Category: Top Stories Malayalam

ലോകത്തിലെ ഹോട്ടല്‍ മുത്തച്ഛന്‍

ലോകത്തിലെ ഏറ്റവും പഴയ ഹോട്ടല്‍ ഏതാണെന്ന് ചിന്തിച്ചിട്ടുണ്ടോ? അങ്ങനെ ഒരു ഹോട്ടല്‍ ജാപ്പനിലുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും പഴയ ഹോട്ടലാണ് ജപ്പാനിലെ നിഷിയാമ ഒന്‍സെന്‍ കിയുന്‍കന്‍. എ.ഡി 705-ലാണ് ഈ റിസോര്‍ട്ട് ബിസിനസ് ആരംഭിച്ചത്. ഏറ്റവും പഴയ ഹോട്ടല്‍ എന്ന ഖ്യാതിയില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലും ഈ ഹോട്ടല്‍ ഇടം പിടിച്ചിട്ടുണ്ട്. നിരവധി പ്രമുഖരാണ് ഇവിടെ ദിവസവും എത്തുന്നത്. റിസോര്‍ട്ടിന്റെ സമീപത്തു കൂടി ഒഴുകുന്ന ചൂട് നീരുറവയാണ് ആളുകളെ ഇവിടേക്ക് പ്രധാനമായും ആകര്‍ഷിക്കുന്നത്. 1,313 വര്‍ഷം പഴക്കമുള്ള ഈ റിസോര്‍ട്ട് ഒരു കുടുംബത്തിലെ അടുത്ത തലമുറ തലമുറയായി കൈമാറി വന്നതാണ്. കിയുന്‍ കാലഘട്ടത്തിലെ രണ്ടാം വര്‍ഷമാണ് ഫുജിവാര മഹിതോ എന്ന വ്യക്തി ഈ ഹോട്ടല്‍ ആരംഭിച്ചത്. പിന്നീട് ഇദ്ദേഹത്തിന്റെ പിന്‍ഗാമികളായ 52 തലമുറകള്‍ കൈമാറിയാണ് ഇന്നത്തെ തലമുറയില്‍ എത്തി നില്‍ക്കുന്നത്. 1997-ലാണ് ഈ റിസോര്‍ട്ട് പുതുക്കി പണിതത്. 37 മുറികളാണ് ഈ ഹോട്ടലിനുള്ളത്. 32,000 രൂപയാണ് ഒരു രാത്രി ചിലവഴിക്കാനായുള്ള തുക.

കേരളത്തില്‍ വോയിസ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ അവതരിപ്പിച്ച് ബി എസ് എന്‍ എല്‍ ; ഇനി ഓഫര്‍ പെരുമഴ

ബി.എസ്.എന്‍.എല്‍ ഇന്റര്‍നെറ്റ് ടെലിഫോണി സേവനം കേരളത്തില്‍ അവതരിപ്പിച്ചു. ‘ബി.എസ്.എന്‍.എല്‍. വിങ്‌സ്’ എന്ന പേരില്‍ വോയിസ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ അധിഷ്ഠിത ഇന്റര്‍നെറ്റ് ടെലിഫോണി സേവനം തിരുവനന്തപുരത്തു വച്ച് നടന്ന ചടങ്ങില്‍ ബി.എസ്.എന്‍.എല്‍ ചീഫ് ജനറല്‍ മാനേജര്‍ ഡോ. പി.ടി. മാത്യു കേരളത്തില്‍ അവതരിപ്പിച്ചു. സിം കാര്‍ഡ് ഇല്ലാതെ തന്നെ ആന്‍ഡ്രോയിഡ്, വിന്‍ഡോസ്, ആപ്പിള്‍ IOS പ്ലാറ്റുഫോമുകളില്‍ ഉള്ള ഫോണുകള്‍, ടാബ്ലറ്റുകള്‍, കംപ്യൂട്ടറുകള്‍, ലാപ്‌ടോപ്പുകള്‍ എന്നിവയില്‍ നിന്നും ഏതു ഫോണിലേക്കും കോളുകള്‍ വിളിക്കുവാനും സ്വീകരിക്കുവാനും ഈ ആപ്പ് അധിഷ്ഠിത സേവനത്തില്‍ നിന്നും സാധിക്കുന്നതാണ്. കണക്ഷന്‍ എടുക്കുമ്പോള്‍ വരിക്കാര്‍ക്ക് ഒരു പത്തക്ക വെര്‍ച്യുല്‍ ടെലിഫോണ്‍ നമ്പര്‍ ലഭിക്കുന്നതാണ്. ഈ സേവനത്തിനായുള്ള റെജിസ്‌ട്രേഷന്‍ ബി.എസ്.എന്‍.എല്‍ ഉപഭോക്തൃ സേവന കേന്ദ്രങ്ങള്‍ വഴിയും ബി.എസ്.എന്‍.എല്‍.ലിന്റെ വെബ്‌സൈറ്റ് ആയ bnsl.co.in വഴിയും ആരംഭിച്ച് കഴിഞ്ഞു. കേവലം 1099 രൂപയ്ക്കു ഈ സേവനത്തിന്റെ വരിക്കാരാവുന്നവര്‍ക്കു ഒരു വര്‍ഷത്തേക്ക് രാജ്യത്തെവിടെയുമുള്ള ഏതു ഫോണിലേക്കും പരിധിയില്ലാതെ കോളുകള്‍ ചെയ്യാവുന്നതാണ്. ദേശീയ, അന്തര്‍ദേശീയ റോമിംഗ് സൗകര്യത്തോടുകൂടിയുള്ള ... Read more

