Tag: kanyakumari tourism

തമിഴ്നാട്ടിലെ മിനി കേരളം; തേങ്ങാപ്പട്ടണം

തമിഴ്നാട്ടിലെ കേരളം എന്നാണ് തേങ്ങാപ്പട്ടണം അറിയപ്പെടുന്നത്. അതിനു പ്രധാന കാരണം ഈ സ്ഥലത്തിനു കേരളവുമായുള്ള സാമ്യം തന്നെയാണ്. ഒറ്റനോട്ടത്തിൽ കേരളം എന്നുതന്നെ തോന്നും ഇവിടം കണ്ടാൽ. കായ്ച്ചു നിൽക്കുന്ന വലിയ തെങ്ങിൻതോപ്പുകളും അതിനു നടുവിലൂടെ ഒഴുകുന്ന കനാലുകളും തോടുകളും ഒക്കെ ചേർന്ന് തേങ്ങാപട്ടണത്തെ ഒരു മിനി കേരളമാക്കി മാറ്റുന്നു. മാത്രമല്ല, മലയാളവും മലയാളം കലർന്ന തമിഴുമാണ് ഇവിടുത്തെ പ്രധാന സംസാര ഭാഷകൾ. തമിഴിലെ പ്രധാന സംഘകാല കൃതികളിലൊന്നായ ചിലപ്പതികാരത്തിൽ തേങ്ങാപ്പട്ടണത്തെക്കുറിച്ച് പറയുന്നുണ്ട്. തേങ്ങാനാടിന്‍റെ തലസ്ഥാനമായാണ് തേങ്ങാപ്പട്ടണത്തെ ചിലപ്പതികാരത്തിൽ വിശേഷിപ്പിക്കുന്നത്. ദ്രാവിഡ സംസ്കാരത്തിന്‍റെ കളിത്തൊട്ടിൽ എന്നും ഇവിടം അറിയപ്പെടുന്നു. പഴയ തിരുവിതാംകൂർ നാട്ടു രാജ്യത്തിന്‍റെ ഭാഗമായിരുന്ന കന്യാകുമാരി ജില്ലയിലാണ് തേങ്ങാപ്പട്ടണം സ്ഥിതി ചെയ്യുന്നത്. തെന്നൈ പട്ടിണം എന്നും തേൻ പട്ടിണം എന്നും ഇവിടം അറിയപ്പെടുന്നുണ്ട്. തമിഴ്നാട്ടിലെ സാധാരണ കൃഷികളിൽ നിന്നും വ്യത്യസ്തമായി ഇവിടെ ധാരാളം തെങ്ങുകൾ കൃഷി ചെയ്യുന്നു. ഈ പ്രദേശത്ത് ഏറ്റവും അധികം കൃഷി ചെയ്യുന്ന വിളയും തെങ്ങാണ്. ഇവിടെ ചുറ്റിലും ... Read more

