Category: Top Stories Malayalam

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു

മോശം കാലാവസ്ഥയെത്തുടര്‍ന്ന് താത്കാലികമായി നിര്‍ത്തിവെച്ച അമര്‍നാഥ് തീര്‍ത്ഥയാത്ര പുനരാരംഭിച്ചു. ബാല്‍ത്തല്‍, പഹല്‍ഗാം എന്നീ വഴികളിലൂടെയാണ് തീര്‍ത്ഥാടകര്‍ അമര്‍നാഥിലെത്തുന്നത്. Photo Courtesy: Aasif Shafi/Pacific Press/LightRocket via Getty Images കനത്ത മഴയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് അനുഭവപ്പെട്ടത്. ഇതേ തുടര്‍ന്നാണ് യാത്ര നിര്‍ത്തി വച്ചത്. ബാല്‍ത്തലിലെയും നുല്‍വാനിലെയും ഹേസ് ക്യാമ്പിലാണ് തീര്‍ത്ഥാടകര്‍ ഈ സമയം താമസിച്ചത്. കഴിഞ്ഞ ആഴ്ച്ചയിലാണ് ആദ്യ ബാച്ച് അമര്‍നാഥിലേക്ക് പുറപ്പെട്ടത്. കാലാവസ്ഥയില്‍ അനുഭവപ്പെട്ട മാറ്റത്തെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്നത്. 60 ദിവസമാണ് ഇത്തവണ അമര്‍നാഥ് തീര്‍ത്ഥാടനം നടക്കുന്നത്. ഓഗസ്റ്റ് 26ന് യാത്ര സമാപിക്കും. ഈ വര്‍ഷത്തെ അമര്‍നാഥ് യാത്രയ്ക്കായി രണ്ടു ലക്ഷത്തിലധികം പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 40000ത്തോളം സുരക്ഷ ഉദ്യോഗസ്ഥരെ ഇതിനോടകം തന്നെ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. ദുരന്ത നിവാരണ സേനയും അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സജ്ജമായി നിലകൊള്ളുന്നുണ്ട്. യാത്ര വഴികളില്ലെല്ലാം തന്നെ സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

കൈലാസം-മാനസസരോവര്‍ യാത്ര: രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു

കൈലാസ യാത്ര കഴിഞ്ഞു മടങ്ങുമ്പോള്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് നേപ്പാളിലെ സിമിക്കോട്ടില്‍ 1565 തീര്‍ത്ഥാടകര്‍ കുടുങ്ങി. നേപ്പാളിൽ കുടുങ്ങിയവർ സുരക്ഷിതരാണെന്നും യാത്ര പുനഃരാരംഭിച്ചെന്നും കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. മഴയും മഞ്ഞും മൂലമാണു യാത്ര മുടങ്ങിയത്. ആഭ്യന്തരമന്ത്രിയോടു താൻ സംസാരിച്ചു. കാലാവസ്ഥ മെച്ചപ്പെട്ടതിനാൽ തീർഥാടകർ യാത്ര പുനരാരംഭിച്ചെന്നും അവർ സുരക്ഷിതരാണെന്നും കണ്ണന്താനം പറഞ്ഞു   ഭക്ഷണവും വെള്ളവുമടക്കമുള്ള അടിയന്തരാവശ്യങ്ങള്‍ അധികൃതര്‍ എത്തിച്ചു. സാധ്യമായ മറ്റ് പാതകളിലൂടെ തീര്‍ഥാടകരെ തിരികെയെത്തിക്കാനും ശ്രമിക്കുന്നുണ്ട് . ശക്തമായ കാറ്റുള്ളതിനാല്‍ ഹെലികോപ്ടര്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. ആവശ്യമെങ്കില്‍ കൂടുതല്‍   സൈന്യത്തെ ഉപയോഗിക്കാനും വിദേശകാര്യ മന്ത്രാലയം തയാറെടുക്കുന്നതായാണ് സൂചന. കഴിഞ്ഞദിവസമാണ് മാനസസരോവര്‍ തീര്‍ത്ഥാടനത്തിന് പോയ അറുന്നൂറോളം പേര്‍ രണ്ടിടങ്ങളിലായി കുടുങ്ങിയത്. കുടുങ്ങിയവരുടെ ബന്ധുക്കള്‍ക്കായി ഹോട്ട്ലൈന്‍ നമ്പറുകള്‍ സജ്ജമാക്കി. മലയാളത്തില്‍ അടക്കം സേവനം ലഭിക്കുന്ന ഇന്ത്യന്‍ എംബസി  ഹോട്ട് ലൈന്‍ നമ്പര്‍  (00977-9808500644)

