Author: Tourism News live

The colourful skies of Gujarat

Kites have always been a part of everyday life in India. The dangerous, exuberant game is being recreated at a larger level in Gujarat at the International Kite Flying Festival. The colourful kites adorning the vast skies of Gujarat is a sight to behold. The International Kite Festival is a part of the official celebration of Uttarayan in Gujarat, bringing kite makers and flyers from all over the world to demonstrate their unique creations and wow the crowds with unique and unusual kites. Let’s have a look at this year’s festival, which was held from January 7 to 14… Grand ... Read more

ഏഥന്‍സ് കാഴ്ചകള്‍ ഗൗതം രാജന്‍റെ കാമറ കണ്ണില്‍

ഗൗതം രാജനും ഭാര്യ താര നന്തിക്കരയും ഏഥന്‍സിലൂടെ നടത്തിയ യാത്ര.  യാത്രാ പ്രിയരായ ഇവര്‍ ബാംഗ്ലൂരില്‍ താമസിക്കുന്നു. ഏഥന്‍സ്   നഗരത്തിലെ  രാത്രി  കാഴ്ച ഏഥന്‍സിലെ   പഴക്കമുള്ള  തെരുവായ  പ്ലാക്കയിലെ  ഭക്ഷണ ശാല ആക്രോപോളിസ്  കുന്നിന്‍  മുകളിലെ  പാർഥനോൺ  ക്ഷേത്രം.  ഗ്രീക്ക്  ദേവത   അഥീനയെ  ആരാധിച്ചിരുന്ന  ഈ  ക്ഷേത്രം  പുരാതന  ഗ്രീക്കി ന്‍റെ അവശേഷിപ്പാണ്. പാർഥനോൺ  ക്ഷേത്രം പ്ലാക്കയിലെ തെരുവുഗായകര്‍  

വരൂ കേരളത്തിലേക്ക് : പര്യടന പ്രചരണത്തില്‍ ടൂറിസം

ടിഎന്‍എല്‍ ബ്യൂറോ തിരുവനന്തപുരം : കേരള ടൂറിസത്തിന്‍റെ രണ്ടാംഘട്ട രാജ്യാന്തര പ്രചരണം തുടങ്ങി. ട്രേഡ് ഫെയറുകളും ബി 2ബി മീറ്റിംഗുകളുമാണ് രണ്ടാംഘട്ടത്തില്‍. ആദ്യ ഘട്ട പ്രചരണം നവംബര്‍ 30ന് അവസാനിച്ചിരുന്നു. രണ്ടാം ഘട്ടം ജനുവരി 9ന് നെതര്‍ലണ്ട്സിലെ വക്കാന്റിബ്യൂര്‍സിലാണ് തുടങ്ങിയത്. Kerala Tourism Expo in Japan സ്പെയിനിലെ ഫിറ്റൂര്‍ രാജ്യാന്തര ടൂറിസം മേള 17ന് തുടങ്ങും. കേരളത്തിലേക്ക് അധികം വരാത്തവരാണ് സ്പെയിന്‍കാര്‍ . കേരളത്തിലെത്തുന്ന വിദേശ സഞ്ചാരികളില്‍ വെറും രണ്ടു ശതമാനമേ സ്പെയിന്‍കാരുള്ളൂ. സ്പെയിനില്‍ നിന്ന് കേരളം നേരെ പോകുന്നത് . ജര്‍മനിയിലേക്കാണ്. ജനുവരി 23മുതല്‍ 25വരെയാണ് ജര്‍മനിയില്‍ റോഡ്‌ ഷോ. ഫാഷന്‍, കലാ നഗരം എന്നറിയപ്പെടുന്ന ഡസല്‍ഡോര്‍ഫിലാണ് ആദ്യ ഷോ. ജര്‍മനിയിലെ രണ്ടാമത്തെ വലിയ നഗരമായ ഹാംബര്‍ഗിലാണ് അടുത്ത ഷോ. ശാസ്ത്രം, ഗവേഷണം, സര്‍വകലാശാലകള്‍ എന്നിവക്കെല്ലാം പേരു കേട്ട ഇടമാണ് ഹാംബര്‍ഗ്. Dr. Venu V IAS, Former Principal Secretary, Kerala Tourism addressing a gathering during a ... Read more

