Category: Top Stories Malayalam

കാങ്കേയം കാളകളുടെ സ്മരണക്കായി കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ ശില്പം

അന്യംനിന്നുപോകുന്ന കാങ്കേയം കാളകളുടെ സ്മരണയ്ക്കായി കോയമ്പത്തൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുള്ളിബായ് എന്ന വിത്തുകാളയുടെ ശില്പം. സോനാപതി കാങ്കേയം കന്നുകാലിഗവേഷണകേന്ദ്രത്തിലായിരുന്നു പുള്ളിബായ് എന്ന കാള ജീവിച്ചിരുന്നത്. രണ്ടുദശകത്തിനുള്ളില്‍ പതിനായിരക്കണക്കിന് പശുക്കളില്‍ പ്രജനനം നടത്തിയ പുള്ളിബായ് കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രായാധിക്യത്താല്‍ ചത്തു. ലോകപ്രശസ്തിയാര്‍ജിച്ച ഇനമാണ് കാങ്കേയം മാടുകള്‍. തിരൂപ്പൂര്‍ ജില്ലയിലെ കാങ്കേയമാണ് ഇവയുടെ സ്ഥലം. ഈറോഡ്, കരൂര്‍, നാമക്കല്‍ മേഖലകളില്‍ ഇവയെ കാര്‍ഷികാവശ്യങ്ങള്‍ക്കായി വളര്‍ത്തിവരുന്നു. 4,000 മുതല്‍ 5,000 കിലോവരെ ഭാരമുള്ള വണ്ടികള്‍വരെ കാങ്കേയം കാളകള്‍ വലിക്കും. ഏത് കാലാവസ്ഥയെയും അതിജീവിക്കും. കരിമ്പോല, പനയോല, വേപ്പിന്റെ ഇല എന്നിവയെല്ലാം ഇവയ്ക്ക് തീറ്റയായി നല്‍കാം. കാളകള്‍മാത്രമല്ല, പശുക്കളും പ്രത്യേകതയുള്ളതാണ്. 1.8 ലിറ്റര്‍ മുതല്‍ രണ്ടുലിറ്റര്‍വരെ മാത്രമേ പാല്‍ ചുരത്തുകയുള്ളൂവെങ്കിലും പാല്‍ പോഷകസമ്പന്നമാണ്. 11.74 ലക്ഷം മാടുകളുണ്ടായിരുന്നത് 2000ല്‍ നടന്ന കണക്കെടുപ്പില്‍ നാലുലക്ഷമായി കുറഞ്ഞു. 2015ല്‍ ഒരുലക്ഷത്തില്‍ കുറവാണ് ഇവയുടെ എണ്ണം. കേരളം, കര്‍ണാടകം, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലും ശ്രീലങ്ക, ബ്രസീല്‍, ഫിലിപ്പീന്‍സ്, മലേഷ്യ തുടങ്ങിയ വിദേശനാടുകളിലും കാങ്കേയം ... Read more

മുഖ്യമന്ത്രി തീര്‍ത്ഥയാത്ര യോജന പദ്ധതിക്ക് അംഗീകാരം

മുതിര്‍ന്നവര്‍ക്ക് വിവിധ തീര്‍ഥാടക കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനു സൗകര്യമൊരുക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ ‘മുഖ്യമന്ത്രി തീര്‍ഥയാത്ര യോജന’ പദ്ധതിക്ക് അനുമതി. റവന്യു വകുപ്പിന്റെ ഇതുസംബന്ധിച്ച നിര്‍ദേശം കഴിഞ്ഞ ജനുവരിയില്‍ നടന്ന സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകരിച്ചെങ്കിലും ലഫ്. ഗവര്‍ണറുടെ ഇടപെടലുകള്‍ കാരണം നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് മന്ത്രി കൈലാഷ് ഗഹ്‌ലോട്ട് പറഞ്ഞു. എന്നാല്‍, എതിര്‍പ്പുകളെല്ലാം അവഗണിച്ച് പദ്ധതിക്കു മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ഇന്നലെ അനുമതി നല്‍കിയതായി മന്ത്രി അറിയിച്ചു. ഡല്‍ഹിയിലെ ഓരോ നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും 1100 മുതിര്‍ന്ന പൗരന്‍മാര്‍ക്ക് (60 വയസ്സിനു മുകളിലുള്ളവര്‍ക്ക്) പദ്ധതിയുടെ പ്രയോജനം ലഭിക്കും. പ്രതിവര്‍ഷം 77.000 ആളുകള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ഓരോ നിയമസഭാ മണ്ഡലത്തില്‍ നിന്ന് 1100 പേരെയാണ് പദ്ധതി പ്രകാരം വിവിധ സ്ഥലങ്ങളിലേക്ക് തികച്ചും സൗജന്യമായി യാത്രയും ഭക്ഷണവും താമസവും സര്‍ക്കാര്‍ ഒരുക്കും. ഡല്‍ഹിയില്‍ നിന്ന് അഞ്ചുകേന്ദ്രങ്ങളിലേക്കാണ് യാത്ര സംഘടിപ്പിക്കുന്നത്. ഇതില്‍ ഏതെങ്കിലും ഒന്നു തിരഞ്ഞെടുക്കാം. അറുപതു വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം. 18 ... Read more

