Category: Aviation

കോഴിക്കോട് നിന്ന് സര്‍വീസ് പുനരാംരഭിക്കാന്‍ അനുമതി ലഭിച്ച് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

ദുബായ് കേന്ദ്രമായ എമിറേറ്റ്‌സ് എയര്‍ലൈന്‍സിന് കോഴിക്കോട് വിമാനത്താവളത്തില്‍നിന്നു സര്‍വീസ് പുനരാരംഭിക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഡല്‍ഹി കേന്ദ്രത്തിന്റെ പച്ചക്കൊടി. ഇതുസംബന്ധിച്ച ഫയല്‍ ശുപാര്‍ശയോടെ എയര്‍പോര്‍ട്ട് അതോറിറ്റി ഡല്‍ഹി കേന്ദ്രത്തില്‍നിന്നു കഴിഞ്ഞ ദിവസം ഡിജിസിഎക്ക് അയച്ചു. കോഴിക്കോട് -ദുബായ് എമിറേറ്റ്‌സ് സര്‍വീസ് കഴിഞ്ഞ നാലു വര്‍ഷം മുന്‍പാണു റണ്‍വേ നവീകരണത്തിന്റെ പേരില്‍ കോഴിക്കോട്ടുനിന്നു പിന്‍വലിച്ചത്. മെച്ചപ്പെട്ട സേവനങ്ങളോടെ സര്‍വീസ് നടത്തിയിരുന്ന വിമാനം പുനരാരംഭിക്കാന്‍ പ്രവാസികളും ജനപ്രതിനിധികളും സംഘടനകളും തുടര്‍ച്ചയായി ആവശ്യപ്പെട്ടിരുന്നു. ഒടുവില്‍ എമിറേറ്റ്‌സിന്റെ ബോയിങ് 777 -300 ഇആര്‍, ബോയിങ് 777-200 എല്‍ആര്‍ എന്നീ വിമാനങ്ങളുടെ സാധ്യതാ പഠനങ്ങളും സുരക്ഷാ വിലയിരുത്തലും നടത്തിയ റിപ്പോര്‍ട്ട് കോഴിക്കോട് എയര്‍പോര്‍ട്ട് അതോറിറ്റി, ഡല്‍ഹി കേന്ദ്രത്തിനു സമര്‍പ്പിച്ചിരുന്നു. ഇവയുടെ പരിശോധനകള്‍ക്കു ശേഷമാണു സര്‍വീസ് നടത്തുന്നതിനു ശുപാര്‍ശ ചെയ്ത് ഡിജിസിഎക്ക് സമര്‍പ്പിച്ചിട്ടുള്ളത്. ഒരു മാസത്തിനകം ഡിജിസിഎയുടെ അനുമതി ലഭിക്കുമെന്നാണ് എമിറേറ്റ്‌സും കോഴിക്കോട് വിമാനത്താവളവും പ്രതീക്ഷിക്കുന്നത്. ന്യൂഡല്‍ഹിന്മഗള്‍ഫില്‍നിന്നു കേരളത്തിലേക്ക് അവധിക്കാലത്തു വിമാന നിരക്കുകള്‍ കുത്തനെ ഉയര്‍ത്തുന്നതു നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് വിദേശകാര്യ സഹമന്ത്രി വി. ... Read more

