Tag: ഗോവ

ഗോവന്‍ കാഴ്ചകള്‍; ഭഗവാന്‍ മഹാവീര്‍ ദേശീയോദ്യാനം

ഗോവന്‍ കാഴ്ചകളില്‍ ഒരിക്കലെങ്കിലും ആര്‍മ്മാദിക്കുവാന്‍ ആഗ്രഹിക്കാത്തവര്‍ കാണില്ല. രാവ് പകലാക്കുന്ന ബീച്ചുകളും നാവില്‍ കപ്പലോടിക്കുന്ന രുചികളും പൗരാണികമായ ദേവാലയങ്ങളും ഇവിടെ കണ്ടും അറിഞ്ഞും തീര്‍ക്കാം. എന്നാല്‍ അതിനുമപ്പുറം മറ്റൊരു ഗോവയുണ്ട്. കാടും മലകളും നിറഞ്ഞ് പഴമയുടെ കഥയുമായി നില്‍ക്കുന്ന ഗോവ. പുതിയ ഗോവയെ കാണാനിറങ്ങുമ്പോള്‍ ഒരിക്കലും വിട്ടുപോകരുതാത്ത ധാരാളം ഇടങ്ങള്‍ ഇവിടുണ്ട്. അത്തരത്തില്‍ ഗോവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ തന്നെ മാറ്റിമറിക്കുന്ന ഒരിടമുണ്ട്. ഭഗ്വാന്‍ മഹാവീര്‍ ദേശീയോദ്യാനം. ഗോവയുടെ വ്യത്യസ്ത കാഴ്ചകളും അനുഭവങ്ങളും കാണാന്‍ സഹായിക്കുന്ന ഭഗ്വാന്‍ മഹാവീര്‍ ദേശീയോദ്യാനത്തിന്റെ വിശേഷങ്ങള്‍… ഭഗ്വാന്‍ മഹാവീര്‍ ദേശീയോദ്യാനം ഗോവയിലെ വ്യത്യസ്തമായ കാഴ്ചകള്‍ തേടിപ്പോകുന്നവര്‍ കണ്ടിരിക്കേണ്ട ഇടമാണ് വടക്കന്‍ ഗോവയിലെ ഭഗ്വാന്‍ മഹാവീര്‍ ദേശീയോദ്യാനം. പനാജിയില്‍ നിന്നും 57 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇതിനുള്ളിലെ കാഴ്ചകള്‍ കണ്ടറിയേണ്ടതു തന്നെയാണ്. ഗോവയിലെ ഏറ്റവും വലുത് പശ്ചിമഘട്ടത്തിന്റെ ഭാഗമായി കിടക്കുന്ന ഈ ദേശീയോദ്യാനം 240 ചതുരശ്ര കിലോമീറ്ററിലാണ് വ്യാപിച്ചു കിടക്കുന്നത്. ഗോവയിലെ ഇന്നുള്ളതില്‍ ഏറ്റവും വലിയ സംരക്ഷിത പ്രദേശം ... Read more

യാത്രികരെ അമ്പരിപ്പിക്കുന്ന വിമാനത്താവളങ്ങള്‍

പല സഞ്ചാരികള്‍ക്കും യാത്രയുടെ തിരക്കിനിടയില്‍ വിമാനത്താവളങ്ങളുടെ ഭംഗി ആസ്വദിക്കാന്‍ കഴിയാറില്ല. മനോഹര കാഴ്ചകള്‍ തേടി പാഞ്ഞു പോകുന്നതിനിടയില്‍ ചുറ്റുമുള്ള പല മനോഹര കാഴ്ചകളും നഷ്ടപ്പെടുത്താനാണ് മിക്ക സഞ്ചാര പ്രേമികളുടെയും വിധി. അതുകൊണ്ട് താഴെപ്പറയുന്ന വിമാനത്താവളങ്ങളിലെത്തുമ്പോള്‍ വെറുതെയൊന്നു കണ്ണു തുറന്ന് ചുറ്റും നോക്കൂ. മനോഹരമായ കാഴ്ചകള്‍ ആസ്വദിക്കാം. ഗാഗ്ഗല്‍ എയര്‍പോര്‍ട്ട്, കാംഗ്ര ഹിമാലയന്‍ താഴ്വരകളിലെ സുന്ദരമായ താഴ്വരകളില്‍ ഒന്നാണ് കാംഗ്ര താഴ്വര. ഹിമാലയത്തിലെ ധൗലധര്‍ മേഖലയ്ക്കും ശിവാലിക്ക് മേഖലയ്ക്കും ഇടയിലായാണ് ഈ താഴ്വര സ്ഥിതി ചെയ്യുന്നത്. ഏറെ ചരിത്ര പ്രാധാന്യമുള്ള ഈ സ്ഥലത്ത് ഏകദേശം 3500 വര്‍ഷം മുമ്പേ ജനവാസം ഉണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. മഞ്ഞ് മൂടിക്കിടക്കുന്ന മലനിരകള്‍ക്കിടയിലാണ് ഗാഗ്ഗല്‍ എയര്‍പോര്‍ട്ട്. 1200 ഏക്കറുകളിലാണ് ഈ വിമാനത്താവളം. സമുദ്രനിരപ്പില്‍ നിന്ന് 2492 അടി ഉയരെ. ശ്വാസം പിടിച്ച് മാത്രമേ ഈ ഉയരകാഴ്ചകള്‍ ആസ്വദിക്കാനാവൂ. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം, ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം അഥവാ പാലം വിമാനത്താവളം. ന്യൂഡല്‍ഹിയില്‍ നിന്ന് 16 കിലോമീറ്റര്‍ തെക്ക് ... Read more