ഓന്ത് ക്ലിക്കുമായി വിഷ്ണു വീണ്ടുമെത്തി

വവ്വാലിനെ പോലെ മരത്തില്‍ തൂങ്ങിക്കിടന്ന് ഫോട്ടോ എടുത്ത വിഷണവിനെ ഓര്‍മ്മയില്ലേ? വവ്വാല്‍ ക്ലിക്കിങ്ങിന് ശേഷം വീണ്ടും സാഹസികമായ ക്ലിക്കിലുടെ വൈറലായിരിക്കുകയാണ് വിഷ്ണു. കടല്‍ത്തീരത്തെ അറ്റം ഒടിഞ്ഞ തെങ്ങിന്റെ മുകളില്‍ കയറി ചിത്രമെടുത്തിരിക്കുകയാണ് ഈ യുവ ഫോട്ടോഗ്രാഫര്‍. Pic Courtesy: Vishnu Whiteramp ഓന്തിനെപ്പോലെ കയറി ചിത്രമെടുത്തതിനാല്‍ ഉടന്‍ പേരും വീണു. ‘ഓന്ത് ക്ലിക്ക്’. തൃശൂര്‍ തൃത്തല്ലൂര്‍ സ്വദേശിയായ വിഷ്ണു ഫ്രീലാന്‍സ് ഫൊട്ടോഗ്രാഫറാണ്. വൈറ്റ് റാംപ് എന്ന പേരിലുള്ള ഫ്രീലാന്‍സ് സ്റ്റുഡിയോ കൂട്ടായ്മയിലാണ് ഇപ്പോഴും. ഏങ്ങണ്ടിയൂര്‍ ബീച്ചിലായിരുന്നു ചിത്രീകരണം. അറ്റമില്ലാത്ത തെങ്ങ് കടല്‍ത്തീരത്തേയ്ക്കു ചാഞ്ഞുനില്‍ക്കുകയാണ്. ഏതു സമയത്തും ഒടിഞ്ഞു വീഴാവുന്ന തെങ്ങില്‍ മടികൂടാതെ കയറി. നല്ല ഫ്രെയിം മാത്രമായിരുന്നു മനസില്‍. പ്രണവ്, സരിഗ ദമ്പതികളുടെ ചിത്രമാണ് ഓന്ത് ക്ലിക്കിലൂടെ പകര്‍ത്തിയത്. വിവാഹങ്ങളുടേയും വിരുന്നുകളുടേയും ഫൊട്ടോയെടുക്കുമ്പോള്‍ പലപ്പോഴും ഇങ്ങനെ മരത്തില്‍ കയറിയിട്ടുണ്ട്. ഹെലിക്യാം ഇറങ്ങിയ ഈ കാലത്ത് എന്തിനാണ് ഇങ്ങനെ കഷ്ടപ്പെട്ട് ഫൊട്ടോ എടുക്കുന്നതെന്ന വിമര്‍ശനത്തിനും വിഷ്ണുവിന് മറുപടിയുണ്ട്. ഹെലിക്യാം ഉപയോഗിച്ച് സ്റ്റില്‍ ഫൊട്ടോ ... Read more

സഞ്ചാരികളെ മയക്കാന്‍ ഇതാ പുഞ്ചിരിക്കും തിമിംഗലം

ഫ്രാന്‍സില്‍ എത്തുന്ന സഞ്ചാരികള്‍ ഇപ്പോള്‍ ആകാശ തിമിംഗലത്തിന്റെ പുഞ്ചിരിയില്‍ മയങ്ങിയിരിക്കുകയാണ്. വ്യത്യസ്തമായ രൂപത്തിലും ശൈലിയിലുമാണ് ഇന്ന് ഓരോ വിമാനങ്ങളും ഇറങ്ങുന്നത്. തിമിംഗലത്തിന്റെ ആകൃതിയില്‍ ഒരു വിമാനം ഇറങ്ങിയാല്‍ എങ്ങനെയിരിക്കും. കഴിഞ്ഞ ദിവസം ഫ്രാന്‍സിലെ ടൗലൗസിലാണ് തിമിംഗലത്തിന്റെ ആകൃതിയിലുള്ള ബെലൂഗXL അവതരിപ്പിച്ചത്. വിമാനത്തിന്റെ മുന്‍വശത്തുള്ള തിമിംഗലത്തിന്റെ മൂക്ക്, തിളങ്ങുന്ന നീല കണ്ണുകള്‍, ചിരിച്ചുകൊണ്ടുള്ള മുഖം എന്നിവ ഇതിനെ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. എയര്‍ബസ്സിന്റെ 20000 ജീവനക്കാര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിലൂടെയാണ് ചിരിക്കുന്ന തിമിംഗലത്തിന്റെ ഡിസൈന്‍ തിരഞ്ഞെടുത്തത്. 40% പേരാണ് ഈ ഡിസൈന്‍ തിരഞ്ഞെടുത്തത്. A330-200 എയര്‍ലൈനരിന്റെ അടിസ്ഥാനത്തിലാണ് നിര്‍മ്മാണം. വെള്ള അര്‍ക്കറ്റിക് തിമിംഗലത്തിന്റെ രൂപം ആയതിനാല്‍ ഇതിനെ ‘ബെലൂഗ’ എന്ന പേര് ലഭിച്ചു. നിലവില്‍ ഈ എയര്‍പ്ലെയ്‌നുകള്‍ യൂറോപ്പിലെ നിര്‍മ്മാണ ശാലയില്‍ നിന്നും എയര്‍ബസ്സിന്റെ ഭാഗങ്ങള്‍ ടൗലൗസ്, ഹാംബര്‍ഗ്, ടിയാന്‍ജിന്‍ എന്നീ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകും. 1994-ലാണ് വിമാനങ്ങള്‍ സേവനം ആരംഭിച്ചത്. 2014-ലാണ് പുതിയ രൂപത്തിലും ശൈലിയിലും പുതിയ വിമാനം നിര്‍മ്മിക്കാനുള്ള പദ്ധതി എയര്‍ബസ് ആരംഭിച്ചത്. ... Read more

