Tag: passport

പാസ്‌പോര്‍ട്ട് ലഭിക്കാന്‍ വിവാഹ സര്‍ട്ടിഫിക്കേറ്റ് വേണ്ട

പാസ്‌പോര്‍ട്ട് സ്വന്തമാക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായി വകുപ്പ് തലത്തില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ട് വന്നു. പാസ്‌പോര്‍ട്ട് ലഭിക്കാന്‍ വിവാഹ സര്‍ട്ടിഫിക്കേറ്റ് ആവശ്യമില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. പാസ്പോര്‍ട്ടിന് അപേക്ഷിച്ച മിശ്രവിവാഹിതരായ ദമ്പതിമാരെ പാസ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ അപമാനിക്കുകയും മതംമാറിവരാന്‍ ആവശ്യപ്പെടുകയും ചെയ്ത സംഭവം വിവാദം സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ജൂണ്‍ 19ന് പാസ്‌പോര്‍ട്ടിന് അപേക്ഷിച്ച ദമ്പതികളായ തന്‍വി സേത്ത്, മുഹമദ് അനസ് സിദ്ദിഖി എന്നിവര്‍ക്കാണ് ലഖ്‌നൗവിലെ പാസ്‌പോര്‍ട്ട് ഓഫീസില്‍ കടുത്ത അവഹേളനം നേരിട്ടത്. മുസ്ലിമിനെ വിവാഹം ചെയ്തിട്ടും പേര് മാറ്റാത്ത യുവതിയോട് പാസ്‌പോര്‍ട്ട് ഉദ്യോഗസ്ഥന്‍ വികാസ് മിശ്ര തട്ടിക്കയറി. പാസ്‌പോര്‍ട്ട് പുതുക്കണമെങ്കില്‍ മതംമാറിയിട്ടുവരാന്‍ ഇയാള്‍ അനസ് സിദ്ദിഖിയോട് ആവശ്യപ്പെട്ടു. സ്വന്തം ഇഷ്ടപ്രകാരം വിവാഹിതയായി 12 വര്‍ഷത്തിനുള്ളില്‍ ഇത്രയും മോശപ്പെട്ട അനുഭവം ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി യുവതി സുഷ്മ സ്വരാജിന് പരാതി നല്‍കിയിരുന്നു. രാജ്യത്തിന്റെ വടക്ക് കിഴക്കന്‍മേഖലയില്‍ പുതിയ പാസ്പോര്‍ട്ട് ഓഫീസുകള്‍ പ്രവര്‍ത്തനമാരംഭിച്ചതായി മന്ത്രി അറിയിച്ചു. തങ്ങള്‍ പ്രഖ്യാപിച്ച ... Read more

രാജ്യത്തിനി എവിടെ നിന്നും പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാം

രാജ്യത്ത് എവിടെയും പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാവുന്ന വിധത്തില്‍ പാസ്‌പോര്‍ട്ട് ചട്ടങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വരുത്തി. രാജ്യത്ത് ഏത് പാസ്‌പോര്‍ട്ട് ഓഫിസിലും പാസ്‌പോര്‍ട്ട് സേവാ ആപ്പ് വഴിയും ഇനി പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കാം. നിലവില്‍ സ്ഥിര മേല്‍വിലാസ പരിധിയിലെ പാസ്‌പോര്‍ട്ട് ഓഫിസ് വഴിയാണ് പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കാവുന്നത്. ഇതു മാറ്റി രാജ്യത്ത് എവിടെ നിന്നും അപേക്ഷിക്കാവുന്ന വിധത്തിലാണ് ഭേദഗതി. സ്ഥിര വിലാസത്തിനൊപ്പം താത്കാലിക വിലാസം നല്‍കിയാല്‍ ഇത്തരത്തില്‍ അപേക്ഷ നല്‍കാം. പാസ്‌പോര്‍ട്ട് സേവാ ആപ്പ് വഴിയും രാജ്യത്ത് എവിടെനിന്നും പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കാമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. അപേക്ഷയില്‍ നല്‍കുന്ന വിലാസത്തില്‍ പൊലീസ് വെരിഫിക്കേഷന്‍ നടത്തും. ഇതേ വിലാസത്തില്‍ തന്നെ തപാല്‍ വഴി പാസ്‌പോര്‍ട്ട് എത്തിക്കുമെന്നും വിദേശകാര്യ മന്ത്രി അറിയിച്ചു.