യാത്ര സുരക്ഷിതമാക്കാന്‍ ഹാന്‍ഡ്ബാഗില്‍ ഇവ ഒഴിവാക്കൂ

യു .എ.ഇ.യില്‍ നിന്ന് യാത്ര ചെയ്യുമ്പോള്‍ ഹാന്‍ഡ്ബാഗില്‍ കൊണ്ടുപോകാന്‍ പാടില്ലാത്ത വസ്തുക്കളുടെ പട്ടിക എമിറേറ്റ്സ് എയര്‍ലൈന്‍സ് പുറത്തുവിട്ടു. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഹാന്‍ഡ്ബാഗുകളുടെ സ്‌ക്രീനിങ്ങും കര്‍ശനമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഓസ്ട്രേലിയ, ന്യൂസീലന്‍ഡ്, യു.എസ്. എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഹാന്‍ഡ് ലഗേജ് സംബന്ധിച്ച് പ്രത്യേക മാനദണ്ഡങ്ങള്‍ പുറത്തിറക്കി. 350 ഗ്രാമില്‍ കൂടുതല്‍ അളവിലുള്ള പൊടികള്‍ കൈയില്‍ കരുതാന്‍ പാടില്ല. എല്ലാത്തരം പൊടികളും കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാക്കും. അത് കൊണ്ടുതന്നെ അത്യാവശ്യമില്ലാത്ത പൊടികള്‍ ചെക്ക് ഇന്‍ ചെയ്യുന്ന ബാഗില്‍ വെക്കുന്നതാണ് നല്ലത്. കുട്ടികള്‍ക്കുള്ള പാല്‍പ്പൊടി, കുറിപ്പടിയോടെയുള്ള മരുന്നുകള്‍ എന്നിവയെ ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പുതിയ നിയമമനുസരിച്ച് ഈ വര്‍ഷം ജനുവരി മുതല്‍ സ്മാര്‍ട്ട് ബാഗുകള്‍ നിരോധിച്ചിരുന്നു. ഇത്തരം ബാഗുകളിലെ ജി.പി.എസ്. ട്രാക്കിങ് സംവിധാനത്തിനുപയോഗിക്കുന്ന ലിഥിയം ബാറ്ററികള്‍, ഫോണ്‍ ചാര്‍ജറുകള്‍, ഇലക്ട്രോണിക് ബുക്കുകള്‍ തുടങ്ങിയവ തീപ്പിടിത്തത്തിന് കാരണമാകുന്നതിനെ തുടര്‍ന്നാണിത്. കുട്ടികള്‍ക്കുള്ള പാല്‍, വെള്ളം, സോയ മില്‍ക്ക് എന്നിവ കുട്ടികള്‍ കൂടെയില്ലെങ്കില്‍ ഹാന്‍ഡ് ബാഗില്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ല. ഹാന്‍ഡ് ... Read more

ഇനി കഴിക്കാം ഭക്ഷണത്തിനൊപ്പം പാത്രങ്ങളും

ദിനംപ്രതി എണ്ണം പെരുകി വരുന്ന ആഘോഷങ്ങളാണ് നമ്മുടെ ഇടങ്ങിലുള്ളത്. ആഘോഷത്തിന്റെ ആരവങ്ങള്‍ കഴിഞ്ഞാല്‍ ബാക്കിയാവുന്നത് കുറെയേറെ ഭക്ഷണാവിഷ്ടങ്ങളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളുമാണ്. എന്നാല്‍ ആഘോഷ വേളയില്‍ വിളമ്പിയ ഭക്ഷണങ്ങള്‍ക്കൊപ്പം പാത്രങ്ങള്‍ കൂടി കഴിക്കാന്‍ സാധിച്ചാലോ? കേള്‍ക്കുമ്പോള്‍ അമ്പരപ്പ് തോന്നുന്നുണ്ടാവും എന്നാല്‍ സമീപഭാവിയില്‍ തന്നെ നടക്കാന്‍ പോകുന്ന കാര്യമാണ് പറഞ്ഞത്. ഭക്ഷ്യയോഗ്യമായ പാത്രങ്ങള്‍ നമ്മുടെ തീന്‍ മേശയില്‍ ഉടന്‍ എത്തുമെന്ന് ഉറപ്പുമായി വന്നിരിക്കുയാണ് ബെംഗളൂരു അസ്ഥാനമായി പ്രവര്‍കത്തിക്കുന്ന ഗജമുഖ എന്റര്‍പ്രൈസസ്. ഭക്ഷണത്തിനോടൊപ്പം തന്നെ കഴിക്കാന്‍ സാധിക്കുന്ന പാത്രങ്ങള്‍, സ്പൂണുകള്‍, ഫോര്‍ക്കുകള്‍, ഐസ്‌ക്രീം സ്റ്റിക്കുകള്‍, തുടങ്ങിയവയുമായാണ് കമ്പനി രംഗത്ത് എത്തിയിരിക്കുന്നത്. ഷൈല ഗുരുദത്ത്, ലക്ഷ്മി ഭീമാചാര്‍ എന്നിവരാണ് ഈ പുതുസംരംഭത്തിന് പിന്നില്‍. എഡിബിള്‍ പ്രോ എന്ന പേരിലാണ് ഇവര്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നത്. സസ്യങ്ങളില്‍ നിന്നു ലഭിക്കുന്ന പദാര്‍ഥങ്ങളില്‍ നിന്നാണു തങ്ങളുടെ ഉല്‍പന്നങ്ങള്‍ നിര്‍മിക്കപ്പെടുന്നതെന്നു ഷൈല ഗുരുദത്ത് പറയുന്നു. ഇവ കഴിക്കുകയോ മണ്ണിലുപേക്ഷിക്കുകയോ ചെയ്യാം. മണ്ണിലുപേക്ഷിച്ചാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഇവ ലയിച്ചു ചേരും. ചന്ദന നിറമുള്ള, മനം മയക്കുന്ന ... Read more

