Tag: Saudi

Saudi Arabia offers visas on arrival for Qatari Hajj pilgrims

Saudi Arabia will provide Hajj visas for Qatari nationals on-arrival, noting that Doha had been attempting to block access to citizens wishing to perform the holy pilgrimage later this month. The Saudi Ministry of Hajj and Umra countered Qatari claims that the kingdom was blocking access to websites used to register for Hajj visas by officially allowing citizens to obtain permits at the King Abdulaziz Airport in Jeddah. The ministry provided photos of the offices that will be responsible for Qatari pilgrims during their stay in Makkah. “Qataris will be granted passage, despite a diplomatic dispute between Riyadh and Doha,” ... Read more

വനിതാ ടാക്‌സിയില്‍ പുരുഷന്‍മാര്‍ക്ക് യാത്ര ചെയ്യാന്‍ അവസരം നല്‍കി സൗദി

സൗദിഅറേബ്യയില്‍ സ്ത്രീകള്‍ ഓടിക്കുന്ന ടാക്സിവാഹനങ്ങളില്‍ കുടുംബസമേതം പുരുഷന്മാര്‍ക്ക് യാത്രചെയ്യുന്നതിന് തടസ്സമില്ലെന്ന് സൗദി പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി. വനിതകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി നല്‍കിയതോടെ നൂറുകണക്കിനാളുകളാണ് ടാക്സി സേവന മേഖലയില്‍ തൊഴില്‍ കണ്ടെത്തിയിട്ടുള്ളത്. ടാക്സി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കിടയില്‍ സ്ത്രീപുരുഷ വ്യത്യാസം ഉണ്ടാവില്ല. ഡ്രൈവിങ് ലൈസന്‍സും സ്വന്തമായി വാഹനവും ഉള്ളവര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി ഓണ്‍ലൈന്‍ ടാക്സി കമ്പനികളില്‍ ഡ്രൈവര്‍മാരായി രജിസ്റ്റര്‍ ചെയ്യാന്‍ അവകാശമുണ്ട്. സ്ത്രീ-പുരുഷ ഭേദമന്യേ ഉപഭോക്താക്കള്‍ക്ക് ടാക്സി സേവനം നല്‍കുന്നതിന് വനിതകള്‍ക്ക് കഴിയുമെന്നും പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി. വനിതകളിലേറെയും ഓണ്‍ലൈന്‍ ടാക്സി കമ്പനികളില്‍ ജോലി ചെയ്യാനാണ് താത്പര്യപ്പെടുന്നത്. വനിതകള്‍ക്ക് ഡ്രൈവിങ് അനുമതി ലഭിച്ചതോടെ നിരവധി വനിതകള്‍ യൂബര്‍, കരിം തുടങ്ങിയ ഓണ്‍ലൈന്‍ ടാക്സി കമ്പനികള്‍ക്ക് കീഴില്‍ ജോലി ആരംഭിച്ചു. അതേസമയം, വനിതകള്‍ക്ക് ഡ്രൈവിങിന് അനുമതി നല്‍കിയത് ടാക്സി കമ്പനികളുടെ വരുമാനത്തെ ബാധിക്കില്ലെന്ന് കരിം കമ്പനി സി.ഇ.ഒ. ഡോ. അബ്ദുല്ല ഇല്യാസ് പറഞ്ഞു. രാജ്യത്ത് ഓണ്‍ ടാക്സി പ്രയോജനപ്പെടുത്തുന്നവരില്‍ 80 ശതമാനവും വനിതകളാണ്. കരിം ... Read more