വീട്ടില്‍ വന്നുള്ള പാസ്‌പോര്‍ട്ട് വേരിഫിക്കേഷന്‍ ഇനി ഇല്ല

പാസ്‌പോര്‍ട്ട് വേരിഫിക്കേഷനായി പൊലീസ് വീട്ടിലെത്തുന്ന രീതി അവസാനിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. വീട്ടില്‍ ചെന്നുള്ള വേരിഫിക്കേഷന്‍ ജൂണ്‍ ഒന്നു മുതല്‍ നിര്‍ത്തണമെന്ന് വിദേശകാര്യ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. വീട്ടില്‍ ചെന്നുള്ള പരിശോധനകള്‍ കൈക്കൂലിക്കും ഒട്ടേറെ പരാതികള്‍ക്ക് കാരണമായതിനെത്തുടര്‍ന്ന് പുതിയ തീരുമാനം. അപേക്ഷിക്കുന്നയാളുടെ വിലാസവും ക്രിമിനല്‍ പശ്ചാത്തലവും വീട്ടില്‍ ചെന്ന് പരിശോധിക്കുന്നതാണ് ഇതുവരെ തുടര്‍ന്ന വന്നിരുന്ന രീതി. എന്നാല്‍ ഇനി മുതല്‍ ഈ പതിവ് തുടരില്ല. മേയ് 21ന് ജോയിന്റ് സെക്രട്ടറി ആന്‍ഡ് ചീഫ് പാസ്‌പോര്‍ട്ട് ഓഫീസര്‍ അരുണ്‍ കെ ചാറ്റര്‍ജിയാണ് ഉത്തരവിറക്കിയത്. രണ്ടാം ഘട്ട പരിശോനയാണ് ഇനി മുതല്‍ ഇല്ലാതാവുന്നത്. അപേക്ഷ നല്‍കുമ്പോള്‍ സ്ഥിര വിലാസത്തിലല്ല താമസിക്കുന്നതെങ്കില്‍ കഴിഞ്ഞ വര്‍ഷമായി താമസിക്കുന്ന സ്ഥലവും വിലാസവും രേഖപ്പെടുത്തണമായിരുന്നു. എന്നാല്‍ ഇനി ഒരു വിലാസം മാത്രം നല്‍കിയാല്‍ മതി. അവസാന ഒരു വര്‍ഷത്തെ വിലാസം, ഫോട്ടോയുംഅപേക്ഷയിലെ വിവരങ്ങളും ശരിയാണോ എന്ന് തുടങ്ങിയ ചോദ്യങ്ങള്‍ ഇനി അന്വേഷിക്കണ്ടതില്ല എന്നാണ് ഉത്തരവ്. ഫോട്ടോ പാസപോര്‍ട്ട് സേവാകേന്ദ്രത്തില്‍ നിന്ന് തന്നെ ... Read more

പുതിയ സംവിധാനവുമായി പാസ്‌പോര്‍ട്ട് വേരിഫിക്കേഷന്‍: പരിശോധനയ്ക്കായി പ്രത്യേക പൊലീസ് ഉദ്യോഗസ്ഥര്‍

പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ സംവിധാനത്തില്‍ കാതലായ മാറ്റം വരുത്തുന്നു. വെരിഫിക്കേഷന്‍ നടപടികള്‍ വേഗത്തിലും കാര്യക്ഷമായും പൂര്‍ത്തിയാക്കുന്നതിനുമായി പ്രത്യേകം പോലിസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതടക്കമുള്ള പദ്ധതികളാണ് നടപ്പാക്കാനൊരുങ്ങുന്നത്. ഇതു പ്രകാരം പരിശോധനാ റിപോര്‍ട്ടുകള്‍ അന്നേ ദിവസം തന്നെ മൊബൈല്‍ വഴി പാസ്പോര്‍ട്ട് സെല്ലിന് കൈമാറുകയാണ് ലക്ഷ്യം. പരിശോധനകള്‍ക്കായി വീട്ടിലെത്തുന്ന ഉദ്യോഗസ്ഥര്‍ ഫോട്ടോ അടക്കമുള്ള രേഖകള്‍ അവിടെ വച്ചുതന്നെ പരിശോധിച്ച് പാസ്പോര്‍ട്ട് സെല്ലിന് വിവരം കൈമാറുന്ന രീതി അടുത്തമാസം മുതല്‍ സംസ്ഥാനത്ത് നടപ്പാക്കുമെന്നാണ് റിപോര്‍ട്ട്. പുതിയ സംവിധാനങ്ങള്‍ പൂര്‍ണമായി നടപ്പാവുന്നതോടെ പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനുള്ള കാലതാമസം അവസാനിക്കുമെന്നാണ് വിലയിരുത്തല്‍. അപേക്ഷകരുടെ എണ്ണം അനുസരിച്ച് സ്റ്റേഷനുകളില്‍ ഇതിനായി നിയോഗിക്കുന്ന സിവില്‍ പോലിസ് ഓഫിസര്‍മാരുടെ എണ്ണവും വര്‍ധിപ്പിക്കും. തെലങ്കാനയില്‍ നടപ്പാക്കിയിട്ടുള്ള സംവിധാനത്തിന്റെ സമാന മാതൃകയിലാണ് സംസ്ഥാനത്തും പാസ്പോര്‍ട്ട് വെരിഫിക്കേഷനില്‍ മാറ്റം വരുത്തുന്നത്. മൊബൈല്‍ റിപ്പോര്‍ട്ടിങ്ങ് രീതി മലപ്പുറത്ത് ചില സ്റ്റേഷന്‍ പരിധികളില്‍ ഇതിനോടകം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയിരുന്നു.

