Category: Eco Tourism

അറുപത് ഏക്കറില്‍ ജലാശയം: പദ്ധതിക്ക് അനുമതി

കോഴിക്കോട് പാറോപ്പടിയില്‍ 60 ഏക്കര്‍ സ്ഥലത്ത് ജലാശയം നിര്‍മിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. പരിസ്ഥിതി സംരക്ഷണത്തിനും വിനോദസഞ്ചാര പ്രോത്സാഹനത്തിനും ഉതകുന്ന രീതിയില്‍ പദ്ധതി നടപ്പാക്കുന്നതിന് സ്ഥലമുടമകള്‍ക്ക് പങ്കാളിത്തമുളള കമ്പനി രൂപീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. പാറോപ്പടി-കണ്ണാടിക്കല്‍ കൃഷിചെയ്യാത്തതും വെളളം കെട്ടിനില്‍ക്കുന്നതുമായ സ്ഥലത്ത് സ്ഥലമുടമകളുടെ പങ്കാളിത്തത്തോടെ പരിസ്ഥിതി-ടൂറിസം പദ്ധതി നടപ്പാക്കാനുളള നിര്‍ദേശം എ. പ്രദീപ് കുമാര്‍ എം.എല്‍.എയാണ് മുന്നോട്ടുവെച്ചത്. ജലാശയമുണ്ടാക്കാന്‍ പറ്റിയ സ്ഥലമാണ് ഇതെന്ന് സി.ഡബ്യൂ.ആര്‍.ഡി.എം നടത്തിയ പ്രാഥമിക പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗതീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ സി.ഡബ്യൂ.ആര്‍.ഡി.എം വിശദമായ പഠനം നടത്തും. പദ്ധതി തയ്യാറാക്കുന്നതിന് കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. യോഗത്തില്‍ ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രന്‍, എ. പ്രദീപ് കുമാര്‍ എം.എല്‍.എ, കലക്ടര്‍ യു.വി. ജോസ്, ശാസ്ത്ര-സാങ്കേതിക-പരിസ്ഥിതി കൗണ്‍സില്‍ വൈസ് പ്രസിഡന്‍റ് ഡോ. സരേഷ് ദാസ്, കെ.ടി.ഐ.എല്‍. മാനേജിങ് ഡയറക്ടര്‍ മോഹന്‍ലാല്‍, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തന്‍, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ... Read more

കാടു കയറാം തൊമ്മന്‍കുത്തിലേക്ക്

പി ഹർഷകുമാർ സാഹസികത നിറഞ്ഞ ചെറു യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരിക്കലെങ്കിലും സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സ്ഥലമാണ് ഇടുക്കിയിലെ ‘തൊടുപുഴയില്‍’ സ്ഥിതിചെയ്യുന്ന ‘തൊമ്മന്‍കുത്ത്’ വെള്ളച്ചാട്ടം. വന്യമൃഗങ്ങള്‍ വിഹരിക്കുന്ന വനപ്രദേശമാണ് തൊമ്മന്‍കുത്ത്. നിരവധി വെള്ളച്ചാട്ടങ്ങള്‍ കൂടിച്ചേര്‍ന്ന് വലിയൊരു പുഴയായി ഒഴുകുന്ന തൊമ്മന്‍കുത്തില്‍ ഇപ്പോള്‍ ട്രക്കിങിന്റെ കാലമാണ്. നവംബര്‍ മുതല്‍ മെയ് വരെയാണ് ട്രക്കിങിനായി തൊമ്മന്‍കുത്ത് സഞ്ചാരികള്‍ക്കു മുന്നില്‍ തുറക്കുക. മറ്റു മാസങ്ങളില്‍ തൊമ്മന്‍കുത്തിലെത്തി പുഴയുടെ ഭംഗികണ്ട് മടങ്ങാം. ഈ സമയം 10 വെള്ളച്ചാട്ടങ്ങള്‍ പുഴയില്‍ രൂപപ്പെടും. ട്രക്കിങ് ഇഷ്ടപ്പെടുന്ന സ്ത്രീകള്‍ക്കും ധൈര്യമായി തിരഞ്ഞെടുക്കാന്‍ പറ്റിയ സ്ഥലമാണ് തൊമ്മന്‍കുത്ത്. നവംബര്‍ മുതല്‍ മെയ് വരെയാണ് ഇവിടെ ട്രക്കിങ് കാലം. 250 രൂപയാണ് പാസ് നിരക്ക്. ട്രക്കിങ് സംഘത്തില്‍ കുറഞ്ഞത് രണ്ടുപേരെങ്കിലും ഉണ്ടാവണം. രാവിലെ എട്ടിന് ആരംഭിക്കുന്ന ട്രക്കിങ് വൈകിട്ട് അഞ്ചിന് അവസാനിക്കും. രണ്ടുദിവസം മുമ്പ് വിളിച്ചു ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രാമാണ് ട്രക്കിങിന് അവസരം. ട്രക്കിങ് ആരംഭിക്കുന്നതിന് മുമ്പ് കാണാന്‍പോകുന്ന സ്ഥലങ്ങളെക്കുറിച്ച് ഗൈഡ് സഞ്ചാരികള്‍ക്ക് വിശദീകരിക്കും. ഇങ്ങനെ ലഭിക്കുന്ന ... Read more