യവനകഥയിലെ വിസ്മയമോ …ഗ്രീസിന്‍റെ വശ്യതയോ …

താരാ നന്തിക്കര ഗ്രീസിലെ രണ്ട് ദ്വീപുകളായ സക്കിന്തോസും സന്‍റെറിനി മിറ്റിയോറ കുന്നുകളും സന്ദർശിക്കുക എന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശം. ഏഥൻസ് വഴിയല്ലാതെ ഈ സ്ഥലങ്ങളിലേക്ക് പോകാൻ എളുപ്പമല്ലാത്തതിനാൽ ഏഥൻസും പ്ലാനിൽ ഉൾപ്പെടുത്തുകയായിരുന്നു. ഒരോട്ടപ്രദക്ഷിണം. ഏഥൻസ് വഴി സക്കിന്തോസിലേക്കും തിരിച്ച് ഏഥൻസിലെത്തി അവിടെ നിന്ന് മിറ്റിയോറയിലേക്കും വീണ്ടും ഏഥൻസിൽ വന്ന് സാന്‍റെറിനിയിലേക്കും തിരിച്ചും. അങ്ങനെ പല ദിവസങ്ങളിലായി നാലു തവണ ഏഥൻസിൽ ചെലവഴിക്കാൻ സാധിച്ചു. പലപ്പോഴായി ഏഥൻസിന്‍റെ പൊട്ടും പൊടിയും കാണാൻ കഴിഞ്ഞെന്ന് പറയാം. Picture courtasy: ഗൗതം രാജന്‍ ഏഥൻസിൽ കാലു കുത്തിയ ആദ്യ ദിവസം മഴ കൊണ്ടുപോയി. ഉച്ച തിരിഞ്ഞ് ഏഥൻസിലെത്തി അവിടത്തെ പ്രശസ്തമായ പ്ലാക്കയിൽ നിന്ന് അത്താഴം കഴിക്കാനായിരുന്നു പ്ലാൻ. പക്ഷെ പെരുമഴ ആയതിനാൽ എയർപോർട്ടിൽ നിന്ന് നേരെ റെയിൽവേ സ്റ്റേഷനിലേക്ക് പോകേണ്ടി വന്നു. കുട കയ്യിൽ കരുതിയിരുന്നില്ല. രാത്രി പന്ത്രണ്ടു മണിക്ക് മിറ്റിയോറയിലേക്ക് ട്രെയിനിൽ പോവാൻ സന്ധ്യക്കേ റെയിൽവേ സ്റ്റേഷനിൽ എത്തി. പുറത്തിറങ്ങാൻ സാധിക്കാത്ത വിധത്തിൽ മഴ. ഒരു ... Read more

അതിരുകള്‍ ആകാശം കടക്കാത്തതെന്ത് ?

ഔദ്യോഗിക സഞ്ചാരികള്‍ അല്ലാതെ ആര്‍ക്കും ബഹിരാകാശ സഞ്ചാരം സാധ്യമാകാത്തത് എന്തുകൊണ്ട്? പണമുണ്ടേല്‍ നമുക്ക് ചന്ദ്രനിലും ബഹിരാകാശത്തും പോകാനാവില്ലേ ? രാജേഷ്‌ Photo Courtesy: Santhosh George Kulangara സഞ്ചാരത്തിന് അതിരുകളില്ലന്നാണ് പറയാറ്. എന്നാല്‍ ആകാശം കടന്നു യാത്ര ചെയ്യുന്നത് കൃത്യമായ പരിശീലനം ലഭിച്ച ബഹിരാകാശ സഞ്ചാരികളും ചാന്ദ്ര ദൌത്യക്കാരും മാത്രം. . എന്തുകൊണ്ടാണ് സ്വകാര്യ കമ്പനികള്‍ക്ക് ഇതുവരെ സഞ്ചാരികളെ ആകാശത്തിനപ്പുറം എത്തിക്കാന്‍ കഴിയാതെ പോയത്. കൊതിച്ചവര്‍ നിരവധി ബഹിരാകാശ യാത്രാ പരിശീലനത്തിലാണ് സന്തോഷ്‌ ജോര്‍ജ് കുളങ്ങര എന്ന് മലയാളി കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏറെയായി. വിര്‍ജിന്‍ ഗാലറ്റ് കമ്പനിയാണ് സന്തോഷ്‌ ജോര്‍ജിനെയടക്കം ബഹിരാകാശം കാണിച്ച് തിരികെ കൊണ്ട് വരാന്‍ പദ്ധതിയിട്ടത്. പരിശീലനവും നടന്നു. പക്ഷെ ഇത് വരെ സന്തോഷ് ജോര്‍ജ് കുളങ്ങരക്ക് ബഹിരാകാശത്ത് പോകാനായില്ല. പരിശീലനം തുടരുന്നതായാണ് സന്തോഷ് ജോര്‍ജ് ഏറ്റവും ഒടുവില്‍ ഒരു മാധ്യമത്തോട് പറഞ്ഞത് . രണ്ടു യാത്രികരെ ഈ വര്‍ഷം ചന്ദ്രന്‍ കാണിക്കുമെന്ന് സ്പേസ് എക്സ് എന്ന കമ്പനി ... Read more

