Category: Photo Stories

30 രൂപയുണ്ടോ കൈയ്യില്‍? എങ്കില്‍ മാനന്തവാടിയില്‍ പോകാം കാണാം അത്ഭുതങ്ങള്‍

മുപ്പത് രൂപയ്ക്ക് ഒന്നൊന്നര ചായ കുടിക്കാം മാനന്തവാടിയിലെത്തിയാല്‍. വയനാട് ജില്ലയിലെ മാനന്തവാടിയ്ക്ക് അടുത്തുള്ള പ്രിയദര്‍ശിനി ടീ എസ്റ്റേറ്റിലാണ് സഞ്ചാരികളെ കാത്ത് അത്ഭുതങ്ങള്‍ ഒളിഞ്ഞിരിക്കുന്നത്. ടീ ടൂറില്‍ പങ്കെടുക്കാന്‍ ഒരാള്‍ നല്‍കേണ്ടത് മുപ്പതു രൂപയാണ്. രാവിലെ 8.30 മുതല്‍ വൈകുന്നേരം 4.30 വരെയാണ് ഇവിടുത്തെ പ്രവര്‍ത്തന സമയം. ഈ സമയത്തിനുള്ളില്‍ എപ്പോള്‍ വന്നാലും ടീ ടൂറില്‍ പങ്കെടുക്കാന്‍ സാധിക്കും. ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്ക് തേയില ഉല്‍പാദനത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകാം. തേയില നുള്ളുന്ന കര്‍ഷകരോടൊപ്പം തേയില തോട്ടത്തില്‍ പോയി തേയില കൊളുന്ത് നുള്ളാം. തേയില ഉണ്ടാക്കുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള ഉത്പാദന രീതി കണ്ടു മനസ്സിലാക്കുവാനും, താല്‍പര്യമുള്ളവര്‍ക്ക് അത് മനസ്സിലാക്കി ചെയ്യുവാനും അവസരമുണ്ട്. നമ്മള്‍ ഉണ്ടാക്കിയ തേയില ഉപയോഗിച്ച് നമുക്ക് തന്നെ ചായ ഉണ്ടാക്കി കുടിക്കാനും സാധിക്കുന്നത് പോലൊരു ഭാഗ്യം ചിലപ്പോള്‍ മറ്റെങ്ങും കിട്ടില്ല. ആറു തരത്തിലുളള തേയിലകളാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. വെറും 130 രൂപയ്ക്ക് ഇവിടെ എത്തുന്നവര്‍ക്ക് നല്ല ഫ്രെഷ് തേയില വാങ്ങി ... Read more

‘കൈത്താങ്ങിനു കൂപ്പുകൈ’ – കാണാം ചിത്രങ്ങള്‍

പ്രളയക്കെടുതി നേരിടാന്‍ പ്രയത്നിച്ച ടൂറിസം മേഖലയിലുള്ളവരെ ആദരിക്കല്‍ ചടങ്ങ് തിരുവനന്തപുരത്ത് നടന്നു. ചിത്രങ്ങള്‍ കാണാം അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ (അറ്റോയ്) പ്രസിഡന്റ് പികെ അനീഷ്‌ കുമാറും വൈസ് പ്രസിഡന്റ് സിഎസ് വിനോദും സാക്ഷ്യപത്രം മന്ത്രി കടകംപള്ളി സുരേന്ദ്രനില്‍ നിന്നും സ്വീകരിക്കുന്നു.   അയാട്ടോ പ്രതിനിധികള്‍ ദേശീയ വൈസ് പ്രസിഡന്റ് ഇ എം നജീബും വി ശ്രീകുമാര മേനോനും സാക്ഷ്യപത്രം സ്വീകരിക്കുന്നു   ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഡയറക്ടര്‍ രൂപേഷ് കുമാര്‍ സാക്ഷ്യപത്രം സ്വീകരിക്കുന്നു   കേരള ഹൗസ്ബോട്ട് ഓണേഴ്സ് ഫെഡറേഷനെ ആദരിക്കുന്നു   ഷോക്കേസ് മൂന്നാര്‍ സാക്ഷ്യപത്രം സ്വീകരിക്കുന്നു   മൂന്നാര്‍ ഡെസ്റ്റിനേഷന്‍ മേക്കേഴ്സ് സാക്ഷ്യപത്രം സ്വീകരിക്കുന്നു   തേക്കടി ഡെസ്റ്റിനേഷന്‍ പ്രൊമോഷന്‍ കൌണ്‍സില്‍ സാക്ഷ്യപത്രം സ്വീകരിക്കുന്നു   കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു സോമതീരം സാക്ഷ്യപത്രം സ്വീകരിക്കുന്നു