ശബരി റയിൽ പാതയ്ക്ക് കേന്ദ്രം അനുകൂലം

സ്ഥലം ഏറ്റെടുത്തു നല്‍കിയാല്‍ ശബരിമല റെയില്‍ പദ്ധതി ഉടന്‍ നടപ്പാക്കാമെന്ന് കേരളത്തില്‍നിന്നുള്ള സര്‍വകക്ഷി സംഘത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അങ്കമാലിയില്‍നിന്ന് ശബരിമലയിലേക്കുള്ള റെയില്‍വേ പാതയുടെ കാര്യത്തില്‍ റെയില്‍വേയുമായി ആലോചിച്ച് സംസ്ഥാന സര്‍ക്കാരും റെയില്‍വേയുമായുള്ള ചര്‍ച്ചക്ക് അവസരമൊരുക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ പറഞ്ഞു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ തീരുമാനം വേണമെന്ന ആവശ്യത്തില്‍ കഴിയും വേഗം തീരുമാനമെടുക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. കേരളത്തിലെ പ്രകൃതി ക്ഷോഭം സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നുണ്ടെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പുനല്‍കി.കോഴിക്കോട് വിമാനത്താവളത്തിന്റെ കാര്യത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നും വലിയ വിമാനങ്ങള്‍ ഇറങ്ങാനുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്നും പൂര്‍ണമായും പ്രവർത്തന സജ്ജമാക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. റേഷൻവിഷയം അടക്കമുള്ള മറ്റു ചില പ്രധാന വിഷയങ്ങളിൽ ഉറപ്പു കിട്ടിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട് ബീച്ചൊരു മൊഞ്ചത്തി; ആരും വിശ്രമിക്കും ഇവിടെ

അതിമനോഹരമായി അണിഞ്ഞൊരുങ്ങിയ സൗത്ത് ബീച്ച് സഞ്ചാരികളെ വരവേല്‍ക്കുന്നു. ഇനി നഗരത്തില്‍ സായാഹ്നങ്ങള്‍ ചെലവിടാന്‍ അതീവ സുന്ദരമായി ഒരുക്കിയ സൗത്ത് ബീച്ചിലേക്കും പോവാം. കോഴിക്കോട്ടെ മാലിന്യങ്ങളെല്ലാം കൊണ്ടുവന്ന് തള്ളിയിരുന്ന ഇടമായിരുന്നു സൗത്ത് ബീച്ച്. ആ ബീച്ചാണിപ്പോള്‍ നവീകരണവും സൗന്ദര്യവത്ക്കരരണവും പൂര്‍ത്തിയാക്കി സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്. 19 ന് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഉദ്ഘാടനം നിര്‍വ്വഹിക്കുക. അറവുശാലകളില്‍ നിന്നുള്ള മാലിന്യം തള്ളുന്നതും സാമൂഹ്യ വിരുദ്ധ ശല്യവും കാരണം സൗത്ത് ബീച്ചിലേക്ക് പോകാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. വലിയങ്ങാടി ഭാഗത്തേക്ക് ചരക്കുകള്‍ ഇറക്കിയിരുന്ന കടല്‍പ്പാലവും ഗോഡൗണും പ്രദേശങ്ങളും ഏറെക്കാലമായി കാട് പിടിച്ച് കിടക്കുന്ന അവസ്ഥയിലായിരുന്നു. ഇപ്പോള്‍ തെക്കേ കടല്‍പ്പാലത്തിന് തെക്ക് ഭാഗത്ത് നി ന്ന് 800 മീറ്ററോളം നീളത്തിലാണ് കടപ്പുറം നവീകരിച്ചത്. നാല് വ്യൂ പോയിന്റുകള്‍, ടൈല്‍ വിരിച്ച നടപ്പാത, ഇരിപ്പിടങ്ങള്‍, വിളക്കുകള്‍ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. വ്യൂപോയിന്റുകള്‍ക്ക് സമീപം കോണ്‍ക്രീറ്റ് ഇരിപ്പിടങ്ങളും അലങ്കാരപ്പനകളും വെച്ചുപിടിപ്പിച്ചിട്ടുണ്ട്. സോഡിയം വേപ്പര്‍ വിളക്കുകള്‍ തെളിഞ്ഞ കടപ്പുറത്തിന്റെ രാത്രി ദൃശ്യം ... Read more