കടലാഴങ്ങളിലെ അത്ഭുതങ്ങള്‍ കാണുവാന്‍

കടലിനടിയിലെ അത്ഭുതങ്ങളെ കണ്‍നിറയെ കാണുവാന്‍ വഴികള്‍ ഒരുപാടുണ്ട്. ഗ്ലാസ് ബോട്ടിലെ യാത്ര മുതല്‍ സ്‌കൂബാ ഡൈവിങ്ങ് വരെ ഇഷ്ടംപോലെ കാര്യങ്ങള്‍. എന്നാല്‍ അതില്‍ നിന്നെല്ലാം കുറച്ചുകൂടി വ്യത്യസ്തമായി കടല്‍ക്കാഴ്ചകള്‍ കാണുവാന്‍ ഒരു മാര്‍ഗ്ഗമുണ്ട്. ഒരു തരിപോലും പേടിക്കാതെ, നീന്തല്‍ അറിയില്ലെങ്കില്‍ പോലും ഭയപ്പെടാതെ കടലിലേക്ക് ഇറക്കികൊണ്ടുപോകുന്ന സ്‌നോര്‍കലിങ്. ഇതാ ഇന്ത്യയില്‍ സ്‌നോര്‍കലിങ്ങിനു പറ്റിയ ഏറ്റവും മികച്ച ഇടങ്ങള്‍ പരിചയപ്പെടാം… ആന്‍ഡമാന്‍ ദ്വീപുകള്‍ സ്‌നോര്‍കലിങ്ങിനായി ആളുകള്‍ തേടിച്ചെല്ലുന്ന ഇടങ്ങളിലൊന്നാണ് ആന്‍ഡമാന്‍ ദ്വീപുകള്‍. കടല്‍ക്കാഴ്ചകള്‍ കാണുവാനായി മാത്രം എത്തിച്ചേരുന്ന സഞ്ചാരികള്‍ കടലിലിറങ്ങും എന്നതില്‍ ഒരു സംശയവുമില്ല. തെളിഞ്ഞ നീല നിറത്തിലുള്ള വെള്ളം, മനോഹരമായ ബീച്ചുകള്‍, മഴക്കാടുകള്‍, ട്രക്കിങ്ങ് റൂട്ടുകള്‍ തുടങ്ങി ഒരു സഞ്ചാരി എന്തൊക്ക ആഗ്രഹിക്കുന്നുവോ അതെല്ലാം ഇവിടെ കാണാം. ഇവിടുത്തെ മിക്ക ബീച്ചുകളിലും സ്‌നോര്‍ക്കലിങ്ങിന് സൗകര്യമുണ്ടെങ്കിലും എലിഫന്റ് ബീച്ച്, ഹാവ്‌ലോക്ക് ദ്വീപ് തുടങ്ങിയ സ്ഥലങ്ങളാണ് ഇതിന് പ്രശസ്തം. 30 മിനിട്ട് സ്‌നോര്‍കലിങ് നടത്തുന്നതിന് ഇവിടെ 1000 രൂപ വരെയാണ് ചിലവ്. നേത്രാണി ഐലന്‍ഡ്, ... Read more