നീല പര്‍വതത്തിലെ മൂന്നു സോദരിമാര്‍

വൈവിധ്യമായ ഭൂപ്രകൃതിയുടെ ആകര്‍ഷണം കൊണ്ട് യാത്രികര്‍ക്ക് എന്നും പ്രിയപ്പെട്ട സ്ഥലമാണ് ഓസ്ട്രേലിയ. വളരെ ചെറിയ രാഷ്ട്രം. ഓസ്ട്രേലിയയിലെ ആദിവാസി പ്രദേശമാണ് ബ്ലൂ മൗണ്ടയ്ന്‍. പേരുപോലെ നീല മലകളുടെ പ്രദേശം. സിഡ്നിയില്‍ നിന്നും നൂറു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെത്താം. വനവും പര്‍വതങ്ങളും ചേര്‍ന്ന കൊച്ചു വിനോദ സഞ്ചാരകേന്ദ്രം. നീലവിരിച്ചു നില്‍ക്കുന്ന മലനിരകളെ ദൂരെനിന്നു കാണാം. പര്‍വത നിരകള്‍ക്കു മുകളില്‍ യൂക്കാലിപ്റ്റ്സ് തലയുയര്‍ത്തി നില്‍ക്കുന്നു. പ്രത്യേകം നിരയായിക്കാണുന്ന പാറകളും, അഗാധ ഗര്‍ത്തങ്ങളുമാണ് മറ്റു പ്രത്യേകത. കൂടുതലും യാത്രക്കാരെ ആകര്‍ഷിക്കുന്നത് സമുദ്ര നിരപ്പില്‍ നിന്നും ഒരുകിലോമീറ്റര്‍ ഉയരത്തിലുള്ള മൂന്നു പാറകെട്ടുകളുടെ പ്രത്യേക ഭംഗിയാണ്. ഇവയെ ത്രീ സിസ്റ്റേഴ്സ് (മൂന്നു സഹോദരികള്‍) എന്നു വിളിക്കുന്നു. മീഹ്നി, വിമ്ലഹ്, ഗുന്നെടൂ എന്നാണ് സഹോദരിമാരുടെ പേര്. ആദിവാസി ഗോത്രങ്ങള്‍ തമ്മിലുള്ള പ്രണയ യുദ്ധത്തില്‍ സഹോദരികളെ രക്ഷിക്കാന്‍ കല്ലാക്കിയെന്ന് ഐതിഹ്യം. കുത്തനെയുള്ള കയറ്റിറക്കങ്ങളില്‍ യാത്രചെയ്യാനുള്ള ട്രെയിന്‍ ഇവിടുണ്ട്. ലോകത്തിലെതന്നെ ഏറ്റവും വലിയ കയറ്റിറക്കമുള്ള സ്ഥലമാണിത്. മലകള്‍ക്ക് മുകളിലൂടെ കേബിള്‍ കാറിലും യാത്രചെയ്യാനുള്ള ... Read more

India Welcomes Medical Tourists

Web Desk India has positioned itself as a destination for medical treatment with people from all parts of the world flocking the land as it quotes reasonable, quality service in health with a cost less than 60-90 per cent when comparing with the rest of the globe. photo courtesy :astermedcity.com With the number of estimated tourist arrivals is expected to double over the next four years, the Indian government forecast that medical tourism would fetch over 6 billion tourists in 2018 and 9 billion by 2020, with the current estimate in value terms of 3 billion dollars. Top list in ... Read more