നിറങ്ങളില്‍ വിരിഞ്ഞ മുംബൈ ഗ്രാമം; വീഡിയോ കാണാം

മുംബൈയിലെ ഖാര്‍ ദണ്ഡ ഒരു ചെറിയ ഗ്രാമമാണ്. മത്സ്യബന്ധനമാണ് അവിടെയുള്ളവരുടെ പ്രധാന തൊഴില്‍. കുറച്ച് നാളുകള്‍ക്ക് മുമ്പ് അവിടെയുള്ള ഒരു കൂട്ടം കലാകാരന്മാര്‍ ആ ഗ്രാമത്തിന്റെ മുഖഛായ തന്നെ മാറ്റിക്കളഞ്ഞു. നിറമില്ലാതെ, വരണ്ടുകിടന്ന ഗ്രാമത്തെ കുറേ കലാകാരന്മാരും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് ഏറ്റെടുത്തു. ഇപ്പോള്‍ ആ ഗ്രാമം നിറങ്ങളുടെ ആഘോഷമാണ്. നാട്ടുകാരിലൊരാളായ ചേതന്‍ ഗുപ്ത പറയുന്നു, ‘പണ്ട്, ഈ ഗ്രാമത്തിലെങ്ങ് നോക്കിയാലും കറുപ്പും വെളുപ്പും മാത്രമേ കാണാനുണ്ടായിരുന്നുള്ളൂ. പക്ഷെ, ഇപ്പോഴെല്ലായിടവും കളര്‍ഫുളായി. ശരിക്കും ഒരു മഴവില്ല് വിരിഞ്ഞതുപോലെയുണ്ട്.’ മണ്‍സൂണ്‍ മഴയെത്തുന്നതിന് മുമ്പാണ് ഗ്രാമത്തിലെ ഈ മാറ്റം. 50 കലാകാരന്മാരും 2800 സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്നാണ് ഗ്രാമത്തെ അടിമുടി മാറ്റിയത്. 400 വീടുകളിലാണ് വിവിധ നിറങ്ങളും ഡിസൈനുമുപയോഗിച്ച് മാറ്റം വരുത്തിയത്. വീടിന്റെ ചുമരുകള്‍ മാത്രമല്ല, റൂഫും ഇതുപോലെ നിറമുപയോഗിച്ച് പുത്തനാക്കി മാറ്റി. നമ്മുടെ ജീവിതത്തില്‍ നിറങ്ങള്‍ വളരെ പ്രാധാന്യമുള്ളവയാണ്. അതുവച്ച് കൊണ്ട്, തങ്ങളുടെ നാടിനെ ലോകശ്രദ്ധയിലേക്കെത്തിക്കാന്‍ കൂടിയാണ് ഇവരുടെ ഈ പരിശ്രമം.

മെസഞ്ചര്‍ യുഗം അവസാനിപ്പിച്ച് യാഹൂ

രണ്ടുപതിറ്റാണ്ടുകാലം കോടിക്കണക്കിനാളുകള്‍ സന്ദേശം കൈമാറാന്‍ ഉപയോഗിച്ചിരുന്ന യാഹൂ മെസഞ്ചര്‍ ആപ്ലിക്കേഷന്‍ ഇനിയില്ല. ഇന്ന് മുതല്‍ യാഹു മെസഞ്ചര്‍ പ്രവര്‍ത്തനരഹിതമാകും. ജൂലൈ 17 ഓടെ അടച്ചുപൂട്ടുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. തുടക്കം മുതല്‍ യാഹു മെസഞ്ചര്‍ ഉപയോഗിക്കുന്ന നിരവധി ഉപയോക്താക്കള്‍ ഞങ്ങള്‍ക്കുണ്ടെന്ന് അറിയാം. ആശയവിനിമയ മാര്‍ഗങ്ങള്‍ വിപ്ലവത്തിന്റെ പാതയില്‍ ആയത് കൊണ്ട് തന്നെ മികച്ച ഉപാധിയോടെ നിങ്ങളെ സമീപിക്കാനാണ് ഞങ്ങളുടെ ഉദ്ദേശ്യം. അത്തരത്തിലൊരു പുതിയ ആശയവിനിമയ സംവിധാനം അവതരിപ്പിക്കുന്നതിലേക്കാണ് ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് യാഹു പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം ചാറ്റ് ഹിസ്റ്ററി ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാന്‍ ആറുമാസത്തെ സാവകാശം ഉപയോക്താക്കള്‍ക്ക് നല്‍കിയിട്ടുണ്ട്. യാഹൂ മെയില്‍, യാഹൂ ഫാന്റസി തുടങ്ങിയവ ഉപയോഗിക്കുന്നതിന് യാഹൂ മെസഞ്ചര്‍ ഐഡി തുടര്‍ന്നും ഉപയോഗിക്കാവുന്നതാണ്. യാഹൂ മെസഞ്ചറിലെ ചാറ്റ് ഹിസ്റ്ററി ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഡൗണ്‍ലോഡര്‍ റിക്വസ്റ്റ് സൈറ്റില്‍ ലോഗിന്‍ ചെയ്യണം. ഇവിടെ അക്കൗണ്ട് വെരിഫൈ ചെയ്യുന്നതിനുള്ള ഓപ്ഷന്‍ സെലക്ട് ചെയ്യുകയും പാസ്വേഡ് നല്‍കുകയും വേണം. ഇതിനു ശേഷം ഉപയോക്താക്കള്‍ക്ക് ചാറ്റ് ... Read more