കാണൂ ഈ ഫോട്ടോകള്‍…കാഴ്ചകളൊപ്പിയത് സാദാ മൊബൈലില്‍

ജിഷ്ണു പ്രകാശ്‌ ഫോട്ടോഗ്രാഫിയില്‍ കമ്പമുള്ളവര്‍ മികച്ച ക്യാമറകള്‍ തേടിപ്പോവുകയാണ് പതിവ്. എന്നാല്‍ തിരുവനന്തപുരം ഗവ.ആര്‍ട്സ് കോളജിലെ രണ്ടാം വര്‍ഷ സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ഥി ജിഷ്ണു പ്രകാശിന് മികച്ച ക്യാമറ വാങ്ങാന്‍ പണമുണ്ടായില്ല. കയ്യിലുള്ള ജിയോണി എഫ് 103 പ്രോ കൊണ്ട് ഫോട്ടോയെടുത്തു. മൊബൈലില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ആര്‍ട്സ് കോളേജ് മുന്നോട്ടു വന്നു. 65 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. നേരത്തെ കോളേജിലെ സ്പോട്ട് ഫോട്ടോഗ്രഫി മത്സരത്തിലും ജിഷ്ണുവിനായിരുന്നു ഒന്നാം സ്ഥാനം. പ്രൊഫഷണല്‍ ക്യാമറ ഇല്ലാത്തതിനാല്‍ സര്‍വകലാശാലാതലത്തില്‍ മത്സരിക്കാനായില്ല. ഹോട്ടല്‍ ജീവനക്കാരനായ അച്ഛന്‍റെയും ഗാര്‍ഹിക തൊഴിലാളിയായ അമ്മയുടെയും വരുമാനം കൊണ്ട് നല്ല ക്യാമറ വാങ്ങാനും ജിഷ്ണുവിന് നിവര്‍ത്തിയില്ല. ഫോട്ടോഗ്രാഫി ആരെങ്കിലും പഠിപ്പിക്കുമെന്നും നല്ല ക്യാമറ വാങ്ങിത്തരാന്‍ സന്മനസുള്ളവര്‍ മുന്നോട്ടു വരുമെന്നുമുള്ള പ്രതീക്ഷയിലാണ് ഈ വിദ്യാര്‍ഥി. ജിഷ്ണു പ്രകാശ് മൊബൈലില്‍ പകര്‍ത്തിയ ചില ചിത്രങ്ങള്‍ കാണാം.  