ഗോവയുടെ മറ്റൊരു മുഖം; ബിഗ് ഫൂട്ട് മ്യൂസിയം

ഗോവയിലെ ബീച്ചുകളും ആഘോഷം നിറഞ്ഞ രാവുകളുമൊക്കെ ആസ്വദിക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്? അതുകൊണ്ടുതന്നെയാണ് യാത്രാപ്രിയരെല്ലാം ഒരിക്കലെങ്കിലും പോകാന്‍ ആഗ്രഹിക്കുന്ന സ്വപ്നഭൂമിയായി ഗോവ മാറുന്നത്. ബീച്ചുകളുടെ സൗന്ദര്യത്തിനപ്പുറത്തു കാടും മലകളുമൊക്കെ നിറഞ്ഞ, പഴമയുടെ പ്രൗഢി വാനോളമുയര്‍ത്തി നില്‍ക്കുന്ന ദേവാലയ കാഴ്ചകള്‍ കൊണ്ട് ആരെയും വശീകരിക്കുന്ന വേറൊരു ഗോവന്‍ മുഖവുമുണ്ട്. ഗോവയുടെ കാഴ്ചകളെല്ലാം ആസ്വദിക്കാനിറങ്ങി തിരിക്കുമ്പോള്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഒരിടമുണ്ട്. ആ നാടിന്റെ പഴമയും ഗ്രാമീണ ജീവിതവുമൊക്കെ പുനരാവിഷ്‌കരിച്ചിരിക്കുന്ന ബിഗ് ഫൂട്ട് മ്യൂസിയം. ഗോവയെ കുറിച്ച് കൂടുതലറിയാന്‍, പതിറ്റാണ്ടുകള്‍ക്കു മുമ്പുള്ള ഗോവയുടെ മിടിപ്പറിയാന്‍ ഈ തുറന്ന മ്യൂസിയ സന്ദര്‍ശനം ഓരോ സഞ്ചാരിയെയും സഹായിക്കും. ഗോവയുടെ തലസ്ഥാനമായ പനാജിയില്‍ നിന്നും മുപ്പതു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ബിഗ് ഫൂട്ട് മ്യൂസിയത്തില്‍ എത്തിച്ചേരാം. ആദ്യത്തെ കാഴ്ച തന്നെ ഓരോ അതിഥിയുടെയും ഹൃദയം കവരത്തക്കതാണ്. അണിഞ്ഞൊരുങ്ങി വിളക്കും പുഷ്പങ്ങളും താലവുമായി സ്വീകരിയ്ക്കാന്‍ സുന്ദരികളായ ഗോവന്‍ യുവതികള്‍ പ്രവേശന കവാടത്തില്‍ തന്നെ കാത്തുനില്‍ക്കുന്നുണ്ട്. ആരതിയുഴിഞ്ഞു, നെറ്റിയില്‍ അവര്‍ അണിയിക്കുന്ന കുങ്കുമവുമായാണ് ഓരോ ... Read more

യാത്രക്കാരുടെ സുരക്ഷ; ഒമാൻ എയർലൈന്‍സ് 92ലേറെ സർവീസുകൾ റദ്ദാക്കുന്നു

യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്തു മാർച്ച്  30 വരെ ഒമാൻ എയർ 92 ലേറെ സർവീസുകൾ റദ്ദാക്കുന്നു. ഇതോപ്യയിൽ ബോയിങ് 737 മാക്സ് എട്ട് വിമാനം തകർന്ന് വീണ് 157 പേർ മരിച്ച സാഹചര്യത്തിലാണ് ഒമാൻ എയറിന്റെ തീരുമാനം. ഹൈദരാബാദ്, കോഴിക്കോട്, ബഹ്റൈൻ, ബാംഗ്ലൂർ, മുംബൈ, ഗോവ, സലാല, റിയാദ്, ദുബായ്, ദോഹ, അമ്മാൻ, കറാച്ചി എന്നിവിടങ്ങളിലേക്കാണ് ഉള്ള സർവീസുകൾ ആണ് ഒമാൻ എയർ റദ്ദാക്കിയിരിക്കുന്നത്. മാർച്ച് 30 വരെയുള്ള കാലയളവിൽ ഒമാൻ എയർ വിമാനങ്ങളിൽ യാത്രക്കായി ടിക്കറ്റു വാങ്ങിയ യാത്രക്കാർക്ക് ചെന്നു ചേരേണ്ട സ്ഥലത്തു എത്തിച്ചേരുവാൻ ഉള്ള ഇതര മാർഗം കമ്പനി അധികൃതർ ഒരുക്കി കഴിഞ്ഞു. ഇതിനായി ഒമാൻ എയർ വിമാന കമ്പനിയുടെ കോൾ സെന്ററുമായി ബന്ധപെടണമെന്ന് അധികൃതർ വ്യക്തമാക്കി. മാക്സ് എട്ട് നിരയിലെ അഞ്ച് വിമാനങ്ങളാണ് ഒമാൻ എയറിന് ഇപ്പോഴുള്ളത്. ഇതിനു പുറമെ 25 എണ്ണത്തിനുകൂടി വാങ്ങുവാൻ ഒമാൻ എയർ ഓർഡർ നല്കിയിട്ടുണ്ടായിരുന്നു. ഇതിനകം വിവിധ രാജ്യങ്ങളിലായി ഏകദേശം 400 ഓളം ബോയിങ് ... Read more