യാത്രികരെ അമ്പരിപ്പിക്കുന്ന വിമാനത്താവളങ്ങള്‍

പല സഞ്ചാരികള്‍ക്കും യാത്രയുടെ തിരക്കിനിടയില്‍ വിമാനത്താവളങ്ങളുടെ ഭംഗി ആസ്വദിക്കാന്‍ കഴിയാറില്ല. മനോഹര കാഴ്ചകള്‍ തേടി പാഞ്ഞു പോകുന്നതിനിടയില്‍ ചുറ്റുമുള്ള പല മനോഹര കാഴ്ചകളും നഷ്ടപ്പെടുത്താനാണ് മിക്ക സഞ്ചാര പ്രേമികളുടെയും വിധി. അതുകൊണ്ട് താഴെപ്പറയുന്ന വിമാനത്താവളങ്ങളിലെത്തുമ്പോള്‍ വെറുതെയൊന്നു കണ്ണു തുറന്ന് ചുറ്റും നോക്കൂ. മനോഹരമായ കാഴ്ചകള്‍ ആസ്വദിക്കാം. ഗാഗ്ഗല്‍ എയര്‍പോര്‍ട്ട്, കാംഗ്ര ഹിമാലയന്‍ താഴ്വരകളിലെ സുന്ദരമായ താഴ്വരകളില്‍ ഒന്നാണ് കാംഗ്ര താഴ്വര. ഹിമാലയത്തിലെ ധൗലധര്‍ മേഖലയ്ക്കും ശിവാലിക്ക് മേഖലയ്ക്കും ഇടയിലായാണ് ഈ താഴ്വര സ്ഥിതി ചെയ്യുന്നത്. ഏറെ ചരിത്ര പ്രാധാന്യമുള്ള ഈ സ്ഥലത്ത് ഏകദേശം 3500 വര്‍ഷം മുമ്പേ ജനവാസം ഉണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. മഞ്ഞ് മൂടിക്കിടക്കുന്ന മലനിരകള്‍ക്കിടയിലാണ് ഗാഗ്ഗല്‍ എയര്‍പോര്‍ട്ട്. 1200 ഏക്കറുകളിലാണ് ഈ വിമാനത്താവളം. സമുദ്രനിരപ്പില്‍ നിന്ന് 2492 അടി ഉയരെ. ശ്വാസം പിടിച്ച് മാത്രമേ ഈ ഉയരകാഴ്ചകള്‍ ആസ്വദിക്കാനാവൂ. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം, ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം അഥവാ പാലം വിമാനത്താവളം. ന്യൂഡല്‍ഹിയില്‍ നിന്ന് 16 കിലോമീറ്റര്‍ തെക്ക് ... Read more

14 വര്‍ഷത്തിന്റെ നിറവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്

കൊച്ചി ആസ്ഥാനമായ അന്താരാഷ്ട്രാ വിമനകമ്പനിയായ എയര്‍ ഇന്ത്യ എക്സ്പ്രസ്, 2005 ഏപ്രില്‍ 29 ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ വിമാനത്താവളങ്ങളില്‍ നിന്ന് ഓരേസമയം മൂന്ന് വിമാനങ്ങള്‍ ദുബായിലേക്ക് പറത്തി രാജ്യത്തെ ആദ്യ അന്താരാഷ്ട്ര ബജറ്റ് എയര്‍ലൈനായി മാറിയിരുന്നു. രാജ്യത്തെ20 നഗരങ്ങളില്‍ നിന്ന് ഗള്‍ഫിലെ 12 നഗരങ്ങളിലേക്കും സിംഗപ്പൂറിലേക്കുമാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രധാന സര്‍വ്വീസുകള്‍ നടത്തുന്നത്. തിരുവനന്തപുരം- കോഴിക്കോട്, തിരുവനന്തപുരം – കൊച്ചി, തിരുവന്തപുരം – ചെന്നൈ, കൊച്ചി – കോഴിക്കോട് തുടങ്ങിയ സെക്ടറുകളില്‍ ആഭ്യന്തര സര്‍വ്വീസുകളുമുണ്ട്. നിലവില്‍ ദിവസേന 93 സര്‍വ്വിസുകളും ആഴ്ചയില്‍ 649 സര്‍വ്വീസുകളുമാണ് പ്രധാനമായുമുള്ളത്. തിരുവനന്തപുരത്തു നിന്ന് 33 കൊച്ചിയില്‍ നിന്ന് 49 കോഴിക്കോട്ട് നിന്ന് 54 കണ്ണൂരില്‍ നിന്ന് 23 മംഗലാപുരത്ത് നിന്ന് 30 വിമാന സര്‍വ്വീസുകളാണ് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഏറ്റവും വലിയ സര്‍വ്വീസുകള്‍.2018 19 വര്‍ഷങ്ങളില്‍ 4.34 ദശലക്ഷം പേര്‍ യാത്രചെയ്തിരുന്നു. ഇതില്‍ മുക്കാല്‍ പങ്കും കേരളത്തില്‍ നിന്നുളള യാത്രക്കാരാണ്. പതിന്നാലാം ... Read more