990 രൂപയ്ക്ക് കന്യാകുമാരി ചുറ്റിവരാം

കുറഞ്ഞചെലവിൽ ‘മെസ്മറൈസിങ് കന്യാകുമാരി’ ടൂർ  പാക്കേജുമായി കെടിഡിസി. തിരുവനന്തപുരത്തു നിന്നും  കന്യാകുമാരി വരെ ആഡംബര ബസ്സില്‍ 990 രൂപയ്ക്ക് ചുറ്റിയടിച്ചു വരാം. രാവിലെ 7.30ന് തിരുവനന്തപുരത്തെ മസ്ക്കറ്റ് ഹോട്ടലില്‍ നിന്നും പുറപ്പെടും. ചൈത്രം ഹോട്ടലിന്‍റെ മുന്നിൽ നിന്നും ബസ്സില്‍ കയറാവുന്നതാണ്. രാത്രി 10 മണിക്ക് തിരിച്ചെത്തുകയും ചെയ്യും. നാലു വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് മുഴുവന്‍ ടിക്കറ്റും എടുക്കണം. മൂന്നു ടിക്കറ്റില്‍ കൂടുതല്‍ ബുക്ക്‌ ചെയ്യുന്നവര്‍ക്ക് 10 ശതമാനം ഡിസ്കൗണ്ടു നല്‍കും. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് ടൂര്‍ പാക്കേജുള്ളത്. കന്യാകുമാരിയിലേക്കു  യാത്ര പോകും വഴി കേരളത്തിന്‍റെ സാംസ്കാരിക പൈതൃകമായ പത്മനാഭപുരം കൊട്ടാരത്തിൽ കയറി കാഴ്ചകൾ കാണാം. പാറശ്ശാല മോട്ടൽ ആരാമത്തിൽ പ്രഭാത ഭക്ഷണത്തിനായി അരമണിക്കൂർ സമയം അനുവദിക്കും. അവിടെ നിന്നാണ്  പത്മനാഭപുരം കൊട്ടാരത്തിലേക്ക് പോകുന്നത്. ഒന്നേക്കാൽ മണിക്കൂറാണ് കൊട്ടാരം കാണാൻ അനുവദിക്കപ്പെട്ടിട്ടുള്ളത്. 35 രൂപയാണ് ഒരാൾക്ക് കൊട്ടാര സന്ദർശനത്തിനുള്ള ടിക്കറ്റ് നിരക്ക്. മൊബൈൽ ക്യാമറ ഉപയോഗിക്കണമെങ്കിൽ 50 രൂപ ടിക്കറ്റ് വേറെയെടുക്കണം. വിഡിയോ ക്യാമറയ്ക്ക് ... Read more

ത്രിവേണി സംഗമത്തിലെ ഉദയാസ്തമയം

മലയാളിക്ക് കന്യാകുമാരിയെന്നും പ്രണയത്തിന്‍റെ തുരുത്താണ്. പൊന്നുഷസ് സൗന്ദര്യം തീര്‍ത്ത കടവ്. പശ്ചിമ പൂര്‍വഘട്ടങ്ങളുടെ സംഗമ ഭൂമി. പാലക്കാട്‌ കേരളത്തിനു കൊടുത്താണ് തമിഴ്നാട് കന്യാകുമാരിയെ വാങ്ങിയതെന്നു പറയപ്പെടുന്നു. ഈ ത്രിവേണി സംഗമ ഭൂമി സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാണ്. ദ്രാവിഡ ദേവതായായ കുമരിയുടെ പേരില്‍ നിന്നാണ് അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും ഇന്ത്യന്‍ മഹാസമുദ്രവും ഒത്തുചേരുന്ന ഭൂമികക്ക് കന്യാകുമാരി എന്ന് പേരുവന്നത്. തിരുവനന്തപുരത്തു നിന്നു ബസ്സിലോ ട്രെയിനിലോ കന്യാകുമാരിയിലെത്താം. റെയില്‍വേ സ്റ്റേഷനില്‍ നിന്നും ബസ്റ്റാന്‍ഡില്‍ നിന്നും നടക്കാവുന്ന ദൂരമേ കന്യാകുമാരി ബീച്ചിലേക്കൊള്ളൂ. ബീച്ചിലേക്ക് സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നത് കച്ചവടങ്ങളാണ്.  കരയിലൂടെ അല്‍പ്പദൂരം നടന്നാല്‍ കടലിന്‍റെ അടുത്തെത്താം. പാറകള്‍ നിറഞ്ഞ തീരങ്ങളാണ് ഇവിടുത്തേത്. കരയില്‍ നിന്ന് അഞ്ഞൂര്‍ മീറ്റര്‍ അകലെയായി കടലില്‍ വിവേകാനന്ദ സ്മാരകവും തിരുവള്ളുവരുടെ പ്രതിമയും കാണാം. വിവേകാനന്ദന്‍ ധ്യാനിച്ചു എന്ന് ചരിത്രം പറയുന്ന പാറകള്‍ക്ക് മുകളിലാണ് 1970ല്‍ സ്മാരകം പണികഴിപ്പിച്ചത്. ദേവി കന്യാകുമാരിയും തപസ്സു ചെയ്തതു ഇവിടെതന്നെയാണെന്നു വിശ്വാസം. കടല്‍ പ്രക്ഷുബ്ധമാവുന്ന സമയങ്ങളില്‍ വിവേകാനന്ദ ... Read more