ഗോവ, രാജസ്ഥാന്‍ ഭാരത് ദര്‍ശന്‍ ടൂറിസ്റ്റ് ട്രെയിന്‍ ഈ മാസം ഓടിത്തുടങ്ങും

യാത്രകള്‍ പോകുവാനും കാഴ്ചകള്‍ ആസ്വദിക്കാനും ഇഷ്ടപ്പെടാത്തവരായി ആരുമില്ല. ചെലവ് കുറച്ച് സുഗമമായി എങ്ങനെ പോയിവരാം എന്നതാണ് മിക്കവരുടെയും ചിന്ത. ഇതാ അധികപണം ചെലവാക്കാതെ കുടുംബവുമൊത്ത് യാത്ര പോകാന്‍ സുവര്‍ണാവസരം. ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ചുറ്റിക്കറങ്ങി മടങ്ങിയെത്താം. ഐആര്‍സിടിസി ഗോവ, രാജസ്ഥാന്‍ ഭാരത് ദര്‍ശന്‍ ടൂറിസ്റ്റ് ട്രെയിന്‍ ഈ മാസം 31ന് ഓടിതുടങ്ങും. ജോധ്പൂര്‍, ജയ്സാല്‍മിര്‍, ജയ്പുര്‍, അജ്മീര്‍, ഉദയ്പുര്‍ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ഏപ്രില്‍ 10ന് മടങ്ങിയെത്തും. ട്രെയിന്‍ ടിക്കറ്റ്, ഭക്ഷണം, ഡോര്‍മിറ്ററി താമസം, വാഹന സൗകര്യം, ടൂര്‍ എസ്‌കോര്‍ട്ട് എന്നിവ പാക്കേജിലുണ്ട്. മുന്‍കൂട്ടി ബുക്കു ചെയ്യുന്നവര്‍ക്ക് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് സ്റ്റേഷനുകളില്‍ നിന്നും യാത്ര ചെയ്യാവുന്നതാണ്. ടിക്കറ്റ് നിരക്ക് 9,450 രൂപയാണ്. തീര്‍ഥാടനയാത്രയാണ് പ്ലാന്‍ ചെയ്യുന്നതെങ്കില്‍ തിരുപ്പതി ബാലാജി ദര്‍ശന്‍ കോച്ച് ടൂര്‍ ഈ മാസം 21ന് തിരുവനന്തപുരത്തു നിന്നും പുറപ്പെടും. തിരുമല വെങ്കിടേശ്വര ക്ഷേത്രം, കാളഹസ്തി ക്ഷേത്രം, തിരുച്ചാനൂര്‍ ... Read more

ഗോവയിലെ പാര്‍ട്ടിയിടങ്ങള്‍

പാര്‍ട്ടി എന്ന വാക്കിനോട് ചേര്‍ത്തു വയ്ക്കുവാന്‍ കഴിയുന്ന സ്ഥലങ്ങള്‍ ഒരുപാടുണ്ടെങ്കിലും ഗോവയുടെ കഥ വേറെ തന്നെയാണ്. ഇന്ത്യയുടെ പാര്‍ട്ടി തലസ്ഥാനം എന്നറിയപ്പെടുന്ന ഇടം…പബ്ബും ബീച്ചും ആഘോഷങ്ങളും ഒക്കെയായി നേരം വെളുപ്പിക്കുന്ന നാട്. പ്രകൃതിഭംഗി കൊണ്ടും കടലിന്റ സാമീപ്യം കൊണ്ടുമെല്ലാം ലോകത്തിലുള്ള സഞ്ചാരികളെയെല്ലാം ആകര്‍ഷിക്കുന്ന ഇവിടെ ഒരിക്കലെങ്കിലും വന്ന് അടിച്ചു പൊളിക്കണമെന്നു കരുതാത്തവര്‍ കാണില്ല. ഇവിടെ നടക്കുന്ന കിടുക്കന്‍ പാര്‍ട്ടികള്‍ തന്നെയാണ് ഇവിടേക്ക് ആളുകളെ എത്തിക്കുന്നത്. എന്നാല്‍ ഏതെങ്കിലും ഇടത്തു പോയി ഗോവന്‍ പാര്‍ട്ടി കൂടിയാല്‍ രസമില്ല. ഗോവയെക്കുറിച്ച് ചിന്തിച്ചതൊക്കെയും മാറ്റി മറിക്കുന്ന ഗോവന്‍ പാര്‍ട്ടികള്‍ പരിചയപ്പെടാം.. ഹില്‍ടോപ്പ്, വഗാടോര്‍ ഗോവയിലെ ഏറ്റവും പ്രധാനപ്പെട്ട പാര്‍ട്ടി ഡെസ്റ്റിനേഷനുകളില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന ഇടമാണ് ഹില്‍ടോപ്. പണ്ടു കാലം മുതലേ, അതായത്, ഗോവയിലേക്ക് ഹിപ്പികളുടെ ഒഴുക്കുണ്ടായി തുടങ്ങിയ കാലം മുതലേ പ്രശസ്തമായിരിക്കുന്ന ഹില്‍ടോപ്പില്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ സമയത്താണ് കൂടുതലും ആളുകള്‍ എത്തുന്നത്. ഒരുകാലത്ത് ഒരു ചെറിയ ഹോട്ടലായി തുടക്കം കുറിച്ച ഹില്‍ടോപ്പ് ഇന്ന് ... Read more

