Category: Australia

ഓസ്ട്രേലിയ പുതിയ വിസ നയം പ്രഖ്യാപിച്ചു

ഇന്ത്യന്‍ തൊഴിലന്വേഷകര്‍ക്ക് കനത്ത തിരിച്ചടിയാവുന്ന പുതിയ വിസനയം ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയയുടെ ഏറെ ജനകീയമായ 457 വിസസംവിധാനമാണ് പൊളിച്ചെഴുതിയത്. ഓസ്‌ട്രേലിയക്കാരുടെ അഭാവത്തില്‍ വിദേശതൊഴിലാളികളെ നിയമിക്കാന്‍ തൊഴില്‍സ്ഥാപനങ്ങള്‍ക്ക് അനുമതിനല്‍കുന്ന 457 വിസ സംവിധാനത്തിനു കീഴില്‍ 650 തൊഴിലുകള്‍ ഉള്‍പ്പെട്ടിരുന്നു. ഇത് ഇരുനൂറായി കുറച്ചതാണ് പ്രധാനമാറ്റം. ഉയര്‍ന്ന തൊഴില്‍വൈദഗ്ധ്യവും ഇംഗ്ലീഷിലെ മികച്ച പ്രാവീണ്യവും നിര്‍ബന്ധമാക്കി. വിസ കാലാവധി നാലു വര്‍ഷത്തില്‍നിന്ന് രണ്ടു വര്‍ഷമായി കുറച്ചതും തിരിച്ചടിയാണ്. അതിവിദഗ്ധ തൊഴില്‍മേഖലയില്‍ മാത്രമേ ഇനി നാലുവര്‍ഷത്തെ വിസ അനുവദിക്കുകയുള്ളൂ. ഓസ്‌ട്രേലിയയിലെ ഒരുലക്ഷത്തോളംവരുന്ന വിദേശതൊഴിലാളികളില്‍ നാലിലൊന്നും ഇന്ത്യക്കാരാണ്. യു.കെ, ചൈന എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നില്‍. ഓസ്‌ട്രേലിയ ഒന്നാമത് നയത്തിന്‍റെ ഭാഗമായാണ് വിസചട്ടം പൊളിച്ചെഴുതുന്നതെന്ന് പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. 457 വിസ സംവിധാനം ദുരുപയോഗം ചെയ്ത് തൊഴിലുടമകള്‍ കുറഞ്ഞ വേതനത്തിന് വിദേശികളെ ജോലിക്കെടുക്കുന്നതിനാല്‍ ഓസ്‌ട്രേലിയയില്‍ തൊഴിലില്ലായ്മ വര്‍ധിക്കുന്നതായി വിമര്‍ശനമുണ്ടായിരുന്നു.

തറവാട്ടിലെന്തുകാര്യം : ലോകമേ തറവാട്

ചായക്കട നടത്തിക്കിട്ടുന്ന വരുമാനം കൊണ്ട് ലോകം ചുറ്റുന്ന എറണാകുളത്തെ വൃദ്ധ ദമ്പതികളെ നമുക്കറിയാം. ബൈക്കിലും സൈക്കിളിലും യാത്ര ചെയ്യുന്നവരെയും നമുക്ക് പരിചയമുണ്ട്. എന്നാല്‍ അല്‍പ്പം വ്യത്യസ്തരാണ് ഓസ്ട്രേലിയന്‍ ദമ്പതികളായ ക്ലാരെയും ആൻഡ്രൂ ബര്‍നെസും. 35 വയസ്സുകാരായ ഇവരായിരിക്കും ലോകത്തിലെ മികച്ച യാത്രാപ്രിയരായ മാതാപിതാക്കള്‍. മക്കളുടെ പഠിത്തവും നിര്‍ത്തി വീടും വിറ്റ് ലോകം ചുറ്റാന്‍ ഇറങ്ങിയിരിക്കുകയാണ് ഇവര്‍. ഒമ്പതു വയസ്സുകാരനായ സ്പെന്‍സറും പതിനൊന്നുകാരിയായ ലില്ലിയുമാണ് സഹ യാത്രികര്‍. ഒരു വര്‍ഷത്തേക്ക് പഠിപ്പ് നിര്‍ത്തി അച്ഛന്‍റെയും അമ്മയുടെയും കൂടെ രാജ്യങ്ങള്‍ കാണാന്‍ ഇറങ്ങിയവര്‍. വെറുതേ വിനോദയാത്ര ചെയ്യുകയല്ല ഇവരുടെ ലക്ഷ്യം, മറിച്ച് പോകുന്ന നാടിന്‍റെ സംസ്ക്കാരവും ജനജീവിതവും ഭൂമിശാസ്ത്രവും അറിയുകയാണ്. സഞ്ചാരഗോത്രങ്ങള്‍ എന്നാണ് ഈ കുടുംബം അറിയപ്പെടാന്‍ ആഗ്രഹികുന്നത്. വിയറ്റ്‌നാം, കംബോഡിയ, തായ് ലാന്‍റ്, മലേഷ്യ എന്നീ രാജ്യങ്ങളിലൂടെ യാത്ര ചെയ്തു. പോകാനുള്ള സ്ഥലങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി കയ്യില്‍ സൂക്ഷിച്ചിട്ടുണ്ട്. ദിവസവും 150 ഡോളറാണ് താമസം ഭക്ഷണം അടക്കമുള്ള ചെലവുകള്‍ക്ക്‌ ഈ കുടുംബം നീക്കിവെച്ചിരിക്കുന്നത്. ... Read more