വനിതകള്‍ക്ക് ലൈസന്‍സ് നല്‍കി സൗദി ചരിത്രത്തിലേക്ക്

സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കി തുടങ്ങി. സൗദി ജനറല്‍ ട്രാഫിക്ക് ഡയറക്ടറേറ്റാണ് ലൈസന്‍സ് നല്‍കി തുടങ്ങിയത്. സൗദിയില്‍ വനിതകള്‍ക്ക് വാഹനമോടിക്കാന്‍ ഉള്ള അനുമതിക്ക് ഇനി ഒരു മാസത്തേക്ക് താഴെ മാത്രം സമയമുള്ളപ്പോഴാണ് വനിതകള്‍ക്ക് ആദ്യ ഡ്രൈവിംഗ് ലൈസന്‍സ് നല്‍കി തുടങ്ങിയത്. വിദേശത്ത് നിന്ന് നേരത്തെ ഡ്രൈവിംഗ് ലൈസന്‍സ് കരസ്ഥമാക്കിയവര്‍ക്കാണ് പുതിയ സൗദ് ലൈസന്‍സ് നല്‍കിയത്. 2017 സെപ്തംബര്‍ 27നായിരുന്നു സൗദി ഭരണാധികാരി വനിതകള്‍ക്ക് വാഹനമോടിക്കാനുള്ള അനുമതി നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഈ മാസം 24 മുതലാണ് നിരത്തില്‍ വനിതകള്‍ക്ക് വാഹനമോടിക്കാനുള്ള അനുമതി. 18 വയസ്സും അതിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ലൈസന്‍സ് ലഭിക്കും. വനികള്‍ക്ക് ഡ്രൈവിംഗില്‍ പരിശീലനത്തിനുള്ള അഞ്ച് കേന്ദ്രങ്ങള്‍ സൗദിയിലെ പട്ടണങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. വിദേശത്ത് നിന്നും ഡ്രൈവിങ് ലൈസന്‍സ് കരസ്ഥമാക്കിയ സൗദി അധ്യാപികമാരാണ് ഈ അഞ്ച് സെന്ററുകളില്‍ വെച്ച് പരിശീലനം നല്‍കുന്നത്.

Saudi Red Sea project to offer visa on arrival for tourists

Saudi Arabia’s Red Sea project said it will offer visas on arrival for overseas visitors following the creation of a company to deliver the ambitious project. The project marked a milestone recently with its incorporation as a standalone closed joint-stock company, The Red Sea Development Company (TRSDC), wholly owned by the country’s Public Investment Fund (PIF). The newly-incorporated company will now move forward with the creation of its Special Economic Zone, with its own regulatory framework, it said in a statement. The framework will be separate from the base economy, with a special emphasis on environmental sustainability, and will be offering ... Read more

ചരിത്രത്തിലേക്ക് സൗദി: നാടകവും കലാപരിപാടികളുമായി എസ്. ബി. സി ചാനല്‍ ഉടന്‍

നാടകവും, മറ്റു കലാപരിപാടികളുമായി സൗദി ബ്രോഡ്കാസ്റ്റിങ് കേര്‍പറേഷന്‍ പുതിയ ചാനല്‍ തുടങ്ങുന്നു. രാജ്യത്തെ പ്രമുഖ അഭിനേതാക്കളും, സംവിധായകരും ഒന്നിക്കുന്ന വ്യത്യസ്ത പരിപാടികള്‍ക്കൊപ്പം കായിക പരിപാടികളും ചാനലില്‍ സംപ്രേഷണം ചെയ്യും. പുതിയ ചാനലിന്റെ വരവ് സൗദി ചലച്ചിത്ര മാധ്യമ മേഖലയ്ക്ക് കരുത്താവുമെന്ന് എസ്. ബി. സി പ്രസിഡന്റ് ദാവൂദ് അല്‍ ഷിറിന്‍ പറഞ്ഞു. ആറു മാസം കൊണ്ടാണ് പുതിയ ചാനല്‍ ആരംഭിക്കുന്നത്. റമദാനില്‍ സംപ്രേഷണം തുടങ്ങുന്ന ചാനലില്‍ സൗദിയിലെ കഴിവ് തെളിയിച്ച നിരവധി കലാകാരന്‍മാര്‍ ഉണ്ട്. സിന്മ നിര്‍മാണ മേഖലയില്‍ സൗദി നിക്ഷേപകര്‍ പുറത്ത് പേകേണ്ടി വരുന്ന അവസ്ഥയുണ്ടായിരുന്നു. അതെല്ലാം മാറി സൗദിയുടെ പുതിയ മാറ്റങ്ങള്‍ക്കനുസരിച്ച് എസ്. ബി. സിയും മാറുകയാണെന്ന് പ്രസിഡന്റ് പറഞ്ഞു. അറബ് ലോകത്ത് കൂടുതല്‍ പ്രേക്ഷകരെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. രാജ്യത്തിന് അകത്തും പുറത്തുമുള്ള കഴിവുറ്റ യുവാക്കളെ ഇതിനായി ഉപയോഗപ്പെടുത്തും. നിക്ഷേപകര്‍ക്ക് കൂടുതല്‍ അവസരമൊരുക്കും. സിനിമയുടെ തിരിച്ച് വരവ് ഇതിന് വഴിയൊരുക്കുമെന്ന് ദാവൂദ് അല്‍ ഷിറിന്‍ പറഞ്ഞു. ലോകോത്തര നിലവാരം ... Read more

