Tag: attukal pongala thiruvananthapuram

ഭക്തിയിലമര്‍ന്ന് അനന്തപുരി: പൊങ്കാലയര്‍പ്പിച്ച് സ്ത്രീ ലക്ഷങ്ങള്‍

തിരുവനന്തപുരം: തലസ്ഥാന നഗരം ഭക്തിസാന്ദ്രം. ആറ്റുകാല്‍ പൊങ്കാലയിട്ട് സ്ത്രീ ലക്ഷങ്ങള്‍ നിവെദ്യവുമായി മടങ്ങി.രാവിലെ പത്തേകാലോടെ  ചടങ്ങുകള്‍ക്ക് തുടക്കമിട്ട് പണ്ടാര അടുപ്പിലേക്ക് അഗ്നി പകര്‍ന്നു. ഉച്ചക്ക് രണ്ടരയോടെ കാലങ്ങളില്‍ പുണ്യാഹം തളിച്ച് അവസാനിച്ചു. കുംഭ മാസത്തിലെ കുംഭ മാസത്തിലെ പൂരം നാളും പൗർണമിയും ഒത്തു ചേർന്ന 10.15നാണ് അടുപ്പുവെട്ടു നടന്നത്. രാവിലെ 9.45നു ക്ഷേത്രംതന്ത്രി തെക്കേടത്തു പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽനിന്നു ദീപം പകർന്നു മേൽശാന്തി വാമനൻ നമ്പൂതിരിക്കു കൈമാറി. ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ അഗ്നി പകർന്ന ശേഷം മേ‍ൽശാന്തി കൈമാറിയ അതേ ദീപം സഹമേൽശാന്തി വലിയ തിടപ്പള്ളിയിലെയും ക്ഷേത്രത്തിനു മുൻവശം ഒരുക്കിയിട്ടുള്ള പണ്ടാര അടുപ്പിലേക്കും പകർന്നു. മുന്നൂറോളം ശാന്തിമാരെ നിവേദ്യത്തിനായി നിയോഗിച്ചിരുന്നു.. കുത്തിയോട്ട വ്രതം അനുഷ്ഠിക്കുന്നവർക്കുള്ള ചൂരൽകുത്ത് രാത്രി 7.45ന് ആരംഭിക്കും. ഇതു പൂർത്തിയാകുന്ന മുറയ്ക്കു മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള ദേവിയുടെ എഴുന്നള്ളത്ത് ആരംഭിക്കും. ഗജരാജൻ പാമ്പാടി രാജൻ ആണ് ഇക്കുറിയും ദേവിയുടെ തിടമ്പേറ്റുന്നത്. അടുത്ത ദിവസം പുലർച്ചെ ശാസ്താ ... Read more

ആറ്റുകാല്‍ പൊങ്കാല; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഭക്തജനം വ്രതംനോറ്റ് കാത്തിരുന്ന ആറ്റുകാല്‍ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ രാവിലെ 10.15നാണ് പൊങ്കാല തുടങ്ങുന്നത്. നഗരത്തിലെ തെരുവുകള്‍ പൊങ്കാലയെ വരവേല്‍ക്കാന്‍ സജ്ജമായി. ദൂര ദേശങ്ങളില്‍ നിന്നുള്ള ഭക്തര്‍ തിരുവന്തപുരത്ത് എത്തിത്തുടങ്ങി. പാണ്ഡ്യരാജാവിന്‍റെ വധം നടക്കുന്ന ഭാഗം തോറ്റംപാട്ടുകാര്‍ പാടിക്കഴിയുമ്പോഴാണ്‌ പൊങ്കാലയുടെ ചടങ്ങുകള്‍ തുടങ്ങുന്നത്. തുടര്‍ന്ന് തന്ത്രി തെക്കേടത്ത് കുഴിക്കാട്ട്‌ പരമേശ്വരന്‍ വാസുദേവന്‍ ഭട്ടത്തിരിപ്പാട് ശ്രീകോവിലില്‍ നിന്നു നല്‍കുന്ന ദീപത്തില്‍ നിന്ന് വാമനന്‍ നമ്പൂതിരി തിടപ്പള്ളിയിലെ പൊങ്കാലയടുപ്പില്‍ തീ കത്തിക്കും. വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്നിലെ പണ്ടാരയടുപ്പിലും തീ കത്തിക്കുന്നതോടെ പൊങ്കാലയ്ക്കുള്ള വിളംബരമായി. പിന്നീട് ക്ഷേത്രത്തിന് 10 കിലോമീറ്റര്‍ ചുറ്റളവിലെ പൊങ്കാല അടുപ്പുകള്‍ കത്തിക്കും. ഭക്ത മനസ്സിനൊപ്പം നഗരവും അഗ്നിയെ ഏറ്റുവാങ്ങും. പൊങ്കാലയിൽ സാധാരണയായി വെള്ള ചോറ്, വെള്ളപായസം, ശർക്കര പായസം, തെരളി (കുമ്പിളപ്പം), മണ്ടപ്പുട്ട് എന്നിവയാണ് നിവേദ്യമായി തയ്യാറാക്കുന്നത്. അതിനു ശേഷം ക്ഷേത്രത്തിൽ നിന്നും നിയോഗിക്കുന്ന പൂജാരികൾ തീർത്ഥം തളിക്കുന്നതോടെ പൊങ്കാല സമാപിക്കുന്നു. ഉച്ചയ്ക്ക് 2.30ന് പൊങ്കാല നിവേദ്യം ഭക്തര്‍ക്ക് ... Read more