ലോക പൈതൃക പട്ടികയിലേക്ക് അല്‍ അഹ്‌സയും ഖല്‍ഹാതും

സൗദിയിലെ അല്‍ അഹ്സയും ഒമാനിലെ ഖല്‍ഹാതും യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ചു. സൗദിയിലെ അല്‍ അഹ്സയില്‍ റെ നിയോ ലിത്തിക് കാലഘത്തട്ടിലെ മനുഷ്യ കുടിയേറ്റത്തിന്റെ ശേഷിപ്പുകളുള്‍പ്പെടുന്നതാണ്. അല്‍ അഹ്‌സ അറബ് ലോകത്തെ വ്യാപാര കേന്ദ്രമായിരുന്നുവെന്നും സൗദി അവകാശപെട്ടു. ഒമാനിലെ ഖല്‍ഹാത് ഇസ്ലാമിക കാലത്തിനു മുന്‍പേ ഉള്ളതാണെന്നാണ് ചരിത്രം പറയുന്നത്. ഖല്‍ഹാത് ഒരു തുറമുഖ നഗരം ആയിരുന്നു. അറബ് കുതിരകളെയും ചൈനീസ് മണ്‍പാത്രങ്ങളും വ്യാപാരം നടത്തിയിരുന്ന ഒരു കേന്ദ്രമായിരുന്നു ഖല്‍ഹാത്. ഖല്‍ഹാത് ഭരിച്ചിരുന്നത് ഒരു വനിതാ ആയിരുന്നു എന്നതും ഖല്‍ഹാത്നെ വേറിട്ട് നിര്‍ത്തുന്നു. പതിമൂന്നാം നൂറ്റാണ്ടില്‍ ഗവര്‍ണ്ണര്‍ അയാസ് ഹോര്‍മുസ് എന്നും ഖല്‍ഹാത് എന്നും തന്റെ ഭരണ സംവിധാനത്തെ രണ്ടായി വേര്‍തിരിച്ചിരുന്നു. ഖല്‍ഹാത് ഭരിച്ചിരുന്നത് അയാസീന്റെ ഭാര്യ ബീബി മറിയം ആയിരുന്നു. ഓമനിലെയും റിയാദിലെയും ഭരണാധികാരികള്‍ എണ്ണ വില ഇടിഞ്ഞിതിനെ തുടര്‍ന്ന് ടൂറിസം മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്തു തുടങ്ങിയിട്ടുണ്ട്. ഇതിനിടയിലാണ് അല്‍ അഹ്സയും ഖല്‍ഹാതും യുനെസ്‌കോയുടെ ലോക പൈതൃക ... Read more

