നമ്മളെ കൊതിപ്പിച്ച ആ ആറ് പ്രിയ വിദേശ ലൊക്കേഷനുകള്‍

സ്വിസ് ആല്‍പ്സിന്റെ മുകളില്‍ ഷിഫോണ്‍ സാരിയില്‍ നായിക ഒപ്പം സ്വെറ്റര്‍ കഴുത്തിലിട്ട നായകന്‍, എത്ര തവണ ബോളിവുഡ് മാസ് ചിത്രങ്ങളില്‍ കണ്ടുപരിചയിച്ച സീനാണ്. യാഥാര്‍ത്ഥ്യമാണോ അതോ ഫാന്‍സി മാത്രമാണോയെന്ന് ഓര്‍ത്തുപോയ എത്രയെത്ര മനോഹരമായ ചിത്രങ്ങള്‍, കാഴ്ചകള്‍.

മഞ്ഞുമൂടിയ ആല്‍പ്സും അത്യാധുനികതയിലും പച്ചപരവതാനിയായ ഗ്രാമപ്രദേശങ്ങളുമെല്ലാം കണ്ട് അന്തംവിട്ടിരുന്ന ബാല്യകാലം മറക്കാനാവുമോ. അത്തരത്തില്‍ ബോളിവുഡ് ചിത്രങ്ങളിലൂടെ അടുത്തിടെ മനംകവര്‍ന്ന സുന്ദരമായ ആറ് ഭൂപ്രദേശങ്ങള്‍ അഥവാ ലൊക്കേഷനുകളെ പരിചയപ്പെടാം.

ദൂരെയാത്രകളില്‍ സന്തോഷം തേടുന്നവര്‍ ഓര്‍മ്മയില്‍ വെക്കേണ്ട സ്ഥലങ്ങള്‍.

സ്‌പെയിന്‍

കലാചാതുരി നിറഞ്ഞ സ്പെയിനിലെ കാഴ്ചകള്‍ ബോളിവുഡിനെ എന്നും കൊതിപ്പിച്ചിരുന്നു. കോസ്റ്റാ ബ്രാവ, സെവിലെ, പാംപലോണ എന്നീ സ്പെയിന്‍ നഗരങ്ങളാണ് ഇവയില്‍ ഏറെ പ്രീയപ്പെട്ടവ. ‘സിന്ദഗി ന മിലേഗി ദൊബാര’ എന്ന ചിത്രത്തില്‍ റോഡിലൂടെയുള്ള കുതിര സവാരിയും ചന്തകളിലേയും ബീച്ചുകളിലേയും ഇടവഴികളും ഇടുങ്ങിയ ഇടങ്ങളുമെല്ലാം കാണികളെ ചെറുതായൊന്നുമല്ല കൊതിപ്പിച്ചത്. സ്‌കൂബാ ഡൈവിങ്, സ്‌കൈ ഡൈവിങ്, കാള ഓട്ടം എന്നിവയാണ് സ്‌പെയിനിലെ പ്രധാന വിനോദങ്ങള്‍.

പ്രേഗ്


അലഞ്ഞ് തിരിഞ്ഞ് നടക്കാന്‍ കൊതിപ്പിക്കുന്ന നഗരം. റോക്ക്സ്റ്റാര്‍ എന്ന സിനിമ പ്രേഗ് എന്ന നഗരമില്ലാതെ ഒരിക്കലും പൂര്‍ണമായ അനുഭവമാകുമായിരുന്നില്ല. കോട്ടകളും ചരിത്രമുറങ്ങുന്ന കെട്ടിടങ്ങളുമെല്ലാം ആ ചിത്രത്തെ എത്രത്തോളം ഭാവസാന്ദ്രമാക്കിയെന്ന് പറയാതിരിക്കാനാവില്ല.

ഡിസ്‌നി

‘ദില്‍ ചാഹ്താ ഹേ’യിലെ ജാനേ ക്യൂം എന്ന ആമീര്‍ ഖാനും പ്രീതി സിന്റയും ഒന്നിച്ച ഗാനരംഗം ആര്‍ക്കാണ് മറക്കാനാവുക. ഒപെറ ഹൗസിന് മുകളിലൂടെയുള്ള ഹെലികോപ്ടര്‍ ഷോട്ടുകളും പക്ഷികണ്ണുകളീലൂടെയുള്ള നഗര കാഴ്ചകളും മതി സിഡ്നി ഒരു യാത്രികന്റെ സ്വപ്നഭൂമിയാകാന്‍. ഹാബര്‍ പാലത്തിലൂടെ പ്രണയിതാവിനോടൊപ്പമുള്ള ഒരു നടത്തം ആരാണ് ആഗ്രഹിക്കാത്തത്.

കോര്‍സിക


ഫാന്റസി നഗരം എന്നറിയപ്പെടുന്ന നഗരം.
നഗരത്തിലെ കരകൗശല വിദ്യകളും, പഴമമുറ്റിയ കോഫിഷോപ്പുകളും മനോഹാരിത നിറഞ്ഞ കടല്‍തീര റോഡുകളുമെല്ലാം ‘തമാശ’യുടെ മുഖമുദ്രയായി.

മിയാമി

ദോസ്താനയിലെ ദേശീ ഗേള്‍ ഗാനം മിയാമിയുടെ വൈബ്സിന്റെ ചിത്രീകരണം കൂടിയാണ്. മിയാമി ബീച്ചും രാത്രിജീവിതവുമെല്ലാം സ്വപ്നസുന്ദരമാണെന്ന് ആര്‍ക്കും മനസിലാകും. സുഹൃത്തുക്കളുമൊത്ത് അടിച്ചുപൊളിക്കാന്‍ പറ്റിയ ഇടം.

ഇസ്താന്‍ബൂള്‍


‘ദില്‍ ദഡ്കനേ ദോ’യില്‍ തുര്‍ക്കിയിലെ കോട്ടകൊത്തളങ്ങളും സ്മാരകങ്ങളും എല്ലാം മനോഹരമായി ചിത്രീകരിക്കപ്പെട്ടിരുന്നു. പൗരാണിക നഗരത്തിന്റെ കരകൗശലവിദ്യകളുറങ്ങുന്ന കെട്ടിടങ്ങള്‍ ഒരു കുടുംബ വെക്കേഷന്‍ ഏറ്റവും മനോഹരമാക്കും.