Tag: ബെംഗളൂരു

മുഖം മിനുക്കാനൊരുങ്ങി ബെംഗളൂരു കൊമേഴ്‌സ്യല്‍ സ്ട്രീറ്റ്

ബെംഗളൂരു നഗരത്തിലെ ഏറ്റവും വലിയ ഷോപ്പിങ് കേന്ദ്രമായ കൊമേഴ്‌സ്യല്‍ സ്ട്രീറ്റ്, ചര്‍ച്ച് സ്ട്രീറ്റ് മാതൃകയില്‍ വികസിപ്പിക്കാന്‍ പദ്ധതിയുമായി ബെംഗളൂരു മഹാനഗരസഭ (ബിബിഎംപി). ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി നടക്കാന്‍ പോലും ഇടമില്ലാത്ത കൊമേഴ്‌സ്യല്‍ സ്ട്രീറ്റില്‍ വാഹന പാര്‍ക്കിങ് പൂര്‍ണമായും നിരോധിക്കും. സമീപത്തെ റോഡുകള്‍ വികസിപ്പിച്ച് കാല്‍നടയാത്രികര്‍ക്കു സുഗമമായി നടക്കാന്‍ കരിങ്കല്ലു പാകും. ടെന്‍ഡര്‍ ഷുവര്‍ മാതൃകയില്‍ വീതിയേറിയ നടപ്പാതകളാണ് നിര്‍മിക്കുക. പണി പൂര്‍ത്തിയായാല്‍ ഇവിടെ വാഹനങ്ങള്‍ പ്രവേശിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയേക്കും. ഇവിടെയെത്തുന്നവരുടെ വാഹനം പാര്‍ക്ക് ചെയ്യാന്‍ കാമരാജ് റോഡില്‍ സൗകര്യം ഏര്‍പ്പെടുത്തും. ആദ്യ ഘട്ടത്തില്‍ കൊമേഴ്‌സ്യല്‍ സ്ട്രീറ്റ് പരിസരത്തെ റോഡുകള്‍ 31.5 കോടി രൂപ ചെലവില്‍ വികസിപ്പിക്കും. ജുമാ മസ്ജിദ് മുതല്‍ കാമരാജ് റോഡ് വരെ കരിങ്കല്ല് പാകാന്‍ 8 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. റോഡ് വികസനം 2 മാസത്തിനകം തുടങ്ങാനാണ് ബിബിഎംപി ശ്രമം. അധികം വൈകിയാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നേക്കാം. പദ്ധതിയുടെ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായതായും അംഗീകാരത്തിനായി സ്മാര്‍ട് സിറ്റി ... Read more

കണ്ണൂരില്‍ നിന്ന് ഇന്‍ഡിഗോ ടിക്കറ്റ് ബുക്കിങ് തുടങ്ങി

രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ഹുബ്ബള്ളി എന്നിവിടങ്ങളിലേക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ടിക്കറ്റ് ബുക്കിങ് തുടങ്ങി. ജനുവരി 25 മുതല്‍ എല്ലാ ദിവസവും സര്‍വീസുകളുണ്ട്. 74 സീറ്റുകളുള്ള എടിആര്‍ ഇനത്തിലെ ഇടത്തരം വിമാനങ്ങളാണു സര്‍വീസ് നടത്തുക. ചെന്നൈ, ബെംഗളൂരു തുടങ്ങിയ വിമാനത്താവളങ്ങളിലെത്തി മറ്റിടങ്ങളിലേക്കു പോകാവുന്ന തരത്തിലാണു ഷെഡ്യൂളുകള്‍ ക്രമീകരിച്ചതെന്ന് ഇന്‍ഡിഗോ പ്രതിനിധി അറിയിച്ചു.

ഗോ എയര്‍ ഗള്‍ഫ് സര്‍വീസിന് അനുമതി നല്‍കി വ്യോമയാന മന്ത്രാലയം

ഗോ എയറിന് മൂന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കണ്ണൂരില്‍നിന്ന് സര്‍വീസ് നടത്താന്‍ വ്യോമയാന മന്ത്രാലയം അനുമതിനല്‍കി. മസ്‌കറ്റ്, അബുദാബി, ദമാം എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്താനാണ് അനുമതി. ഈ മാസവും അടുത്ത മാസവുമായി സര്‍വീസ് ആരംഭിക്കുമെന്ന് ഗോ എയര്‍ വൃത്തങ്ങള്‍ അറിയിച്ചു. ദോഹ, കുവൈത്ത് എന്നിവിടങ്ങളിലേക്കും സര്‍വീസ് നടത്താന്‍ ഗോ എയര്‍ അനുമതി തേടിയെങ്കിലും തത്കാലം അനുമതി കിട്ടിയിട്ടില്ല. ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ഗോ എയര്‍ സര്‍വീസ് ആരംഭിച്ചുകഴിഞ്ഞു. ചെന്നൈ സര്‍വീസ് ചൊവ്വാഴ്ച തുടങ്ങും.