കേരളം പഴയ കേരളമല്ല, വികസന തടസ്സങ്ങള്‍ മാറി:  മുഖ്യമന്ത്രി

അസാധ്യമെന്ന് കരുതിയ വികസന പദ്ധതികള്‍ കേരളത്തില്‍ യാഥാര്‍ഥ്യമായി വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അനാവശ്യമായ എതിര്‍പ്പുകളും തടസ്സങ്ങളും ഒഴിവാക്കി വികസന പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ടുപോവുകയാണ്. കേരളം ഇപ്പോള്‍ പഴയ കേരളമല്ല. പലര്‍ക്കും സങ്കല്‍പ്പിക്കാന്‍ കഴിയാത്തവിധം കേരളം മാറുകയാണ്. അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ അന്തര്‍ദേശീയ കണ്‍വന്‍ഷന്‍റെ സമാപന സമ്മേളനം ഫിലാഡല്‍ഫിയയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സമഗ്ര വികസനം ഉണ്ടാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേരളത്തില്‍ ഒരിക്കലും പ്രായോഗികമാവില്ലെന്നു കരുതിയ പല കാര്യങ്ങളും നടപ്പിലായി വരുന്നു. കേരളത്തിലെ എല്ലാ രാഷ്ട്രീയ കക്ഷികളും അംഗീകരിച്ചതാണ് ദേശീയ പാത 45 മീറ്ററില്‍ വികസിപ്പിക്കണമെന്നത്. അതിപ്പോള്‍ നടപ്പിലാക്കുകയാണ്. ദേശീയപാത വികസനത്തിന് ഭൂമിയെടുക്കുന്നതിനുളള എതിര്‍പ്പുകള്‍ ഇല്ലാതായി. പൊതുവികസന കാര്യമാണെന്നു കണ്ട് ജനങ്ങള്‍ സഹകരിക്കുന്നു. ഏറ്റെടുക്കുന്ന ഭൂമിക്ക് ന്യായമായ വില സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്. മലയോര ഹൈവേയും തീരദേശ ഹൈവേയും നിര്‍മിക്കുന്നതിന് 10,000 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. ഇതിന് ഫണ്ട് ഒരു പ്രശ്നമാകില്ല. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രകൃതിവാതക ... Read more

കേരളത്തിൽ മിനി ഗോൾഫ് അസോസിയേഷൻ നിലവിൽ വന്നു

രാജ്യാന്തര തലത്തിൽ ഏറെ പ്രചാരമുള്ള മിനി ഗോൾഫ് അസോസിയേഷൻ സംസ്ഥാനത്ത് നിലവിൽ വന്നു. ഇതിന്റെ ഭാഗമായി തലസ്ഥാനത്ത് നടന്ന കായിക താരങ്ങൾക്കും, ഒഫീഷൽസിനുമുള്ള പരിശീലന പരിപാടി ഡോ.നോബിൽ ഇഗ്നേഷ്യസ് ഉദ്ഘാടനം ചെയ്തു. കേരള യൂണിവേഴ്സിറ്റി കായിക വിഭാഗം ഡയറക്ടർ ഡോ. ജയരാജ് ഡേവിഡ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മിനി ഗോൾഫ് ഫെഡറേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ സൂരജ് സിംഗ് യോട്ടിക്കർ, റഫറി ബോർഡ് ചെയർമാൻ ശ്രീറാം ധർമ്മാധികാരി, ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ രാജേഷ് ഷെന്റെക്കർ സംസ്ഥാന സെക്രട്ടറി എൻ.എസ് വിനോദ് കുമാർ, ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ അനിൽ.എ.ജോൺസൺ, അജയകുമാർ, കേരള മിനി ഗോൾഫ് അമ്പയറിംഗ് ബോർഡ് ചെയർമാൻ റസീൻ അഹമ്മദ്, വൈസ് ചെയർമാൻ അനീഷ് പി.വി തുടങ്ങിയവർ സംസാരിച്ചു. കേരള മിനി ഗോൾഫ് അസോസിയേഷന്റെ ഉദ്ഘാടനം ഡോ.നോബിൽ ഇഗ്നേഷ്യസ് നിർവ്വഹിക്കുന്നു. വളരെ ചിലവേറിയ ഗോൾഫിനെ ജനകീയമാക്കുന്ന കായിക ഇനമാണ് മിനി ഗോൾഫ്.ഇതിനായി ഗോൾഫിന്റെ ഗ്രൗണ്ടിന്റെ നാലിലൊന്ന് സ്ഥലം മതിയാകും. ഏത് ... Read more

