Tag: karnadaka tourism

കര്‍ണാടകയില്‍ തെരഞ്ഞെടുപ്പു ടൂറിസവും

കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് ടൂറിസം വരുന്നു. അടുത്തമാസം 12നു നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനെ ചുവടുപിടിച്ചാണ് കര്‍ണാടകത്തില്‍ തെരഞ്ഞെടുപ്പു ടൂറിസവുമായി മൈസൂരിലെ ട്രാവല്‍ ആന്‍ഡ് ടൂര്‍ ഓപറേറ്റേഴ്സ് രംഗത്തെത്തിയിരിക്കുന്നത്. കര്‍ണാടകയിലെ പ്രധാന ടൂറിസം കേന്ദ്രമാണ് മൈസൂര്‍. തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ രീതികളും, മീറ്റിങ്ങുകളും മറ്റുമാണ് ഈ ടൂറിസം പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാനമായും ഗ്രാമങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണമാണ് ടൂറിസ്റ്റുകള്‍ക്ക് കാണിച്ചുകൊടുക്കുക. ടൂര്‍ പാക്കേജുകളിലെ ബ്രോഷറുകളില്‍ തെരഞ്ഞെടുപ്പ് ടൂര്‍ പാക്കേജ് എന്ന് രേഖപ്പെടുത്തും. ഈ ബ്രോഷറുകള്‍ ഹോസ്പിറ്റാലിറ്റി മേഖലയിലും ടൂര്‍ ഒപറേറ്റര്‍മാര്‍ക്കും വിതരണം ചെയ്യും. താല്‍പര്യമുള്ള വിനോദസഞ്ചാരികള്‍ക്ക് തെരഞ്ഞെടുപ്പു ടൂര്‍ പാക്കേജില്‍ കര്‍ണാടകയുടെ തെരഞ്ഞെടുപ്പു രീതികള്‍ അടുത്തറിയാം.

ന്യൂയോര്‍ക്ക്‌ മാതൃകയില്‍ ബെംഗളൂരുവില്‍ തെരുവു വരുന്നു

ന്യൂയോര്‍ക്ക് നഗരത്തിലെത്തുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ ന്യൂയോര്‍ക്ക്‌ ടൈം സ്ക്വയര്‍ പകര്‍ത്താനൊരുങ്ങി കര്‍ണാടക. ടൂറിസം മേഖലയെ ശക്തിപ്പെടുത്താനാണ് കര്‍ണാടക ഈ പദ്ധതിയുമായി രംഗത്തെത്തിയത്. ബെംഗളൂരു സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റിലാണ് ന്യൂയോര്‍ക്ക്‌ മോഡല്‍ ടൈം സ്ക്വയര്‍ നിര്‍മിക്കുന്നത്. ബെംഗളൂരുവിലെ പ്രധാന വ്യാവസായിക മേഖലയാണ് ബെംഗളൂരു സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റ്. നിലവില്‍ ഇവിടെ യുദ്ധ സ്മാരകം സ്ഥിതി ചെയ്യുന്നുണ്ട്. ഇതും കൂടി ഉള്‍പ്പെടുത്തിയാവും ബെംഗളൂരു ടൈം സ്ക്വയര്‍ വരിക. വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ആഗോള നഗരമാണ് ബെംഗളൂരു. അതുകൊണ്ട്തന്നെ ഇവിടെ ആഘോഷമാക്കാന്‍ എന്തെങ്കിലും ആവശ്യമുണ്ട്. ഇതു പരിഗണിച്ചാണ് ബെംഗളൂരു ടൈം സ്ക്വയര്‍ എന്ന ആശയം ഉണ്ടായത്. ന്യൂയോര്‍ക്ക് നഗരത്തെ പോലെ ഇവിടെ എത്തുന്ന സഞ്ചാരികളും ആഘോഷമാക്കണം. ബ്രിഡ്ജ് റോഡിലാവും പ്രവേശന കവാടം. വിശദമായ പ്രൊജക്റ്റ്‌ റിപ്പോര്‍ട്ട് നടപടികള്‍ അണിയറയില്‍ നടക്കുന്നുണ്ടെന്ന് ബെംഗളൂരു മേയര്‍ ആര്‍. സമ്പത്ത് രാജ് പറഞ്ഞു.

കുടക് വഴി തെക്കേ ഇന്ത്യയിലെ ചിറാപുഞ്ചിയിലേക്ക്

കര്‍ണാടകയിലെ ഷിമോഗയിലാണ് തെക്കേ ഇന്ത്യയിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന അഗുംബെ. എപ്പോഴും പെയ്തിറങ്ങുന്ന നനുത്ത മഴയാണ് ഇവിടുത്തെ പ്രത്യേകത. ഉഡുപ്പി വഴിയും കുടക് വഴിയും അഗുംബയിലെത്താം. യാത്രയെ അതിന്‍റെ എല്ലാ അളവിലും ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അഗുംബയിലെത്താന്‍ തിരഞ്ഞെടുക്കാവുന്ന വഴി കുടകാണ്. Picture courtesy: www.india.com വയനാട് കടന്നാല്‍ കര്‍ണാടക അതിര്‍ത്തി ഗ്രാമമായ കുട്ടയിലെത്തും. കുട്ടയില്‍ നിന്ന് മടിക്കേരിയിലേക്ക് എപ്പോഴും ബസ്സുണ്ട്. പശ്ചിമഘട്ട ചെരുവുകളില്‍ സ്ഥിതിചെയ്യുന്ന കാപ്പിത്തോട്ടങ്ങളുടെ നാടാണ് കുടക്. എല്ലാ കാലാവസ്ഥയിലും കുടകില്‍ തണുപ്പുണ്ട്. കാപ്പിത്തോട്ടങ്ങള്‍ക്കിടയിലൂടെയാണ് കുടകിലേക്കുള്ള യാത്ര. മടിക്കേരിയില്‍ നിന്നും കുടകിന്‍റെ തനതു ഭക്ഷണം പരീക്ഷിക്കാവുന്നതാണ്. ചെട്ടിനാട് കോഴിക്കറി, പന്നി വിഭവങ്ങള്‍, കൂര്‍ഗ് ബിരിയാണി എന്നിവയാണ് സ്പെഷ്യല്‍. മടിക്കേരിയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയാണ് അഗുംബെ. ഇരുട്ട് പറന്നാല്‍ അഗുംബയിലെക്കുള്ള വഴികള്‍ മഞ്ഞു മൂടും. അഗുംബെ എത്തുന്നതിനു മുമ്പ് ചുരങ്ങള്‍ കയറണം. ചുരം ഇറങ്ങുന്ന വണ്ടികള്‍ പോയാല്‍ മാത്രമേ കയറാന്‍ പറ്റു. പരസ്പരം സഹകരിച്ചുകൊണ്ടുള്ള കയറ്റിറക്കം. ചുരത്തിന്‍റെ ഇരുവശവും  വനമാണ്. മഴക്കാര്‍ ... Read more