കിടിലന്‍ ഓഫറുമായി എയര്‍ ഏഷ്യ; 399 രൂപയ്ക്ക് വിമാനത്തില്‍ പറക്കാം

വിമാന യാത്രക്കാര്‍ക്ക് മികച്ച ഓഫറുമായി എത്തിയിരിക്കുകയാണ് വിമാനക്കമ്പനിയായ എയര്‍ഏഷ്യ. ആഭ്യന്തര, രാജ്യാന്തര വിമാന ടിക്കറ്റുകള്‍ക്കാണ് എയര്‍ ഏഷ്യയുടെ ഓഫര്‍. ഒരു വശത്തേക്കുളള ആഭ്യന്തര ടിക്കറ്റുകള്‍ 399 രൂപയ്ക്കും രാജ്യാന്തര ടിക്കറ്റുകള്‍ 1,999 രൂപയ്ക്കുമാണ് തുടങ്ങുന്നത്. 2019 മെയ് മുതല്‍ 2020 ഫെബ്രുവരി വരെയാണ് ഈ ഓഫറുളളത്. 120 സ്ഥലങ്ങളിലേക്കുളള വണ്‍വേ ടിക്കറ്റിനാണ് ഓഫര്‍ ലഭിക്കുക. 2019 മെയ് 6 മുതല്‍ 2020 ഫെബ്രുവരി 4 വരെയുളള രാജ്യാന്തര ടിക്കറ്റുകള്‍ നവംബര്‍ 18 മുതല്‍ ബുക്ക് ചെയ്യാമെന്ന് എയര്‍ ഏഷ്യ പ്രസ്താവനയില്‍ അറിയിച്ചു. ബെംഗളൂരു, ന്യൂഡല്‍ഹി, കൊല്‍ക്കത്ത, കൊച്ചി, ഗോവ, ജയ്2പൂ, പുണെ, ഗുവാഹത്തി, ഇംഫാല്‍, വിശാഖപട്ടണം, ഹൈദരാബാദ്, ശ്രീനഗര്‍, ബാഗ്ദോര, റാഞ്ചി, ഭുവനേശ്വര്‍, ഇന്‍ഡോര്‍ എന്നിവിടങ്ങളിലേക്കുളള ആഭ്യന്തര ടിക്കറ്റുകള്‍ക്കും കോലാലംപൂര്‍, ബാങ്കോങ്, ക്രാബി, സിഡ്‌നി, ഓക്ലാന്റ്, മെല്‍ബണ്‍, സിംഗപ്പൂര്‍, ബാലി ഉള്‍പ്പെടെയുളള രാജ്യാന്തര ടിക്കറ്റുകള്‍ക്കുമാണ് ഈ ഓഫര്‍ ലഭിക്കുക. എയര്‍ ഏഷ്യയുടെ ഗ്രൂപ്പുകളായ എയര്‍ഏഷ്യ ഇന്ത്യ, എയര്‍ഏഷ്യ ബെര്‍ഹാഡ്, തായ് എയര്‍ഏഷ്യ, ... Read more

ഡ്രോണ്‍ ടാകസി സര്‍വീസിന് മഹരാഷ്ട്രാ സര്‍ക്കാര്‍ അംഗീകാരം; വരുന്നു ചിറകു വച്ച ടാക്‌സികള്‍