നമ്മളെ കൊതിപ്പിച്ച ആ ആറ് പ്രിയ വിദേശ ലൊക്കേഷനുകള്‍

സ്വിസ് ആല്‍പ്സിന്റെ മുകളില്‍ ഷിഫോണ്‍ സാരിയില്‍ നായിക ഒപ്പം സ്വെറ്റര്‍ കഴുത്തിലിട്ട നായകന്‍, എത്ര തവണ ബോളിവുഡ് മാസ് ചിത്രങ്ങളില്‍ കണ്ടുപരിചയിച്ച സീനാണ്. യാഥാര്‍ത്ഥ്യമാണോ അതോ ഫാന്‍സി മാത്രമാണോയെന്ന് ഓര്‍ത്തുപോയ എത്രയെത്ര മനോഹരമായ ചിത്രങ്ങള്‍, കാഴ്ചകള്‍. മഞ്ഞുമൂടിയ ആല്‍പ്സും അത്യാധുനികതയിലും പച്ചപരവതാനിയായ ഗ്രാമപ്രദേശങ്ങളുമെല്ലാം കണ്ട് അന്തംവിട്ടിരുന്ന ബാല്യകാലം മറക്കാനാവുമോ. അത്തരത്തില്‍ ബോളിവുഡ് ചിത്രങ്ങളിലൂടെ അടുത്തിടെ മനംകവര്‍ന്ന സുന്ദരമായ ആറ് ഭൂപ്രദേശങ്ങള്‍ അഥവാ ലൊക്കേഷനുകളെ പരിചയപ്പെടാം. ദൂരെയാത്രകളില്‍ സന്തോഷം തേടുന്നവര്‍ ഓര്‍മ്മയില്‍ വെക്കേണ്ട സ്ഥലങ്ങള്‍. സ്‌പെയിന്‍ കലാചാതുരി നിറഞ്ഞ സ്പെയിനിലെ കാഴ്ചകള്‍ ബോളിവുഡിനെ എന്നും കൊതിപ്പിച്ചിരുന്നു. കോസ്റ്റാ ബ്രാവ, സെവിലെ, പാംപലോണ എന്നീ സ്പെയിന്‍ നഗരങ്ങളാണ് ഇവയില്‍ ഏറെ പ്രീയപ്പെട്ടവ. ‘സിന്ദഗി ന മിലേഗി ദൊബാര’ എന്ന ചിത്രത്തില്‍ റോഡിലൂടെയുള്ള കുതിര സവാരിയും ചന്തകളിലേയും ബീച്ചുകളിലേയും ഇടവഴികളും ഇടുങ്ങിയ ഇടങ്ങളുമെല്ലാം കാണികളെ ചെറുതായൊന്നുമല്ല കൊതിപ്പിച്ചത്. സ്‌കൂബാ ഡൈവിങ്, സ്‌കൈ ഡൈവിങ്, കാള ഓട്ടം എന്നിവയാണ് സ്‌പെയിനിലെ പ്രധാന വിനോദങ്ങള്‍. പ്രേഗ് അലഞ്ഞ് തിരിഞ്ഞ് ... Read more

