Category: Write Up

ഹോക്കിംഗിനെ പരിചയപ്പെടുത്തിയ മലയാളി നേതാവ്

അന്തരിച്ച വിഖ്യാത ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗിനെ കുറിച്ച് മലയാളത്തില്‍ ആദ്യം പുസ്തകം എഴുതിയത്  പി കേശവന്‍ നായരാണ്. കൊല്ലത്തെ സിപിഎം നേതാവും സിഐടിയു ജില്ലാ സെക്രട്ടറിയുമായിരുന്ന കേശവന്‍ നായര്‍ പിന്നീട് രാഷ്ട്രീയം വിട്ടു. സ്റ്റീഫന്‍ ഹോക്കിംഗിനെ അനുസ്മരിക്കുന്നു പി കേശവന്‍ നായര്‍  ആധുനിക ശാസ്ത്ര ലോകത്തിനു ഏറ്റവും മികച്ച സംഭാവനകള്‍ നല്‍കിയ പ്രതിഭയായിരുന്നു സ്റ്റീഫന്‍ ഹോക്കിംഗ്. പ്രപഞ്ച ഉല്‍പ്പത്തിയെ കുറിച്ച് ഇത്രയും സൂക്ഷ്മായും ആഴത്തിലും പഠിച്ച മറ്റൊരു ശാസ്ത്രജ്ഞന്‍ വേറെ ഇല്ല. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനു ശേഷം ലോകം കണ്ട മറ്റൊരു പ്രതിഭ. എന്‍റെ  കോളേജ് പഠന കാലത്താണ് ഹോക്കിംഗിന്‍റെ ശാസ്ത്ര പഠനങ്ങളെ ശ്രദ്ധിക്കുന്നത്. ഭൗതിക ശാസ്ത്രം മുഖ്യവിഷയമായി പഠിക്കുന്നത് കൊണ്ടും അതില്‍ താല്‍പ്പര്യം ഉള്ളതുകൊണ്ടും പെട്ടെന്ന് അദ്ദേഹത്തിന്‍റെ ആരാധകനായി. അദ്ദേഹത്തിന്‍റെ തമോഗര്‍ത്തങ്ങള്‍ സംബന്ധിച്ചും ആപേക്ഷികതയെ സംബന്ധിച്ചുമുള്ള കണ്ടുപിടിത്തങ്ങളും പ്രപഞ്ചോല്പത്തിയെക്കുറിച്ചുള്ള നിരീക്ഷണങ്ങളും ശ്രദ്ധേയമാണ്. കേബ്രിഡ്ജിലെ പഠനകാലത്ത് റോജര്‍ പെന്‍ റോസ് എന്ന ശാസ്ത്രജ്ഞനുമായുണ്ടായ സൗഹൃദം ജ്യോതി ശാസ്ത്രത്തിലേയ്ക്ക്  അദ്ദേഹത്തെ അടുപ്പിച്ചു.   അവരിരുവരും ചേര്‍ന്നു ... Read more

കാടു കയറാം തൊമ്മന്‍കുത്തിലേക്ക്

പി ഹർഷകുമാർ സാഹസികത നിറഞ്ഞ ചെറു യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരിക്കലെങ്കിലും സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സ്ഥലമാണ് ഇടുക്കിയിലെ ‘തൊടുപുഴയില്‍’ സ്ഥിതിചെയ്യുന്ന ‘തൊമ്മന്‍കുത്ത്’ വെള്ളച്ചാട്ടം. വന്യമൃഗങ്ങള്‍ വിഹരിക്കുന്ന വനപ്രദേശമാണ് തൊമ്മന്‍കുത്ത്. നിരവധി വെള്ളച്ചാട്ടങ്ങള്‍ കൂടിച്ചേര്‍ന്ന് വലിയൊരു പുഴയായി ഒഴുകുന്ന തൊമ്മന്‍കുത്തില്‍ ഇപ്പോള്‍ ട്രക്കിങിന്റെ കാലമാണ്. നവംബര്‍ മുതല്‍ മെയ് വരെയാണ് ട്രക്കിങിനായി തൊമ്മന്‍കുത്ത് സഞ്ചാരികള്‍ക്കു മുന്നില്‍ തുറക്കുക. മറ്റു മാസങ്ങളില്‍ തൊമ്മന്‍കുത്തിലെത്തി പുഴയുടെ ഭംഗികണ്ട് മടങ്ങാം. ഈ സമയം 10 വെള്ളച്ചാട്ടങ്ങള്‍ പുഴയില്‍ രൂപപ്പെടും. ട്രക്കിങ് ഇഷ്ടപ്പെടുന്ന സ്ത്രീകള്‍ക്കും ധൈര്യമായി തിരഞ്ഞെടുക്കാന്‍ പറ്റിയ സ്ഥലമാണ് തൊമ്മന്‍കുത്ത്. നവംബര്‍ മുതല്‍ മെയ് വരെയാണ് ഇവിടെ ട്രക്കിങ് കാലം. 250 രൂപയാണ് പാസ് നിരക്ക്. ട്രക്കിങ് സംഘത്തില്‍ കുറഞ്ഞത് രണ്ടുപേരെങ്കിലും ഉണ്ടാവണം. രാവിലെ എട്ടിന് ആരംഭിക്കുന്ന ട്രക്കിങ് വൈകിട്ട് അഞ്ചിന് അവസാനിക്കും. രണ്ടുദിവസം മുമ്പ് വിളിച്ചു ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രാമാണ് ട്രക്കിങിന് അവസരം. ട്രക്കിങ് ആരംഭിക്കുന്നതിന് മുമ്പ് കാണാന്‍പോകുന്ന സ്ഥലങ്ങളെക്കുറിച്ച് ഗൈഡ് സഞ്ചാരികള്‍ക്ക് വിശദീകരിക്കും. ഇങ്ങനെ ലഭിക്കുന്ന ... Read more