വില്‍ക്കാനുണ്ട് അല്പം വിലകൂടിയ വാഹനങ്ങള്‍

അധികാരം പോയാലും ആഡംബരം കളയാന്‍ മടിക്കാത്തവരാണ് മിക്ക ഭരണാധികാരികളും. അങ്ങനെ രാജ്യം വിട്ട ഒരു പ്രസിഡന്റിന്റെ വാഹനങ്ങള്‍ വില്‍ക്കാന്‍ വെച്ചിരിക്കുയാണ് ആഫ്രിക്കയില്‍. ഗാംബിയയിലെ മുന്‍ പ്രസിഡന്റ് യഹിയ ജമെഹയുടേതാണ് വാഹനങ്ങള്‍. ബോയിങ് 727, ബൊംബാര്‍ഡിയര്‍ ചലഞ്ചര്‍ 601, ഇലുഷിന്‍ ഐ62 എം എന്നീ വിമാനങ്ങളും റോള്‍സ് റോയ്‌സ്, ബെന്റ്‌ലി, ഹമ്മര്‍ തുടങ്ങി 30 ല്‍ അധികം ആഡംബരക്കാറുകളാണ് വില്‍ക്കാനുള്ളത് കഴിഞ്ഞ വര്‍ഷം അധികാരത്തില്‍ നിന്ന് പുറത്തായ മുന്‍ പ്രസിഡന്റിന്റെ വാഹന ശേഖരം വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത് ഇപ്പോഴത്തെ സര്‍ക്കാരാണ്. രാജ്യത്തെ പറ്റിച്ച് സ്വന്തമാക്കിയ സ്വത്തുക്കളാണ് ഇതെന്നാണ് നിലവിലത്തെ പ്രസിഡന്റിന്റെ ആരോപണം. ഗാംബിയയുടെ തലസ്ഥാനമായ ബഞ്ജുളിലെ വിമാനത്താവളത്തിലാണ് വിമാനങ്ങള്‍ സൂക്ഷിച്ചിട്ടുള്ളത്. പ്രസിഡന്റിനും ഉന്നത ഉദ്യോഗസ്ഥര്‍ക്കും സഞ്ചരിക്കാനായി വാങ്ങിയ വിമാനങ്ങളിപ്പോള്‍ പൊടിയില്‍ കുളിച്ച് വിമാനത്താവളത്തില്‍ ആര്‍ക്കും വേണ്ടാതെ കിടക്കുകയാണ്. ആഡംബര കാറുകളുടെ ശേഖരം യഹിയ ജമെഹയുടെ ഓഫീസ് ഗ്യാരേജിലാണ് സൂക്ഷിച്ചിരിക്കുന്നത്. രണ്ട് ബുള്ളറ്റ് പ്രൂഫ് ഹമ്മറുകളും അഞ്ച് റോള്‍സ് റോയ്‌സും ബെന്റ്‌ലിയും മെഴ്‌സഡീസും ബിഎംഡബ്ല്യുവും അടക്കം ... Read more

പ്രളയസാധ്യത പ്രഖ്യാപിച്ച് ജമ്മുകാശ്മീര്‍: അമര്‍നാഥ് യാത്രയ്ക്ക് വിലക്ക്

ജമ്മുകശ്മീരില്‍ പ്രളയമുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് പഹല്‍ഗാം റൂട്ടിലൂടെയുള്ള അമര്‍നാഥ് യാത്ര റദ്ദ്‌ചെയ്തു. ശക്തമായ മഴയ്ക്ക് സാധ്യയുള്ളതിനാല് കഴിഞ്ഞ ദിവസം ബല്‍ത്താര്‍ മാര്‍ഗ്ഗമുള്ള യാത്രയും റദ്ദ് ചെയ്തിരുന്നു. Photo Courtesy: Aasif Shafi/Pacific Press/LightRocket via Getty Images അടിക്ക് മുകളില്‍ ഝലം നദീജലനിരപ്പ് ഉയര്‍ന്നതാണ് ഇത്തരമൊരു ജാഗ്രതയ്ക്ക് കാരണം. 21 അടിവരെയാണ് ഝലം നദിയുടെ അപകട രഹിതമായ ജല നിരപ്പായി നിര്‍ണ്ണയിച്ചിരിക്കുന്നത്. ബാല്‍ടാല്‍ പഹല്‍ഗാം റൂട്ടുകളിലെ ചാഞ്ചാടുന്ന കാലാവസ്ഥയും മോശം റോഡുകളും കണക്കിലെടുത്ത് അമര്‍നാഥ് യാത്ര റദ്ദാക്കിയിരിക്കുന്നു എന്നാണ് ജമ്മു പോലീസ് കണ്‍ട്രോള്‍ റൂം അറിയിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത അതിശക്തമായ മഴയാണ് ഝലം നദീജലനിരപ്പ് ഉയരാന്‍ കാരണം. ആനന്ദ്‌നഗര്‍ ജില്ലയിലെ സംഗമിലും ശ്രീനഗറിലെ റാം മുന്‍ഷി ബാഗിലുമാണ് ഝലം നദീജല നിരപ്പ് അപകടകരമാംവിധം ഉയര്‍ന്നത്. ശ്രീനഗറില്‍ നിലവിലെ സ്ഥിതിഗതികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഉന്നതതലസമിതി യോഗം ചേര്‍ന്നു. താഴ്വാരങ്ങളില്‍ താമസിപ്പിക്കുന്നവരെ അടിയന്തിര ഘട്ടത്തില്‍ ഒഴിപ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു കൊണ്ടിരിക്കുകയാണ്. ... Read more