പ്രേതഭൂമിയിലേക്ക്;ഒരു ധനുഷ്‌കോടി യാത്രയുടെ ഓർമ

ഐ ടി വിദഗ്ദയും തിരുവനന്തപുരം സ്വദേശിയുമായ അനു ദേവരാജന്‍ കണ്ട ധനുഷ്‌കോടി കാഴ്ചകള്‍… പാമ്പൻ പാലം തുടങ്ങി കടലുകൾ തീർക്കുന്ന വിസ്‌മയ ഭൂമി. ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതകളുള്ള ഭൂപ്രദേശം. പാമ്പൻ പാലം എന്ന ഇഞ്ചിനീറിങ് വിസ്‌മയം ഇന്ത്യൻ ഉപഭൂഖണ്ഡവുമായി ബന്ധിപ്പിക്കുന്ന പാമ്പൻ ദ്വീപ സമൂഹം. രാമേശ്വരത്തു നിന്ന് 9.5 കിലോമീറ്ററുകൾ രണ്ടു കടലുകൾക്കു നടുവിലായി നീണ്ടുകിടക്കുന്ന ഒരു തുണ്ടു ഭൂമിയിലൂടെ യാത്ര ചെയ്തു എത്തിപ്പെടുന്ന ധനുഷ്‌കോടി എന്ന ഇന്ത്യയുടെ കിഴക്കേ മുനമ്പ്. ധനുഷ്‌കോടി കൊതിപ്പിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായിരുന്നു. ഒരു കാലത്തു വളരെ പ്രൗഢമായ പട്ടണമായിരുന്നു ധനുഷ്‌കോടി. NH 49 ഇന്ത്യൻ ഉപഭൂഖണ്ഡത്തെ ധനുഷ്‌കോടി വരെ ബന്ധിപ്പിച്ചിരുന്നു. ട്രെയിൻ/ടെലഗ്രാം/ആരാധനാലയങ്ങൾ/ആശുപത്രി തുടങ്ങി ഒരു ആധുനിക നഗരത്തിനു വേണ്ടതെല്ലാം ധനുഷ്‌കോടിക്കുമുണ്ടായിരുന്നു. എന്നാൽ 1964 ലെ കൊടുങ്കാറ്റു എല്ലാം നാമാവശേഷമാക്കി. തുടർന്ന് ഭൂതകാലത്തിന്റെ പ്രൗഢിയുടെ അവശേഷിപ്പു മാത്രമായി മാറിയ ആ ഭൂമി ‘പ്രേതനഗരം’ എന്നറിയപ്പെട്ടു തുടങ്ങി. ഇന്നത്തെ ധനുഷ്കോടിയിലാവട്ടെ വൈദ്യതിയോ ആവശ്യത്തിന് ശുദ്ധജലമോ ഇല്ല, മൊബൈൽ ... Read more

ആനും ജാക്കിയും കണ്ട കേരളം

അമേരിക്കന്‍ സഹോദരിമാരായ ആനും ജാക്കിയും കണ്ട കേരളം. അടുത്തിടെയാണ്  ഇരുവരും കേരളത്തിലെത്തിയത്. കണ്ട കേരളത്തിന്‍റെ കാഴ്ചകള്‍ ആനും ജാക്കിയും ടൂറിസം ന്യൂസ്‌ ലൈവിന് കൈമാറി. തിരഞ്ഞെടുത്ത ചില ചിത്രങ്ങള്‍…

രാജസ്ഥാനിലെ കാഴ്ചകള്‍…

ഇന്ത്യയുടെ വടക്ക് പടിഞ്ഞാറായി ‘രാജാക്കന്മാരുടെ നാട്’ എന്നറിയപ്പെടുന്ന രാജസ്ഥാന്‍ അറബിക്കഥയിലെ കഥാസന്ദര്‍ഭങ്ങളെ ഓര്‍മിപ്പിക്കും വിധം സഞ്ചാരിക്ക് മുമ്പില്‍ വാതിലുകള്‍ തുറക്കുന്നു. പോയ കാലത്തെ രാജവാഴ്ചാ സമൃദ്ധിയും ആഡംബരവും നിറഞ്ഞു നില്‍ക്കുന്ന കാഴ്ചയാണിവിടെ. അതിരുകാണാതെ പരന്നുകിടക്കുന്ന മണലാര്യങ്ങള്‍ പോയകാലത്തേക്ക് നമ്മെ കൂട്ടികൊണ്ടുപോവും. ഫോട്ടോഗ്രാഫറായ അഫ്ലഹ് പി ഹുസൈന്‍ കനോണ്‍ 60ഡി കാമറയില്‍ പകര്‍ത്തിയ രാജസ്ഥാന്‍ ചിത്രങ്ങള്‍…