പ്രജ്വലിന്റെ യാത്രയ്ക്ക് അക്ഷരം സാക്ഷി

ഇഷ്ടമുള്ള സ്ഥങ്ങളിലേക്ക് സോളോ ട്രിപ്പ് പോകുക അതാണ് ഇപ്പോഴത്തെ യുവതയുടെ ട്രെന്‍ഡ്. എന്നാല്‍ പ്രജ്വല്‍ എന്ന കൊച്ചിക്കാരന്‍ യാത്ര പോകുന്നത് ചുമ്മാതങ്ങ് സ്ഥലങ്ങള്‍ കണ്ട് മടങ്ങാനല്ല. യാത്ര ചെയ്യാനുള്ള താത്പര്യവും നല്ല കൈയക്ഷരവും കൂട്ടിചേര്‍ത്ത് വേറിട്ട ചിത്രമൊരുക്കുകയാണ് ഈ യുവാവ്. ഇഷ്ടം തോന്നുന്ന സ്ഥലങ്ങളിലേക്ക് യാത്ര ചെയ്ത് ആ സ്ഥലത്തിന്റെ പേരെഴുതി സെല്‍ഫിയെടുക്കലാണ് പ്രജ്വലിന്റെ ഹോബി. Pic Courtesy: Prajwal Xavier പറഞ്ഞു പരിചയിച്ച സ്ഥലങ്ങള്‍ ഭംഗിയുള്ള വടിവൊത്ത അക്ഷരങ്ങളില്‍ നമ്മുടെ മുന്‍പിലെത്തുമ്പോള്‍ ആ സ്ഥലങ്ങള്‍ കാണാതെ കണ്ട ഫീലാണ് വരുന്നത്. വരാനിരിക്കുന്ന ഓരോ ഫ്രെയിമുകളും ആ നാടിന്റെ തനത് ഭംഗിലാണ് ഈ യുവാവ് അവതരിപ്പിക്കുന്നത്. Pic Courtesy: Prajwal Xavier ഇന്‍സ്റ്റാഗ്രാമില്‍ ട്രെന്‍ഡിങ്ങാണ് പ്രജ്വലിന്റെ അക്ഷരങ്ങള്‍. യാത്ര ചെയ്ത ഇടങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമയുടെ ടൈറ്റില്‍ പോലെ പ്രജ്വല്‍ എഴുതും. പ്രജ്വല്‍ തനിച്ചാണ് യാത്രകള്‍ പോകാറ്. ആസ്വദിക്കാന്‍ ഏറെ സമയം കിട്ടുന്നതാണ് ഒറ്റയ്ക്കുള്ള യാത്രയുടെ ത്രില്‍. എഴുതാന്‍ എപ്പോള്‍ ... Read more

റെയില്‍വേ എസി കോച്ചുകളിലെ ബെഡ് റോള്‍ സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നു

എസി കോച്ചുകളിലെ യാത്രയ്ക്ക് ഇനി ചെലവേറും. എസി ട്രെയിനുകളിലും, എസി കോച്ചുകളിലും നിലവില്‍ നല്‍കുന്ന ബെഡ് റോള്‍ കിറ്റുകള്‍ക്ക് ഈടാക്കുന്ന ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ തയ്യാറെടുക്കുന്നു. സാധാരണക്കാരന് എസി കോച്ചുകളിലെ യാത്ര സാധ്യമാക്കാന്‍ വേണ്ടി ആരംഭിച്ച ഗരീബ് രഥ്, തുരന്തോ ട്രെയിനുകള്‍ക്കും നിരക്ക് വര്‍ധന ബാധകമാകും. കഴിഞ്ഞ 12 വര്‍ഷമായി ട്രെയിന്‍ യാത്രാ നിരക്കിന് ആനുപാതികമായി എന്തുകൊണ്ട് ബെഡ് റോള്‍ കിറ്റുകളുടെ ചാര്‍ജ് വര്‍ധന ഉണ്ടായില്ലായെന്ന കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ (സി എ ജി) ചോദ്യത്തെ തുടര്‍ന്നാണ് നിരക്ക് വര്‍ധനയ്ക്ക് റെയില്‍വേ തയ്യാറാകുന്നത്. ബെഡ് റോള്‍ കിറ്റിന്റെ ചാര്‍ജ് ട്രെയിന്‍ ടിക്കറ്റ് നിരക്കില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദേശവും സിഎജി മുന്നോട്ട് വെയ്ക്കുന്നുണ്ട്. എസി കോച്ചുകളില്‍ നിലവില്‍ 25 രൂപയാണ് ബെഡ് റോള്‍ കിറ്റിന് ഈടാക്കുന്നത്. ഗരീബ് രഥ്, തുരന്തോ ട്രെയിനുകളൊഴികെയുളളവയില്‍ ടിക്കറ്റ് നിരക്കില്‍ ഉള്‍പ്പെടുത്തിയാണ് ബെഡ് റോള്‍ കിറ്റുകള്‍ ഇപ്പോള്‍ നല്‍കുന്നത്. ബെഡ് റോള്‍ കിറ്റ് സര്‍വീസിന്റെ ചിലവ് കണക്കാക്കുമ്പോള്‍ ... Read more