ഗതാഗതക്കുരുക്കില്‍പ്പെടാതെ, ലക്ഷ്യസ്ഥാനത്തെത്താന്‍ നഗരത്തില്‍ ഡ്രോണ്‍ ടാക്‌സി സര്‍വീസ് ആരംഭിക്കുന്നു. പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി. ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്കുള്ള നഗരങ്ങളിലൊന്നായ മുംബൈയിലെ അത്യാവശ്യയാത്രക്കാര്‍ക്ക് ഡ്രോണ്‍ സേവനം അനുഗ്രഹമാകും. ഇതുമായി ബന്ധപ്പെട്ട് ഓഗസ്റ്റില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു. ഡ്രോണ്‍ സര്‍വീസിന് അംഗീകാരം നല്‍കിക്കൊണ്ട് കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. സര്‍വീസിന്റെ നടത്തിപ്പിന് കൂടുതല്‍ സ്ഥലം അനുവദിക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുംബൈയുടെ പുതിയ ഡിപി (ഡവലപ്‌മെന്റ് പ്ലാന്‍) 2034 പ്രകാരം 200 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള എല്ലാ കെട്ടിടങ്ങളിലും ഹെലിപാഡോ ചെറിയ വിമാനം ഇറങ്ങാനുള്ള സൗകര്യമോ ഒരുക്കാന്‍ അനുവദിക്കുന്നുണ്ട്. ടെറസിലെ ഹെലിപാഡില്‍ ഡ്രോണുകള്‍ക്ക് നിഷ്പ്രയാസം ഇറങ്ങാനാകുമെന്നും സര്‍ക്കാര്‍ പ്രതിനിധി വെളിപ്പെടുത്തി. ബോക്‌സ് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വിമാനമാണിത്. ബാറ്ററി ചാര്‍ജ് ചെയ്യാനുള്ള സ്റ്റേഷനും മറ്റും സ്ഥലം വേണ്ടിവരും. രണ്ടു പേര്‍ക്കിരിക്കാവുന്ന ചെറിയ ഡ്രോണുകള്‍ക്കു ചരിഞ്ഞു പറക്കാതെ തന്നെ, നേരെ താഴേക്കു വന്നു ... Read more

തലച്ചോറിനെ അറിയാന്‍ ബ്രെയിന്‍ മ്യൂസിയം

നമ്മളുടെ ചിന്തകളെ മുഴുവന്‍ കോര്‍ത്തിണക്കി പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ക്രോഡീകരിക്കുകയും ചെയ്യുന്നതില്‍ മസ്തിഷ്‌കം വഹിക്കുന്ന പങ്ക് ചെറുതല്ല. അത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന നമ്മുടെ ആന്തരികാവയവങ്ങള്‍ കാണണമെന്ന് ആഗ്രഹമുണ്ടോ? മസ്തിഷ്‌കത്തിനെ കാണാനും അവയെക്കുറിച്ച് കൂടുതലറിയാനും താത്പര്യമുള്ളവര്‍ക്കായി ഒരു മസ്തിഷ്‌ക മ്യൂസിയം തന്നെ നമ്മുടെ നാട്ടിലുണ്ട്. ബെംഗളൂരുവിലാണ് മസ്തിഷ്‌ക മ്യൂസിയം സ്ഥിതി ചെയ്യുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റിയൂട്ട്‌ ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സ് എന്ന നിംഹാന്‍സിലാണ് രാജ്യത്തെ ആദ്യത്തെ ബ്രെയിന്‍ മ്യൂസിയത്തിന്റെ സ്ഥാനം. നിംഹാന്‍സിലെ ന്യൂറോപതി വിഭാഗത്തിന്റെ കീഴിലാണ് മസ്തിഷ്‌ക മ്യൂസിയത്തിന്റെ പ്രവര്‍ത്തനം. ഗവേഷണത്തിനും വൈദ്യശാസ്ത്ര പഠനങ്ങള്‍ക്കുമായി കഴിഞ്ഞ 35 വര്‍ഷങ്ങളായി ശേഖരിച്ച, പല തരത്തിലും വലുപ്പത്തിലുമുള്ള മസ്തിഷ്‌കങ്ങളാണ് പ്രദര്‍ശനത്തിനായി മ്യൂസിയത്തില്‍ ഒരുക്കിയിട്ടുള്ളത്. നിംഹാന്‍സിലെ ന്യൂറോപതി വിഭാഗത്തിന്റെ തലവനായ ഡോയ എസ് ശങ്കറാണ് ഈ മ്യൂസിയത്തിന്റെ പുറകില്‍ പ്രവര്‍ത്തിക്കുന്നത്. നമ്മുടെ മസ്തിഷ്‌കത്തെ കുറിച്ചുള്ള എല്ലാ അറിവും പൊതുജനങ്ങള്‍ക്കും പ്രാപ്യമാകണം എന്ന ചിന്തയാണ് നിംഹാന്‍സില്‍ ഇത്തരത്തിലൊരു പ്രദര്‍ശനം ഒരുക്കാനുള്ള പ്രേരണ. ദിവസേന നിരവധി സന്ദര്‍ശകരാണ് ഇവിടെയെത്തുന്നത്. തലച്ചോറിനെ ... Read more