മംഗളജോഡി മിന്നി; യു. എന്‍ പുരസ്കാര നേട്ടത്തില്‍ പക്ഷിസങ്കേതം

ഐക്യരാഷ്ട്ര സഭയുടെ ലോക സഞ്ചാര പുരസ്ക്കാരം ഒറീസയിലെ മംഗളജോഡി ഇക്കോ ടൂറിസ്റ്റ് കേന്ദ്രത്തിനു ലഭിച്ചു. സ്പെയിനില്‍ നടന്ന പരിപാടിയില്‍ മംഗളജോഡി അംഗങ്ങള്‍ പുരസ്കാരം ഏറ്റുവാങ്ങി. 128 രാജ്യങ്ങളില്‍ നിന്നുള്ള അപേക്ഷയില്‍ 50 രാജ്യങ്ങളെയാണ് അവസാന ഘട്ടത്തിലേക്ക് പരിഗണിച്ചത്. പതിനാല്‍ രാജ്യങ്ങള്‍ പുരസ്ക്കാരത്തിനര്‍ഹാരായി. ഇക്കോ ടൂറിസം വിഭാഗത്തിലാണ് മംഗളജോഡിക്ക് പുരസ്ക്കാരം ലഭിച്ചത്. ഒറീസയിലെ ചില്‍ക്ക തടാകക്കരയുടെ ഉത്തരദിശയിലാണ് മംഗളജോഡി ഇക്കോ ടൂറിസം കേന്ദ്രം സ്ഥിതിചെയ്യുന്നത്. ചതപ്പുനിലയങ്ങളാല്‍ ചുറ്റപ്പെട്ട ഒരു ഗ്രാമം. പക്ഷികളുടെ സ്വര്‍ഗമെന്നാണ് ഇവിടം വിശേഷിപ്പിക്കാറ്. മൂന്നു ലക്ഷം പക്ഷികള്‍ ഒരുദിവസം ഇവിടെത്തുന്നു. കടല്‍ കടന്ന് രാജ്യങ്ങള്‍ താണ്ടി പക്ഷികള്‍ ദേശാടനത്തിനെത്തുന്നു. ശിശിര കാലത്താണ് പക്ഷികള്‍ കൂടുതലും വരുന്നത്. ജനുവരി മാസങ്ങളില്‍ അവര്‍ തിരിച്ച് സ്വദേശത്തെക്ക് പോവും. ഒരു ഗ്രാമം പക്ഷികള്‍ക്ക് ആവാസമൊരുക്കുന്നത് വലിയകാര്യം തന്നെയാണ്. പ്രകൃതിയും ഗ്രാമവാസികളും പക്ഷികള്‍ക്ക് വേണ്ടി ഒത്തൊരുമിച്ചു. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് പക്ഷികള്‍ മംഗളജോഡില്‍ ഉണ്ടാകുക. ഈ സമയത്താണ് സഞ്ചാരികള്‍ ഇവിടേക്കെത്തുന്നത്. ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ശിച്ച വിനോദ ... Read more