പാപനാശം ക്ലിഫുകള്‍ ശാസ്ത്രീയ പഠനസംഘം സന്ദര്‍ശിച്ചു

ലോക ശ്രദ്ധനേടിയ ക്ലിഫുകളില്‍ ഒന്നായ പാപനാശം ക്ലിഫുകള്‍ ഉന്നതതല ശാസ്ത്രീയ പഠനസംഘം സന്ദര്‍ശിച്ചു. വളരെ മനോഹരമായ ചെങ്കല്‍ കുന്നുകളാണ് ഇവിടത്തെ പ്രത്യേകത. ഉദ്ദേശം 23 ദശലക്ഷം വര്‍ഷം പഴക്കമുളള കുന്നുകളുടെ ഉയരമാണ് വിദേശികളെയും സ്വദേശികളെയും ഏറെ ആകര്‍ഷിക്കുന്നത്. എന്നാല്‍, കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കുന്നുകള്‍ക്ക് ബലക്ഷയം സംഭവിച്ച് അടര്‍ന്ന് താഴേക്ക് വീഴുകയാണ്. പാപനാശം കുന്നുകള്‍ തകര്‍ച്ചാഭീഷണി നേരിടുന്നത് സംബന്ധിച്ചും ശാസ്ത്രീയമായി സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും വി ജോയി എംഎല്‍എ കേന്ദ്ര ഏജന്‍സിയായ സെസിന് കത്ത് നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി കുന്നുകളുടെ സംരക്ഷണം ഉറപ്പാക്കാനും യുനസ്‌കോ പൈതൃക പട്ടികയില്‍ പാപനാശം കുന്നുകളെ ഉള്‍പ്പെടുത്താനുമുളള നടപടിയുടെ ഭാഗമായാണ് നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിലെ ശാസ്ത്രജ്ഞരടക്കമുളളവര്‍ പാപനാശം കുന്നുകള്‍ സന്ദര്‍ശിക്കാന്‍ വെളളിയാഴ്ച എത്തിയത്. പതിനാല് കിലോമീറ്റര്‍ ദൈര്‍ഘ്യമുളള കുന്നുകള്‍ ഹെലിപ്പാഡ്, ഓടയം, ചിലക്കൂര്‍ എന്നിവിടങ്ങളിലായി വ്യാപിച്ച് കിടക്കുന്നു. സിആര്‍ ഇസഡ് നിയമം പാലിക്കണമെന്നും കുന്നുകള്‍ വൃത്തിയായി സൂക്ഷിക്കണമെന്നും സംഘം നിര്‍ദേശിച്ചു. ഗവ. ഓഫ് ഇന്ത്യ സെക്രട്ടറി ... Read more

മുഖ്യമന്ത്രിക്ക് ഇന്‍സ്റ്റ്റ്റിയൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജിയുടെ ആദരം

കേരള മുഖ്യമന്ത്രി പിണറായി വിജയനെ അമേരിക്കയില്‍ ബാള്‍ടിമോറില്‍ പ്രവര്‍ത്തിക്കുന്ന ലോക പ്രശസ്തമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജി ആദരിച്ചു. നിപ വൈറസ് ബാധ പ്രതിരോധിക്കുന്നതിന് കേരള സര്‍ക്കാര്‍ എടുത്ത ഫലപ്രദമായ നടപടികള്‍ക്ക് അംഗീകാരമായാണ് മുഖ്യമന്ത്രിയെ ഐ.എച്ച്.വി. ആദരിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹസ്ഥാപകനും പ്രശസ്ത വൈദ്യശാസ്ത്ര ഗവേഷകനുമായ ഡോ. റോബര്‍ട്ട് ഗെലോ മുഖ്യമന്ത്രിക്ക് ഉപഹാരം സമ്മാനിച്ചു. എയ്ഡ്‌സിന് കാരണമാകുന്ന എച്ച്.ഐ.വി. വൈറസ് കണ്ടെത്തിയ ശാസ്ത്ര സംഘത്തിലെ പ്രമുഖനാണ് ഡോ. ഗെലോ. ആരോഗ്യമന്ത്രി കെ.കെ. ശൈലജയും ചടങ്ങില്‍ സംബന്ധിച്ചു. ചടങ്ങിന് മുമ്പ് റോബര്‍ട്ട് ഗെലോയും ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുതിര്‍ന്ന ശാസ്ത്രജ്ഞരും വിവിധ അക്കാദമിക് വിഭാഗങ്ങളുടെ തലവന്‍മാരും മുഖ്യമന്ത്രിയുമായും ആരോഗ്യമന്ത്രിയുമായും ചര്‍ച്ച നടത്തി. ഗവേഷണ രംഗത്ത് കേരളവുമായുളള സഹകരണം, തിരുവനന്തപുരത്ത് സ്ഥാപിക്കുന്ന അന്താരാഷ്ട്ര വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം എന്നിവയാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. ഡോ. എം.വി. പിള്ള, ഡോ. ശാര്‍ങധരന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. സ്വീകരണ ചടങ്ങില്‍ ഡോ. റോബര്‍ട്ട് ഗെലോ, ഇന്‍സ്റ്റിറ്റ്യൂട്ടിലെ ക്ലിനിക്കല്‍ വൈറോളജി ഡയറക്ടര്‍ ഡോ. ... Read more