ഇനി 1368 രൂപയ്ക്ക് പറക്കാം; ഏറ്റവും കുറഞ്ഞ വിമാന നിരക്ക് പ്രഖ്യാപിച്ച് ഗോ എയര്‍

പണമില്ലാത്തത് കൊണ്ട് വിമാനയാത്രയെന്ന സ്വപ്നം വേണ്ടെന്ന് വച്ചിട്ടുണ്ടോ? എങ്കില്‍ ഇനി വെറും 1368 രൂപയ്ക്ക് വിമാനത്തില്‍ പറക്കാം. ഗോ എയര്‍ വിമാനമാണ് ഏറ്റവും കുറഞ്ഞ നിരക്ക് പ്രഖ്യാപിച്ച് യാത്രക്കാരെ ആകര്‍ഷിക്കുന്നത്. ഏപ്രില്‍ 26 മുതല്‍ വിവിധ റൂട്ടുകളിലേക്കായി കൂടുതല്‍ പുതിയ വിമാനങ്ങള്‍ പറത്താനാണ് എയര്‍ലൈന്‍റെ തീരുമാനം. പുതിയ റൂട്ടുകളിലേക്കാണ് ഗോ എയര്‍ കൂടുതല്‍ വിമാനങ്ങള്‍ ഇറക്കുന്നത്. ഏറ്റവും കുറഞ്ഞ നിരക്കെന്ന ഓഫര്‍ അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് മാത്രമെ ഉള്ളൂ എന്നാണ് എയര്‍ലൈന്‍ അറിയിച്ചിരിക്കുന്നത്. ഫ്ലൈ സ്മാര്‍ട്ട് എന്ന ഹാഷ്ടാഗില്‍ ഗോ എയര്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. ജൂലൈ 31 വരെ വിമാനത്തിന്‍റെ നിരക്കുകളില്‍ ഇളവുകളുണ്ടാകും.

ടിക്കറ്റുകള്‍ക്ക് വന്‍ ഓഫര്‍ പ്രഖ്യാപിച്ച് ഗോ എയര്‍: കേരളത്തില്‍ നിന്നുളള സര്‍വീസുകള്‍ക്കും നിരക്കിളവ്

ആഭ്യന്തര, അന്താരാഷ്ട്ര വിമാന ടിക്കറ്റുകള്‍ക്ക് വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഗോ എയര്‍. ഏപ്രില്‍ 18 മുതല്‍ 24 വരെയുളള ബുക്കിങിനാണ് ഇളവുകള്‍ ബാധകമാകുക. ആഭ്യന്തര റൂട്ടുകളില്‍ ടിക്കറ്റ് നിരക്കുകള്‍ 2,765 രൂപ മുതല്‍ ആരംഭിക്കും. വിദേശ റൂട്ടുകളില്‍ ടിക്കറ്റ് നിരക്കുകള്‍ 7,000 രൂപ മുതലാണ് ആരംഭിക്കുക. കണ്ണൂര്‍, കൊച്ചി തുടങ്ങിയ ഇടങ്ങളില്‍ നിന്നുളള സര്‍വീസുകള്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ദില്ലി- ഹൈദരാബാദ്- കൊച്ചി റൂട്ടില്‍ 3,548 രൂപ നിരക്കില്‍ ടിക്കറ്റുകള്‍ ഗോ എയര്‍ വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം. കണ്ണൂര്‍- ചെന്നൈ- പൂനെ റൂട്ടില്‍ 3,839 രൂപ മുതല്‍ ഇളവുകളോടെ ടിക്കറ്റ് ലഭിക്കും. കണ്ണൂര്‍- ബാംഗ്ലൂര്‍- ലക്നൗ റൂട്ടില്‍ യാത്ര ചെയ്യാന്‍ ടിക്കറ്റ് നിരക്ക് 3,788 രൂപ മുതല്‍ തുടങ്ങും. ഇതോടൊപ്പം ബാംഗ്ലൂരില്‍ നിന്നുളള നിരവധി അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് ടിക്കറ്റ് നിരക്കുകളില്‍ വന്‍ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓഫര്‍ ടിക്കറ്റുകളുടെ കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങിനും ഗോ എയറിന്‍റെ വെബ്സൈറ്റ് ലഭിക്കും.

ഇന്ത്യയില്‍ ആകാശയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്; പുതിയ റൂട്ടുകളും ടിക്കറ്റിന് ഓഫറുകളും പ്രഖ്യാപിച്ച് വിമാനക്കമ്പനികള്‍

കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2019 ലെ ആദ്യത്തെ രണ്ട് മാസത്തിനിടയ്ക്ക് ആഭ്യന്തര യാത്രികരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തെ സമാനകാലയിളവിനെക്കാള്‍ 7.42 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, ഗോ എയര്‍, വിസ്താര തുടങ്ങിയ രാജ്യത്തെ സ്വകാര്യ വ്യോമയാന കമ്പനികളെല്ലാം യാത്രികരുടെ എണ്ണത്തിലുണ്ടായ വര്‍ധനയെ തുടര്‍ന്ന് പുതിയ റൂട്ടുകള്‍ ആരംഭിക്കാനും ഓഫറുകള്‍ പ്രഖ്യാപിക്കാനും തിരക്ക് കൂട്ടുകയാണ്. മുംബൈ, ദില്ലി എന്നിവടങ്ങളില്‍ നിന്ന് നിരവധി ആഭ്യന്തര സര്‍വീസുകളാണ് ഇന്‍ഡിഗോ പ്രഖ്യാപിച്ചിരിക്കുന്നത്. മുംബൈ- അഹമ്മദാബാദ്, മുംബൈ- ഗോവ, മുംബൈ- ചെന്നൈ, മുംബൈ- അമൃതസര്‍, മുംബൈ – ബാംഗ്ലൂര്‍ എന്നീ റൂട്ടുകളില്‍ മെയ് അഞ്ച് മുതല്‍ ദിവസേന വിമാനസര്‍വീസുകളുണ്ടാകുമെന്നാണ് ഇന്‍ഡിഗോ അറിയിച്ചിരിക്കുന്നത്. ഇത് കൂടാതെ മെയ് 10 മുതല്‍ ദില്ലി- നാഗ്പൂര്‍, ദില്ലി- കൊല്‍ക്കത്ത, ദില്ലി- ഭോപ്പാല്‍ അഡീഷണല്‍ സര്‍വീസുകള്‍ ഉണ്ടാകുമെന്നും ഇന്‍ഡിഗോ പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌പൈസ് ജെറ്റ് മുംബൈയെയും ദില്ലിയെയും ബന്ധിപ്പിക്കുന്ന തരത്തില്‍ നിരവധി സര്‍വീസുകളാണ് പുതിയതായി ആരംഭിക്കാന്‍ പോകുന്നത്. ഇത് കൂടാതെ ദില്ലിയില്‍ ... Read more

കരിപ്പൂര്‍-ജിദ്ദ സര്‍വീസുമായി സ്‌പൈസ് ജെറ്റ് ഇന്നു മുതല്‍

കരിപ്പൂരില്‍നിന്ന് ജിദ്ദയിലേക്ക് സ്‌പൈസ് ജെറ്റിന്റെ വിമാന സര്‍വീസ് ശനിയാഴ്ച തുടങ്ങും. പുലര്‍ച്ചെ 5.35-ന് കരിപ്പൂരില്‍നിന്ന് പുറപ്പെടുന്ന വിമാനം 8.25-ന് ജിദ്ദയിലെത്തും. 9.45-ന് ജിദ്ദയില്‍നിന്ന് പുറപ്പെടുന്ന വിമാനം വൈകീട്ട് 6.05-ന് കരിപ്പൂരില്‍ തിരിച്ചെത്തും. ഈ വിമാനം കരിപ്പൂരില്‍നിന്ന് രാത്രി 7.45-ന് ബെംഗളൂരുവിലേക്ക് പോകും. 8.35-ന് ബെംഗളൂരുവില്‍ എത്തുന്ന വിമാനം 9.35-ന് പുറപ്പെട്ട് 10.45-ന് മടങ്ങിയെത്തും. നിലവില്‍ സൗദി എയര്‍വെയ്‌സ് മാത്രമാണ് കരിപ്പൂരില്‍നിന്ന് ജിദ്ദയിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്നത്. ഇപ്പോള്‍ യാത്രക്കാര്‍ ഏറെയും കണക്ഷന്‍ ഫ്‌ലൈറ്റ് വഴിയാണ് ജിദ്ദയിലെത്തുന്നത്. സ്‌പൈസ് ജെറ്റ് സര്‍വീസ് തുടങ്ങുന്നത് യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമാണ്. ഒരു മാസം മുമ്പ് ടിക്കറ്റ് ബുക്കിങ് തുടങ്ങിയിരുന്നു. തുടക്കത്തില്‍ 13150 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. 187 സീറ്റുകളുള്ള വിമാനമാണ് ജിദ്ദ സര്‍വീസിന് സ്‌പൈസ്‌ െജറ്റ് ഉപയോഗിക്കുക. റണ്‍വേ നവീകരണത്തെത്തുടര്‍ന്ന് വലിയ വിമാനങ്ങള്‍ക്ക് വിലക്ക് വന്നതോടെയാണ് ജിദ്ദയിലേക്കുള്ള സര്‍വീസുകള്‍ നിലച്ചത്. ജിദ്ദയിലേക്ക് വലിയ വിമാനങ്ങള്‍ ഉപയോഗിച്ച് കരിപ്പൂരില്‍നിന്ന് സര്‍വീസ് തുടങ്ങുന്നതിന് എയര്‍ ഇന്ത്യ അപേക്ഷ നല്‍കി ... Read more