നീല പര്‍വതത്തിലെ മൂന്നു സോദരിമാര്‍

വൈവിധ്യമായ ഭൂപ്രകൃതിയുടെ ആകര്‍ഷണം കൊണ്ട് യാത്രികര്‍ക്ക് എന്നും പ്രിയപ്പെട്ട സ്ഥലമാണ് ഓസ്ട്രേലിയ. വളരെ ചെറിയ രാഷ്ട്രം. ഓസ്ട്രേലിയയിലെ ആദിവാസി പ്രദേശമാണ് ബ്ലൂ മൗണ്ടയ്ന്‍. പേരുപോലെ നീല മലകളുടെ പ്രദേശം. സിഡ്നിയില്‍ നിന്നും നൂറു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെത്താം. വനവും പര്‍വതങ്ങളും ചേര്‍ന്ന കൊച്ചു വിനോദ സഞ്ചാരകേന്ദ്രം. നീലവിരിച്ചു നില്‍ക്കുന്ന മലനിരകളെ ദൂരെനിന്നു കാണാം. പര്‍വത നിരകള്‍ക്കു മുകളില്‍ യൂക്കാലിപ്റ്റ്സ് തലയുയര്‍ത്തി നില്‍ക്കുന്നു. പ്രത്യേകം നിരയായിക്കാണുന്ന പാറകളും, അഗാധ ഗര്‍ത്തങ്ങളുമാണ് മറ്റു പ്രത്യേകത. കൂടുതലും യാത്രക്കാരെ ആകര്‍ഷിക്കുന്നത് സമുദ്ര നിരപ്പില്‍ നിന്നും ഒരുകിലോമീറ്റര്‍ ഉയരത്തിലുള്ള മൂന്നു പാറകെട്ടുകളുടെ പ്രത്യേക ഭംഗിയാണ്. ഇവയെ ത്രീ സിസ്റ്റേഴ്സ് (മൂന്നു സഹോദരികള്‍) എന്നു വിളിക്കുന്നു. മീഹ്നി, വിമ്ലഹ്, ഗുന്നെടൂ എന്നാണ് സഹോദരിമാരുടെ പേര്. ആദിവാസി ഗോത്രങ്ങള്‍ തമ്മിലുള്ള പ്രണയ യുദ്ധത്തില്‍ സഹോദരികളെ രക്ഷിക്കാന്‍ കല്ലാക്കിയെന്ന് ഐതിഹ്യം. കുത്തനെയുള്ള കയറ്റിറക്കങ്ങളില്‍ യാത്രചെയ്യാനുള്ള ട്രെയിന്‍ ഇവിടുണ്ട്. ലോകത്തിലെതന്നെ ഏറ്റവും വലിയ കയറ്റിറക്കമുള്ള സ്ഥലമാണിത്. മലകള്‍ക്ക് മുകളിലൂടെ കേബിള്‍ കാറിലും യാത്രചെയ്യാനുള്ള ... Read more

കങ്കാരുക്കളുടെ നാട്ടിലേക്ക് ഇന്ത്യന്‍ സഞ്ചാരി പ്രവാഹം

വെബ് ഡെസ്ക് Photo Courtesy: Tourism Australia കടലും കാഴ്ച്ചകളുമായി  ഓസ്ട്രേലിയ വിളിച്ചത് വെറുതെയായില്ല. ഇന്ത്യന്‍ സഞ്ചാരികളില്‍ പലരും തെരഞ്ഞെടുത്തത് ഓസ്ട്രേലിയന്‍ യാത്രയാണ്. കംഗാരുക്കളുടെ നാട്ടില്‍ പോകുന്ന ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ്. ടൂറിസം ഓസ്ട്രേലിയ പുറത്തു വിട്ട കണക്കു പ്രകാരം അവിടേക്കെത്തുന്നവരിലും പണം ചെലവിടുന്നതിലും ഇന്ത്യന്‍ സഞ്ചാരികള്‍ മുന്നിലാണ്. ഇരട്ട അക്ക വളര്‍ച്ചയാണ് ഈ രംഗങ്ങളില്‍ നേടിയതെന്ന് ടൂറിസം ഓസ്ട്രേലിയ പറയുന്നു. ഇക്കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ വരെ മാത്രം ഓസ്ട്രേലിയയില്‍ എത്തിയ ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണത്തില്‍ 15% വളര്‍ച്ചയാണുണ്ടായത്‌. 2,94,000 ഇന്ത്യക്കാരാണ് ഇക്കാലയളവില്‍ ഓസ്ട്രേലിയ കാണാന്‍ പോയത്. ഏകദേശം 7200 കോടി ((1.45 ബില്ല്യണ്‍ ഓസ്ട്രേലിയന്‍ ഡോളര്‍ ) ഇവര്‍ അവിടെ ചെലവിടുകയും ചെയ്തു. ചെലവഴിച്ചതില്‍ പോയ വര്‍ഷത്തേക്കാള്‍ 26% വര്‍ധന. Photo Courtesy: Kyle Rau അഭിമാനമുഹൂര്‍ത്തമെന്നു സഞ്ചാരികളുടെ വര്‍ധനവിനെ വിശേഷിപ്പിച്ച് ടൂറിസം ഓസ്ട്രേലിയ ഇന്ത്യ- ഗള്‍ഫ് കണ്‍ട്രി മാനേജര്‍ നിശാന്ത് കാശികര്‍ പറഞ്ഞു. വിമാനക്കമ്പനികളേയും ട്രാവല്‍ ... Read more