ബംഗളൂരുവിന് ഒരു ട്രെയിൻ കൂടി; ഹംസഫർ ഫ്ലാഗ് ഓഫ് 20 ന്

ബെംഗളൂരു തിരുവനന്തപുരം സെക്ടറിൽ പുതിയ ഒരു ട്രെയിൻ കൂടി റെയിൽവേ മന്ത്രാലയം അനുവദിച്ചു. ബംഗളുരുവിലെ ബാനസ് വാടിയിൽ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും ആഴ്ചയിൽ രണ്ടു ദിവസം സർവീസുള്ള ഹംസഫർ എക്സ്പ്രസ്സാണ് അനുവദിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച കത്ത് റെയിൽവേ വകുപ്പ് മന്ത്രി പിയുഷ് ഗോയൽ കേന്ദ്ര ടൂറിസം വകുപ്പ് സഹമന്ത്രി അൽഫോൺസ് കണ്ണന്താനത്തിനു നൽകി. മന്ത്രി കണ്ണന്താനത്തിന്റെ അഭ്യർത്ഥന പ്രകാരമാണ് പുതിയ ട്രെയിൻ സർവീസ് ആരംഭിക്കുന്നതെന്ന് പിയുഷ് ഗോയൽ പറഞ്ഞു. ഈ മാസം 20-ാം തിയതി മന്ത്രി അൽഫോൺസ് കണ്ണന്താനം തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുതിയ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. വ്യാഴം, ശനി എന്നി ദിവസങ്ങളിൽ  വൈകിട്ട് 6.50  ന്, കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ  വെള്ളി, ഞായർ ദിവസങ്ങളിൽ  രാവിലെ 10.45  ന് ബാനസ് വാടിയിൽ  എത്തും. അതുപോലെ  വെള്ളി, ഞായർ എന്നി ദിവസങ്ങളിൽ  വൈകീട്ട് 7  മണിക്ക്  ബാനസ് വാടിയിൽ നിന്ന് പുറപ്പെടുന്ന ഹംസഫർ എക്സ്പ്രസ്സ് യഥാക്രമം ശനി, തിങ്കൾ ... Read more

ഗഗന്‍യാന്‍ ദൗത്യത്തിന്റെ സ്‌പേസ് സ്യൂട്ട് ബെംഗളൂരുവില്‍ പ്രദര്‍ശിപ്പിച്ചു

രാജ്യത്തിന്റെ അഭിമാനമായ ഗഗന്‍യാന്‍ ദൗത്യത്തിന്റെ സ്‌പേസ് സ്യൂട്ട് ബെംഗളൂരുവില്‍ നടന്ന സ്‌പെയ്‌സ് എക്‌സ്‌പോയില്‍ ഐഎസ്ആര്‍ഒ പ്രദര്‍ശിപ്പിച്ചു. ബഹിരാകാശത്തേക്കുള്ള രാജ്യത്തിന്റെ ആദ്യ ദൗത്യമായ ഗഗന്‍യാന്‍ ലക്ഷ്യമിടുന്നത് 2020 ഓടെ മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനാണ്. രണ്ടുവര്‍ഷത്തെ ഗവേഷണ ഫലത്തിനൊടുവിലാണ് തിരുവനന്തപുരത്തെ വിക്രം സാരാഭായി സ്‌പേസ് സെന്റര്‍ സ്‌പേസ് സ്യൂട്ട് വികസിപ്പിച്ചെടുത്തത്. മൂന്ന് സ്‌പേസ് സ്യൂട്ടില്‍ രണ്ടെണ്ണത്തിന്റെ പണി പൂര്‍ത്തിയായികഴിഞ്ഞു. 60 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ഓക്‌സിജന്‍ സിലിണ്ടര്‍ വഹിക്കാനുള്ള ശേഷി സ്‌പേസ് സ്യൂട്ടിനുണ്ട്. 10000 കോടി രൂപ ചെലവിട്ടാണ് ഗഗന്‍യാന്‍ ദൗത്യം പ്രാവര്‍ത്തികമാകുക. ബഹിരാകാശ യാത്രികര്‍ താമസിക്കുന്ന ക്രൂ മോഡല്‍ ക്യാപ്‌സ്യൂളിന്റേയും പ്രദര്‍ശനം ഇതിനോടൊപ്പം നടത്തിയിരുന്നു.ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് പ്രവേശിക്കുമ്പോള്‍ വലിയ അന്തരീക്ഷ താപം ഉണ്ടാകും. ഇതിനെ അതിജീവിക്കാന്‍ കഴിവുള്ള രീതിയിലാണ് ക്രൂ മോഡല്‍ സജ്ജമാക്കിയത്.