ത്രിവേണി സംഗമത്തിലെ ഉദയാസ്തമയം

മലയാളിക്ക് കന്യാകുമാരിയെന്നും പ്രണയത്തിന്‍റെ തുരുത്താണ്. പൊന്നുഷസ് സൗന്ദര്യം തീര്‍ത്ത കടവ്. പശ്ചിമ പൂര്‍വഘട്ടങ്ങളുടെ സംഗമ ഭൂമി. പാലക്കാട്‌ കേരളത്തിനു കൊടുത്താണ് തമിഴ്നാട് കന്യാകുമാരിയെ വാങ്ങിയതെന്നു പറയപ്പെടുന്നു. ഈ ത്രിവേണി സംഗമ ഭൂമി സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാണ്. ദ്രാവിഡ ദേവതായായ കുമരിയുടെ പേരില്‍ നിന്നാണ് അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും ഇന്ത്യന്‍ മഹാസമുദ്രവും ഒത്തുചേരുന്ന ഭൂമികക്ക് കന്യാകുമാരി എന്ന് പേരുവന്നത്. തിരുവനന്തപുരത്തു നിന്നു ബസ്സിലോ ട്രെയിനിലോ കന്യാകുമാരിയിലെത്താം. റെയില്‍വേ സ്റ്റേഷനില്‍ നിന്നും ബസ്റ്റാന്‍ഡില്‍ നിന്നും നടക്കാവുന്ന ദൂരമേ കന്യാകുമാരി ബീച്ചിലേക്കൊള്ളൂ. ബീച്ചിലേക്ക് സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നത് കച്ചവടങ്ങളാണ്.  കരയിലൂടെ അല്‍പ്പദൂരം നടന്നാല്‍ കടലിന്‍റെ അടുത്തെത്താം. പാറകള്‍ നിറഞ്ഞ തീരങ്ങളാണ് ഇവിടുത്തേത്. കരയില്‍ നിന്ന് അഞ്ഞൂര്‍ മീറ്റര്‍ അകലെയായി കടലില്‍ വിവേകാനന്ദ സ്മാരകവും തിരുവള്ളുവരുടെ പ്രതിമയും കാണാം. വിവേകാനന്ദന്‍ ധ്യാനിച്ചു എന്ന് ചരിത്രം പറയുന്ന പാറകള്‍ക്ക് മുകളിലാണ് 1970ല്‍ സ്മാരകം പണികഴിപ്പിച്ചത്. ദേവി കന്യാകുമാരിയും തപസ്സു ചെയ്തതു ഇവിടെതന്നെയാണെന്നു വിശ്വാസം. കടല്‍ പ്രക്ഷുബ്ധമാവുന്ന സമയങ്ങളില്‍ വിവേകാനന്ദ ... Read more

പറന്നു വാരാനൊരുങ്ങി ഉത്തരാഖണ്ട് : നീക്കം ടൂറിസ്റ്റുകള്‍ക്കും ആശ്വാസം

ടിഎന്‍എല്‍ ബ്യൂറോ Photo Courtesy: Uttarakhand Tourism ഡെറാഡൂണ്‍: നിരക്കു കുറഞ്ഞ വിമാനങ്ങളുമായി സംസ്ഥാനത്തെങ്ങും വിനോദ സഞ്ചാരികളുമായി പറക്കാനൊരുങ്ങുകയാണ് ഉത്തരാഖണ്ട്. മാര്‍ച്ച് അവസാനം തുടങ്ങുന്ന പദ്ധതിയോടെ സംസ്ഥാനത്തെ വിനോദ സഞ്ചാര രംഗം പുതുവഴിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അഡീഷണല്‍ ചീഫ് സെക്രട്ടറി ഓം പ്രകാശ് പറഞ്ഞു. വിമാനത്തില്‍ 1400 മുതല്‍ 2000 രൂപയായിരിക്കും ഒരാള്‍ക്ക്‌ നിരക്ക് . 3000 മുതല്‍ 5000 വരെയായിരിക്കും ഹെലികോപ്ടറിലെ യാത്രാ നിരക്ക് . കേന്ദ്ര സര്‍ക്കാരിന്‍റെ ഉഡാന്‍ പദ്ധതി പ്രകാരമാണ് വിമാന സര്‍വീസുകള്‍ തുടങ്ങുക. അടുത്ത ആഴ്ചയോടെ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച പുനാരാരംഭിക്കും . ഇത് സംബന്ധിച്ച കരാര്‍ ഇതിനകം ഒപ്പിട്ടുണ്ട്. Photo Courtesy: Uttarakhand Tourism കേന്ദ്രാനുമതി ലഭ്യമായാല്‍ മറ്റു കടമ്പകള്‍ വേഗം പൂര്‍ത്തീകരിക്കാനാവും. വിമാനത്താവള വികസനം,എയര്‍സ്ട്രിപ്പുകളുടെ നിര്‍മാണം, ഹെലിപ്പാട് തയ്യാറാക്കല്‍ എന്നിവ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും ഓം പ്രകാശ് അവകാശപ്പെട്ടു. ചെലവു കുറഞ്ഞ വിമാന സര്‍വീസ് നടത്താന്‍ ഹെറിറ്റേജ് ഏവിയേഷനും ഡെക്കാന്‍ എയര്‍ലൈന്‍സും ... Read more