കേരളത്തിനെ മുഖച്ചിത്രമാക്കി വേള്‍ഡ് ട്രാവലര്‍

യു എ ഇയിലെ ഏറ്റവും വലിയ ട്രാവല്‍ കമ്പനിയായ ഡനാട്ടയുടെ ട്രാവല്‍ മാഗസിനില്‍ കേരളമാണ് കവര്‍പേജ്. നിപ്പയില്‍ നിന്ന് കേരളം നേടിയ വന്‍ വിജയത്തിന് ആദരവായാണ് പുതിയ ലക്കം മാസികയില്‍ കേരളം ഇടം പിടിക്കാന്‍ കാരണമായത്. ജൂലായ്-ഓഗസ്റ്റ് മാസങ്ങളില്‍ സന്ദര്‍ശിക്കേണ്ട സ്ഥലാണ് കേരളമെന്നാണ് വേള്‍ഡ് ട്രാവലര്‍ എന്ന് പേരുള്ള ഡനാട്ട മാസികയുടെ പുതിയ ലക്കം പറയുന്നത്. തെങ്ങുകളും കായലും പശ്ചാത്തലമായ ഗറ്റി ഇമേജസിന്റെ മുഖചിത്രത്തിലൂടെയാണ് ഡനാട്ടയുടെ വേള്‍ഡ് ട്രാവലര്‍ കേരളത്തെ അടയാളപ്പെടുത്തിയിരിക്കുന്നത്. ഡനാട്ടയ്ക്ക് വേണ്ടി ഹോട്ട് മീഡിയ പബ്ലിഷിങാണ് മാസികയുടെ പ്രസാധകര്‍. ചുരുങ്ങിയ അവധി ദിവസങ്ങളുള്ളവര്‍ക്ക് അധികം യാത്ര ചെയ്യാതെത്തനെ കണ്‍നിറയെ കാഴ്ചകള്‍ കാണാവുന്ന സ്ഥലമാണ് കേരളമെന്ന് സൗജന്യമായി വിതരണം ചെയ്യുന്ന വേള്‍ഡ് ട്രാവലര്‍ മാസികയുടെ മാനേജിങ് എഡിറ്റര്‍ ഫയേ ബാര്‍ട്ടലേയുടെ എഡിറ്റര്‍ കുറിപ്പിലുമുണ്ട്. ജൂലായ് ലക്കത്തിലെ അഞ്ച് പേജുകള്‍ വര്‍ണചിത്രങ്ങളോടെ കേരളത്തിന്റെ വിനോദസഞ്ചാര കാഴ്ച്ചകള്‍ വിവരിക്കുന്നത്. കായല്‍പരപ്പിലെ വഞ്ചിവീട്, യാത്രയും മൂന്നാറിലെ കാഴ്ചകളും, കഥകളിയും, ആയുര്‍വേദവും, ആറന്‍മുള കണ്ണാടിയും പേജുകളില്‍ ... Read more

കൊല്ലത്തിന്റെ പ്രിയ രുചിയിടങ്ങള്‍

കേരളത്തിലെ നഗരങ്ങളില്‍ നാലാമനാണ് കൊല്ലം. കൊല്ലം കണ്ടാല്‍ ഇല്ലം വേണ്ടുന്ന ചൊല്ല് പോലും എത്രയോ കാലങ്ങള്‍ക്കു മുമ്പുണ്ടായതാണ്. അപ്പോള്‍ അത്രയും കാലങ്ങള്‍ക്കു മുന്‍പ് തന്നെ സാമൂഹികമായി ഏറെ ഉയര്‍ന്ന ഒരിടം തന്നെയായിരുന്നു കൊല്ലം എന്ന് നിസംശയം പറയാം. ഭക്ഷണത്തിന്റെ കാര്യത്തില്‍ കോഴിക്കോടിനോളം ഇല്ലെങ്കിലും എല്ലാ നഗരങ്ങള്‍ക്കുമുണ്ട് അവരുടേതായ ചില പ്രത്യേകതകള്‍. കൊല്ലം കായലിനും കടല്‍ തീരങ്ങള്‍ക്കും മത്സ്യങ്ങള്‍ക്കും പേരുകേട്ട നഗരമായതുകൊണ്ട് തന്നെ ഭക്ഷണകാര്യത്തിലും രുചിയുടെ കാര്യത്തിലും ഏറെ മുന്നിലാണ്. കൊല്ലത്തുള്ള ചില ഭക്ഷണ ശാലകള്‍ പരിചയപ്പെട്ടാലോ! ഫയല്‍വാന്‍ ഹോട്ടല്‍ കൊല്ലത്ത് വന്നിട്ട് ഫയല്‍വാനിലെ ബിരിയാണി കഴിക്കാതെ പോകാനോ? ചിന്നക്കടയില്‍ പ്രധാന റോഡില്‍ തന്നെയാണ് പ്രശസ്തമായ ഫയല്‍വാന്‍ ഹോട്ടല്‍. നീണ്ട അഞ്ചു ദശാബ്ദങ്ങളുടെ രുചികളുടെ ചരിത്രം വിളമ്പാനുണ്ട് ഈ ഹോട്ടലിന്. ശ്രീ സുപ്രഭാതം സസ്യാഹാരപ്രേമികളെയും കാത്ത് കൊല്ലത്ത് നിരവധി ഹോട്ടലുകളുണ്ട്. മിനി കപ്പിത്താന്‍സ് ജംഗ്ഷനിലുള്ള ശ്രീ സുപ്രഭാതം ഹോട്ടല്‍ ഇത്തരത്തില്‍ രുചികരമായ വെജ് ഭക്ഷണത്തിനു പേരു കേട്ടതാണ്. മസാല ദോശ, നെയ് റോസ്റ്റ്, ... Read more