കൊച്ചിയില്‍ നിന്നും മുംബൈയിലേക്ക് നേരിട്ട് സര്‍വീസുമായി എയര്‍ ഏഷ്യ

ടാറ്റയുടെ സംരംഭവും ഇന്ത്യയിലെ ചെലവു കുറഞ്ഞ വിമാന സര്‍വീസുമായ എയര്‍ ഏഷ്യ ഇന്ത്യ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചിയില്‍നിന്നും മുംബൈയിലേക്ക് ഉള്‍പ്പെടെ നാലു പുതിയ റൂട്ടുകളില്‍ സര്‍വീസ് ആരംഭിക്കുന്നു. എയര്‍ ഏഷ്യക്ക് ഇനി മുംബൈ-കൊച്ചി റൂട്ടില്‍ ആഴ്ചയില്‍ ആറു സര്‍വീസൂകളുണ്ടാകും. മുംബൈയില്‍ നിന്നുള്ള എല്ലാ എയര്‍ ഏഷ്യ ഫ്ളൈറ്റുകളും ടെര്‍മിനല്‍ രണ്ടില്‍ നിന്നായിരിക്കും ഓപറേറ്റ് ചെയ്യുക. മുംബൈയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ എയര്‍ എഷ്യാ ഇന്ത്യ ചെയര്‍മാന്‍ ബന്‍മലിഅഗര്‍വാള, എയര്‍ എഷ്യാ ഇന്ത്യ സിഇഒ & എംഡി സുനില്‍ ഭാസ്‌കരന്‍, എയര്‍ ഏഷ്യ ഇന്ത്യ സിഒഒ സഞ്ജയ് കുമാര്‍ പങ്കെടുത്തു. കൊച്ചി-മുംബൈ റൂട്ടില്‍ സര്‍വീസ് ആരംഭിക്കുന്നതിന്റെ ആവേശത്തിലാണ്എയര്‍ ഏഷ്യയെന്നും പുതിയ സര്‍വീസ് യാത്രക്കാര്‍ക്ക് മിതമായ നിരക്കില്‍ കൂടുതല്‍ സൗകര്യപ്രദമായിരിക്കുമെന്നും കൊച്ചി നിര്‍ണായക വിപണിയാണെന്നും ഇനിഎല്ലാവര്‍ക്കും പറക്കാമെന്നും എയര്‍ എഷ്യാ ഇന്ത്യ സിഇഒ & എംഡി സുനില്‍ ഭാസ്‌കരന്‍സഞ്ജയ് കുമാര്‍ പറഞ്ഞു. എയര്‍ ഏഷ്യയ്ക്കു നിലവില്‍ 20 എയര്‍ക്രാഫ്റ്റുകളുണ്ട്. രാജ്യത്തുടനീളമായി19 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസുണ്ട്.

ആഭ്യന്തര വിമാന സര്‍വീസുകളുടെ ഇന്ധന നികുതി സര്‍ക്കാര്‍ വെട്ടിക്കുറച്ചു

സംസ്ഥാനത്തെ കണ്ണൂര്‍ ഒഴികെയുളള വിമാനത്താവളങ്ങളില്‍ ആഭ്യന്തര വിമാന സര്‍വീസുകളുടെ ഇന്ധന നികുതി സര്‍ക്കാര്‍ വെട്ടിക്കുറച്ചു. വിമാനത്താവളങ്ങള്‍ക്ക് ഏറെ ഗുണപരവും വന്‍ വളര്‍ച്ചയ്ക്ക് വഴി തുറക്കുന്നതുമാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. 29.04 ശതമാനമായിരുന്ന നികുതി അഞ്ച് ശതമാനമായാണ് വെട്ടിക്കുറച്ചത്. ഇളവ് ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന രീതിയിലാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കണ്ണൂരില്‍ നേരത്തെ ഇന്ധന നികുതി ഒരു ശതമാനമായി കുറച്ചിരുന്നു. സര്‍ക്കാരിന്റെ ഈ ഉത്തരവ് വന്‍ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. സംസ്ഥാന നിയമസഭയിലടക്കം ഇത് വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കുകയും ചെയ്തു. നികുതി കുറച്ചതോടെ ആഭ്യന്തര സെക്ടറില്‍ കൂടുതല്‍ സര്‍വീസുകള്‍ എത്തുമെന്നും ടിക്കറ്റ് നിരക്കില്‍ വന്‍ കുറവിന് കാരണമാകമെന്നുമാണ് വിലയിരുത്തല്‍.