വഞ്ചി വീടുകള്‍ക്ക് പരിസ്ഥിതിക്കുപ്പായം വരുന്നു

ടിഎന്‍എല്‍ ബ്യൂറോ ആലപ്പുഴ: വേമ്പനാട് കായലിലെ മലിനീകരണം തടയാന്‍ പദ്ധതികളുമായി ഉത്തരവാദ വിനോദ സഞ്ചാര മിഷന്‍. ഹരിത പ്രോട്ടോക്കോള്‍ പദ്ധതി ഈ വര്‍ഷം അവസാനത്തോടെ നടപ്പാക്കാനാണ് നീക്കം. പ്രാരംഭ നടപടിയായി 15ലക്ഷത്തിന്‍റെ മാലിന്യ നിര്‍മാര്‍ജന പദ്ധതി കുമരകം , പള്ളാത്തുരുത്തി, പുന്നമട എന്നിവിടങ്ങളില്‍ തുടങ്ങി . ഈ മേഖലയെ ചട്ടക്കൂടില്‍ കൊണ്ട് വരികയാണ് ആദ്യ നടപടി എന്ന് ആര്‍ടി മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ രൂപേഷ് കുമാര്‍ പറഞ്ഞു. വഞ്ചിവീടുകളെ വൈകാതെ തരം തിരിക്കും. 13000 ഹൗസ് ബോട്ടുകളില്‍ 700എണ്ണത്തിനേ കൃത്യമായ രജിസ്ട്രേഷനുള്ളൂവെന്നു കോ ഓര്‍ഡിനേറ്റര്‍ വ്യക്തമാക്കി. എല്ലാ വഞ്ചിവീടുകളുടെയും വിശദാംശങ്ങള്‍ ശേഖരിച്ചു വരികയാണ്. വിവരങ്ങള്‍ ശേഖരിച്ച ശേഷമാകും അന്തിമ തരാം തിരിക്കല്‍. ഹൗസ്ബോട്ടുകളുടെ കേന്ദ്രമായ പള്ളാത്തുരുത്തിയില്‍ മാലിന്യ നിര്‍മാര്‍ജന പദ്ധതികള്‍ സാമൂഹ്യ പങ്കാളിത്തത്തോടെയാണ് നടക്കുന്നത്. ഒരു വഞ്ചിവീട്ടിലെ മാലിന്യ നിര്‍മാര്‍ജനത്തിന് പ്രതിമാസം 1500 രൂപ ചെലവാകുമെങ്കില്‍ 1000 രൂപ ആര്‍ ടി മിഷനും 500 രൂപ ഹൗസ് ബോട്ട് നല്‍കുകയാണിപ്പോള്‍. പുതിയ ... Read more

Australia to Prohibit Uluru climbing by 2019

Web Desk photo courtesy: youtube.com Uluru, a 3.6 km long large sandstone rock formation, adorns the exquisite beauty of Australia. Located at the southern part of Northern Territory in Central Australia, Uluru dwells inside The Uluru – Kata Tjuta National Park. With most of its base buried underneath the red soil, Uluru is a crest of 348m (1,142 ft) above sea level with a total girth of 9.4 km. photo courtesy: australia.com Uluru turns red during dawn and sunset. However, hikers to Uluru are greeted with a bad news. The inhabitants of Uluru, the Anandu tribe, have been requesting to ... Read more

