Tag: Emrites Airlines

യാത്ര സുരക്ഷിതമാക്കാന്‍ ഹാന്‍ഡ്ബാഗില്‍ ഇവ ഒഴിവാക്കൂ

യു .എ.ഇ.യില്‍ നിന്ന് യാത്ര ചെയ്യുമ്പോള്‍ ഹാന്‍ഡ്ബാഗില്‍ കൊണ്ടുപോകാന്‍ പാടില്ലാത്ത വസ്തുക്കളുടെ പട്ടിക എമിറേറ്റ്സ് എയര്‍ലൈന്‍സ് പുറത്തുവിട്ടു. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഹാന്‍ഡ്ബാഗുകളുടെ സ്‌ക്രീനിങ്ങും കര്‍ശനമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഓസ്ട്രേലിയ, ന്യൂസീലന്‍ഡ്, യു.എസ്. എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഹാന്‍ഡ് ലഗേജ് സംബന്ധിച്ച് പ്രത്യേക മാനദണ്ഡങ്ങള്‍ പുറത്തിറക്കി. 350 ഗ്രാമില്‍ കൂടുതല്‍ അളവിലുള്ള പൊടികള്‍ കൈയില്‍ കരുതാന്‍ പാടില്ല. എല്ലാത്തരം പൊടികളും കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാക്കും. അത് കൊണ്ടുതന്നെ അത്യാവശ്യമില്ലാത്ത പൊടികള്‍ ചെക്ക് ഇന്‍ ചെയ്യുന്ന ബാഗില്‍ വെക്കുന്നതാണ് നല്ലത്. കുട്ടികള്‍ക്കുള്ള പാല്‍പ്പൊടി, കുറിപ്പടിയോടെയുള്ള മരുന്നുകള്‍ എന്നിവയെ ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പുതിയ നിയമമനുസരിച്ച് ഈ വര്‍ഷം ജനുവരി മുതല്‍ സ്മാര്‍ട്ട് ബാഗുകള്‍ നിരോധിച്ചിരുന്നു. ഇത്തരം ബാഗുകളിലെ ജി.പി.എസ്. ട്രാക്കിങ് സംവിധാനത്തിനുപയോഗിക്കുന്ന ലിഥിയം ബാറ്ററികള്‍, ഫോണ്‍ ചാര്‍ജറുകള്‍, ഇലക്ട്രോണിക് ബുക്കുകള്‍ തുടങ്ങിയവ തീപ്പിടിത്തത്തിന് കാരണമാകുന്നതിനെ തുടര്‍ന്നാണിത്. കുട്ടികള്‍ക്കുള്ള പാല്‍, വെള്ളം, സോയ മില്‍ക്ക് എന്നിവ കുട്ടികള്‍ കൂടെയില്ലെങ്കില്‍ ഹാന്‍ഡ് ബാഗില്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ല. ഹാന്‍ഡ് ... Read more

ഈ വിമാനത്തില്‍ ആകാശകാഴ്ചകള്‍ വെര്‍ച്വലായി മാത്രം

ജനാലകളില്ലാത്ത വിമാനവുമായി ദുബായ് ആസ്ഥനമായിട്ടുള്ള എമറൈറ്റ്‌സ് എയര്‍ലൈന്‍സ്. കമ്പനി പുറത്തിറക്കിയ ഏറ്റവും പുതിയ ബോയിംഗ് 777-300 ഇആര്‍ എയര്‍ക്രാഫ്റ്റിലാണ് ഈ മാറ്റം അവതരിപ്പിച്ചിരിക്കുന്നത്. വെര്‍ച്വല്‍ സ്‌ക്രീനിലൂടെ മാത്രമായിരിക്കും വിമാനത്തിലെ യാത്രക്കാര്‍ പുറം കാഴ്ചകള്‍ കാണുക. ഫൈബര്‍ ഒപ്റ്റിക് ക്യാമറകള്‍ വഴിയാണ് പുറംകാഴ്ചകള്‍ യാത്രക്കാര്‍ക്ക് മുന്നില്‍ എത്തുക. വിമാനത്തിന്റെ ഭാരം കുറയ്ക്കാമെന്നതും ഇന്ധന ക്ഷമത വര്‍ദ്ധിപ്പിക്കാമെന്നതുമാണ് ജനാലകള്‍ ഇല്ലാതാകുന്നതോടെ ഉണ്ടാകുന്ന നേട്ടമെന്ന് എമറേറ്റ്‌സ് പ്രസിഡന്റ് ഡിം ക്ലാര്‍ക്ക് പറയുന്നു. പുറത്തെ കാഴ്ചകള്‍ കാണാം എന്നതല്ലാതെ മറ്റൊരു ഉപകാരവും ഇല്ലാത്തവയാണ് വിമാനത്തിലെ ജനലുകള്‍. എന്നാല്‍ ടേക്ക് ഓഫ്, ലാന്‍ഡിങ് സമയത്ത് വിമാനത്തിലെ ലൈറ്റുകള്‍ അണയ്ക്കുന്നത് കൊണ്ടുതന്നെ ജനാലകളിലൂടെയുള്ള വെളിച്ചം യാത്രക്കാര്‍ക്ക് പ്രയോജനപ്പെടാറുണ്ട്. ഇതോടൊപ്പം വിമാനത്തില്‍ അപ്രതീക്ഷിതമായി വൈദ്യുതി തടസ്സം നേരിടുമ്പോഴും സഹാകരമാകുന്നത് ജനാലകള്‍ വഴി കടക്കുന്ന വെളിച്ചമാണ്. ജനാലകള്‍ വിമാനത്തിലെ യാത്രാനുഭവം മികച്ചതാക്കാന്‍ വലിയ പങ്കുവഹിക്കുന്നതാണെന്നും ഇവ ഇല്ലാതാകുമ്പോള്‍ അടിയന്തര സന്ദര്‍ഭങ്ങളില്‍ ആളുകള്‍ കൂടുതല്‍ പരിഭ്രാന്തരാകാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. ബിസിനസ്സ് തലത്തില്‍ ... Read more