പൈലറ്റുമാരുടെ സമരം നീട്ടിവച്ചു: ജെറ്റ് എയര്‍വേസ് വിമാനങ്ങള്‍ മുടങ്ങില്ല

ജെറ്റ് എയര്‍വേസ് പൈലറ്റുമാരുടെ സമരം നീട്ടിവച്ചു. രണ്ടാഴ്ചത്തേക്കാണ് സമരം നീട്ടിവച്ചത്. ഏപ്രില്‍ ഒന്ന് മുതല്‍ സര്‍വീസ് അവസാനിപ്പിച്ച് സമരം ചെയ്യുമെന്നായിരുന്നു നേരത്തെ പൈലറ്റുമാര്‍ പ്രഖ്യാപിച്ചിരുന്നത്. പൈലറ്റുമാരുടെ സംഘടനയായ നാഷണല്‍ ഏവിയേറ്റേഴ്‌സ് ഗ്രില്‍ഡിന്റെ ഇന്നത്തെ യോഗത്തിലാണ് ശമ്പള കുടിശ്ശിക നല്‍കാന്‍ ജെറ്റ് എയര്‍വേസിന്റെ ഇടക്കാല മാനേജ്‌മെന്റിന് കൂടുതല്‍ സമയം നല്‍കാന്‍ തീരുമാനമെടുത്തത്. ഇതനുസരിച്ച് ഏപ്രില്‍ 14 വരെ സമരം പൈലറ്റുമാര്‍ നീട്ടിവയ്ക്കുകയായിരുന്നു. ഡിസംബറിലെ ശമ്പളം പൈലറ്റുമാര്‍ക്ക് നല്‍കാന്‍ തയ്യാറാണെന്ന് വിമാനക്കമ്പനിയുടെ ഇപ്പോഴത്തെ ചുമതലക്കാരായ സ്റ്റേറ്റ് ബാങ്ക് നേതൃത്വം നല്‍കുന്ന കണ്‍സോഷ്യം അറിയിച്ചിരുന്നു. കുടിശ്ശിക മൊത്തം കൊടുത്തു തീര്‍ക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് മനേജ്‌മെന്റിന്റെ നിലപാട്. പൈലറ്റുമാരുടെ പുതിയ തീരുമാനത്തെ കമ്പനി സ്വാഗതം ചെയ്തതായാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍. നാളെയും പൈലറ്റുമാര്‍ പതിവ് പോലെ ജോലിക്ക് ഹാജരാകുമെന്ന് പൈലറ്റുമാരുടെ സംഘടന അറിയിച്ചു.

യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി ദുബൈ, അബുദാബി വിമാനത്താവളങ്ങള്‍

അടുത്ത ഏതാനും ദിവസങ്ങളില്‍ ദുബൈ, അബുദാബി അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി വിമാന കമ്പനികള്‍. ഇന്നലെ മുതല്‍ അസാധാരണമായ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി. യുഎഇയില്‍ സ്‌കൂളുകളുടെ അവധിയും മറ്റ് പൊതു അവധികളും അടുത്തുവരുന്നതോടെ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. മാര്‍ച്ച് 29ന് ദുബൈ വിമാനത്താവളത്തില്‍ രണ്ട് ലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നതെന്ന് എമിറേറ്റ്‌സ് പ്രസ്താവനയില്‍ അറിയിച്ചു. മാര്‍ച്ച് 31 മുതലാണ് യുഎഇയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും ഏപ്രില്‍ മൂന്നിന് യുഎഇയില്‍ ഇസ്‌റാഅ് മിഅ്‌റാജ് അവധി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്. അബുദാബി എയര്‍പേര്‍ട്ടില്‍ വ്യാഴാഴ്ച മുതലുള്ള ദിവസങ്ങളില്‍ വലിയ തിരക്കനുഭവപ്പെടുകയാണെന്ന് ഇത്തിഹാദ് എയര്‍വേയ്‌സും അറിയിച്ചു. 29നാണ് എമിറേറ്റ്‌സ് വിമാനങ്ങളില്‍ ഏറ്റവുമധികം തിരക്കുള്ളത്. ഏപ്രില്‍ രണ്ട് വരെ തിരക്ക് തുടരും. ഇക്കാലയളവില്‍ എമിറേറ്റ്‌സിന് മാത്രം 1.6 ലക്ഷം യാത്രക്കാരുണ്ടെന്ന് കമ്പനി അറിയിച്ചു. യാത്രക്കാരുടെ തിരക്ക് മൂലമുള്ള അസൗകര്യങ്ങള്‍ ഒഴിവാക്കാന്‍ വിമാനം പുറപ്പെടുന്ന സമയത്തിന് മൂന്ന് മണിക്കൂര്‍ മുന്‍പെങ്കിലും ... Read more

