Tag: luggage

യാത്ര സുരക്ഷിതമാക്കാന്‍ ഹാന്‍ഡ്ബാഗില്‍ ഇവ ഒഴിവാക്കൂ

യു .എ.ഇ.യില്‍ നിന്ന് യാത്ര ചെയ്യുമ്പോള്‍ ഹാന്‍ഡ്ബാഗില്‍ കൊണ്ടുപോകാന്‍ പാടില്ലാത്ത വസ്തുക്കളുടെ പട്ടിക എമിറേറ്റ്സ് എയര്‍ലൈന്‍സ് പുറത്തുവിട്ടു. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഹാന്‍ഡ്ബാഗുകളുടെ സ്‌ക്രീനിങ്ങും കര്‍ശനമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഓസ്ട്രേലിയ, ന്യൂസീലന്‍ഡ്, യു.എസ്. എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഹാന്‍ഡ് ലഗേജ് സംബന്ധിച്ച് പ്രത്യേക മാനദണ്ഡങ്ങള്‍ പുറത്തിറക്കി. 350 ഗ്രാമില്‍ കൂടുതല്‍ അളവിലുള്ള പൊടികള്‍ കൈയില്‍ കരുതാന്‍ പാടില്ല. എല്ലാത്തരം പൊടികളും കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാക്കും. അത് കൊണ്ടുതന്നെ അത്യാവശ്യമില്ലാത്ത പൊടികള്‍ ചെക്ക് ഇന്‍ ചെയ്യുന്ന ബാഗില്‍ വെക്കുന്നതാണ് നല്ലത്. കുട്ടികള്‍ക്കുള്ള പാല്‍പ്പൊടി, കുറിപ്പടിയോടെയുള്ള മരുന്നുകള്‍ എന്നിവയെ ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പുതിയ നിയമമനുസരിച്ച് ഈ വര്‍ഷം ജനുവരി മുതല്‍ സ്മാര്‍ട്ട് ബാഗുകള്‍ നിരോധിച്ചിരുന്നു. ഇത്തരം ബാഗുകളിലെ ജി.പി.എസ്. ട്രാക്കിങ് സംവിധാനത്തിനുപയോഗിക്കുന്ന ലിഥിയം ബാറ്ററികള്‍, ഫോണ്‍ ചാര്‍ജറുകള്‍, ഇലക്ട്രോണിക് ബുക്കുകള്‍ തുടങ്ങിയവ തീപ്പിടിത്തത്തിന് കാരണമാകുന്നതിനെ തുടര്‍ന്നാണിത്. കുട്ടികള്‍ക്കുള്ള പാല്‍, വെള്ളം, സോയ മില്‍ക്ക് എന്നിവ കുട്ടികള്‍ കൂടെയില്ലെങ്കില്‍ ഹാന്‍ഡ് ബാഗില്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ല. ഹാന്‍ഡ് ... Read more

ലഗേജ് പരിശോധനയ്ക്ക് കൂടുതല്‍ സമയം; വിമാനങ്ങള്‍ വൈകി

യാത്രക്കാരുടെ ബാഗേജ് ക്ലിയറന്‍സിന് കൂടുതല്‍ സമയം വേണ്ടിവന്നതോടെ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍തിരക്ക് അനുഭവപ്പെട്ടു. പരിശോധനയ്ക്ക് ശേഷം യാത്രക്കാര്‍ എത്താന്‍ താമസിച്ചതിനാല്‍ പല വിമാനങ്ങളും വളരെ വൈകിയാണ് സര്‍വീസ് നടത്തിയത്. ബാഗുകളില്‍ പവര്‍ ബാങ്കും ലൈറ്ററുകളും പോലെയുള്ള ‘അപകടവസ്തുക്കള്‍’ ഉണ്ടായിരുന്നതിനാലാണ് യാത്രക്കാര്‍ക്ക് പരിശോധനയ്ക്ക് ഏറെ നേരം കാത്തുനില്‍ക്കേണ്ടി വന്നതെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. ബാഗുകളിലെ വസ്തുക്കള്‍ ഓരോന്നായി പുറത്തെടുത്ത് പരിശോധിക്കേണ്ട അവസ്ഥയുള്ളതിനാലാണ് പരിശോധനയ്ക്ക് കൂടുതല്‍ സമയം വേണ്ടിവന്നതെന്നും അധികൃതര്‍ അറിയിച്ചു. തുടര്‍ച്ചയായ അവധിദിവസങ്ങളായതിനാല്‍ യാത്രക്കാരുടെ എണ്ണത്തില്‍ സാധാരണയിലും 30 ശതമാനത്തോളം വര്‍ധനയാണുണ്ടായത്. പരിശോധനയ്ക്ക് ശേഷം ബാഗുകള്‍ യാത്രക്കാര്‍ക്ക് കൈമാറുന്നതില്‍ താമസം നേരിട്ടത് മൂലം പല സര്‍വീസുകളും മണിക്കൂറുകള്‍ വൈകി. നീണ്ട ബാഗ് പരിശോധന മൂലം യാത്ര വൈകിയവരില്‍ ബിജെപി എംപിയും നടിയുമായ ഹേമമാലിനിയും ഉള്‍പ്പെടുന്നു. ദിവസേന ഒരു ലക്ഷത്തോളം യാത്രക്കാര്‍ ഡല്‍ഹി വിമാനത്താവളത്തിലെത്തുന്നുണ്ടെന്നാണ് കണക്ക്.  ഇപ്പോള്‍ കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണെന്നു അതികൃതര്‍ അറിയിച്ചു.