നെല്‍സണ്‍ മണ്ടേലയുടെ ജയിലില്‍ കഴിയാന്‍ കോടികളുടെ ലേലം

നെല്‍സണ്‍ മണ്ടേല കിടന്ന ജയില്‍മുറിയിയിലെ ഒരു രാത്രി കഴിയാന്‍ ലേലം. ലേലത്തില്‍ പങ്കെടുക്കുന്നത് ധനികരായ ബിസിനസുകാര്‍. നെല്‍സണ്‍ മണ്ടേല 18 വര്‍ഷത്തോളം തടവിലായിരുന്ന റോബന്‍ ദ്വീപിലെ തടവുമുറിയാണ് ലേലത്തിന് വച്ചിരിക്കുന്നത്. സിഇഒ സ്ലീപ്ഔട്ട് എന്ന സന്നദ്ധസംഘടനയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സൗത്ത് ആഫ്രിക്കന്‍ ജയിലില്‍ കിടക്കുന്നവര്‍ക്കായുള്ള പഠനപ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി ഇതില്‍ നിന്ന് കിട്ടുന്ന പണം വിനിയോഗിക്കുമെന്നാണ് സിഇഒ സ്ലീപ്ഔട്ട് പ്രതിനിധി ലിയാനേ എംസിഗോവന്‍ പറയുന്നത്. ഓണ്‍ലൈന്‍ ലേലം ആരംഭിച്ചത് ഒന്നരക്കോടിയോളം രൂപയ്ക്കാണ്. ഇതിനകം മൂന്ന് പേരാണ് ലേലത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. രണ്ടരക്കോടിയോളം രൂപയെങ്കിലും ലേലത്തില്‍ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂലൈ 16 നാണ് ലേലം അവസാനിക്കുക. ഉയര്‍ന്ന തുക വിളിക്കുന്നയാള്‍ക്ക് ഒരു രാത്രി മണ്ടേല കിടന്ന ഏഴാം നമ്പര്‍ സെല്ലിലെ ഒരു രാത്രി സ്വന്തമാക്കാം. ലേലത്തില്‍ പങ്കെടുപ്പിക്കുന്ന മറ്റ് 66 പേര്‍ക്ക് ദ്വീപിലെ ജയിലില്‍ എവിടെയെങ്കിലും കഴിയാം. നിലവില്‍ ജയില്‍ മ്യൂസിയമായാണ് പ്രവര്‍ത്തിക്കുന്നത്. 67 പേരെയാണ് ലേലത്തില്‍ പങ്കെടുപ്പിക്കുക. തന്റെ 67 വര്‍ഷത്തെ ജീവിതം ... Read more

ഷൂട്ട് ദി റെയിന്‍: മണ്‍സൂണ്‍ ടൂറിസത്തിനെ പ്രോത്സാഹിപ്പിക്കാന്‍ കൊച്ചിയില്‍ മഴപ്പന്തുകളി

കേരളത്തിലെ മണ്‍സൂണ്‍ ടൂറിസത്തെ പ്രോത്സാഹിപ്പിക്കാന്‍ ടൂറിസം പ്രൊഫഷണല്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ ‘ഷൂട്ട് ദി റെയിന്‍’ എന്ന പേരില്‍ മഴപ്പന്തുകളി സംഘടിപ്പിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലാണ് പന്തുകളി. ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ മത്സരം ശനിയാഴ്ച രാവിലെ ഏഴിന് പ്രൊഫ. കെ.വി. തോമസ് എം.പി. ഉദ്ഘാടനം ചെയ്യും. കേരളത്തിലെ പ്രധാന ഹോട്ടലുകളെയും ടൂര്‍ ഓപ്പറേറ്റിങ് സ്ഥാപനങ്ങളെയും പ്രതിനിധീകരിച്ച് 24 ടീമുകളാണ് മഴപ്പന്തുകളി മത്സരത്തില്‍ പങ്കെടുക്കുന്നത്. ശനിയാഴ്ച രാവിലെ തുടങ്ങുന്ന മത്സരങ്ങള്‍ വൈകീട്ട് സമാപിക്കും. അരമണിക്കൂര്‍ വീതമാണ് മത്സരം. ഞായറാഴ്ച രാവിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ തുടങ്ങും. വൈകീട്ട് 4.30 നാണ് ഫൈനല്‍. ഞായറാഴ്ച്ച വൈകിട്ട് നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ മുന്‍ ഫുട്‌ബോള്‍ താരം ബൈച്ചുങ് ബൂട്ടിയ മുഖ്യാതിഥിയാകും.