വനിതാ ടാക്‌സിയില്‍ പുരുഷന്‍മാര്‍ക്ക് യാത്ര ചെയ്യാന്‍ അവസരം നല്‍കി സൗദി

സൗദിഅറേബ്യയില്‍ സ്ത്രീകള്‍ ഓടിക്കുന്ന ടാക്സിവാഹനങ്ങളില്‍ കുടുംബസമേതം പുരുഷന്മാര്‍ക്ക് യാത്രചെയ്യുന്നതിന് തടസ്സമില്ലെന്ന് സൗദി പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി. വനിതകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി നല്‍കിയതോടെ നൂറുകണക്കിനാളുകളാണ് ടാക്സി സേവന മേഖലയില്‍ തൊഴില്‍ കണ്ടെത്തിയിട്ടുള്ളത്. ടാക്സി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കിടയില്‍ സ്ത്രീപുരുഷ വ്യത്യാസം ഉണ്ടാവില്ല. ഡ്രൈവിങ് ലൈസന്‍സും സ്വന്തമായി വാഹനവും ഉള്ളവര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി ഓണ്‍ലൈന്‍ ടാക്സി കമ്പനികളില്‍ ഡ്രൈവര്‍മാരായി രജിസ്റ്റര്‍ ചെയ്യാന്‍ അവകാശമുണ്ട്. സ്ത്രീ-പുരുഷ ഭേദമന്യേ ഉപഭോക്താക്കള്‍ക്ക് ടാക്സി സേവനം നല്‍കുന്നതിന് വനിതകള്‍ക്ക് കഴിയുമെന്നും പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി. വനിതകളിലേറെയും ഓണ്‍ലൈന്‍ ടാക്സി കമ്പനികളില്‍ ജോലി ചെയ്യാനാണ് താത്പര്യപ്പെടുന്നത്. വനിതകള്‍ക്ക് ഡ്രൈവിങ് അനുമതി ലഭിച്ചതോടെ നിരവധി വനിതകള്‍ യൂബര്‍, കരിം തുടങ്ങിയ ഓണ്‍ലൈന്‍ ടാക്സി കമ്പനികള്‍ക്ക് കീഴില്‍ ജോലി ആരംഭിച്ചു. അതേസമയം, വനിതകള്‍ക്ക് ഡ്രൈവിങിന് അനുമതി നല്‍കിയത് ടാക്സി കമ്പനികളുടെ വരുമാനത്തെ ബാധിക്കില്ലെന്ന് കരിം കമ്പനി സി.ഇ.ഒ. ഡോ. അബ്ദുല്ല ഇല്യാസ് പറഞ്ഞു. രാജ്യത്ത് ഓണ്‍ ടാക്സി പ്രയോജനപ്പെടുത്തുന്നവരില്‍ 80 ശതമാനവും വനിതകളാണ്. കരിം ... Read more

മലബാര്‍ കയാക്കിങ് ലോക ചാംപ്യന്‍ഷിപ് ജൂലൈ 18ന് ആരംഭിക്കുന്നു

ജൂലൈ 18നാരംഭിക്കുന്ന മലബാര്‍ കയാക്കിങ് ലോക ചാംപ്യന്‍ഷിപ്പിന്റെ പ്രാഥമിക പ്രാദേശികതല പ്രചാരണ പരിപാടികള്‍ ജൂലൈ ഒന്നിന് ആരംഭിക്കും. ജോര്‍ജ് എം.തോമസ് എംഎല്‍എയുടെ അധ്യക്ഷതയില്‍ കോടഞ്ചേരിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നിപ്പ വൈറസിനെ ചെറുത്തുതോല്‍പ്പിച്ച കോഴിക്കോടിന്റെ നിശ്ചയദാര്‍ഢ്യത്തെ സ്മരിച്ചുകൊണ്ടാണ് ഇത്തവണ ചാംപ്യന്‍ഷിപ്. ആറാം തവണ നടക്കുന്ന ചാംപ്യന്‍ഷിപ് ഇത്തവണ രാജ്യാന്തര മത്സരമായാണ് നടത്തുന്നത്. കോടഞ്ചരി, തിരുവമ്പാടി, ചക്കിട്ടപ്പാറ പഞ്ചായത്തുകളിലായാണ് മത്സരങ്ങള്‍. പരിപാടിയുടെ പ്രചാരണത്തിന് ജൂലൈ ഒന്നിന് വൈകിട്ട്, കൊളുത്തിയ മെഴുകുതിരികളുമേന്തിയുള്ള നടത്തം ഉണ്ടാകും. ടഗോര്‍ സെന്റിനറി ഹാള്‍ പരിസരത്തുനിന്ന് ആരംഭിക്കുന്ന നടത്തം ബീച്ചില്‍ സമാപിക്കും. കോഴിക്കോട്ടുനിന്നു തുഷാരഗിരിയിലേക്ക് എട്ടിനു ബുള്ളറ്റ് റൈഡും 15ന് സൈക്ലിങ്ങും സംഘടിപ്പിക്കും. പ്രാദേശിക തലത്തില്‍ വിപുലമായ പരിപാടികളും നടത്തും. ഇതിനായി വിവിധ കമ്മിറ്റികളും രൂപീകരിച്ചു. 29ന് കോടഞ്ചേരിയില്‍ മൗണ്ടെയ്ന്‍ ടെറൈന്‍ ബൈക്കിങ് ചാംപ്യന്‍ഷിപ്പും ഒന്‍പതു മുതല്‍ 12 വരെ മലബാര്‍ ഓഫ്റോഡ് ചാംപ്യന്‍ഷിപ്പും സംഘടിപ്പിക്കും. കലക്ടര്‍ യു.വി.ജോസ്, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ... Read more