ഉല്ലാസയാത്ര ഡബിള്‍ ഡക്കറില്‍ സ്‌പെഷ്യല്‍ പാക്കേജുമായി കെ എസ് ആര്‍ ടി സി

ഡബിള്‍ ഡക്കറില്‍ ഏരിയല്‍ വ്യൂവില്‍ നഗരകാഴ്ച്ച കണ്ടൊരു യാത്ര ഏതൊരു ആളിലും കൗതുകം ഉണര്‍ത്തുന്ന ഒന്നാണ്. സാധാരണ ബസ് യാത്രകളില്‍ നിന്നു വേറിട്ടൊരു യാത്രാസുഖം നല്‍കുന്നവയാണ് അനന്തപുരിയിലെ ഡബിള്‍ ഡക്കര്‍ ബസുകള്‍. ആ കൗതുകവും കാഴ്ചകളും ഒരിക്കലും നഷ്ടമാക്കരുതെന്ന തിരിച്ചറിവാണ് നിരത്തില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിന്‍വാങ്ങിയ ബസുകളെ ‘റീലോഡ്’ ചെയ്തിറക്കാന്‍ കെ എസ് ആര്‍ ടി സി യെ പ്രേരിപ്പിച്ചത്. ഹെറിറ്റേജ് സിറ്റി ടൂറിസത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും കെ എസ് ആര്‍ ടി സി ഡബിള്‍ ഡക്കര്‍ ബസ് വാടകയ്ക്ക് നല്‍കുന്നുണ്ട്. പതിനഞ്ചു വര്‍ഷം പ്രായമായ ഈ ഡബിള്‍ ഡക്കര്‍ ബസുകള്‍ കെ എസ് ആര്‍ ടി സിയുടെ ചരിത്രത്തിന്റെ തന്നെ ഭാഗമാണ്. വിദ്യാര്‍ത്ഥികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഈ വാഹനത്തോടുള്ള ഇഷ്ടവും കൗതുകവുമാണ് കെ എസ് ആര്‍ ടി സിയുടെ തീരുമാനത്തിന് പിന്നിലെ പ്രേരണ. വാടകയ്ക്ക് നല്‍കുന്ന ബസില്‍ രാത്രിയാത്ര അനുവദിക്കപ്പെടുന്നതല്ല. അധികാരപ്പെട്ടവര്‍ അനുവദിച്ചു നല്‍കിയിട്ടുള്ള സമയക്രത്തിനുള്ളില്‍ നിന്നുകൊണ്ട്, ... Read more