കുടക് വഴി തെക്കേ ഇന്ത്യയിലെ ചിറാപുഞ്ചിയിലേക്ക്

കര്‍ണാടകയിലെ ഷിമോഗയിലാണ് തെക്കേ ഇന്ത്യയിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന അഗുംബെ. എപ്പോഴും പെയ്തിറങ്ങുന്ന നനുത്ത മഴയാണ് ഇവിടുത്തെ പ്രത്യേകത. ഉഡുപ്പി വഴിയും കുടക് വഴിയും അഗുംബയിലെത്താം. യാത്രയെ അതിന്‍റെ എല്ലാ അളവിലും ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അഗുംബയിലെത്താന്‍ തിരഞ്ഞെടുക്കാവുന്ന വഴി കുടകാണ്. Picture courtesy: www.india.com വയനാട് കടന്നാല്‍ കര്‍ണാടക അതിര്‍ത്തി ഗ്രാമമായ കുട്ടയിലെത്തും. കുട്ടയില്‍ നിന്ന് മടിക്കേരിയിലേക്ക് എപ്പോഴും ബസ്സുണ്ട്. പശ്ചിമഘട്ട ചെരുവുകളില്‍ സ്ഥിതിചെയ്യുന്ന കാപ്പിത്തോട്ടങ്ങളുടെ നാടാണ് കുടക്. എല്ലാ കാലാവസ്ഥയിലും കുടകില്‍ തണുപ്പുണ്ട്. കാപ്പിത്തോട്ടങ്ങള്‍ക്കിടയിലൂടെയാണ് കുടകിലേക്കുള്ള യാത്ര. മടിക്കേരിയില്‍ നിന്നും കുടകിന്‍റെ തനതു ഭക്ഷണം പരീക്ഷിക്കാവുന്നതാണ്. ചെട്ടിനാട് കോഴിക്കറി, പന്നി വിഭവങ്ങള്‍, കൂര്‍ഗ് ബിരിയാണി എന്നിവയാണ് സ്പെഷ്യല്‍. മടിക്കേരിയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയാണ് അഗുംബെ. ഇരുട്ട് പറന്നാല്‍ അഗുംബയിലെക്കുള്ള വഴികള്‍ മഞ്ഞു മൂടും. അഗുംബെ എത്തുന്നതിനു മുമ്പ് ചുരങ്ങള്‍ കയറണം. ചുരം ഇറങ്ങുന്ന വണ്ടികള്‍ പോയാല്‍ മാത്രമേ കയറാന്‍ പറ്റു. പരസ്പരം സഹകരിച്ചുകൊണ്ടുള്ള കയറ്റിറക്കം. ചുരത്തിന്‍റെ ഇരുവശവും  വനമാണ്. മഴക്കാര്‍ ... Read more

