Tag: driving license

വനിതകള്‍ക്ക് ലൈസന്‍സ് നല്‍കി സൗദി ചരിത്രത്തിലേക്ക്

സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കി തുടങ്ങി. സൗദി ജനറല്‍ ട്രാഫിക്ക് ഡയറക്ടറേറ്റാണ് ലൈസന്‍സ് നല്‍കി തുടങ്ങിയത്. സൗദിയില്‍ വനിതകള്‍ക്ക് വാഹനമോടിക്കാന്‍ ഉള്ള അനുമതിക്ക് ഇനി ഒരു മാസത്തേക്ക് താഴെ മാത്രം സമയമുള്ളപ്പോഴാണ് വനിതകള്‍ക്ക് ആദ്യ ഡ്രൈവിംഗ് ലൈസന്‍സ് നല്‍കി തുടങ്ങിയത്. വിദേശത്ത് നിന്ന് നേരത്തെ ഡ്രൈവിംഗ് ലൈസന്‍സ് കരസ്ഥമാക്കിയവര്‍ക്കാണ് പുതിയ സൗദ് ലൈസന്‍സ് നല്‍കിയത്. 2017 സെപ്തംബര്‍ 27നായിരുന്നു സൗദി ഭരണാധികാരി വനിതകള്‍ക്ക് വാഹനമോടിക്കാനുള്ള അനുമതി നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഈ മാസം 24 മുതലാണ് നിരത്തില്‍ വനിതകള്‍ക്ക് വാഹനമോടിക്കാനുള്ള അനുമതി. 18 വയസ്സും അതിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ലൈസന്‍സ് ലഭിക്കും. വനികള്‍ക്ക് ഡ്രൈവിംഗില്‍ പരിശീലനത്തിനുള്ള അഞ്ച് കേന്ദ്രങ്ങള്‍ സൗദിയിലെ പട്ടണങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. വിദേശത്ത് നിന്നും ഡ്രൈവിങ് ലൈസന്‍സ് കരസ്ഥമാക്കിയ സൗദി അധ്യാപികമാരാണ് ഈ അഞ്ച് സെന്ററുകളില്‍ വെച്ച് പരിശീലനം നല്‍കുന്നത്.

കുവൈത്തില്‍ വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സിന് കര്‍ശന നിബന്ധനകള്‍

വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിന് കുവൈത്ത് ഗതാഗതമന്ത്രാലയം നിബന്ധനകള്‍ കര്‍ശനമാക്കുന്നു. രാജ്യത്ത് വാഹനത്തിരക്ക് വര്‍ധിച്ച സാഹചര്യം കണക്കിലെടുത്താണ് ജനറല്‍ ട്രാഫിക് വിഭാഗം കര്‍ശനമാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. വിദേശികള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിന് പ്രധാനമായും മൂന്നു നിബന്ധനകളാണുള്ളത്. സര്‍വകലാശാലാ ബിരുദം വേണം, കുറഞ്ഞത് 600 ദിനാര്‍ മാസശമ്പളം വേണം, ലൈസന്‍സിന് അപേക്ഷിക്കുമ്പോള്‍ കുവൈത്തില്‍ തുടര്‍ച്ചയായി രണ്ടുവര്‍ഷമെങ്കിലും താമസിച്ചിരിക്കണം എന്നിവയാണവ. അര്‍ഹതയില്ലാത്തവരുടെ അപേക്ഷകള്‍ പരിഗണിക്കേണ്ടതില്ല എന്ന കര്‍ശന നിര്‍ദേശമാണ് ഗതാഗതവിഭാഗം ബന്ധപ്പെട്ട ഉദ്യാഗസ്ഥര്‍ക്ക് നല്‍കിയിട്ടുള്ളത്. ഇതനുസരിച്ച്, അനര്‍ഹരായ 1400 വിദേശികളുടെ ലൈസന്‍സ് ഇതിനകം റദ്ദാക്കിയിട്ടുണ്ട്. ടാക്‌സി ൈഡ്രവര്‍മാരാണെങ്കിലും നിബന്ധനകളില്‍ ഇളവില്ലെന്ന് ഔദ്യോഗികവക്താവ് അറിയിച്ചു. രാജ്യത്ത് നിലവിലുള്ള ടാക്‌സികളുടെ എണ്ണം കുറയ്ക്കാനാണ് അധികൃതരുടെ തീരുമാനം.

ഭിന്നശേഷിക്കാര്‍ക്ക് ലൈസന്‍സ്: വ്യവസ്ഥ ഇളവുചെയ്ത സര്‍ക്കുലര്‍ നാളെ നിലവില്‍ വരും

ഭിന്നശേഷിക്കാര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് വ്യവസ്ഥ ഇളവുചെയ്യുന്ന സര്‍ക്കുലര്‍ സംസ്ഥാനത്ത് നാളെ പ്രാബല്യത്തില്‍വരും. അതോടെ ഒരുകണ്ണുമാത്രം കാണാവുന്നവര്‍ക്കും വ്യവസ്ഥകള്‍ക്ക് വിധേയമായി ലൈസന്‍സ് ലഭിക്കും. ഇവരുടെ മറ്റേ കണ്ണിന്‍റെ കാഴ്ചശക്തി വിലയിരുത്തിയാണ് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത്. കേള്‍വിശക്തി കുറഞ്ഞവര്‍, കാലിനോ കൈയ്‌ക്കോ ശേഷിക്കുറവുള്ളവര്‍ എന്നിവര്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനെക്കുറിച്ചും സര്‍ക്കുലറില്‍ പറയുന്നുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് സുരക്ഷിതമായി വാഹനം ഓടിക്കാന്‍ സാധിക്കുമെന്ന് ഡ്രൈവിങ് ടെസ്റ്റില്‍ ബോധ്യപ്പെടണം. ഭിന്നശേഷിക്കാര്‍ നേരിടുന്ന പ്രധാനപ്രശ്‌നം യാത്രാസൗകര്യമില്ലായ്മയാണെന്ന കാര്യം മുന്‍നിര്‍ത്തിയാണ് ഈ ഇളവ്. ഇവര്‍ക്ക് സാധാരണ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ അത്യാവശ്യമായ ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതിലായിരിക്കണം ലൈസന്‍സിങ് അധികാരിയുടെ മുന്‍ഗണനയെന്ന് മോട്ടോര്‍വാഹന വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ടെസ്റ്റ് സമയത്ത് ഭിന്നശേഷിക്കാര്‍ക്ക് മുന്‍ഗണന നല്‍കണം. കൂടുതല്‍ ഭിന്നശേഷിക്കാരുണ്ടെങ്കില്‍ അവര്‍ക്കു മാത്രമായി ഒരുദിവസം ടെസ്റ്റ് നടത്താം. ഭിന്നശേഷിക്കാര്‍ക്ക് മാത്രമായി ആറുമാസത്തിലൊരിക്കല്‍ ലേണേഴ്‌സ്/ലൈസന്‍സ് ടെസ്റ്റ് നടത്തണം. ലിഫ്റ്റ് സൗകര്യമില്ലാത്ത ഓഫിസുകളില്‍ ലേണേഴ്‌സ് ടെസ്റ്റ് താഴത്തെ നിലയിലോ അടുത്തുള്ള മറ്റേതെങ്കിലും സ്ഥലത്തോ നടത്തണം. ഭിന്നശേഷിക്കാര്‍ക്ക് ലേണേഴ്‌സ് ലൈസന്‍സ് നല്‍കുമ്പോള്‍ ... Read more