കെഎസ്ആര്‍ടിസിക്ക് തീം സോങ് ഒരുങ്ങുന്നു

കെഎസ്ആര്‍ടിസിക്ക് തീം സോങ് ഒരുങ്ങുന്നു. സിഎംഡി ടോമിന്‍ തച്ചങ്കരിയാണ് ആശയത്തിനു പിന്നില്‍. പാട്ടിനുള്ള ഈണം അദ്ദേഹം തയാറാക്കി. അതിനനുസരിച്ചു വരികളെഴുതാന്‍ ജീവനക്കാരോട് അഭ്യര്‍ഥിച്ചിരിക്കുകയാണ്. മികച്ച വരികള്‍ തിരഞ്ഞെടുത്തു കെഎസ്ആര്‍ടിസി ജീവനക്കാരായ ഗായകരെക്കൊണ്ടുതന്നെ പാടിക്കും. കെഎസ്ആര്‍ടിസി ജീവനക്കാരെ ഉള്‍പ്പെടുത്തി പാട്ട് ദൃശ്യവല്‍ക്കരിക്കും. ചങ്ക് ബസും, കുട്ടിയെ എടുത്തുനിന്ന യാത്രക്കാരിക്കു സീറ്റ് നല്‍കി തറയിലിരുന്ന വനിതാ കണ്ടക്ടറും, പാതിരാത്രിയില്‍ യാത്രക്കാരിയുടെ ബന്ധു വരുന്നതുവരെ കൂട്ടുനിന്ന ബസുമൊക്കെ പാട്ടില്‍ കഥാപാത്രങ്ങളാകും. പാട്ട് കെഎസ്ആര്‍ടിസി ജീവനക്കാരുടെ മൊബൈലുകളിലെ റിങ് ടോണും കോളര്‍ ടോണുമാകും.

അധികാരികൾ ഉന്നതങ്ങളിൽ; സ്വയം വിമർശനമുന്നയിച്ചു ടൂറിസം ഡയറക്ടർ

ഭിന്നശേഷി സൗഹൃദത്തെക്കുറിച്ചു പലരും പറയാറുണ്ട്. എന്നാൽ നമ്മുടെ എല്ലാ ഇടങ്ങളും ഭിന്നശേഷി സൗഹൃദപരമാണോ. ലോകത്തെങ്ങും അങ്ങനെയല്ല എന്നതാണ് അനുഭവം. പറയുന്നത് ടൂറിസം ഡയറക്ടർ പി ബാലകിരൺ. കേരളത്തിൽ തന്നെ മുഖ്യമന്ത്രിയും മന്ത്രിമാരും ഇരിക്കുന്നത് താഴത്തെ നിലയിലല്ല.അതിനു പല കാരണമുണ്ടാകാം. ഒരേ ഒരു കളക്ടർ മാത്രമാണ് താഴത്തെ നിലയിൽ ജോലി ചെയ്യുന്നത്. മലപ്പുറത്തെ കളക്ടർ മാത്രം. അതിനു കാരണമാകട്ടെ മലപ്പുറം കലക്ട്രറേറ്റിന് ഒറ്റ നില മാത്രമേയുള്ളൂ എന്നതിനാലാണ്. പരസഹായമില്ലാതെ സ്വാഭിമാനത്തോടെ ഒരാൾക്ക് എവിടെയും കയറിച്ചെല്ലാനാവുക എന്നതാണ് ഭിന്നശേഷി സൗഹൃദ ഇടങ്ങൾ ലക്ഷ്യമാക്കുന്നതെന്നും തിരുവനന്തപുരത്ത് ബാരിയർ ഫ്രീ കേരള ടൂറിസം ഉദ്ഘാടന പരിപാടിയിൽ ബാലകിരൺ പറഞ്ഞു.  കണ്ണൂർ കളക്ടർ ആയിരിക്കെ താൻ നടപ്പാക്കിയ ഭിന്നശേഷി സൗഹൃദ കാര്യങ്ങൾ അദ്ദേഹം വിശദീകരിച്ചു. സാമൂഹ്യ നീതി മന്ത്രാലയവും തെരഞ്ഞെടുപ്പ് കമ്മീഷനും ആ പ്രവർത്തനങ്ങളെ അംഗീകരിച്ച കാര്യവും ടൂറിസം ഡയറക്ടർ ചൂണ്ടിക്കാട്ടി. ബജറ്റ് ഹോട്ടലുകളും ഭിന്നശേഷി സൗഹൃദമാക്കണം സംസ്ഥാനത്തെ ഹോട്ടലുകളും റിസോർട്ടുകളും ഭിന്നശേഷി സൗഹൃദമാക്കണമെന്നു ഉത്തരവാദിത്വ ടൂറിസം മിഷൻ ... Read more

കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ ബുക്കിങ്ങിനു പുതിയ സൈറ്റ്

കെഎസ്ആര്‍ടിസിയുടെ ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ സൈറ്റ് മുന്‍ കരാറുകാര്‍ അറിയിപ്പിലാതെ സേവനം നിര്‍ത്തിയതോടെ കെഎസ്ആര്‍ടിസി പുതിയ പേരില്‍ വെബ്‌സൈറ്റ് തുടങ്ങി. www.keralartc.in, www.kurtcbooking.com എന്നീ സൈറ്റുകള്‍ വഴിയായിരിക്കും ഇനി ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്. നേരത്തേ, കെല്‍ട്രോണ്‍ വഴി കെഎസ്ആര്‍ടിസിയുടെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ കരാര്‍ എടുത്തിരുന്ന ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് www.ksrtconline.com എന്ന സൈറ്റിലെ സേവനം നിര്‍ത്തിയത്. ഓണ്‍ലൈന്‍ റിസര്‍വേഷനുളള കമ്മിഷന്‍ കൂടുതലാണെന്നു ചൂണ്ടിക്കാട്ടി അടുത്തിടെ കെല്‍ട്രോണുമായുള്ള കരാര്‍ കെഎസ്ആര്‍ടിസി അവസാനിപ്പിച്ചിരുന്നു. പുതിയ കമ്പനിക്ക് കരാര്‍ നല്‍കുകയും ചെയ്തു. പുതിയ കമ്പനിയുടേതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ റിസര്‍വേഷന്‍ നടത്താമെന്ന് ഊരാളുങ്കല്‍ അറിയിച്ചിരുന്നെങ്കിലും ഇതുവരെ ഈടാക്കിയ അമിത തുക തിരികെ നല്‍കണമെന്ന് കെഎസ്ആര്‍ടിസി ആവശ്യപ്പെടുകയായിരുന്നു. കരാര്‍ തുടര്‍ന്നു ലഭിക്കില്ലെന്ന് ഉറപ്പായതോടെ ഊരാളുങ്കല്‍ വെബ് വിലാസം പിന്‍വലിക്കുകയായിരുന്നു. തുടര്‍ന്ന്, ഇന്നലെ പകല്‍ മുഴുവന്‍ കെഎസ്ആര്‍ടിസിയുടെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ മുടങ്ങി.

ഒമാനില്‍ ടൂറിസ്റ്റ് വിസ നടപടികള്‍ ലളിതമാക്കി

ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കു വിസ ലഭിക്കുന്നതിനുള്ള നടപടികള്‍ കൂടുതല്‍ ലളിതമാക്കിയതായി റോയല്‍ ഒമാന്‍ പോലീസ്. ടൂറിസ്റ്റു വിസയുടെ ഫീസ് കുറച്ചതായും ഓണ്‍ലൈന്‍ വിസ സംവിധാനം നടപ്പാക്കിയതായും ഇന്‍സ്‌പെക്ടര്‍ ജനറല്‍ഹുസൈന്‍ ബിന്‍ മുഹ്സിന്‍ അല്‍ ശുറൈഖി പറഞ്ഞു. ടൂറിസം രംഗത്ത് രാജ്യത്തു വളര്‍ന്നു വരുന്ന സാധ്യതകള്‍ കണക്കിലെടുത്താണ് വിനോദ സഞ്ചാര മന്ത്രാലയത്തിന്റെയും റോയല്‍ ഒമാന്‍ പോലീസിന്റെയും സംയുക്തമായ ഈ നീക്കം. വിനോദ സഞ്ചാരികള്‍ക്കു രണ്ടുതരം ടൂറിസ്റ്റു വിസകളാണ് നിലവില്‍ വന്നിരിക്കുന്നത്. പത്ത് ദിവസം, ഒരു മാസം എന്നിങ്ങനെയാണ് അനുവദിച്ചിരിക്കുന്ന പുതിയ വിസയുടെ കലാവധികള്‍. നിയമ പരിഷ്‌കരണം സംബന്ധിച്ച് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഹുസൈന്‍ ബിന്‍ മുഹ്സിന്‍ അള്‍ ശുറൈഖി വിജ്ഞാപനം പുറത്തിറക്കി. അഞ്ച് ഒമാനി റിയാലിന് (887 രൂപ) പത്ത് ദിവസം രാജ്യത്ത് തങ്ങാനുള്ള ടൂറിസ്റ്റ് വിസ ലഭിക്കും. മുന്‍പ് കുറഞ്ഞത് മുപ്പതു ദിവസത്തെ വിസയാണ് ഉണ്ടായിരുന്നത്. അതിനു ഇരുപതു ഒമാനി റിയല്‍ (3,550 രൂപ) ആയിരുന്നു നിരക്ക്. പുതിയ പരിഷ്‌കരണമനുസരിച്ച് ... Read more