യാത്ര പോകാം ഈ തീന്‍മേശ മര്യാദകള്‍ അറിഞ്ഞാല്‍

നമ്മള്‍ മലയാളികള്‍ പൊതുവേ തീന്‍ മേശ മര്യാദകള്‍ അത്ര കാര്യമായി പിന്തുടരുന്നവരല്ല. പക്ഷേ സദ്യയുടെ കാര്യത്തിലും ഊണ് കഴിക്കുമ്പോഴുമെല്ലാം ചില ഭക്ഷണരീതികളും ചിട്ടയുമെല്ലാം നന്നായി നോക്കുന്നവരുമുണ്ട്. അല്ലെങ്കില്‍ റസ്റ്റോറന്റുകളില്‍ കയറുമ്പോള്‍ ‘ടേബിള്‍ മാനേഴ്സ്’ കര്‍ക്കശമായി പാലിക്കുന്നവരും സമൂഹത്തില്‍ കുറവല്ല. എന്നാല്‍ നമ്മളുടെ ചില രീതികള്‍ മറ്റൊരു രാജ്യത്ത് ചെല്ലുമ്പോള്‍ അബദ്ധമായി മാറിയാലോ?. ചില രീതികള്‍ ആ നാടിനെ സംബന്ധിച്ച് ചെയ്യാന്‍പാടില്ലാത്ത ഒന്നാണെങ്കിലോ?. അത്തരത്തില്‍ വിചിത്രമായ ചില ‘ടേബിള്‍ മാനേഴ്സ്’ വിദേശ രാജ്യങ്ങളിലുണ്ട്. തീന്‍മേശയിലെ ഒച്ചയും ഏമ്പക്കവും എന്തിന് കത്തിയും മുള്ളും വരെ ചിലയിടങ്ങളിലും വലിയ പ്രശ്നക്കാരാണ്. വിചിത്രമായ ഭക്ഷണശീലങ്ങള്‍ ഉള്ള ചില നാടുകള്‍ ഇവയാണ്. വലിച്ച് കുടിച്ചാല്‍ ജപ്പാനില്‍ സ്‌നേഹം കിട്ടും ചായയൊക്കെ ഒച്ച കേള്‍പ്പിച്ച് കുടിച്ചാല്‍ ഇവിടെ ഉണ്ടാവുന്ന ഒരു പുകില് എന്താണല്ലേ. പക്ഷേ, ന്യൂഡില്‍സ് കഴിക്കുന്നതിന് ഇടയില്‍ വലിച്ചുകുടിക്കുന്ന ശബ്ദം ഉണ്ടാക്കിയാല്‍ ജപ്പാന്‍ക്കാര്‍ക്ക് അതൊരു സന്തോഷമാണ്. കാരണം ഭക്ഷണം ഇഷ്ടപ്പെട്ടതിന്റെ അടയാളമായേ അവരതിനെ കാണൂ. ചൈനയിലാണോ എങ്കില്‍ ഏമ്പക്കം ... Read more

പുതിയ സംവിധാനവുമായി റെയില്‍വേ: പാന്‍ട്രി ഭക്ഷണം പാകം ചെയ്യുന്നത് ലൈവായി കാണാം

ട്രെയിനില്‍ ഭക്ഷണം പാകം ചെയ്യുന്നത് ഇനി എല്ലാര്‍ക്കും ലൈവ് സ്ട്രീമിങിലൂടെ കാണാന്‍ സാധിക്കും. ഐ.ആര്‍.ടി.സിയുടെ പുതിയ ലൈവ് സ്ട്രീമിങ് സംവിധാനത്തിലൂടെയാണ് ഭക്ഷണം പാകം ചെയ്യുന്നത് തത്സമയം കാണാനുന്നതിനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. ട്രെയിനില്‍ ലഭിക്കുന്ന ഭക്ഷണത്തെക്കുറിച്ച് വ്യാപക പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് പുതിയ സംവിധനവുമായി ഐ.ആര്‍.ടി.സി രംഗത്തെത്തിയിരിക്കുന്നത്. ഐ.ആര്‍.ടി.സിയുടെ മേല്‍നേട്ടത്തിലുള്ള വിവിധ പാചകപ്പുരയില്‍ നിന്നാണ് ലൈവ് സ്ട്രീമിങ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഐ.ആര്‍.ടി.സിയുടെ വെബ് സൈറ്റിലെ പ്രത്യേക ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ എല്ലാര്‍ക്കും തത്സമയം കാണാന്‍ സാധിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഐ.ആര്‍.ടി.സിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ പാചകപ്പുരകയില്‍ നിന്നുള്ള ദൃശ്യങ്ങളും തത്സമയം കാണാന്‍ സാധിക്കും. റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വാനി ലോഹാനിയാണ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തത്. ഈ സംവിധാനം എല്ലാര്‍ക്കും ലഭ്യമാകുന്നതോടെ ട്രെയിനില്‍ നിന്ന് ലഭിക്കുന്ന ഭക്ഷത്തെക്കുറിച്ച് ഉയരുന്ന പരാതികള്‍ക്ക് ഒരു പരിധി വരെ ശമനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് റെയില്‍വേ. പുതിയ സംവിധാനത്തിലൂടെ റെയില്‍വേ ഭക്ഷണത്തിന്റെ ഗുണമേന്മയെ സംവന്ധിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യതയും ... Read more

