ചരിത്രത്തിലേക്ക് സൗദി: നാടകവും കലാപരിപാടികളുമായി എസ്. ബി. സി ചാനല്‍ ഉടന്‍

നാടകവും, മറ്റു കലാപരിപാടികളുമായി സൗദി ബ്രോഡ്കാസ്റ്റിങ് കേര്‍പറേഷന്‍ പുതിയ ചാനല്‍ തുടങ്ങുന്നു. രാജ്യത്തെ പ്രമുഖ അഭിനേതാക്കളും, സംവിധായകരും ഒന്നിക്കുന്ന വ്യത്യസ്ത പരിപാടികള്‍ക്കൊപ്പം കായിക പരിപാടികളും ചാനലില്‍ സംപ്രേഷണം ചെയ്യും.


പുതിയ ചാനലിന്റെ വരവ് സൗദി ചലച്ചിത്ര മാധ്യമ മേഖലയ്ക്ക് കരുത്താവുമെന്ന് എസ്. ബി. സി പ്രസിഡന്റ് ദാവൂദ് അല്‍ ഷിറിന്‍ പറഞ്ഞു. ആറു മാസം കൊണ്ടാണ് പുതിയ ചാനല്‍ ആരംഭിക്കുന്നത്.

റമദാനില്‍ സംപ്രേഷണം തുടങ്ങുന്ന ചാനലില്‍ സൗദിയിലെ കഴിവ് തെളിയിച്ച നിരവധി കലാകാരന്‍മാര്‍ ഉണ്ട്. സിന്മ നിര്‍മാണ മേഖലയില്‍ സൗദി നിക്ഷേപകര്‍ പുറത്ത് പേകേണ്ടി വരുന്ന അവസ്ഥയുണ്ടായിരുന്നു. അതെല്ലാം മാറി സൗദിയുടെ പുതിയ മാറ്റങ്ങള്‍ക്കനുസരിച്ച് എസ്. ബി. സിയും മാറുകയാണെന്ന് പ്രസിഡന്റ് പറഞ്ഞു.


അറബ് ലോകത്ത് കൂടുതല്‍ പ്രേക്ഷകരെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. രാജ്യത്തിന് അകത്തും പുറത്തുമുള്ള കഴിവുറ്റ യുവാക്കളെ ഇതിനായി ഉപയോഗപ്പെടുത്തും. നിക്ഷേപകര്‍ക്ക് കൂടുതല്‍ അവസരമൊരുക്കും.

സിനിമയുടെ തിരിച്ച് വരവ് ഇതിന് വഴിയൊരുക്കുമെന്ന് ദാവൂദ് അല്‍ ഷിറിന്‍ പറഞ്ഞു. ലോകോത്തര നിലവാരം ഉറപ്പ് വരുത്തുന്നതാവും പുതിയ ചാനല്‍ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.