Tag: പുണെ

ശിവജിയുടെ തലസ്ഥാന നഗരിയായ രാജ്ഗഡിലേക്ക് എങ്ങനെ എത്താം

മഹാരാഷ്ട്രയില്‍ പുണെ അടുത്ത് പശ്ചിമഘട്ട മലനിരകളിലുള്ള മനോഹരമായൊരു കോട്ടയാണ് രാജ്ഗഡ് ഫോര്‍ട്ട്. 24 ചതുരശ്ര കി മീ വിസ്താരത്തിലുള്ള ഈ കോട്ട ശിവജിയുടെ ആദ്യ തലസ്ഥാനമായിരുന്നു. പുണെ നഗരത്തില്‍ നിന്ന് 50 കി മീ തെക്കാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. മുംബൈയില്‍ നിന്ന് 200 കി മീ ദൂരം.കോട്ടയില്‍ എത്തിച്ചേരാന്‍ പല ട്രക്കിങ് റൂട്ടുകളുണ്ട്. അവയില്‍ ഏറ്റവുമധികം ഉപയോഗിക്കുന്നത് ഗുഞ്ജ്വാണി ഗ്രാമത്തില്‍ നിന്ന് ആരംഭിക്കുന്നതാണ്. ചോര്‍ ദര്‍വാസ വഴി പദ്മാവതി മാചിയിലേക്കുള്ള പാത എന്നറിയപ്പെടുന്ന ഈ വഴിയില്‍ െചങ്കുത്തായ കയറ്റങ്ങള്‍ കയറണം. രണ്ടര മണിക്കൂറാണ് ശരാശരി ട്രക്കിങ് സമയം. പുണെയില്‍ നിന്നു നര്‍സപുര്‍വഴി ഗുഞ്ജ്വാണിയിലെത്താം. ചോര്‍ ദര്‍വാസ പാതയെക്കാളും ദൂരം കൂടുതലാണെങ്കിലും ലളിതമായ ട്രക്കിങ്ങാണ് പാലി ദര്‍വാസയിലൂടെയുള്ള പാത. ഈ പാതയിലെത്താന്‍ നര്‍സപുരില്‍ നിന്ന് വില്‍ഹെ ഗ്രാമത്തിലൂടെ പാബി ഗ്രാമത്തിലെത്തണം. മൂന്നു മണിക്കൂര്‍ ആണ് ശരാശരി ട്രക്കിങ് സമയം.ഗുഞ്ജ്‌വാണി ഗ്രാമത്തില്‍ നിന്നു തന്നെ തുടങ്ങുന്ന മറ്റൊരു പാത സുവേല മാചിയില്‍ ... Read more

കിടിലന്‍ ഓഫറുമായി എയര്‍ ഏഷ്യ; 399 രൂപയ്ക്ക് വിമാനത്തില്‍ പറക്കാം

വിമാന യാത്രക്കാര്‍ക്ക് മികച്ച ഓഫറുമായി എത്തിയിരിക്കുകയാണ് വിമാനക്കമ്പനിയായ എയര്‍ഏഷ്യ. ആഭ്യന്തര, രാജ്യാന്തര വിമാന ടിക്കറ്റുകള്‍ക്കാണ് എയര്‍ ഏഷ്യയുടെ ഓഫര്‍. ഒരു വശത്തേക്കുളള ആഭ്യന്തര ടിക്കറ്റുകള്‍ 399 രൂപയ്ക്കും രാജ്യാന്തര ടിക്കറ്റുകള്‍ 1,999 രൂപയ്ക്കുമാണ് തുടങ്ങുന്നത്. 2019 മെയ് മുതല്‍ 2020 ഫെബ്രുവരി വരെയാണ് ഈ ഓഫറുളളത്. 120 സ്ഥലങ്ങളിലേക്കുളള വണ്‍വേ ടിക്കറ്റിനാണ് ഓഫര്‍ ലഭിക്കുക. 2019 മെയ് 6 മുതല്‍ 2020 ഫെബ്രുവരി 4 വരെയുളള രാജ്യാന്തര ടിക്കറ്റുകള്‍ നവംബര്‍ 18 മുതല്‍ ബുക്ക് ചെയ്യാമെന്ന് എയര്‍ ഏഷ്യ പ്രസ്താവനയില്‍ അറിയിച്ചു. ബെംഗളൂരു, ന്യൂഡല്‍ഹി, കൊല്‍ക്കത്ത, കൊച്ചി, ഗോവ, ജയ്2പൂ, പുണെ, ഗുവാഹത്തി, ഇംഫാല്‍, വിശാഖപട്ടണം, ഹൈദരാബാദ്, ശ്രീനഗര്‍, ബാഗ്ദോര, റാഞ്ചി, ഭുവനേശ്വര്‍, ഇന്‍ഡോര്‍ എന്നിവിടങ്ങളിലേക്കുളള ആഭ്യന്തര ടിക്കറ്റുകള്‍ക്കും കോലാലംപൂര്‍, ബാങ്കോങ്, ക്രാബി, സിഡ്‌നി, ഓക്ലാന്റ്, മെല്‍ബണ്‍, സിംഗപ്പൂര്‍, ബാലി ഉള്‍പ്പെടെയുളള രാജ്യാന്തര ടിക്കറ്റുകള്‍ക്കുമാണ് ഈ ഓഫര്‍ ലഭിക്കുക. എയര്‍ ഏഷ്യയുടെ ഗ്രൂപ്പുകളായ എയര്‍ഏഷ്യ ഇന്ത്യ, എയര്‍ഏഷ്യ ബെര്‍ഹാഡ്, തായ് എയര്‍ഏഷ്യ, ... Read more