ബീച്ചുകളില്‍ മദ്യപാനം നിരോധിക്കാനൊരുങ്ങി ഗോവന്‍ സര്‍ക്കാര്‍

രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഗോവയില്‍ ഇനി ബീച്ചുകളില്‍ പരസ്യമായി മദ്യപാനത്തിനും ഭക്ഷണം പാചകം ചെയ്യലിനും നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി സംസ്ഥാനസര്‍ക്കാര്‍. രണ്ടായിരം രൂപ പിഴയോ മൂന്ന് മാസം തടവോ വ്യവസ്ഥ ചെയ്യുന്ന ഭേദഗതിക്ക് ഗോവ മന്ത്രിസഭ അംഗീകാരം നല്‍കി. രജിസ്‌ട്രേഷന്‍ ഓഫ് ടൂറിസം ട്രേഡ് ആക്ടില്‍ ഭേദഗതി വരുത്തിയാണ് ബീച്ചുകളില്‍ മദ്യപാനത്തിനും പാചകം ചെയ്യലിനും സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തുന്നത്. വ്യാഴാഴ്ചയാണ് മന്ത്രിസഭ ഇതിന് അംഗീകാരം നല്‍കിയത്. ജനുവരി 29ന് ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ ഭേദഗതി സഭയില്‍ അവതരിപ്പിക്കുമെന്ന് വിനോദസഞ്ചാര വകുപ്പുമന്ത്രി മനോഹര്‍ അജ്ഗാവോങ്കാര്‍ പറഞ്ഞു. ബീച്ചുകളില്‍ കുപ്പികള്‍ പൊട്ടിക്കുക, പരസ്യമായി മദ്യപാനം നടത്തുക, ഭക്ഷണം പാകം ചെയ്യുക തുടങ്ങിയ ചെയ്യുന്നവരെ ഉദ്ദേശിച്ചാണ് ഈ ഭേദഗതി കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവരുടെ ചിത്രങ്ങള്‍ എടുത്ത് ടൂറിസം വകുപ്പിന് വാട്‌സ്പ്പിലൂടെ കൈമാറും. 12 മണിക്കൂറിനുളളില്‍ പിഴയടക്കേണ്ടിവരും. നിലവില്‍ ഗോവയില്‍ നടക്കുന്ന ഈ പ്രവര്‍ത്തികള്‍ മൂലം നിലവാരമുളള വിനോദസഞ്ചാരികള്‍ ഇവടേക്ക് വരാന്‍ മടി ... Read more

കോര്‍ലായ്; പോര്‍ച്ചുഗീസ് ഭാഷ സംസാരിക്കുന്ന ഇന്ത്യന്‍ ഗ്രാമം

അധിനിവേശത്തിന്റെയും ആധിപത്യത്തിന്റെയും ചരിത്രം കഥകളാക്കി പോര്‍ച്ചുഗീസുകാര്‍ നാടൊഴിഞ്ഞിട്ട് പതിറ്റാണ്ടുകളായി. ചരിത്രത്തിനോട് മാത്രം ചേര്‍ന്നുകിടക്കുന്ന കഥകളാണ് ഇന്ന് സ്വാതന്ത്ര്യത്തിനു മുന്‍പുള്ള ഇന്ത്യ. എന്നാല്‍ കാലമിത്ര കഴിഞ്ഞിട്ടും അതില്‍ നിന്നും മാറിസഞ്ചാരിക്കാത്ത ഒരു വിഭാഗം ആളുകളുണ്ട്. പോര്‍ച്ചുഗീസുകാരുടെ കീഴില്‍ വര്‍ഷങ്ങളോളം കഴിഞ്ഞതിന്റെ സ്മരണ ഇന്നും നിലനിര്‍ത്തുന്ന ഇടം. പോര്‍ച്ചുഗീസ് ഭാഷ സംസാരിക്കുന്ന ഇന്ത്യയിലെ ഏക നാടായ കോര്‍ലായ് ആണ് കഥാപാത്രം. പതിനഞ്ചാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ കോട്ട കെട്ടി സംരക്ഷിച്ച കോര്‍ലായുടെ ചരിത്രവും അവിടുത്തെ കോട്ടയുടെ കഥയും വായിക്കാം… കോര്‍ലായ് പോര്‍ച്ചുഗീസുകാര്‍ കയ്യടക്കിയിരുന്ന ഇന്ത്യന്‍ പ്രദേശങ്ങളിലൊന്ന് എന്ന് ലളിതമായി വിവരിക്കാമെങ്കിലും കോര്‍ലായുടെ ചരിത്രം ആവശ്യപ്പെടുന്നത് അതല്ല. മഹാരാഷ്ട്രയിലാണെങ്കിലും ഗോവയോട് ചേര്‍ന്നു കിടക്കുന്ന ഇവിടം ഇന്ത്യയിലെ അവസാനത്തെ ഇടങ്ങളിലൊന്നുകൂടിയാണ്. സഞ്ചാരികള്‍ക്കായി കാഴ്ചകള്‍ ഒരുപാട് കരുതിവച്ചിരിക്കുന്ന സ്ഥലം കൂടിയാണിത്. പോര്‍ച്ചുഗീസ് സംസാരിക്കുന്ന ഇന്ത്യന്‍ ഗ്രാമം പോര്‍ച്ചൂഗീസുകാര്‍ ഭരണം അവസാനിപ്പിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും ഇന്നും അതുമായി ബന്ധപ്പെട്ട പലടും ഇവിടെ കാണാം. അതിലൊന്നാണ് പോര്‍ച്ചുഗീസ് ഭാഷ. ഇവിടെ ഇന്നും ആളുകള്‍ സംസാരിക്കുന്നത് ... Read more

