണ് പൂര്‍ത്തിയാക്കുക. ചാല പൈതൃക തെരുവ് ടൂറിസം പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം അടുത്ത മാസം ഒന്നാം തീയതി രാവിലെ 8.30 ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. പദ്ധതിയുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ പദ്ധതിയുമായി ബന്ധപ്പെട്ട വകുപ്പുകളുടെ സെക്രട്ടറി തല കോ – ഓര്‍ഡിനേഷന്‍ യോഗത്തിനെ ചുമതലപ്പെടുത്തും. ഇതിന് മുന്നോടിയായി ഓരോ വകുപ്പുകളും നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഒരു പ്രവര്‍ത്തന രേഖ തയ്യാറാക്കാനും മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. തിരുവനന്തപുരം നഗരത്തില്‍ നടപ്പാക്കുന്ന സ്മാര്‍ട് സിറ്റി പദ്ധതിയുമായി സഹകരിച്ച് കൂടിയാകും ടൂറിസം വകുപ്പിന്റെ പൈതൃകത്തെരുവ് പദ്ധതി നടപ്പാക്കുക. സംസ്ഥാന ടൂറിസം വകുപ്പ് 10 കോടി രൂപ ചാല പൈതൃകത്തെരുവിനായി അനുവദിച്ചിട്ടുണ്ട്. കിഴക്കേകോട്ട മുതല്‍ കിള്ളിപ്പാലം വരെ ... Read more

ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ 10 കോടി രൂപയുടെ കണ്‍വെന്‍ഷന്‍ സെന്റര്‍

ശ്രീനാരായണ ഗുരുവിന്റെ ജന്മസ്ഥലമായ ചെമ്പഴന്തിയിലെ ശ്രീനാരായണ ഗുരുകുലത്തില്‍ സംസ്ഥാന ടൂറിസം വകുപ്പ് 10 കോടി രൂപ ചെലവില്‍ അത്യാധുനിക കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിക്കും. രണ്ട് നിലകളിലായി 23622 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള മന്ദിരം ഒഡീഷയിലെ ക്ഷേത്ര സ്തൂപ മാതൃകയിലാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വയല്‍വാരം വീട് ചെമ്പഴന്തി 15751 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള താഴത്തെ നിലയില്‍ ഒരേ സമയം ആയിരത്തിലധികം പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ടാകും. പുറത്തു നിന്ന് കാറ്റും വെളിച്ചവും കടക്കുന്ന രീതിയിലുള്ള ഈ കണ്‍വെന്‍ഷന്‍ സെന്ററിന്റെ മുറ്റത്ത് നിന്നും കൂടി ദൃശ്യമാകുന്ന രീതിയിലാണ് വേദി തീര്‍ക്കുന്നത്. ഓഫീസ്, ഗ്രീന്‍ റൂം, സ്റ്റോര്‍, അടുക്കള, ടോയ് ലെറ്റുകള്‍ എന്നിവയും താഴത്തെ നിലയില്‍ ഉണ്ടാകും. മുകളിലത്തെ നിലയില്‍ ശ്രീനാരായണ ഗുരുവിന്റെ ജീവിതവും സന്ദേശങ്ങളും ഉള്‍ക്കൊള്ളുന്ന ഡിജിറ്റല്‍ മ്യൂസിയം സ്ഥാപിക്കും. മ്യൂസിയത്തിലെ 4 ഹാളുകളിലായി ഗുരുവിന്റെ കുട്ടിക്കാലം മുതലുള്ള നാല് വ്യത്യസ്ത ജീവിത കാലയളവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ മള്‍ട്ടിമീഡിയ സംവിധാനത്തിലൂടെ ... Read more

തുഴയെറിഞ്ഞ് നേടാം 25 ലക്ഷം ; ബോട്ട് ലീഗ് സമയക്രമമായി

മണ്‍സൂണ്‍ ടൂറിസത്തിലേക്ക് ലോകോത്തര നിലവാരത്തിലുള്ള ടൂറിസം ഉല്‍പന്നവുമായി സംസ്ഥാന ടൂറിസം വകുപ്പ്. ‘ചാമ്പ്യന്‍സ് ബോട്ട് ലീഗ്’ എന്ന രീതിയില്‍ തികച്ചും വ്യത്യസ്തവും നവീനവുമായ ഈ സംരംഭം വള്ളംകളിക്ക് കൂടുതല്‍ ആവേശവും പ്രചാരവും നല്‍കുന്ന രീതിയിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ലോകമെങ്ങുമുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന കായികോത്സവമാണ് കേരളത്തിലെ വള്ളംകളി.എന്നാല്‍ വള്ളംകളി നേരിട്ട് കൊണ്ടിരിക്കുന്ന ഭീമമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് പുതിയ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് വന്നിരിക്കുന്നത്. വള്ളംകളി മത്സരങ്ങളെ ടൂറിസം വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ ഒരു കായിക മേളയായി അന്താരാഷ്ട്ര നിലവാരത്തിലോക്ക് പുനരുജ്ജീവിപ്പിക്കാനാണ് തീരുമാനം. 13 വേദികളിലായി 13 വള്ളം കളി മത്സരങ്ങളാണ് ചാമ്പ്യന്‍സ് ബോട്ട് റേസ് ലീഗിലൂടെ നടത്തുന്നത്. ജേതാക്കളാകുന്ന ടീമിന് 25 ലക്ഷം രൂപയാണ് സമ്മാനം. 15 ലക്ഷം രൂപയും, 10 ലക്ഷം രൂപയുമാണ് രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ലഭിക്കുന്നത്. ആഗസ്ത് 11 തുടങ്ങി നവംബര്‍ 1ന് അവസാനിക്കുന്ന മത്സരത്തില്‍ ഓരോ വേദികളിലും ഒന്നാം സ്ഥാനം നേടുന്ന ടീമിന് 5 ലക്ഷം ... Read more