ഡാര്‍ജിലിങ്… മഞ്ഞുമൂടിയ പര്‍വതങ്ങളുടെ നാട്

പശ്ചിമ ബംഗാളിലെ ഹിമാലയന്‍ താഴ്വരയോട് ചേര്‍ന്ന് മഞ്ഞുമൂടിയ മലകളുടെ നഗരമാണ് ഡാര്‍ജിലിങ്. ബ്രിട്ടീഷ് കാലഘട്ടത്തില്‍ ഇന്ത്യയുടെ വേനല്‍ക്കാല തലസ്ഥാനമായിരുന്നു തേയിലത്തോട്ടങ്ങളുടെ നാടായ ഡാര്‍ജിലിങ്. ടിബറ്റന്‍ സ്വാധീനമുള്ളതിനാല്‍ അവരുടെ ഭക്ഷണരീതിയും സംസ്കാരവും കരകൗശലങ്ങളും ഇവിടെയുണ്ട്. Pic: darjeeling.gov.in ലോകത്തിലെ മൂന്നാമത്തെ പര്‍വതനിരയായ ഡാര്‍ജിലിങ് മലനിരകള്‍ യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഡാര്‍ജിലിങ്ങില്‍ നിന്ന് നോക്കിയാല്‍ കാഞ്ചന്‍ജംഗ കൊടുമുടി കാണാം. മഞ്ഞു കാലമാണ് ഇവിടം സന്ദര്‍ശിക്കാന്‍ പറ്റിയ സമയം. മഞ്ഞുപുതഞ്ഞ് ആകാശം മുട്ടെനില്‍ക്കുന്ന പര്‍വതങ്ങള്‍ വിസ്മയ കാഴ്ചതന്നെ. ടിനി ടോയ് ട്രെയിനില്‍ കയറി ഹിമാലയന്‍ താഴ്വര മൊത്തം ചുറ്റിയടിക്കാം. ഡാര്‍ജിലിങ് ഹിമാലയന്‍ റെയിൽവെ ഈ നഗരത്തെ സമതലങ്ങളുമായി ബന്ധിപ്പിക്കുന്നു. Pic: darjeeling.gov.in കൊളോണിയല്‍ വാസ്തുശൈലിയിലുള്ള ചര്‍ച്ചുകള്‍, കൊട്ടാരങ്ങള്‍ എന്നിവ ഈ കൊച്ചു നഗരത്തിലുണ്ട്. ഡാര്‍ജിലിങ്ങിലെ ടൈഗര്‍ കുന്നില്‍ കയറിയാല്‍ പര്‍വതങ്ങളെ ഉണര്‍ത്തുകയും ഉറക്കുകയും ചെയ്യുന്ന സുര്യന്‍റെ മനോഹര കാഴ്ച കാണാം. സൂര്യന്‍റെ ആദ്യകിരണം പര്‍വതങ്ങളെ ഉണര്‍ത്തുന്നത് മനോഹര കാഴ്ചതന്നെ. ട്രെക്കിംഗ്, റിവര്‍ ... Read more

മലരിക്കലിൽ വയലോര-കായലോര ടൂറിസം ഫെസ്റ്റ്

വെബ്‌ഡസ്ക് Photo Courtesy: Drisyavani മലരിക്കൽ വിനോദസഞ്ചാരകേന്ദ്രത്തിൽ ആരംഭിച്ച വയലോര-കായലോര ടൂറിസം ഫെസ്റ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സഖറിയാസ് കുതിരവേലി ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറൻ പുഞ്ചപ്പാടങ്ങളുടെ പശ്ചാത്തലത്തിലുള്ള സൂര്യാസ്തമനം കാണുന്നതിനും പ്രകൃതിസൗന്ദര്യം ആസ്വദിക്കുന്നതിനുമായി വിദേശികളടക്കം വലിയ ജനാവലിയാണ് മേളയിൽ പങ്കെടുക്കാനെത്തിയത്. പാതയോരത്ത്  ഭക്ഷണശാലകളിൽ നാടൻവിഭവങ്ങൾ ഒരുക്കിയും ഉത്തരവാദിത്ത ടൂറിസത്തിന്റെ മികച്ച മാതൃകയാണ് ഇവിടെ തുടങ്ങിവച്ചിരിക്കുന്നത്. നാലുദിവസം നീളുന്ന മേളയിൽ എല്ലാ ദിവസവും വൈകുന്നേരം വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കും. വേമ്പനാട്ടുകായലിലെ വിവിധ തുരുത്തുകളിലൂടെ കാഴ്ച കണ്ടുള്ള ബോട്ടുയാത്രയും ഏർപ്പാടാക്കിയിട്ടുണ്ട്. തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡണ്ട് ജസ്സി നൈനാൻ അദ്ധ്യക്ഷത വഹിച്ചു. ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷൻ കോർഡിനേറ്റർ കെ. രൂപേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. അഡ്വ.കെ.അനിൽകുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ ജയേഷ്മോഹൻ, ഡോ.കെ.എം. ദിലീപ്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.ടി. രാജേഷ്, കോട്ടയം നാട്ടുകൂട്ടം സെക്രട്ടറി പള്ളിക്കോണം രാജീവ് എന്നിവർ സംസാരിച്ചു. എ.എം. ബിന്നു (കാഞ്ഞിരം സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം) ... Read more