വസ്ത്രങ്ങള്‍ ഗുണമുള്ളതോ അറിയാന്‍ ഗുഡ് ഓണ്‍ യു ആപ്പ്

ഓണ്‍ലൈനായി വസ്ത്രങ്ങള്‍ വാങ്ങുമ്പോള്‍ റിവ്യൂ വായിച്ചുനോക്കി മികച്ച അഭിപ്രായങ്ങള്‍ നേടിയവ തിരഞ്ഞെടുക്കുന്നത് പലരും പതിവാക്കിയിട്ടുണ്ട്. എന്നാല്‍ നേരിട്ടെത്തി മാളുകളിലും മറ്റ് വസ്ത്രശാലകളിലും നിന്ന് വസ്ത്രം വാങ്ങുമ്പോള്‍ കാര്യങ്ങള്‍ ഇങ്ങനല്ല. അതിപ്പൊ എത്ര വിലകൂടിയവ ആണെങ്കിലും ശരി. ഇട്ടുനോക്കി ഭംഗിയുണ്ടെന്ന് ഉറപ്പുവരുത്തുന്നതല്ലാതെ അതിന്റെ ഗുണനിലവാരത്തെകുറിച്ച് അധികമൊന്നും അന്വേഷിക്കാത്തവരാണ് കൂടുതലും. എവിടെപോയി അന്വേഷിക്കാനാ ഒരു വിശ്വാസത്തില്‍ അങ്ങ് വാങ്ങും എന്നല്ലാതെ ഈ വിഷയത്തില്‍ പറയാന്‍ പ്രത്യേകിച്ച് മറുപടിയൊന്നും ഇല്ലായിരുന്നുതാനും. എന്നാല്‍ എന്തും ഏതും ആപ്പിന്റെ രൂപത്തില്‍ അവതരിക്കാന്‍ തുടങ്ങിയപ്പോള്‍ ഈ വിഷയത്തിലും ഏറെകുറെ തീരുമാനമായിട്ടുണ്ട്. റാങ്കിംഗ് നല്‍കി വസ്ത്ര ബ്രാന്‍ഡുകളെ റേറ്റ് ചെയ്യുകയും അവയുടെ ഗുണനിലവാരം വിശ്വാസ്യത പോലുള്ള ഘടകങ്ങള്‍ വിശദീകരിച്ചു നല്‍കുകയും ചെയ്യുന്ന ആപ്പുകള്‍ സജീവമാകുകയാണ്. ഈ നിരയിലേക്ക് ആദ്യമായി അവതരിപ്പിച്ച ആപ്പ് എന്ന് വിളിക്കാം ഗുഡ് ഓണ്‍ യു എന്ന ആപ്ലിക്കേഷനെ. ഓസ്‌ട്രേലിയയില്‍ ആദ്യമായി അവതരിപ്പിച്ച ആപ്പ് പിന്നീട് ലോകം മുഴുവന്‍ എത്തുകയായിരുന്നു. 2000ത്തോളം ബ്രാന്‍ഡുകളെ കുറിച്ചുള്ള വിവരങ്ങള്‍ ആപ്പില്‍ നിന്ന് ... Read more

പോകാം ലോകത്തിലെ എറ്റവും ഭയപ്പെടുത്തുന്ന യാത്രയ്ക്ക്

ലോകത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന യാത്ര ഏതാവാം? ഒരു പക്ഷെ, സ്‌പെയിനിലെ മലാഗയിലെ ‘കിങ്ങ്‌സ് പാത്ത്’ വഴി ഉള്ളതായിരിക്കും അത് . ഉയരത്തെ പേടിയുള്ള ഒരാളാണെങ്കില്‍ നിങ്ങള്‍ക്കൊരിക്കലും അത് കീഴടക്കാനായെന്ന് വരില്ല. മൂന്നു കിലോമീറ്ററാണ് യാത്രയില്‍ മൊത്തത്തിലുള്ള ദൂരം. 100 മീറ്റര്‍ (328 അടി) ആണ് ഇതിന്റെ ഉയരം. വീതി വെറും ഒരു മീറ്ററും. ഇതിലൂടെയാണ് നടന്ന് ചെല്ലേണ്ടത്. 2001 -ല്‍ സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് അടച്ചിട്ടിരുന്നു കിങ്ങ്‌സ് പാത്ത്. പക്ഷെ, നവീകരിച്ച ശേഷം, 2015 -ല്‍ ഇത് വീണ്ടും സഞ്ചാരികള്‍ക്കായി തുറന്ന് കൊടുക്കുകയായിരുന്നു. പുതുതായി നിര്‍മ്മിച്ച കമ്പിവേലികള്‍ സഞ്ചാരികള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പ് വരുത്തുന്നുണ്ട്. മലയിടുക്കുകളിലെ ഈ നടപ്പാതയുടെ താഴെ പുഴയാണ്. കിങ്ങ്‌സ് പാത്തില്‍ ഒരു ഗുഹയുമുണ്ട്. അത് ആര്‍ക്കിയോളജിക്കല്‍ വകുപ്പിന് കീഴിലുള്ളതാണ്. യാത്രയിലെ ഏറ്റവും ആകര്‍ഷണീയമായ ഒന്നാണ്. ഇവിടെയുള്ള നവീനശിലായുഗത്തിലെ ഏഴ് എണ്ണത്തില്‍ ഏറ്റവും പ്രാധാന്യമുള്ള ഒന്നും ഇതാണ്. ഏഴായിരം വര്‍ഷമാണ് ഗുഹയുടെ ഇതിന്റെ പഴക്കം. 1901 ലാണ് ഈ ... Read more