സമയനിഷ്ഠയില്‍ ഒന്നാമന്‍ ഗോ എയര്‍ തന്നെ

തുടര്‍ച്ചയായ ആറാം മാസവും സമയനിഷ്ഠയില്‍ ഗോ എയര്‍ എയര്‍ലൈന്‍സ് തന്നെ ഒന്നാമത്. ഗോ എയറിന്റെ വിമാന സര്‍വീസുകള്‍ ആഭ്യന്തര വിഭാഗത്തില്‍ മികച്ച രീതിയിലാണ് സമയനിഷ്ഠ പാലിക്കുന്നത് (ഓണ്‍ ടൈം പെര്‍ഫോമന്‍സാണ് – ഒടിപി). ഫെബ്രുവരി മാസത്തില്‍ 86.3 ശതമാനമാണ് ഗോ എയറിന്റെ ഒടിപി. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. ദിവസവും 240 ഓളം വിമാന സര്‍വീസുകളാണ് ഗോ എയറിനുളളത്. ഫെബ്രുവരിയില്‍ 10.88 ലക്ഷം പേരാണ് ഗോ എയര്‍ വിമാനങ്ങളില്‍ യാത്ര ചെയ്തത്.

ദില്ലി വിമാനത്താവളത്തില്‍ പറന്നിറങ്ങിയ ‘സ്രാവ്’

നമ്മുടെ നാട്ടില്‍ സ്വകാര്യ ബസുകളില്‍ നിന്ന് പോലും ഡിസൈനിങ്ങുകളും സിനിമാ താരങ്ങളുടെ ചിത്രങ്ങളുമൊക്കെ നീക്കം ചെയ്യുന്ന കാലമാണ്. എന്നാലിതാ വിമാനത്താവളത്തില്‍ പറന്നിറങ്ങിയ സ്രാവിന്റെ രൂപത്തിലുള്ള വിമാനം ശ്രദ്ധേയമാകുന്നു. ബ്രസീലിലെ എയര്‍ലൈന്‍ കമ്പനിയായ എംബ്രയറിന്റെ ഉടമസ്ഥതയിലുള്ള കൊമേര്‍ഷ്യല്‍ ജെറ്റായ E190 E-2 വിമാനത്തിലാണ് സ്രാവിന്റെ ചിത്രത്തിലുള്ള ഗ്രാഫിക്സ്. ദില്ലി വിമാനത്താവളത്തിന്റെ ട്വിറ്റര്‍ പോസ്റ്റില്‍ ആദ്യം പ്രത്യക്ഷപ്പെട്ട ഈ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും താരമാണ്. കൂര്‍ത്ത പല്ലുകളും തീഷ്ണമായ കണ്ണുകളുമുള്ള സ്രാവിന്റെ മുഖമാണ് വിമാനത്തിന്റെ മുക്യ ആകര്‍ഷണം. 70 മുതല്‍ 130 ആളുകള്‍ക്ക് വരെ ഈ വിമാനത്തില്‍ സഞ്ചരിക്കാം. മികച്ച പ്രവര്‍ത്തന ക്ഷമതയും കുറഞ്ഞ ചിലവുമാണ് ഈ വിമാനത്തിന്റെ പ്രത്യേകതയെന്നാണ് കമ്പനിയുടെ അവകാശവാദം. വളരെ ചെറിയ തോതില്‍ മാത്രം പുക പുറം തള്ളുന്നതും പരമാവധി ഇന്ധനക്ഷമത ഉറപ്പാക്കുന്നതുമായ നവീന സാങ്കേതികവിദ്യയിലുള്ള എന്‍ജിനാണ് E2 വിമാനത്തിന് കരുത്ത് പകരുന്നതെന്നും കമ്പനി പറയുന്നു. എന്തായാലും ഈ വിമാനം സഞ്ചാരികള്‍ക്കിടയില്‍ താരമായിക്കവിഞ്ഞു. കാറ്റിനെയും മേഘങ്ങളെയും പേടിപ്പെടുത്തുന്ന മുഖമാണ് ... Read more