പൊതുസ്ഥലത്ത് തുപ്പിയാല്‍ പുണെയില്‍ ശിക്ഷ

മഹാരാഷ്ട്രയിലെ പുണെയില്‍ പൊതുസ്ഥലത്ത് തുപ്പരുതേ. തുപ്പിയാല്‍ പിഴയും തടവും ശിക്ഷയായി ലഭിച്ചേക്കും. റോഡ്‌,പാര്‍ക്കുകള്‍,പൊതു കെട്ടിടങ്ങള്‍ എന്നിവിടങ്ങളിലാണ് തുപ്പല്‍ നിരോധിച്ചത്. ആളുകളെ നിരീക്ഷിക്കാന്‍ പ്രത്യേക സ്ക്വാഡിനെ നഗരസഭ നിയോഗിച്ചു . തുപ്പുന്നവരെക്കൊണ്ട് അപ്പോള്‍ തന്നെ അത് തുടപ്പിക്കുകയും നൂറു രൂപ പിഴ ചുമത്തുകയും ചെയ്യുന്നുണ്ട്. ജനങ്ങളെ ശുചിത്വ ബോധമുള്ളവരാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പുണെ മുനിസിപ്പല്‍ കമ്മീഷണര്‍ സൌരഭ് റാവു പറഞ്ഞു. ഒരാളുടെ മാലിന്യം മറ്റൊരാള്‍ വൃത്തിയാക്കിക്കോളും എന്ന ചിന്താഗതിയും ഇത്തരം നടപടികളിലൂടെ മാറ്റാനാകുമെന്ന പക്ഷക്കാരനാണ് നഗരസഭാ കമ്മീഷണര്‍. പുണെ നഗരസഭയുടെ നടപടികളോട് ജനങ്ങള്‍ക്ക്‌ സമ്മിശ്ര പ്രതികരണമാണെങ്കിലും  തെരുവില്‍ തുപ്പാന്‍ ആള്‍ക്കാര്‍ മടിക്കുന്നുണ്ട്. പോയവര്‍ഷം രാജ്യത്തെ വൃത്തിയുള്ള നഗരങ്ങളില്‍ ആദ്യ സ്ഥാനമായിരുന്നു പുണെയ്ക്ക്

പുണെ; രാജ്യത്ത് ജീവിക്കാന്‍ മികച്ച നഗരം

രാജ്യത്തു സുഗമ ജീവിതത്തിന് ഏറ്റവും അനുയോജ്യമായ നഗരങ്ങളുടെ പട്ടികയില്‍ ഒന്നാംസ്ഥാനം പുണെയ്ക്ക്. ഭവന, നഗര മന്ത്രാലയമാണ് 111 നഗരങ്ങള്‍ക്കു റാങ്കിങ് നല്‍കിയത്.നവി മുംബൈ രണ്ടാംസ്ഥാനവും ഗ്രേറ്റര്‍ മുംൈബ മൂന്നാംസ്ഥാനവും നേടി. താനെ ആറാം സ്ഥാനം നേടി. 58.11 സ്‌കോര്‍ നേടിയാണ് പുണെ മറ്റു നഗരങ്ങളെ പിന്നിലാക്കിയത്. രാജ്യതലസ്ഥാനമായ ഡല്‍ഹി, കൊച്ചിയെക്കാള്‍ പിന്നില്‍ 65-ാംസ്ഥാനത്താണെന്നതും കൗതുകമായി. ചെന്നൈയ്ക്ക് 14-ാംസ്ഥാനമുണ്ട്.കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന റാങ്കിങ്ങില്‍ കൊല്‍ക്കത്ത നഗരത്തെ പരിഗണിക്കേണ്ടെന്നു പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഭരണകാര്യം, സാമൂഹിക സ്ഥാപനങ്ങള്‍, സാമ്പത്തികവും അല്ലാത്തതുമായ അടിസ്ഥാന സൗകര്യം എന്നിവയുടെ അടിസ്ഥാനത്തിലാണ് നഗരങ്ങള്‍ക്കു റാങ്കിങ് നല്‍കിയതെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കി.ഏറ്റവും കൂടുതല്‍ വിദേശ വിദ്യാര്‍ഥികള്‍ പഠിക്കുന്ന നഗരം, ഐടി, ഓട്ടോമൊബീല്‍, വിദ്യാഭ്യാസ മേഖലകളിലെ മുന്‍നിര സാന്നിധ്യം എന്നീ നേട്ടങ്ങള്‍ക്കു പുറമെയാണ് ഈ പൊന്‍തൂവല്‍ കൂടി പുണെയ്ക്ക് കൈവരുന്നത്. PIC COURTESY : Amol Kakade മുംബൈ കഴിഞ്ഞാല്‍ സംസ്ഥാനത്തെ എറ്റവും വലിയ നഗരമായ പുണെ ജനസംഖ്യയില്‍ ... Read more