മാന്‍ഹോളിലെ മാന്ത്രികത : ജപ്പാനിലെ ആള്‍നൂഴിക്കാഴ്ചകള്‍

  Photo Courtesy: Youtube ടോക്കിയോ : അഴുക്കു ചാലോ, കുടിവെള്ളമോ, ഒപ്ടിക്കല്‍ ഫൈബറോ, ഫോണ്‍ ലൈനോ എന്തുമാകട്ടെ .. ഇവ കടന്നു പോകുന്ന ഇടങ്ങള്‍ വേഗത്തില്‍ തിരിച്ചറിയാം. ഇവയുടെ വഴിയില്‍ ഒരാള്‍ക്ക്‌ മാത്രം നൂഴ്ന്നിറങ്ങാവുന്ന ആള്‍നൂഴികള്‍ അഥവാ മാന്‍ഹോളുകള്‍ നഗരങ്ങളിലെങ്ങും കാണാം. മാന്‍ഹോള്‍ മൂടികള്‍ ചിലേടത്ത് അപകടം ക്ഷണിച്ചു വരുത്താറുമുണ്ട്. എന്നാല്‍ ജപ്പാനില്‍ സ്ഥിതി വ്യത്യസ്തമാണ്. അവിടെ ആള്‍നൂഴികള്‍ സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന കാഴ്ചയാണ്. ജപ്പാനിലെ മാന്‍ഹോളുകള്‍ക്കരികെ യാത്രക്കാര്‍ക്ക് മൂക്കുപൊത്തേണ്ടി വരുന്നില്ല. യാത്രക്കാര്‍ക്ക് അവ അപകട ഭീഷണിയുമാകുന്നില്ല. ആരും അവയുടെ മൂടികള്‍ ഒന്ന് നോക്കിപ്പോകും. അത്ര മനോഹരമാണ് ഇവിടുത്തെ മാന്‍ഹോള്‍ മൂടികള്‍. Photo Courtesy: asiaone ജപ്പാനിലെ അഴുക്കുചാല്‍ സംവിധാനം പണ്ടേക്കുപണ്ടേ പ്രസിദ്ധമാണ്. 2200 വര്‍ഷം മുന്‍പത്തെ യോയോയ് കാലഘട്ടം മുതല്‍ ഈ പെരുമ തുടരുന്നു. ആധുനികയ്ക്ക് അനുസൃതമായി നിര്‍മിച്ച ഇന്നത്തെ അഴുക്കു ചാലുകളില്‍ മേല്മൂടി നിര്‍മാണം ആകര്‍ഷകമാക്കാന്‍ തുടങ്ങിയത് 1950കളിലാണ്. നിങ്ങള്‍ ജപ്പാനിലെ ഏതു നഗരത്തിലോ ഗ്രാമത്തിലോ ചെല്ലൂ. അവിടുത്തെ ... Read more

കുടക് വഴി തെക്കേ ഇന്ത്യയിലെ ചിറാപുഞ്ചിയിലേക്ക്

കര്‍ണാടകയിലെ ഷിമോഗയിലാണ് തെക്കേ ഇന്ത്യയിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന അഗുംബെ. എപ്പോഴും പെയ്തിറങ്ങുന്ന നനുത്ത മഴയാണ് ഇവിടുത്തെ പ്രത്യേകത. ഉഡുപ്പി വഴിയും കുടക് വഴിയും അഗുംബയിലെത്താം. യാത്രയെ അതിന്‍റെ എല്ലാ അളവിലും ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അഗുംബയിലെത്താന്‍ തിരഞ്ഞെടുക്കാവുന്ന വഴി കുടകാണ്. Picture courtesy: www.india.com വയനാട് കടന്നാല്‍ കര്‍ണാടക അതിര്‍ത്തി ഗ്രാമമായ കുട്ടയിലെത്തും. കുട്ടയില്‍ നിന്ന് മടിക്കേരിയിലേക്ക് എപ്പോഴും ബസ്സുണ്ട്. പശ്ചിമഘട്ട ചെരുവുകളില്‍ സ്ഥിതിചെയ്യുന്ന കാപ്പിത്തോട്ടങ്ങളുടെ നാടാണ് കുടക്. എല്ലാ കാലാവസ്ഥയിലും കുടകില്‍ തണുപ്പുണ്ട്. കാപ്പിത്തോട്ടങ്ങള്‍ക്കിടയിലൂടെയാണ് കുടകിലേക്കുള്ള യാത്ര. മടിക്കേരിയില്‍ നിന്നും കുടകിന്‍റെ തനതു ഭക്ഷണം പരീക്ഷിക്കാവുന്നതാണ്. ചെട്ടിനാട് കോഴിക്കറി, പന്നി വിഭവങ്ങള്‍, കൂര്‍ഗ് ബിരിയാണി എന്നിവയാണ് സ്പെഷ്യല്‍. മടിക്കേരിയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയാണ് അഗുംബെ. ഇരുട്ട് പറന്നാല്‍ അഗുംബയിലെക്കുള്ള വഴികള്‍ മഞ്ഞു മൂടും. അഗുംബെ എത്തുന്നതിനു മുമ്പ് ചുരങ്ങള്‍ കയറണം. ചുരം ഇറങ്ങുന്ന വണ്ടികള്‍ പോയാല്‍ മാത്രമേ കയറാന്‍ പറ്റു. പരസ്പരം സഹകരിച്ചുകൊണ്ടുള്ള കയറ്റിറക്കം. ചുരത്തിന്‍റെ ഇരുവശവും  വനമാണ്. മഴക്കാര്‍ ... Read more