യാത്രക്കാരുടെ സുരക്ഷ; ഒമാൻ എയർലൈന്‍സ് 92ലേറെ സർവീസുകൾ റദ്ദാക്കുന്നു

യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്തു മാർച്ച്  30 വരെ ഒമാൻ എയർ 92 ലേറെ സർവീസുകൾ റദ്ദാക്കുന്നു. ഇതോപ്യയിൽ ബോയിങ് 737 മാക്സ് എട്ട് വിമാനം തകർന്ന് വീണ് 157 പേർ മരിച്ച സാഹചര്യത്തിലാണ് ഒമാൻ എയറിന്റെ തീരുമാനം. ഹൈദരാബാദ്, കോഴിക്കോട്, ബഹ്റൈൻ, ബാംഗ്ലൂർ, മുംബൈ, ഗോവ, സലാല, റിയാദ്, ദുബായ്, ദോഹ, അമ്മാൻ, കറാച്ചി എന്നിവിടങ്ങളിലേക്കാണ് ഉള്ള സർവീസുകൾ ആണ് ഒമാൻ എയർ റദ്ദാക്കിയിരിക്കുന്നത്. മാർച്ച് 30 വരെയുള്ള കാലയളവിൽ ഒമാൻ എയർ വിമാനങ്ങളിൽ യാത്രക്കായി ടിക്കറ്റു വാങ്ങിയ യാത്രക്കാർക്ക് ചെന്നു ചേരേണ്ട സ്ഥലത്തു എത്തിച്ചേരുവാൻ ഉള്ള ഇതര മാർഗം കമ്പനി അധികൃതർ ഒരുക്കി കഴിഞ്ഞു. ഇതിനായി ഒമാൻ എയർ വിമാന കമ്പനിയുടെ കോൾ സെന്ററുമായി ബന്ധപെടണമെന്ന് അധികൃതർ വ്യക്തമാക്കി. മാക്സ് എട്ട് നിരയിലെ അഞ്ച് വിമാനങ്ങളാണ് ഒമാൻ എയറിന് ഇപ്പോഴുള്ളത്. ഇതിനു പുറമെ 25 എണ്ണത്തിനുകൂടി വാങ്ങുവാൻ ഒമാൻ എയർ ഓർഡർ നല്കിയിട്ടുണ്ടായിരുന്നു. ഇതിനകം വിവിധ രാജ്യങ്ങളിലായി ഏകദേശം 400 ഓളം ബോയിങ് ... Read more

ലോകത്തെ വിസ്മയിപ്പിക്കാന്‍ ഒരുങ്ങി ഷാംഗി രാജ്യാന്തര വിമാനത്താവളം

തെക്കു കിഴക്കന്‍ ഏഷ്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നാണ് സിംഗപ്പൂരിലെ ഷാംഗി. 951 മില്യന്‍ ഡോളര്‍ ചെലവിലാണ് ലോകത്തെ വിസ്മയിപ്പിക്കാന്‍ പോന്ന സജ്ജീകരണങ്ങള്‍ ഇവിടെ ഒരുങ്ങുന്നത്. ജുവല്‍ ഷാംഗി എയര്‍പോര്‍ട്ട് എന്നാണ് ഈ പുതിയ സമുച്ചയത്തിനു പേരിട്ടിരിക്കുന്നത്. മനുഷ്യനിര്‍മിതമായ ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് ഹൈലൈറ്റ്. പത്തുനിലകളിലായി 137,00 ചതുരശ്രഅടിയിലാണ് വികസനങ്ങള്‍ നടപ്പാക്കിയിരിക്കുന്നത്. വിമാനത്താവളത്തിലെ ഒന്നും രണ്ടും മൂന്നും ടെര്‍മിനലുകളെ ബന്ധിപ്പിക്കുന്ന വിധത്തിലാണ് പുതിയ പത്തുനില സമുച്ചയം. 40 മീറ്റര്‍ ഉയരത്തിലായി ഹൈ റെയിന്‍ വോര്‍ടെക്‌സ് എന്ന വെള്ളചാട്ടമാണ് ഇവിടുത്തെ ഏറ്റവും വലിയ സവിശേഷത. ഇതിനെ ചുറ്റിപറ്റി 280 റീട്ടെയില്‍ ഷോപ്പുകള്‍, ആഡംബരഹോട്ടലുകള്‍ എന്നിവയുമുണ്ട്. ആയിരക്കണക്കിന് മരങ്ങളും സസ്യങ്ങളും നിറഞ്ഞ നാലുനില ഫോറസ്റ്റ് വാലിയാണ് ഇതിലെ മറ്റൊരു ആകര്‍ഷണം. ലോകപ്രശസ്ത ആര്‍ക്കിടെക്ടുകളാണ് ഈ നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിച്ചത്. ഏപ്രില്‍ പതിനേഴിന് തുറന്ന ഈ വിസ്മയം ലോകശ്രദ്ധ നേടുമെന്ന് തന്നെയാണ് വിമാനത്താവള അധികൃതരുടെ പ്രതീക്ഷ.