എന്താണ് ഗോവ; ബിഗ് ഫൂട്ടിലെത്തിയാല്‍ എല്ലാം അറിയാം

വര്‍ഷങ്ങള്‍ക്ക് പിന്നിലെ ഗോവന്‍ സംസ്‌ക്കാരവും ഗ്രാമീണ ജീവിത ശൈലിയുമെല്ലാം വളരെ ഭംഗിയായി പുനരാവിഷ്‌ക്കരിക്കപ്പെട്ടത് ബിഗ് ഫൂട്ട് മ്യൂസിയത്തിലെ ജീവസ്സുറ്റ ശില്‍പങ്ങളിലൂടെയാണ്. ഗോവന്‍ പഴമക്കാരുടെ തൊഴിലും അതുമായി ബന്ധപ്പെടുത്തി അവര്‍ തന്നെ കെട്ടിപ്പടുത്ത സംസ്‌കാരവും ഈ തുറന്ന മ്യൂസിയത്തില്‍ വളരെ കൃത്യതയോട് കൂടി ക്രമീകരിച്ചിരിക്കുന്നു. ഗോവ കാണാനെത്തുന്ന ഏതൊരു സഞ്ചാരിയും കണ്ടിരിക്കേണ്ടതാണ് ഈ സ്ഥലം. ഗോവന്‍ തലസ്ഥാനം പനാജിയില്‍ നിന്നും ഒരു ടാക്‌സി വിളിച്ച് മുപ്പത് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മതിയാകും ഇവിടെയെത്താന്‍. വര്‍ഷത്തില്‍ മുന്നൂറ്റി അറുപത്തഞ്ച് ദിവസവും കാലത്ത് ഒന്‍പത് മണി മുതല്‍ വൈകിട്ട് ആറ് മണി വരെ സഞ്ചാരികള്‍ക്ക് ഇവിടം സന്ദര്‍ശിക്കാം. പത്ത് വയസ്സിന് മുകളിലുള്ളവര്‍ക്ക് അന്‍പത് രൂപയും താഴെയുള്ളവര്‍ക്ക് ഇരുപത്തിയഞ്ച് രൂപയും കൊടുത്ത് ഇവിടെ പ്രവേശന ടിക്കറ്റെടുക്കാം. ടിക്കറ്റെടുത്ത് പ്രവേശന കവാടത്തിലൂടെ അകത്ത് കടക്കുന്നവരെ സ്വീകരിക്കുന്നത് അലങ്കരിച്ച താലത്തില്‍ വിളക്കും പുഷ്പങ്ങളും കുങ്കുമവുമെല്ലാമെടുത്തു പിടിച്ച് നില്‍ക്കുന്ന സുന്ദരികളായ ഗോവന്‍ യുവതികളാണ്. കുങ്കുമം സന്ദര്‍ശകര്‍ ഓരോരുത്തരുടേയും നെറ്റിയില്‍ തൊട്ട് വിളക്കു കൊണ്ടുഴിഞ്ഞ് ... Read more

കിടിലന്‍ ഓഫറുമായി എയര്‍ ഏഷ്യ; 399 രൂപയ്ക്ക് വിമാനത്തില്‍ പറക്കാം

വിമാന യാത്രക്കാര്‍ക്ക് മികച്ച ഓഫറുമായി എത്തിയിരിക്കുകയാണ് വിമാനക്കമ്പനിയായ എയര്‍ഏഷ്യ. ആഭ്യന്തര, രാജ്യാന്തര വിമാന ടിക്കറ്റുകള്‍ക്കാണ് എയര്‍ ഏഷ്യയുടെ ഓഫര്‍. ഒരു വശത്തേക്കുളള ആഭ്യന്തര ടിക്കറ്റുകള്‍ 399 രൂപയ്ക്കും രാജ്യാന്തര ടിക്കറ്റുകള്‍ 1,999 രൂപയ്ക്കുമാണ് തുടങ്ങുന്നത്. 2019 മെയ് മുതല്‍ 2020 ഫെബ്രുവരി വരെയാണ് ഈ ഓഫറുളളത്. 120 സ്ഥലങ്ങളിലേക്കുളള വണ്‍വേ ടിക്കറ്റിനാണ് ഓഫര്‍ ലഭിക്കുക. 2019 മെയ് 6 മുതല്‍ 2020 ഫെബ്രുവരി 4 വരെയുളള രാജ്യാന്തര ടിക്കറ്റുകള്‍ നവംബര്‍ 18 മുതല്‍ ബുക്ക് ചെയ്യാമെന്ന് എയര്‍ ഏഷ്യ പ്രസ്താവനയില്‍ അറിയിച്ചു. ബെംഗളൂരു, ന്യൂഡല്‍ഹി, കൊല്‍ക്കത്ത, കൊച്ചി, ഗോവ, ജയ്2പൂ, പുണെ, ഗുവാഹത്തി, ഇംഫാല്‍, വിശാഖപട്ടണം, ഹൈദരാബാദ്, ശ്രീനഗര്‍, ബാഗ്ദോര, റാഞ്ചി, ഭുവനേശ്വര്‍, ഇന്‍ഡോര്‍ എന്നിവിടങ്ങളിലേക്കുളള ആഭ്യന്തര ടിക്കറ്റുകള്‍ക്കും കോലാലംപൂര്‍, ബാങ്കോങ്, ക്രാബി, സിഡ്‌നി, ഓക്ലാന്റ്, മെല്‍ബണ്‍, സിംഗപ്പൂര്‍, ബാലി ഉള്‍പ്പെടെയുളള രാജ്യാന്തര ടിക്കറ്റുകള്‍ക്കുമാണ് ഈ ഓഫര്‍ ലഭിക്കുക. എയര്‍ ഏഷ്യയുടെ ഗ്രൂപ്പുകളായ എയര്‍ഏഷ്യ ഇന്ത്യ, എയര്‍ഏഷ്യ ബെര്‍ഹാഡ്, തായ് എയര്‍ഏഷ്യ, ... Read more

