അമര്‍നാഥ് യാത്ര പുനരാരംഭിച്ചു

മോശം കാലാവസ്ഥയെത്തുടര്‍ന്ന് താത്കാലികമായി നിര്‍ത്തിവെച്ച അമര്‍നാഥ് തീര്‍ത്ഥയാത്ര പുനരാരംഭിച്ചു. ബാല്‍ത്തല്‍, പഹല്‍ഗാം എന്നീ വഴികളിലൂടെയാണ് തീര്‍ത്ഥാടകര്‍ അമര്‍നാഥിലെത്തുന്നത്.

Photo Courtesy: Aasif Shafi/Pacific Press/LightRocket via Getty Images

കനത്ത മഴയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് അനുഭവപ്പെട്ടത്. ഇതേ തുടര്‍ന്നാണ് യാത്ര നിര്‍ത്തി വച്ചത്. ബാല്‍ത്തലിലെയും നുല്‍വാനിലെയും ഹേസ് ക്യാമ്പിലാണ് തീര്‍ത്ഥാടകര്‍ ഈ സമയം താമസിച്ചത്. കഴിഞ്ഞ ആഴ്ച്ചയിലാണ് ആദ്യ ബാച്ച് അമര്‍നാഥിലേക്ക് പുറപ്പെട്ടത്.

കാലാവസ്ഥയില്‍ അനുഭവപ്പെട്ട മാറ്റത്തെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്നത്. 60 ദിവസമാണ് ഇത്തവണ അമര്‍നാഥ് തീര്‍ത്ഥാടനം നടക്കുന്നത്. ഓഗസ്റ്റ് 26ന് യാത്ര സമാപിക്കും.

ഈ വര്‍ഷത്തെ അമര്‍നാഥ് യാത്രയ്ക്കായി രണ്ടു ലക്ഷത്തിലധികം പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 40000ത്തോളം സുരക്ഷ ഉദ്യോഗസ്ഥരെ ഇതിനോടകം തന്നെ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്.

ദുരന്ത നിവാരണ സേനയും അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സജ്ജമായി നിലകൊള്ളുന്നുണ്ട്. യാത്ര വഴികളില്ലെല്ലാം തന്നെ സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.