പാസ്‌പോര്‍ട്ട് ലഭിക്കാന്‍ വിവാഹ സര്‍ട്ടിഫിക്കേറ്റ് വേണ്ട

പാസ്‌പോര്‍ട്ട് സ്വന്തമാക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായി വകുപ്പ് തലത്തില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ട് വന്നു. പാസ്‌പോര്‍ട്ട് ലഭിക്കാന്‍ വിവാഹ സര്‍ട്ടിഫിക്കേറ്റ് ആവശ്യമില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. പാസ്പോര്‍ട്ടിന് അപേക്ഷിച്ച മിശ്രവിവാഹിതരായ ദമ്പതിമാരെ പാസ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ അപമാനിക്കുകയും മതംമാറിവരാന്‍ ആവശ്യപ്പെടുകയും ചെയ്ത സംഭവം വിവാദം സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ജൂണ്‍ 19ന് പാസ്‌പോര്‍ട്ടിന് അപേക്ഷിച്ച ദമ്പതികളായ തന്‍വി സേത്ത്, മുഹമദ് അനസ് സിദ്ദിഖി എന്നിവര്‍ക്കാണ് ലഖ്‌നൗവിലെ പാസ്‌പോര്‍ട്ട് ഓഫീസില്‍ കടുത്ത അവഹേളനം നേരിട്ടത്. മുസ്ലിമിനെ വിവാഹം ചെയ്തിട്ടും പേര് മാറ്റാത്ത യുവതിയോട് പാസ്‌പോര്‍ട്ട് ഉദ്യോഗസ്ഥന്‍ വികാസ് മിശ്ര തട്ടിക്കയറി. പാസ്‌പോര്‍ട്ട് പുതുക്കണമെങ്കില്‍ മതംമാറിയിട്ടുവരാന്‍ ഇയാള്‍ അനസ് സിദ്ദിഖിയോട് ആവശ്യപ്പെട്ടു. സ്വന്തം ഇഷ്ടപ്രകാരം വിവാഹിതയായി 12 വര്‍ഷത്തിനുള്ളില്‍ ഇത്രയും മോശപ്പെട്ട അനുഭവം ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി യുവതി സുഷ്മ സ്വരാജിന് പരാതി നല്‍കിയിരുന്നു. രാജ്യത്തിന്റെ വടക്ക് കിഴക്കന്‍മേഖലയില്‍ പുതിയ പാസ്പോര്‍ട്ട് ഓഫീസുകള്‍ പ്രവര്‍ത്തനമാരംഭിച്ചതായി മന്ത്രി അറിയിച്ചു. തങ്ങള്‍ പ്രഖ്യാപിച്ച ... Read more

നിസാൻ ഹബിന് സ്ഥലം; സർക്കാർ ഉത്തരവായി

ആഗോള വാഹനനിര്‍മ്മാതാക്കളായ നിസാന്റെ ആദ്യ ഗ്ലോബല്‍ ഡിജിറ്റല്‍ ഹബ്ബ് കേരളത്തില്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിസാന്‍ ഡിജിറ്റല്‍ ഹബ്ബ് സ്ഥാപിക്കാന്‍ സ്ഥലം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. ടെക്‌നോസിറ്റിയില്‍ ആദ്യഘട്ടത്തില്‍ 30 ഏക്കറും രണ്ടാം ഘട്ടത്തില്‍ 40 ഏക്കറും സ്ഥലം നിസാന് കൈമാറും. ടെക്‌നോപാര്‍ക്ക് ഫേസ് മൂന്നില്‍ നിസാന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കാനാണ് തീരുമാനം. നിസാന്‍ ഡിജിറ്റല്‍ ഹബ്ബ് സ്ഥാപിക്കുന്നതിന് മന്ത്രിസഭായോഗം നേരത്തെ അനുമതി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് നടപടിക്രമങ്ങള്‍ വേഗത്തിലാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇലക്ട്രിക്, ഓട്ടോമേറ്റഡ് വാഹനങ്ങള്‍ക്കുള്ള ഗവേഷണവും സാങ്കേതികവികസനവുമാണ് നിസാന്‍ ഡിജിറ്റല്‍ ഹബ്ബില്‍ നടക്കുക. നിസാന്‍, റെനോള്‍ട്ട്, മിറ്റ്‌സുബിഷി തുടങ്ങിയ വാഹനനിര്‍മ്മാതാക്കള്‍ക്കു വേണ്ടിയാണ് ഫ്രാങ്കോജപ്പാന്‍ സഹകരണസംഘമായ നിസാന്‍ ഡിജിറ്റല്‍ ഹബ്ബ് സ്ഥാപിക്കുന്നത്. ഐ ടി അധിഷ്ഠിതവ്യവസായത്തിന്റെ കേന്ദ്രമായി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളാണ് നിസാന്റെ ആദ്യ ഗ്ലോബല്‍ ഡിജിറ്റല്‍ ഹബ്ബ് കേരളത്തിലേക്ക് എത്തിച്ചത്. സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ജപ്പാനിലെ നിസാന്‍ ഹെഡ്‌ക്വാര്‍ട്ടേര്‍സ് സന്ദര്‍ശിച്ച് കാര്യങ്ങള്‍ ... Read more