മുംബൈയില്‍ നിന്ന് ഗോവയിലേക്കൊരു കപ്പല്‍ യാത്ര

പഞ്ചനക്ഷത്ര ഹോട്ടലുകളെ വെല്ലുന്ന ആഡംബരം നിറഞ്ഞ കപ്പലുകളെക്കുറിച്ചു കേട്ടറിവും ചിത്രങ്ങളില്‍ കണ്ടുള്ള പരിചയവും മാത്രമുള്ളവരാണ് നമ്മില്‍ പലരും. എന്നാല്‍ മനോഹരമായ, അത്യാഡംബരം നിറഞ്ഞ ഒരു കപ്പല്‍. മുംബൈയില്‍ നിന്നും അതിന്റെ യാത്ര നീളുന്നതു ആഘോഷങ്ങളുടെ പറുദീസയായ ഗോവയിലേക്ക്. ഒക്ടോബര് 12 നു നീറ്റിലിറങ്ങിയ, സര്‍വ സൗകര്യങ്ങളും നിറഞ്ഞ ആ കപ്പലിന്റെ പേരു ആന്‍ഗ്രിയ എന്നാണ്. ഇന്ത്യയിലെ ആദ്യത്തെ ആഡംബര യാത്രാക്കപ്പല്‍ എന്ന ഖ്യാതിയും പേറിയാണ് ആന്‍ഗ്രിയയുടെ യാത്ര. മറാത്താ നേവിയിലെ ആദ്യത്തെ അഡ്മിറലായിരുന്ന കണ്‍ഹോഞ്ചി ആന്‍ഗ്രേ എന്ന വ്യക്തിയോടുള്ള ബഹുമാനാര്‍ത്ഥമാണ് ഈ കപ്പലിനു ആന്‍ഗ്രിയ എന്ന പേരുനല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ശിവജി എന്ന പേരിലറിയപ്പെട്ടിരുന്ന വ്യക്തിയാണ് ആന്‍ഗ്രേ. ”ശിവജി സമുദ്ര” എന്നായിരുന്നു അദ്ദേഹത്തെ ആളുകള്‍ ബഹുമാനത്തോടെ വിളിച്ചിരുന്നത്. മുംബൈ തുറമുഖ വകുപ്പിന്റെയും ആന്‍ഗ്രിയ സീ ഈഗിള്‍ പ്രൈവറ്റ് ലിമിറ്റഡിന്റേയും സംയുക്ത സംരംഭമാണ് ആഡംബരത്തിന്റെ മകുടോദാഹരണമായ ഈ പടുകൂറ്റന്‍ നൗക. 399 യാത്രികരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കപ്പലില്‍ എട്ടു ഭക്ഷ്യശാലകളും കോഫി ഷോപ്പും ... Read more

ചുഴലിക്കാറ്റ്; ഗോവന്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം

ആന്ധ്രയിലും ഒഡീഷയിലും നാശം വിതച്ച തിത്‌ലി കൊടുങ്കാറ്റിൽ ഗോവയിൽ ജാഗ്രത നിർദേശം നൽകി. ഗോവൻ തീരത്ത് വിനോദ സഞ്ചാരത്തിന് എത്തിയവർക്കാണ് നിർദേശം നൽകിയിരിക്കുന്നത്. ന്യൂനമർദവും ചുഴലിക്കാറ്റും കാരണം ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാലാണ് ടൂറിസം വകുപ്പ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. കടലിൽ ഇറങ്ങുന്നതിനും നിയന്ത്രണമുണ്ട്. ഞായറാഴ്ച വരെയാണ് ജാഗ്രത നിർദേശം നല്കിയിരിക്കുന്നത്. തിത്‌ലി ചുഴലിക്കാറ്റിനെ തുടർന്ന് ഒഡീഷയിലെ 18 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മൂന്ന് ലക്ഷത്തിലധികം പേരെ മാറ്റി പാർപ്പിച്ചു. ഒഡീഷയിലെ ഗഞ്ചം, ഗജപതി ജില്ലകളിലാണ് കൂടുതൽ നാശനഷ്ടം ഉണ്ടായിരിക്കുന്നത്. ആന്ധ്രയിലെ ശ്രീകാകുളത്തും ചുഴലിക്കാറ്റ് നാശം വിതച്ചു. ആന്ധ്രയ്ക്കും ഒഡീഷയ്ക്കും ഇടയിലുള്ള ട്രെയ്‌ൻ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.