തേക്കിന്‍റെയും വെള്ളചാട്ടങ്ങളുടെയും നാട്ടിലേക്ക് ഒറ്റദിവസത്തെ യാത്ര

പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ആരുണ്ട്? സിനിമയില്‍ പറഞ്ഞതുപോലെ പച്ചപ്പും ഹരിതാഭയും ഇല്ലാതെ എന്തു യാത്ര. യാത്രികരെ മതിയാവോളം ആഹ്ലാദിപ്പിക്കുന്ന സഞ്ചാര കേന്ദ്രമാണ് നിലമ്പൂര്‍. തേക്കുകളുടെയും വെള്ളച്ചാട്ടങ്ങളുടെയും ചാലിയാറിന്‍റെയും നാടുകാണിച്ചുരത്തിന്‍റെയും നാട്. ഷൊര്‍ണൂര്‍ മുതല്‍ നിലമ്പൂര്‍ വരെയുള്ള റെയില്‍പാത കാല്‍പ്പനികതയുടെ പ്രതീകമാണ്. ഏതൊക്കെയോ ഓര്‍മകളിലൂടെ സഞ്ചരിക്കുന്നതായി യാത്രക്കാര്‍ക്ക് തോന്നും. നിലമ്പൂര്‍ വരുന്നവര്‍ കൂടുതലും തിരഞ്ഞെടുക്കുന്ന വഴിയും ഇതാണ്. നിലമ്പൂര്‍ ടൗണിൽ നിന്ന് നാലു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കനോലീസ് പ്ലോട്ടിലെത്താം. 1842ല്‍ കനോലി സായിപ്പിന്‍റെ നേതൃത്വത്തില്‍ ഉണ്ടാക്കിയെടുത്ത തേക്കിന്‍ തോട്ടമാണിത്. 2.31 ഹെക്റ്ററില്‍ ചാലിയാര്‍ പുഴയോട് ചേര്‍ന്നാണ് തേക്കിന്‍മ്യുസിയം സ്ഥിതിചെയ്യുന്നത്. തേക്കിന്‍കാട് എന്ന് ഇവിടെ വിശേഷിപ്പിക്കാം. കനോലീസ് പ്ലോട്ട്    pic: keralatourism.org ആഢ്യൻപ്പാറ വെള്ളച്ചാട്ടം നിലമ്പൂരില്‍ നിന്ന് 15 കിലോമീറ്റെര്‍ സഞ്ചരിച്ചാല്‍ ആഢ്യൻപ്പാറ വെള്ളച്ചാട്ടത്തിലെത്താം. കുറുമ്പലങ്ങോടാണ് വെള്ളച്ചാട്ടമുള്ളത്. വേനല്‍ക്കാലമോഴികെയുള്ള സമയങ്ങള്‍ സീസണാണ്. പുഴയില്‍ കു ളിക്കാനുള്ള സൗകര്യമുണ്ട്. വളരെ അപകടം നിറഞ്ഞ സ്ഥലംകൂടിയാണിത്. വര്‍ഷം നിരവധി സഞ്ചാരികള്‍ ആഢ്യൻപ്പാറ അന്വേഷിച്ചെത്താറുണ്ട്. ആഢ്യൻപ്പാറ ... Read more