Himachal to promote religious tourism

Web Desk Tattapani in Himachal Pradesh, which is very famous for its hot water springs, is going to have a face-lift soon. “The State Government is committed to promote religious tourism at Tattapani and to restore its lost glory,” says Chief Minister Jai Ram Thakur. The spring water that is spread over an area of one square kilo metre is said to have curative powers that provide relief from ailments like joint pain, fatigue, stress relief, and poor blood circulation, and reduces fat and skin diseases. Photo Courtesy: holidify “The restoration of springs and ‘Bathing Ghats’ will soon be taken ... Read more

അഷ്ടമുടി കാണാന്‍ ഈ ‘കൊല്ലം ‘ പോകാം

ടിഎന്‍എല്‍ ബ്യൂറോ Ashtamudi Lake. Picture Courtesy: Kerala Tourism കൊല്ലം: വാര്‍ത്തയുടെ തലക്കെട്ട്‌ കണ്ട് അത്ഭുതപ്പെടേണ്ട . പറയാന്‍ പോകുന്നത് കൊല്ലം ടൂറിസം പാക്കേജിനെക്കുറിച്ചാണ് . അഷ്ടമുടിയുടെ ഭംഗി ആസ്വദിക്കാന്‍ പുത്തന്‍ പാക്കേജുമായാണ് വരവ്. കായലോരത്ത് സമഗ്ര വിനോദ സഞ്ചാര പദ്ധതികള്‍ നേരത്തെ വിനോദ സഞ്ചാര വകുപ്പ് ആവിഷ്കരിച്ചിരുന്നു. ഇതില്‍ ഒടുവിലത്തേതാണ് ചവറയിലെ വഴിയോര വിശ്രമ കേന്ദ്രവും കന്നേറ്റിയിലെ ശ്രീ നാരായണ ഗുരു പവലിയനും . കന്നേറ്റിക്കായലില്‍ ശ്രീനാരായണ ട്രോഫി ജലമേള നടക്കുന്ന ഇടത്താണ് പവിലിയന്‍ സ്ഥാപിച്ചിരിക്കുന്നത്. കന്നേറ്റി ബാക്ക് വാട്ടര്‍ ടൂറിസം പദ്ധതിയുടെ ഭാഗമാണ് പവിലിയന്‍. ഇവിടെയിരുന്നാല്‍ വള്ളംകളി നന്നായി ആസ്വദിക്കാനാവും . ഓഫീസ് മുറി , ശൌചാലയം, ബോട്ട്ജെട്ടി അനുബന്ധ സൗകര്യങ്ങള്‍ എന്നിവയുള്ളതാണ് പവിലിയന്‍ . Photo Courtesy: Kerala Tourism പന്മനയിലെ ടൈറ്റാനിയം ഗ്രൌണ്ടിന് സമീപം ഒരുക്കിയ വിശ്രമ കേന്ദ്രത്തില്‍ യാത്രക്കാര്‍ക്ക് ഹൗസ്ബോട്ട് , രണ്ടു സീറ്റുള്ള സ്പീഡ് ബോട്ട് , 17 സീറ്റുള്ള സഫാരി ... Read more