അവിവാഹിതര്‍  തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട 10 സ്ഥലങ്ങൾ

യാത്ര എന്നത് പലരുടെയും സ്വപ്നമാണ്. എന്നാല്‍ വ്യക്തമായ ധാരണയില്ലാതെയാവും നമ്മളില്‍ പലരും യാത്ര പോകുക. ചില നേരങ്ങളില്‍ അത് രസകരമാകുമെങ്കിലും സമയ നഷ്ടവും സാമ്പത്തിക നഷ്ടവുമൊക്കെ വരുത്തിവയ്ക്കും. അതിനാല്‍ വ്യക്തമായ പ്ലാനോടെയാവട്ടെ നിങ്ങളുടെ യാത്രകള്‍. അവിവാഹിതരായവര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട കുറച്ചു സ്ഥലങ്ങള്‍ പാരീസ് ചരിത്രം ഉറങ്ങുന്ന ഈഫില്‍ ടവറും നഗരത്തിന്റെ മനോഹാരിതയും പാരീസ് എന്ന നഗരം നിങ്ങളെ ആകര്‍ഷിക്കും. പാരീസിനെ കുറിച്ച് ഒന്നും പറയേണ്ടതില്ല. അവിവാഹിതരായവര്‍ക്ക് സന്ദര്‍ശിക്കാന്‍ പറ്റിയ നഗരം ഗോവ ഇന്ത്യയിലെ ഒരു ചെറിയ സംസ്ഥാനമാണെങ്കിലും ഒരുക്കിവച്ചിരിക്കുന്ന കാഴ്ചകള്‍ വലുതാണ്. ഗോവയില്‍ ഒരു അവിവാഹിതന് കിട്ടാതതായി ഒന്നുമില്ല. ഗോവ ബീച്ചിന്റെ ഭംഗിയും ഒന്ന് വെറെതന്നെ പ്രാഗ് യൂറോപ്യന്‍ സംസ്‌കൃതിയുടെ കേന്ദ്രം. ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ ഈ പുരാതന നഗരത്തിന് കഥകള്‍ ഒരുപാടുണ്ട് പറയാന്‍. നിങ്ങള്‍ക്ക് സ്വാതന്ത്ര്യം ആഘോഷിക്കാനുള്ള എല്ലാ വഴികളും നഗരം ഒരുക്കിത്തരും. കൊ ഫി ഫി തായ്‌ലന്റിലെ ഈ മനോഹര ദ്വീപിലേക്കുള്ള യാത്ര നിങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായിരിക്കും. ... Read more

ഇന്ത്യയിലെ മനോഹരമായ സൈക്കിള്‍ റൂട്ടുകള്‍

സൈക്കിള്‍ യാത്ര നമുക്കൊപ്പോളും ബാല്യത്തിന്റെ ഓര്‍മ്മയാണ് കൊണ്ട് തരുന്നത്. നമ്മള്‍ യാത്ര പോകുന്ന മിക്കയിടങ്ങളും നടന്നു കാണുക വിഷമം പിടിച്ച കാര്യമാണ്. ഒരു സൈക്കിളില്‍ ആണെങ്കില്‍ കാശു ചിലവ് കുറവും കാഴ്ചകള്‍ കാണാന്‍ കൂടുതല്‍ അവസരവും ആരോഗ്യപരമായി മെച്ചപ്പെട്ട കാര്യവുമാണ്. ഇന്ത്യയിലെ വ്യത്യസ്തവും മനോഹരവുമായ സൈക്കിള്‍ റൂട്ടുകളെ കുറിച്ച് അറിയാം. മാംഗളൂര്‍ – ഗോവ നാഷണല്‍ ഹൈവേ 17 മാംഗളൂരിനെ ഗോവയുമായി ബന്ധിപ്പിക്കുന്നു. ബംഗ, കലംഗുതെ ബീച്ചുകള്‍ പോകുന്ന വഴിയില്‍ സന്ദര്‍ശിക്കാവുന്നതാണ്. സെന്റ് മേരീസ് ഐലന്‍ഡില്‍ പ്രകൃതി പാറക്കെട്ടുകള്‍ കൊണ്ട് തീര്‍ത്ത വിസ്മയവും, ക്ഷേത്രങ്ങളുടെ നഗരമായ ഗോകര്‍ണവും, ദൂത് സാഗര്‍ വെള്ളച്ചാട്ടവും സന്ദര്‍ശിക്കാം. മണാലി – ലേ സാഹസിക യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് പറ്റിയൊരു റൂട്ടാണ് ഇത്. ഹെയര്‍പിന്‍ വളവുകളും, പ്രതീക്ഷിക്കാത്ത വഴികളും, വെല്ലുവിളി ഉയര്‍ത്തുന്ന കാലാവസ്ഥയുമാണ് ഈ റൂട്ടിന്റെ പ്രത്യേകത. നിങ്ങള്‍ക്ക് റോത്തംഗ്, തംങ്‌ലംങ് ലാ പാതകളിലൂടെയും യാത്ര ചെയ്യാം, മഞ്ഞ് മൂടിയ മലകളും ലഡാക് താഴ്വരയിലെ മനോഹരമായ ഗ്രാമങ്ങളും കാണാം. ... Read more