സ്വദേശിവല്‍ക്കരണത്തിന് ഒരുങ്ങി സൗദി വിമാനത്താവളവും

വിദേശ വിമാനക്കമ്പനികളില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കി സൗദി അറേബ്യയിലെ വിമാനക്കമ്പനികള്‍. ഇതിന്റെ ഭാഗമായി ജിദ്ദ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്ന 1500 വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കാന്‍ വിദേശ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. സ്വദേശിവല്‍ക്കരണം നടത്തുന്നത് വിവിധ വിമാന കമ്പനി ഏജന്‍സികള്‍, ഗ്രൗണ്ട് സപ്പോര്‍ട്ട് സര്‍വീസ് കമ്പനി എന്നിവടങ്ങളിലാണ്. സ്വദേശികളെ നിയമിക്കണം എന്ന ആവശ്യം ഉടന്‍ സ്വീകരിക്കണമെന്ന് എയര്‍പോര്‍ട്ട് ആക്ടിങ് ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ അബ്ദുല്ല അല്‍റൈമി വിദേശ കമ്പനികളോട് ആവശ്യപ്പെട്ടു. സ്വദേശി നിയമനം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. നിയമലംഘനം നടക്കുന്നുണ്ടോ എന്നറിയാന്‍ സൗദിവല്‍ക്കരണ സമിതിയും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ചേര്‍ന്ന് എയര്‍പ്പോര്‍ട്ടിലെ സ്ഥാപനങ്ങളില്‍ പരിശോധന നടത്തും. യോഗ്യരായ സ്വദേശി യുവാക്കളെയാണ് എയര്‍പ്പോര്‍ട്ടിലെ ജോലിക്കായി കണ്ടെത്താന്‍ ശ്രമിക്കുന്നതെന്ന് എയര്‍പോര്‍ട്ട് അഡ്മിനിസ്‌ട്രേഷന്‍ വക്താവ് തുര്‍ക്കി അല്‍ ദീബ് പറഞ്ഞു. പ്രവര്‍ത്താനുനമതി നല്‍കിയിട്ടുള്ള സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സൗദി പുതുവഴിയില്‍ത്തന്നെ : സ്ത്രീകള്‍ക്ക് ഇനി ഒറ്റക്കും സൗദിയിലെത്താം

  Photo Courtesy: Emirates Womanസൗദി രാജകുമാരന്‍ മൊഹമ്മദ്‌ ബിന്‍ സല്‍മാന്‍റെ പരിഷ്കരണ നടപടികള്‍ അവസാനിക്കുന്നില്ല. 25ഉം അതിനു മേലും പ്രായമുള്ള സ്ത്രീകള്‍ക്ക് ഇനി സൗദിയില്‍ തനിച്ചെത്താം. ഒരു വിലക്കുകളുമില്ല സ്ത്രീകള്‍ തനിച്ചു സൗദിയില്‍ എത്തരുതെന്ന വിലക്ക് നീക്കി. 25ന് താഴെ പ്രായമുള്ള സ്ത്രീകളെ കുടുംബാംഗങ്ങള്‍ അനുഗമിക്കണം . മുപ്പതു ദിവസം വരെ തങ്ങാനാവുന്ന ടൂറിസ്റ്റ് വിസകളാകും  സൗദി വിനോദ സഞ്ചാര – ദേശീയ പൈതൃക കമ്മിഷന്‍ മേധാവി ഒമര്‍ അല്‍ മുബാറക് പറഞ്ഞു. ഹജ്ജ് ,ഉമ്രാ തീര്‍ഥാടനത്തിനും ഇത് ബാധകമാണ്. Photo Courtesy: SeeSaudi ടൂറിസ്റ്റ് വിസകള്‍ ഈ വര്‍ഷം ആദ്യ പാദം മുതല്‍ വിതരണം ചെയ്തു തുടങ്ങും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. കമ്മിഷന്‍റെ അംഗീകാരമുള്ള ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വഴിയും വിസ നല്‍കും . ഹജ്ജ് , ഉമ്ര എന്നിവ മാത്രമായി വിദേശികളുടെ വരവ് ഒതുങ്ങാതെ വിനോദ സഞ്ചാര മേഖലയില്‍ കൂടി ആകര്‍ഷിക്കുകയാണ് സൗദി ലക്‌ഷ്യം. നേരത്തെ സിനിമാ ശാലകള്‍ തുറക്കാനും ... Read more