വിസ്മയത്തിന്റെ കലവറ തുറന്ന് ഷാര്‍ജ അല്‍ മുന്‍തസ

കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ടാണ് പാര്‍ക്ക് ഒരുക്കിയിരിക്കുന്നത്. ഷാര്‍ജ നഗരമധ്യത്തില്‍ ഖാലിദ് ലഗൂണിന് സമീപം പച്ച പുതച്ചു നില്‍ക്കുന്ന പാര്‍ക്കിന്റെ ആദ്യ കാഴ്ച തന്നെ സഞ്ചാരികളുടെ മനം കവരും. പവിഴ ലോകത്തെ രാജകുമാരിയുടെ കഥയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന പാര്‍ക്കില്‍ പുതിയ റൈഡുകളാണുള്ളത്. കോട്ടകളുടെയും കൊട്ടാരങ്ങളുടെയും മാതൃകകളില്‍ മറഞ്ഞു നില്‍ക്കുന്ന നിധികള്‍ തേടി അന്വേഷണം നടത്തുന്ന പോലെയാണ് വാട്ടര്‍ റൈഡുകള്‍ ഒരുക്കിയിരിക്കുന്നത്. കുട്ടികളുടെ താത്പര്യങ്ങള്‍ക്കും സുരക്ഷക്കും മുന്‍ഗണന നല്‍കിയാണ് റൈഡുകളുടെ രൂപകല്‍പ്പന. മുതിര്‍ന്നവരെ സാഹസികതയുടെയും ആഘോഷത്തിന്റെയും ലോകത്തേക്ക് കൈപിടിക്കുന്ന റൈഡുകളുമുണ്ട്. ഒരേ സമയം 200 പേരെ ഉള്‍കൊള്ളുന്ന വേവ് പൂള്‍ 100 കുട്ടികള്‍ക്ക് ഒരേ സമയത്ത് ആസ്വദിക്കാവുന്ന കിഡ്‌സ് സ്ലൈഡ്ഫ്‌ളൈയിങ് കാര്‍പറ്റ്മിസ്റ്ററി റിവര്‍ തുടങ്ങി നിരവധി അനുഭവങ്ങള്‍ അല്‍ മുന്തസയെ വേറിട്ട് നിര്‍ത്തുന്നു. വിനോദങ്ങളോടൊപ്പം രുചിയുടെ ലോകവും പാര്‍ക്കിനുള്ളില്‍ ഒരുക്കിയിട്ടുണ്ട്. 1000 പേരെ ഉള്‍ക്കൊള്ളാവുന്ന രുചികേന്ദ്രത്തിനു പുറമെ പാര്‍ക്കിന്റെ വിവിധ ഭാഗങ്ങളിലായി മൂന്നു കിയോസ്‌കുകളും സ്ഥാപിച്ചിട്ടുണ്ട്. പ്രധാന വിഭവങ്ങളോടൊപ്പം ഐസ്‌ക്രീം, ഫാസ്റ്റ് ഫുഡ് ... Read more

ജിഎൻപിസിക്ക് ഫേസ്‌ബുക്കിന്റെ ചിയേഴ്സ്; പേജ് തുടരും; നടപടി മുറുക്കി പൊലീസ്

ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും (ജിഎൻസിപി) എന്ന ഫെയ്സ്ബുക് കൂട്ടായ്മയെ നിരോധിക്കാനുള്ള പൊലീസിന്റെ നീക്കത്തിന് തിരിച്ചടി. ഇക്കാര്യം ആവശ്യപ്പെട്ടു പൊലീസ് കത്തു നല്‍കിയെങ്കിലും ബ്ലോക്ക് ചെയ്യാനാവില്ലെന്നാണ് ഫെയ്സ്ബുക്കിന്റെ നിലപാട്. കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാൽ മുഖ്യ അഡ്മിനെ അറസ്റ്റ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ് . ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയുമെന്ന കൂട്ടായ്മക്കെതിരെ കേസെടുത്തതിനു പിന്നാലെയാണു ഫെയ്സ്ബുക് പേജ് ഒന്നടങ്കം ബ്ലോക്ക് ചെയ്യാനുള്ള ശ്രമം പൊലീസ് നടത്തിയത്. ബാലനീതി നിയമം ലംഘിച്ചെന്നതടക്കമുള്ള കുറ്റങ്ങള്‍ വിവരിച്ച് ഫെയ്സ്ബുക്കിനു പൊലീസ് കത്തയച്ചു. എന്നാല്‍ 18 ലക്ഷത്തിലേറെ അംഗങ്ങളുള്ള ഗ്രൂപ്പിനെ ഒറ്റപ്പരാതിയുടെ പേരില്‍ ബ്ലോക്ക് ചെയ്യാനാവില്ലെന്നാണു ഫെയ്സ്ബുക് മറുപടി നല്‍കിയത്. ഇതോടെ കേസ് നടപടികളും അന്വേഷണവും ശക്തമാക്കി മുന്നോട്ടു കൊണ്ടുപോകാനാണു പൊലീസിന്റെ തീരുമാനം. പ്രധാന അഡ്മിനായ തിരുവനന്തപുരം നേമം സ്വദേശി അജിത്കുമാറിനെയാണ് ഇപ്പോള്‍ പ്രതിചേര്‍ത്തിരിക്കുന്നത്. ഒളിവിലാണെന്ന് കുരുതുന്ന അജിത് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ജാമ്യം നിഷേധിച്ചാലുടന്‍ അറസ്റ്റ് ... Read more