കൊച്ചി വിമാനത്താവളത്തില്‍ ഇന്ന് മുതല്‍ സര്‍വീസ് പുനരാരംഭിക്കും

കൊച്ചി രാജ്യാന്തര വിമാനത്താവളം വീണ്ടും പ്രവര്‍ത്തനസജ്ജമായി. ഇന്‍ഡിഗോയുടെ ബെംഗളൂരുവില്‍ നിന്നുള്ള വിമാനമാണ് ഇന്ന് ഉച്ചയ്ക്ക് 2.05ന് ആദ്യമിറങ്ങുക. ആദ്യം പറന്നുയരുന്നതും (3.25) ഈ വിമാനം തന്നെയായിരിക്കും. ഇതുള്‍പ്പെടെ 32 വിമാനങ്ങള്‍ ഇന്നു വന്നുപോകും. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെയും ജെറ്റ് എയര്‍വേയ്‌സിന്റെയും മസ്‌കത്തില്‍ നിന്നുള്ള വിമാനങ്ങളും ഇന്‍ഡിഗോയുടെ ദോഹ, ജെറ്റ് എയര്‍വേയ്‌സിന്റെ ദുബായ്, ഗോ എയറിന്റെ ഷാര്‍ജ, ഇത്തിഹാദിന്റെ അബുദാബി, എയര്‍ ഏഷ്യയുടെ ക്വാലലംപുര്‍ വിമാനങ്ങളുമെത്തി മടങ്ങുന്നുണ്ട്. ബാക്കി എല്ലാം ആഭ്യന്തര സര്‍വീസുകളാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാ സര്‍വീസുകളും പുനരാരംഭിക്കാന്‍ കഴിയുമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ.നായര്‍ അറിയിച്ചു. ആയിരത്തിലേറെപ്പേര്‍ എട്ടു ദിവസവും 24 മണിക്കൂറും ജോലി ചെയ്താണു വിമാനത്താവളം പുനരാരംഭിക്കാവുന്ന നിലയിലാക്കിയത്. കഴിഞ്ഞ 15നാണു വിമാനത്താവളം അടച്ചത്. വിമാനത്താവളത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റുമതിലില്‍ രണ്ടര കിലോമീറ്റര്‍ തകര്‍ന്നു. പാര്‍ക്കിങ് ബേ, ടെര്‍മിനലുകള്‍ എന്നിവിടങ്ങളില്‍ വെള്ളം കയറി. റണ്‍വേയില്‍ ചെളി അടിഞ്ഞുകൂടി. ഏതാണ്ട് 300 കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. വെള്ളം ഇറങ്ങിയതോടെ 20 ... Read more