കാടും മേടും താണ്ടാന്‍ കല്‍പേശ്വര്‍-രുദ്രനാഥ് ട്രെക്കിങ്

ദുര്‍ഘടം പിടിച്ച കാടും മലയും താണ്ടി ഉയരങ്ങളില്‍ എത്തി നിറഞ്ഞ സന്തോഷത്തോടെ തിരിഞ്ഞ് നോക്കി നില്‍ക്കാനും മുകളില്‍ നിന്നുള്ള താഴ്‌വര കാഴ്ചകള്‍ കാണാനും ഏറെ പ്രിയമാണ് എല്ലാവര്‍ക്കും. ട്രെക്കിങ് ഹരമായി കാണുന്ന സഞ്ചാരികള്‍ക്ക് കണ്ണും പൂട്ടി പോകാന്‍ പറ്റുന്ന ഇടമാണ് കല്‍പേശ്വര്‍-രുദ്രനാഥ്. യാത്രയ്ക്ക് ശേഷം എക്കാലത്തും ഓര്‍മ്മിക്കാന്‍ കഴിയുന്ന നിമിഷങ്ങള് സമാമനിക്കുന്ന ഇടമാണ് കല്‍പേശ്വര്‍-രുദ്രനാഥ്. കാനന പാത താണ്ടിയുള്ള യാത്രയില്‍ സുന്ദരമായ പ്രകൃതി കാഴ്ചകളുമൊക്കെ സഞ്ചാരികളുടെ ഉള്ളു കുളിര്‍പ്പിക്കുമെന്നതില്‍ സംശയമില്ല. അതിമനോഹരമായ ഒരുപാട് സ്ഥലങ്ങള്‍ ഉള്ള നാടാണ് ഉത്തരാഖണ്ഡ്. കല്‍പേശ്വര്‍ ട്രെക്കിങ് പാത സ്ഥിതി ചെയ്യുന്നതും ഈ നാട്ടില്‍ തന്നെയാണ്. കാട്ടുചെടികളുടെ കൂട്ടങ്ങളും വലിയ വൃക്ഷങ്ങളും പച്ചയണിഞ്ഞ താഴ്വരകളുമൊക്കെയുള്ള ഈ അടവിയാത്ര ഏറെ രസകരമാണ്. ദേവ്ഗ്രാമില്‍ നിന്നും ആരംഭിക്കുന്ന യാത്ര അവസാനിക്കുന്നത് രുദ്രനാഥിലാണ്. യാത്രയുടെ ബേസ് ക്യാമ്പ് ഋഷികേശ് ആണ്. അഞ്ചുദിവസങ്ങള്‍ കൊണ്ടാണ് ഈ ട്രെക്കിങ്ങ് പൂര്‍ത്തിയാകുന്നത്. വേനല്‍ക്കാലമാണ് യാത്രയ്ക്ക് ഏറ്റവും ഉചിതമായ സമയം. ജൂണ്‍ പകുതിവരെ അനുകൂലമായ കാലാവസ്ഥയായിരിക്കും. ദേവ്ഗ്രാമില്‍ ... Read more

മതം ഒഴിവാക്കി; കിടങ്ങൂർ ലിറ്റിൽ ലൂർദ് മിഷനിൽ ഇനി മതമില്ലാത്ത മരുന്ന്

പനി ബാധിതയായ അമ്മയെ കാണിക്കാനാണ് ഏതാനും ദിവസം മുൻപ് പീരുമേട് സ്വദേശി സുനിൽ കിടങ്ങൂർ ലൂർദ് മിഷൻ ആശുപത്രിയിലെത്തിയത്. കൗണ്ടറിൽ നിന്നും പൂരിപ്പിക്കാൻ തന്ന ഫോറത്തിൽ മറ്റു വിവരങ്ങൾക്ക് പുറമെ രോഗിയുടെ മതം കൂടി ചോദിച്ചിരിക്കുന്നു. രജിസ്‌ട്രേഷൻ ഫോറം പൂരിപ്പിച്ചത് ഹാവെൽസ് വിപണന വിഭാഗത്തിൽ ജോലി ചെയ്യുന്ന സുനിലാണ്. രോഗിയുടെ പേരും സ്ഥലവും വയസും ഫോൺ നമ്പരും ഒക്കെ പൂരിപ്പിച്ച സുനിൽ പക്ഷെ മതം എന്ന് ചോദിച്ചിടത്തു ‘മതം ഇല്ലാത്ത മരുന്നു മതി’ എഴുതുകയായിരുന്നു. മതം എന്നതിന് നേരെ ഏതു മതക്കാരൻ എന്ന് അടയാളപ്പെടുത്താൻ ക്രിസ്ത്യൻ/ ഹിന്ദു/ മുസ്ലിം എന്നും എഴുതിയിരുന്നു. വലിയ ചർച്ചയാകുമെന്നോ വൈറലാകുമെന്നോ കരുതാതെ സുനിൽ താൻ പൂരിപ്പിച്ച ഫോമിന്റെ ചിത്രം സുഹൃത്തുക്കളോട് പങ്കുവെച്ചു. പക്ഷെ ഫോമും അതിൽ എഴുതിയതും സോഷ്യൽ മീഡിയ ഏറ്റെടുത്തു. ഇക്കാര്യം വ്യാപകമായി പ്രചരിച്ചതോടെ ഫോം പിൻവലിച്ചിരിക്കുകയാണ് ആശുപത്രി അധികൃതർ. പുതിയ ഫോമിൽ ജാതിയില്ല. നേരത്തെയുണ്ടായിരുന്ന ഫോമിൽ ഇംഗ്ലീഷിൽ ആയിരുന്നു ചോദ്യാവലി. ഇംഗ്ലീഷിൽ എഴുതുന്നതാണ് ... Read more