Tag: മണാലി

സഞ്ചാരികള്‍ക്ക് കാഴ്ചയുടെ മഞ്ഞു വസന്തമൊരുക്കി മണാലി

ശൈത്യകാലമെത്തുന്നതിന് മുമ്പേ സഞ്ചാരികള്‍ക്ക് കാഴ്ചയുടെ വസന്തമൊരുക്കി മണാലി. ഹിമാചല്‍ പ്രദേശിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ കുളു ,മണാലി ,ഷിംല എന്നിവടങ്ങളില്‍ എല്ലാം സീസണിലെ ആദ്യ മഞ്ഞു വീഴ്ച ഇന്നലെ തുടങ്ങി. സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം തന്നെ പ്രദേശത്തെ ചിത്രങ്ങള്‍ വൈറലായി. എന്നാല്‍ കനത്ത മഞ്ഞു വീഴ്ച വരും ദിനങ്ങളില്‍ നേരിടേണ്ടി വരുന്നതിനാല്‍ ചിലയിടങ്ങളിലേക്കുള്ള സഞ്ചാരം നിരോധിച്ചിട്ടുണ്ട്.

5000 മീറ്റര്‍ ഉയരത്തില്‍ പായുന്ന തീവണ്ടി; ചൈനയെ കടത്തിവെട്ടി ഇന്ത്യ

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയില്‍വേപ്പാതയുള്ള രാജ്യം എന്ന പേരിനുടമയാകാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. ചൈനീസ് അതിര്‍ത്തിക്കു സമീപത്ത് കൂടെ കടന്നുപോകുന്ന ബിലാസ്പൂര്‍ – മണാലി – ലേ റെയില്‍വേ ലൈനിന്റെ ലൊക്കേഷന്‍ സര്‍വ്വേ ഒന്നാം ഘട്ടം പൂര്‍ത്തിയായിരിക്കുന്നു. നിലവില്‍ ചൈനയുടെ ഷിന്‍ങായ് -തിബറ്റ് തീവണ്ടിപ്പാതയാണ് ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ബിലാസ്പൂര്‍- മണാലി – ലേ പാത തുറക്കുന്നതോടെ ഈ ഖ്യാതി ഇന്ത്യക്ക് സ്വന്തമകും ബിലാസ്പൂരില്‍ നിന്നും പാത തുടങ്ങുമ്പോള്‍ സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 500 മീറ്ററാണ് ഉയരം. പിന്നെയിത് കുത്തനെ കൂടിക്കൊണ്ടിരിക്കും. ലഡാക്കിലെത്തുമ്പോള്‍ 3215 മീറ്ററാകും ഉയരം. ജമ്മു – കശ്മീരിലെ തഗ്ലാന്റ് സ്റ്റേഷനിലെത്തുമ്പോഴേക്കും ട്രെയിനും യാത്രികരും സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 5360 മീറ്റര്‍ ഉയരത്തില്‍ എത്തിയിട്ടുണ്ടാകും. പാതയുടെ ഭൂരഭാഗം പ്രദേശങ്ങളും ഈ ഉയരത്തിലൂടെയാണ് കടന്നു പോകുന്നത്. ബിലാസ്പൂര്‍, ലേ, മണാലി, തന്ദി, കെയ്‌ലോ ങ്, ദര്‍ച്ച, ഉപ്ശി, കാരു എന്നീ മേഖലകളിലൂടെ കടന്നു പോകുന്ന പാതയുടെ നീളം ... Read more

മണാലിയില്‍ മണ്ണിടിച്ചില്‍ കുടുങ്ങിയത് നിരവധി മലയാളികള്‍; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ഹിമാചലിലെ മണാലിയില്‍ കുടുങ്ങിയ മലയാളികളെ ഇന്ന് രക്ഷിക്കാനാവുമെന്ന് പ്രതീക്ഷ. കനത്ത മഴയും മഞ്ഞുവീഴ്ചയും കാരണം ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ 43 മലയാളികളാണ് കുടുങ്ങികിടക്കുന്നത് . ഇതില്‍ പാലക്കാട് കൊല്ലങ്കോട് നിന്നുള്ള മുപ്പത് പേരും തിരുവനന്തപുരം സ്വദേശികളുമായ 13 പേരുമുണ്ട്. റോഡുകള്‍ തകര്‍ന്നതും പ്രതികൂല കാലാവസ്ഥയുമാണ് ഇവരുടെ മടക്കയാത്രക്ക് തടസം. കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് മണാലി ലേഹ് ദേശീയ പാത അടച്ചിട്ടിരിക്കുകയാണ്. എന്നാല്‍ ഇവര്‍ സുരക്ഷിതരാണെന്ന ഹിമാചല്‍ സര്‍ക്കാര്‍ അറിയിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്നലെ പറഞ്ഞിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. മണ്ണിടിച്ചിലിനെ തുടര്‍ന്ന് കിന്നോര്‍, ചമ്പാ ജില്ലകളില്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഒറ്റപ്പെട്ട പോയ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമം വ്യോമസേന തുടരുകയാണ്. പ്രധാന നനദികളും കരകവിഞ്ഞ് ഒഴുകുകയാണ്. അതേസമയം ട്രെക്കിംഗിന് പോയ 45 പേരെക്കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല

ഇന്ത്യയിലെ മനോഹരമായ സൈക്കിള്‍ റൂട്ടുകള്‍

സൈക്കിള്‍ യാത്ര നമുക്കൊപ്പോളും ബാല്യത്തിന്റെ ഓര്‍മ്മയാണ് കൊണ്ട് തരുന്നത്. നമ്മള്‍ യാത്ര പോകുന്ന മിക്കയിടങ്ങളും നടന്നു കാണുക വിഷമം പിടിച്ച കാര്യമാണ്. ഒരു സൈക്കിളില്‍ ആണെങ്കില്‍ കാശു ചിലവ് കുറവും കാഴ്ചകള്‍ കാണാന്‍ കൂടുതല്‍ അവസരവും ആരോഗ്യപരമായി മെച്ചപ്പെട്ട കാര്യവുമാണ്. ഇന്ത്യയിലെ വ്യത്യസ്തവും മനോഹരവുമായ സൈക്കിള്‍ റൂട്ടുകളെ കുറിച്ച് അറിയാം. മാംഗളൂര്‍ – ഗോവ നാഷണല്‍ ഹൈവേ 17 മാംഗളൂരിനെ ഗോവയുമായി ബന്ധിപ്പിക്കുന്നു. ബംഗ, കലംഗുതെ ബീച്ചുകള്‍ പോകുന്ന വഴിയില്‍ സന്ദര്‍ശിക്കാവുന്നതാണ്. സെന്റ് മേരീസ് ഐലന്‍ഡില്‍ പ്രകൃതി പാറക്കെട്ടുകള്‍ കൊണ്ട് തീര്‍ത്ത വിസ്മയവും, ക്ഷേത്രങ്ങളുടെ നഗരമായ ഗോകര്‍ണവും, ദൂത് സാഗര്‍ വെള്ളച്ചാട്ടവും സന്ദര്‍ശിക്കാം. മണാലി – ലേ സാഹസിക യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് പറ്റിയൊരു റൂട്ടാണ് ഇത്. ഹെയര്‍പിന്‍ വളവുകളും, പ്രതീക്ഷിക്കാത്ത വഴികളും, വെല്ലുവിളി ഉയര്‍ത്തുന്ന കാലാവസ്ഥയുമാണ് ഈ റൂട്ടിന്റെ പ്രത്യേകത. നിങ്ങള്‍ക്ക് റോത്തംഗ്, തംങ്‌ലംങ് ലാ പാതകളിലൂടെയും യാത്ര ചെയ്യാം, മഞ്ഞ് മൂടിയ മലകളും ലഡാക് താഴ്വരയിലെ മനോഹരമായ ഗ്രാമങ്ങളും കാണാം. ... Read more

വൈറലായി, അമ്മയും മകനും കാശിക്ക് പോയ കഥ

പ്രായമായ അമ്മയുടെയോ, അച്ഛന്റെയോ ഇഷ്ടങ്ങളോ സന്തോഷങ്ങളോ പലരും തിരക്കാറില്ല. ആരോഗ്യം മോശമായിരിക്കും അഡ്ജസ്റ്റ് ചെയ്യാനാകില്ല എന്നൊക്കെ കാരണങ്ങള്‍ പറഞ്ഞ് വളരെ അടുത്തുള്ള യാത്രയില്‍ പോലും അവരെ ഒഴിവാക്കി നിര്‍ത്തുന്നവര്‍ ഈ മകന്റെ കുറിപ്പ് വായിക്കണം. pic courtesy: sarath krishnan സ്വന്തം അമ്മയോടൊപ്പം വാരണാസിയും കാശിയും സിംലയും റോത്തംഗ് പാസും മണാലിയും താണ്ടി പത്തു ദിവസത്തെ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ശരത് കൃഷ്ണന്‍ എന്ന ചെറുപ്പക്കാരന്റെ യാത്രകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. pic courtesy: sarath krishnan ‘വീട്ടിലെ അടുക്കളയിലെ പുകക്കുള്ളില്‍ പെട്ടു പോകുന്ന, അല്ലെങ്കില്‍ വയസ്സാകുമ്പോള്‍ പലരും മറന്നു പോകുന്ന, ആ രണ്ടക്ഷരം ‘അമ്മ’ , പത്ത് മാസം നൊന്തു പെറ്റ ആ വയറിനെ, എന്തൊക്കെ പകരം വെച്ചാലും ആ വേദനയ്ക് പകരമാകില്ല. അമ്മയുടെ ആ സന്തോഷത്തിനു മുകളില്‍ എനിക്കിനിയൊരു സ്വര്‍ഗ്ഗമില്ല. അങ്ങിനെ റോത്താംഗിന്റെ ഭംഗി ആസ്വദിച്ച് വഴിയില്‍ മാഗിയും, ചായയുമെല്ലാം കഴിച്ച് ഞങ്ങള്‍ മഞ്ഞിന്റെ മായാ പ്രപഞ്ചത്തില്‍ എത്തി. ... Read more