കാണൂ..ബന്ദിപ്പൂര്‍ കാനനഭംഗി

പ്രകൃതിയേയും പ്രകൃതിയൊരുക്കുന്ന സാഹസിക കാഴ്ച്ചകളേയും ഇഷ്ടപ്പെടുന്നവര്‍ക്ക് പറ്റിയ സ്ഥലമാണ് ബന്ദിപ്പൂര്‍  നാഷണല്‍ പാര്‍ക്ക്‌. 800 സ്‌ക്വയര്‍ കിലോമീറ്ററാണ് ഈ ദേശീയോദ്യാനത്തിന്‍റെ വിസ്തൃതി. വന്യമായ നിശബ്ദതയാണ് ഇവിടുത്തെ പ്രത്യേകത. 1931ല്‍ മൈസൂര്‍ മഹാരാജാവാണ് ഇതിനെ  നാഷണല്‍ പാര്‍ക്കാക്കി മാറ്റിയത്. മൈസൂർ രാജാക്കന്മാർക്ക് സ്വകാര്യമായി വേട്ടയാടാനുണ്ടായിരുന്ന കാടായിരുന്നു ബന്ദിപ്പൂർ. അന്ന് 90 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയെ പാര്‍ക്കിനുണ്ടായിരുന്നുള്ളു. മൈസൂർ കൊട്ടാരത്തിൽ നിന്നും ഒന്നര മണിക്കൂറാണ് ഇങ്ങോട്ടുള്ള ദൂരം പാര്‍ക്കിന് ചുറ്റുമായി നാഗൂര്‍, കബിനി, മൊയാര്‍ എന്നീ നദികളൊഴുകുന്നുണ്ട്. കടുവ, ആന, കാട്ടുനായകള്‍, പുള്ളിപ്പുലി, മലയണ്ണാന്‍, കൃഷ്ണമൃഗം, കരടി തുടങ്ങി പലതരം മൃഗങ്ങളുടെ ആവാസകേന്ദ്രമാണിവിടം. ഒപ്പം പക്ഷികളുമുണ്ട്. രാവിലെ പത്തുമണിയ്ക്കും വൈകിട്ട് 6നുമിടയിലാണ് കാടുകാണാന്‍ അനുവദിക്കുക. ആവശ്യമുള്ളവര്‍ക്ക് കാട്ടിലൂടെയുള്ള സഫാരിയും ബുക്ക്‌ ചെയ്യാം. ചിത്രങ്ങള്‍ :നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്

ഏഥന്‍സ് കാഴ്ചകള്‍ ഗൗതം രാജന്‍റെ കാമറ കണ്ണില്‍

ഗൗതം രാജനും ഭാര്യ താര നന്തിക്കരയും ഏഥന്‍സിലൂടെ നടത്തിയ യാത്ര.  യാത്രാ പ്രിയരായ ഇവര്‍ ബാംഗ്ലൂരില്‍ താമസിക്കുന്നു. ഏഥന്‍സ്   നഗരത്തിലെ  രാത്രി  കാഴ്ച ഏഥന്‍സിലെ   പഴക്കമുള്ള  തെരുവായ  പ്ലാക്കയിലെ  ഭക്ഷണ ശാല ആക്രോപോളിസ്  കുന്നിന്‍  മുകളിലെ  പാർഥനോൺ  ക്ഷേത്രം.  ഗ്രീക്ക്  ദേവത   അഥീനയെ  ആരാധിച്ചിരുന്ന  ഈ  ക്ഷേത്രം  പുരാതന  ഗ്രീക്കി ന്‍റെ അവശേഷിപ്പാണ്. പാർഥനോൺ  ക്ഷേത്രം പ്ലാക്കയിലെ തെരുവുഗായകര്‍