Tag: മൃഗശാല

അനന്തപുരിയിലെ കാഴ്ച്ചകള്‍; ചരിത്രമുറങ്ങുന്ന നേപ്പിയര്‍ മ്യൂസിയവും, മൃഗശാലയും

അനന്തപുരിയുടെ വിശേഷങ്ങള്‍ തീരുന്നില്ല.അവധിക്കാലമായാല്‍ കുട്ടികളെ കൊണ്ട് യാത്ര പോകാന്‍ പറ്റിയ ഇടമാണ് തിരുവനന്തപുരം. കാരണം മറ്റൊന്നും കൊണ്ടല്ല, ഇന്ത്യയില്‍ ആദ്യം ആരംഭിച്ച മൃഗശാല സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരത്താണ്. സ്വാതി തിരുനാള്‍ മഹാരാജാവിന്റെ സ്വപ്ന സാക്ഷാത്ക്കാരമായിരുന്നു ഈ മൃഗശാല. രാജാവിന്റെ പക്കലുണ്ടായിരുന്ന വിപുലമായ ശേഖരങ്ങളിലുണ്ടായിരുന്ന ആന, കുതിര, കടുവ തുടങ്ങിയ മൃഗങ്ങളയായിരുന്നു ആദ്യം മൃഗശാലയില്‍ സൂക്ഷിച്ചിരുന്നത്. 1857 ആത്ര വിപുലീകരിച്ചിട്ടാല്ലായിരുന്ന മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു. എന്നാല്‍ പൂര്‍ത്തിയാകാതിരുന്ന മൃഗശാല സന്ദര്‍ശിക്കാന്‍ അധികമാരുമെത്തിയില്ല. തുടര്‍ന്ന് 1859ല്‍ അതേ കോംപൗണ്ടില്‍ ഒരു പാര്‍ക്കും കൂടി ആരംഭിച്ചു. ഇതാണ് അന്തപുരിയിലെ മ്യൂസിയത്തിന്റെയും മൃഗശാലയുടെയും കഥ. വന്യജീവി സംരക്ഷണത്തിലൂടെ വിവിധ ജീവികള്‍ക്കുണ്ടാകാവുന്ന പ്രാദേശിക രോഗങ്ങള്‍ക്കും പടിഞ്ഞാറന്‍ പര്‍വ്വത നിരകളില്‍ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്നവയ്ക്കും പ്രത്യേകം പ്രാതിനിധ്യം. പ്രകൃതിയെപ്പറ്റി പഠിക്കുവാനും അറിയുവാനുമുള്ള അവസരം, വന്യജീവികളെക്കുറിച്ചുള്ള പഠനം , പരിസ്ഥിതിയുമായി ബന്ധപ്പെട്ടുള്ള വിനോദസഞ്ചാരം എന്നിവയായിരുന്നു ആരംഭദിശയില്‍ മൃഗശാലയുടെ ലക്ഷ്യം. വിവിധ വര്‍ഗ്ഗത്തിലുള്ള കുരങ്ങുകള്‍, പലതരത്തിലുള്ള മാനുകള്‍, സിംഹം, കടുവ, പുള്ളിപ്പുലി, ... Read more

ഉല്ലാസയാത്ര ഡബിള്‍ ഡക്കറില്‍ സ്‌പെഷ്യല്‍ പാക്കേജുമായി കെ എസ് ആര്‍ ടി സി

ഡബിള്‍ ഡക്കറില്‍ ഏരിയല്‍ വ്യൂവില്‍ നഗരകാഴ്ച്ച കണ്ടൊരു യാത്ര ഏതൊരു ആളിലും കൗതുകം ഉണര്‍ത്തുന്ന ഒന്നാണ്. സാധാരണ ബസ് യാത്രകളില്‍ നിന്നു വേറിട്ടൊരു യാത്രാസുഖം നല്‍കുന്നവയാണ് അനന്തപുരിയിലെ ഡബിള്‍ ഡക്കര്‍ ബസുകള്‍. ആ കൗതുകവും കാഴ്ചകളും ഒരിക്കലും നഷ്ടമാക്കരുതെന്ന തിരിച്ചറിവാണ് നിരത്തില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിന്‍വാങ്ങിയ ബസുകളെ ‘റീലോഡ്’ ചെയ്തിറക്കാന്‍ കെ എസ് ആര്‍ ടി സി യെ പ്രേരിപ്പിച്ചത്. ഹെറിറ്റേജ് സിറ്റി ടൂറിസത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും കെ എസ് ആര്‍ ടി സി ഡബിള്‍ ഡക്കര്‍ ബസ് വാടകയ്ക്ക് നല്‍കുന്നുണ്ട്. പതിനഞ്ചു വര്‍ഷം പ്രായമായ ഈ ഡബിള്‍ ഡക്കര്‍ ബസുകള്‍ കെ എസ് ആര്‍ ടി സിയുടെ ചരിത്രത്തിന്റെ തന്നെ ഭാഗമാണ്. വിദ്യാര്‍ത്ഥികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഈ വാഹനത്തോടുള്ള ഇഷ്ടവും കൗതുകവുമാണ് കെ എസ് ആര്‍ ടി സിയുടെ തീരുമാനത്തിന് പിന്നിലെ പ്രേരണ. വാടകയ്ക്ക് നല്‍കുന്ന ബസില്‍ രാത്രിയാത്ര അനുവദിക്കപ്പെടുന്നതല്ല. അധികാരപ്പെട്ടവര്‍ അനുവദിച്ചു നല്‍കിയിട്ടുള്ള സമയക്രത്തിനുള്ളില്‍ നിന്നുകൊണ്ട്, ... Read more

പുതിയ വെബ്‌സൈറ്റുമായി മൃഗശാല അതോറിറ്റി

വിനോദസഞ്ചാരികള്‍ക്കായി കര്‍ണാടക മൃഗശാല അതോറിറ്റി പുതിയ വെബ്‌സൈറ്റ് ആരംഭിക്കുന്നു. സംസ്ഥാനത്തെ വിവിധ മൃഗശാലകളെക്കുറിച്ചു വിശദമായി അറിയുന്നതിനും പരിസ്ഥിതി ബോധവല്‍ക്കരണത്തിനുമാണു പുതിയ വെബ്‌സൈറ്റ് ആരംഭിച്ചതെന്ന് അതോറിറ്റി സെക്രട്ടറി ബി.പി.രവി പറഞ്ഞു. ഏറ്റവും കൂടുതല്‍ പേര്‍ എത്തുന്ന മൈസൂരു മൃഗശാലയ്ക്കു സ്വന്തമായി വെബ്‌സൈറ്റ് ഉണ്ടെങ്കിലും മറ്റുള്ള മൃഗശാലകളെക്കൂടി ഉള്‍പ്പെടുത്തിയാണു വെബ്‌സൈറ്റ് ആരംഭിച്ചിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കായുള്ള ബോധവല്‍ക്കരണ വിഡിയോകളും പോസ്റ്ററുകളും ഇതില്‍ അപ്ലോഡ് ചെയ്യും. ടിക്കറ്റ് ബുക്കിങ്ങിനുള്ള സൗകര്യവും അധികം വൈകാതെ ആരംഭിക്കും. വെബ്‌സൈറ്റ്: www.zoosofkarnataka.co