അധിക സര്‍വീസുകളുമായി ജെറ്റ് എയര്‍വേസ്

കേരളം പ്രളയ ദുരന്തത്തില്‍ നിന്നും കരകയറിത്തുടങ്ങി. പ്രളയത്തെ തുടര്‍ന്ന് യാത്രമുടങ്ങിയവര്‍ക്ക് ആശ്വാസവുമായി ജെറ്റ് എയര്‍വെയ്സ്. ഞായറാഴ്ച മുതല്‍ കൂടുതല്‍ കേരളത്തില്‍ നിന്നും കൂടുതല്‍ ജെറ്റ് എയര്‍വേസ് സര്‍വീസുകള്‍ ആരംഭിച്ചു. ആറ് അന്താരാഷ്ട്ര സര്‍വീസുകളും നാല് ആഭ്യന്തര സര്‍വീസുകളുമാണ് ജെറ്റ് എയര്‍വേസ് അധികമായി നടത്തുക. മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്കാണ് ആഭ്യന്തര റൂട്ടുകളില്‍ അധിക സര്‍വീസുകള്‍. 21, 22 തീയതികളിലാണ് ആറ് അന്താരാഷ്ട്ര സര്‍വീസുകള്‍. ഞായറാഴ്ച മുതല്‍ 26 വരെയുള്ള എല്ലാ ദിവസങ്ങളിലുമാണ് നാല് വീതം ആഭ്യന്തര സര്‍വീസുകള്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് എല്ലാ സര്‍വീസുകളും. 21-ന് രാവിലെ 7.55 ന് തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്ക് പുറപ്പെട്ട് 10.35 ഓടെ അവിടെ എത്തുന്ന വിമാനം തിരിച്ച് ദുബായില്‍ നിന്ന് ഉച്ചയ്ക്ക് 12.10 ന് പുറപ്പെടും. ഈ വിമാനം തിരുവനന്തപുരത്ത് വൈകീട്ട് ആറു മണിയോടെ എത്തും. ഇതേ സമയത്ത് 22നു ദുബായിലേക്കും അവിടേ നിന്ന് തിരിച്ചും സര്‍വീസുണ്ട്. കൂടാതെ അന്ന് വൈകീട്ട് ഏഴ് മണിക്ക് ദമാമിലേക്കും ... Read more

ലാല്‍ബാഗ് പുഷ്‌പോത്സവത്തിന് തുടക്കമായി

പൂന്തോട്ട നഗരിയിലെ ഉദ്യാനം ലാല്‍ബാഗില്‍ സ്വാതന്ത്ര്യദിന പുഷ്പമേള ഇന്നാരംഭിക്കും. രാവിലെ 9.30 മുതല്‍ വൈകുന്നേരം ഏഴു മണി വരെയാണ് കാണിക്കള്‍ക്ക് പുഷ്‌പോത്സവം ആസ്വദിക്കുവാന്‍ കഴിയുന്നത്. 15ന് സമാപിക്കുന്ന പുഷ്‌പോത്സവത്തിന് മുതിര്‍ന്നവര്‍ക്ക് 7 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. സംഘമായി പുഷ്‌പോത്സവം കാണുവാന്‍ എത്തുന്നവര്‍ക്ക് ആഗസ്ത് അഞ്ച്, 11, 12,15 തീയതികളില്‍ പ്രവേശനം സൗജന്യമാണ്. സന്ദര്‍ശകര്‍ക്കായി ക്ലോക്ക് റൂം സൗകര്യം ഈ വട്ടം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

യാത്രാസൗഹൃദ വിമാനത്താവളം; പട്ടികയില്‍ ബെംഗളൂരു ഒന്നാമത്

ലോകത്തെ യാത്രാസൗഹൃദ വിമാനത്താവളങ്ങളില്‍ മികച്ച റേറ്റിങ്ങോടെ ബെംഗളൂരു ഒന്നാമത്. വിമാനത്താവളത്തില്‍ ഇറങ്ങുന്ന യാത്രക്കാര്‍ക്കിടയില്‍ നടത്തിയ എസിഐ-എഎസ്‌ക്യു സര്‍വേയില്‍ അഞ്ചില്‍ 4.67 റേറ്റിങ്ങോടെയാണ് ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം(ബിഐഎഎല്‍) ഒന്നാമതെത്തിയത്. അബുദാബി(4.53), ടൊറന്റോ(4.44) വിമാനത്താവളങ്ങളാണ് രണ്ടും മൂന്നും സ്ഥാനത്ത്. കഴിഞ്ഞ ഏപ്രില്‍-ജൂണ്‍ ക്വാര്‍ട്ടറില്‍ ലോകത്തെ 358 വിമാനത്താവളങ്ങളിലാണ് സര്‍വേ നടത്തിയത്. ആദ്യമായി നടക്കുന്ന എസിഐ-എഎസ്‌ക്യു അറൈവല്‍ സര്‍വേയില്‍ ഇന്ത്യയില്‍ നിന്നു ബെംഗളൂരു മാത്രമേ പങ്കെടുത്തുള്ളു. സേവനങ്ങള്‍ മെച്ചപ്പെടുത്തി ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ പ്രതിജ്ഞാബദ്ധമാണെന്നു ബിഐഎഎല്‍ എംഡിയും സിഇഒയുമായ ഹരി മാരാര്‍ പറഞ്ഞു.