വര്‍ണ വിവേചനം നീക്കി: പാസ്പോര്‍ട്ടിന് ഒറ്റനിറം മാത്രം

ന്യൂഡല്‍ഹി: എതിര്‍പ്പ് വ്യാപകമായതോടെ ഓറഞ്ച് പാസ്പോര്‍ട്ട് കൊണ്ടുവരാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിച്ചു. പത്താം തരം കഴിഞ്ഞിട്ടാല്ലത്തവര്‍ക്ക് ഓറഞ്ച് പുറംചട്ടയുള്ള പാസ്പോര്‍ട്ട് കൊണ്ടുവരാനായിരുന്നു നീക്കം. പൗരന്മാരെ രണ്ടു തരക്കാരായി കാണുന്നതാണ് നീക്കമെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. പാസ്പോര്‍ട്ടിന്‍റെ അവസാനപേജിലെ വിലാസം ഉള്‍പ്പെടെയുള്ള വ്യക്തിവിവരങ്ങള്‍ ഒഴിവാക്കാനുള്ള തീരുമാനവും കേന്ദ്രം പിന്‍വലിച്ചിട്ടുണ്ട്. പ്രതിഷേധം ശക്തമായതോടെ വിദേശകാര്യമന്ത്രി സുഷമ്മ സ്വരാജ് മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം പുനരവലോകനം ചെയ്യുകയായിരുന്നു. വിദേശത്ത് സാധാരണ തൊഴിലാളികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് നിറംമാറ്റം നിര്‍ദ്ദേശിച്ചിരുന്നതെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

റേഷന്‍കാര്‍ഡുണ്ടോ? തത്കാല്‍ പാസ്പോര്‍ട്ട് നേടാം

തത്കാല്‍ പാസ്പോര്‍ട്ട് അപേക്ഷാ രേഖകളില്‍ ഇളവ്. റേഷന്‍ കാര്‍ഡും ഇനി തത്കാല്‍ പാസ്പോര്‍ട്ട് നേടാന്‍ ആധികാരിക രേഖ. കൊച്ചി : തത്കാല്‍ പാസ്പോര്‍ട്ടിന് ഇനി റേഷന്‍ കാര്‍ഡും ആധികാരിക രേഖ. നേരത്തെ റേഷന്‍ കാര്‍ഡിനെ ആധികാരിക രേഖയായി പരിഗണിച്ചിരുന്നെങ്കിലും പിന്നീട് കേന്ദ്ര സര്‍ക്കാര്‍ ഇത് റദ്ദാക്കി. റേഷന്‍ കാര്‍ഡിനെ വീണ്ടും ആധികാരിക രേഖയായി കേന്ദ്രം അംഗീകരിച്ചെന്ന് കൊച്ചി റീജണല്‍ പാസ്പോര്‍ട്ട് ഓഫീസര്‍ പ്രശാന്ത് ചന്ദ്രന്‍ ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. പതിനെട്ടു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് തത്കാല്‍ പാസ്പോര്‍ട്ടിന് ആധികാരിക രേഖയായി സ്കൂള്‍- കോളജ് തിരിച്ചറിയല്‍ കാര്‍ഡ് സമര്‍പ്പിച്ചാല്‍ മതി. പ്രശാന്ത് ചന്ദ്രന്‍ -കൊച്ചി റീജണല്‍ പാസ്പോര്‍ട്ട് ഓഫീസര്‍ ആധാര്‍ കാര്‍ഡ് തത്കാല്‍ പാസ്പോര്‍ട്ടിന് അത്യാവശ്യമെങ്കിലും കാര്‍ഡ് ലഭിക്കാത്തവര്‍ എന്‍ റോള്‍ നമ്പര്‍ നല്‍കിയാല്‍ മതി . തത്കാല്‍ പാസ്പോര്‍ട്ടിന് നേരത്തെ വോട്ടര്‍ ഐഡി, പാന്‍ കാര്‍ഡ് എന്നിവ ആധാറിനൊപ്പം നിര്‍ബന്ധമായിരുന്നു. ഇനി റേഷന്‍ കാര്‍ഡ് അടക്കം രണ്ടു രേഖകള്‍ കൂടി ... Read more