Tag: Indian embassy

കൈലാസം-മാനസസരോവര്‍ യാത്ര: രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു

കൈലാസ യാത്ര കഴിഞ്ഞു മടങ്ങുമ്പോള്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് നേപ്പാളിലെ സിമിക്കോട്ടില്‍ 1565 തീര്‍ത്ഥാടകര്‍ കുടുങ്ങി. നേപ്പാളിൽ കുടുങ്ങിയവർ സുരക്ഷിതരാണെന്നും യാത്ര പുനഃരാരംഭിച്ചെന്നും കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. മഴയും മഞ്ഞും മൂലമാണു യാത്ര മുടങ്ങിയത്. ആഭ്യന്തരമന്ത്രിയോടു താൻ സംസാരിച്ചു. കാലാവസ്ഥ മെച്ചപ്പെട്ടതിനാൽ തീർഥാടകർ യാത്ര പുനരാരംഭിച്ചെന്നും അവർ സുരക്ഷിതരാണെന്നും കണ്ണന്താനം പറഞ്ഞു   ഭക്ഷണവും വെള്ളവുമടക്കമുള്ള അടിയന്തരാവശ്യങ്ങള്‍ അധികൃതര്‍ എത്തിച്ചു. സാധ്യമായ മറ്റ് പാതകളിലൂടെ തീര്‍ഥാടകരെ തിരികെയെത്തിക്കാനും ശ്രമിക്കുന്നുണ്ട് . ശക്തമായ കാറ്റുള്ളതിനാല്‍ ഹെലികോപ്ടര്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. ആവശ്യമെങ്കില്‍ കൂടുതല്‍   സൈന്യത്തെ ഉപയോഗിക്കാനും വിദേശകാര്യ മന്ത്രാലയം തയാറെടുക്കുന്നതായാണ് സൂചന. കഴിഞ്ഞദിവസമാണ് മാനസസരോവര്‍ തീര്‍ത്ഥാടനത്തിന് പോയ അറുന്നൂറോളം പേര്‍ രണ്ടിടങ്ങളിലായി കുടുങ്ങിയത്. കുടുങ്ങിയവരുടെ ബന്ധുക്കള്‍ക്കായി ഹോട്ട്ലൈന്‍ നമ്പറുകള്‍ സജ്ജമാക്കി. മലയാളത്തില്‍ അടക്കം സേവനം ലഭിക്കുന്ന ഇന്ത്യന്‍ എംബസി  ഹോട്ട് ലൈന്‍ നമ്പര്‍  (00977-9808500644)

റിയാദില്‍ ഇന്ത്യൻ പാസ്പോർട്ട്‌ സേവനങ്ങൾക്ക് പുതിയ അപേക്ഷ

റിയാദില്‍ ഇന്ത്യൻ പാസ്​പോർട്ട്​ സേവനങ്ങൾക്ക്​ ഏപ്രിൽ ഒന്ന്​ മുതൽ പുതിയ അപേക്ഷ ഫോറം. പാസ്​പോർട്ട്​ പുതിയത്​ എടുക്കാനും പുതുക്കാനും വ്യക്​തി വിവരങ്ങൾ തിരുത്താനും പുതിയത്​ കൂട്ടിച്ചേർക്കാനും ഇനി മുതൽ ഒ​റ്റ അപേക്ഷാ ​ഫോറം മതി. ഇതോടെ നടപടിക്രമങ്ങൾ ലളിതമായി. റിയാദിലെ ഇന്ത്യൻ എംബസിയാണ്​ പുതിയ പരിഷ്​കാരം ഏർപ്പെടുത്തിയത്. പാസ്​പോർ​ട്ട്​ പുതിയത്  എടുക്കുന്നതിനും നിലവിലുള്ളത്​ പുതുക്കുന്നതിനും ഒരേ ഫോറം തന്നെയാണ്​ നിലവിലുമുള്ളത്​. എന്നാൽ പാസ്​പോർട്ടിലെ പേര്​ മാറ്റൽ, ഭാര്യ/ഭർത്താവി​​​ന്‍റെ പേര്​ ചേർക്കൽ/ഒഴിവാക്കൽ​/തിരുത്തൽ, മാതാപിതാക്കളുടെ പേര്​ തിരുത്തൽ, ജനന തിയ്യതി/ജനന സ്ഥലം തിരുത്തൽ, ഫോ​ട്ടോ​/ വിലാസം​/ഒപ്പ്​​ മാറ്റൽ, ഇ.സി.ആർ സ്​റ്റാറ്റസ്​ മാറ്റൽ എന്നീ സേവനങ്ങൾക്ക്​​ വെവ്വേറെ ഫോറങ്ങൾ കൂടി അനുബന്ധമായി നൽകണമായിരുന്നു. ഇതിനാണ്​​ ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്​. എല്ലാ സേവനങ്ങൾക്കും ഒറ്റ ഫോറം ഉപയോഗിച്ചാൽ മതി. ഏപ്രിൽ ഒന്നുമുതൽ പുതിയ ​ഫോറത്തിലുള്ള അപേക്ഷ മാത്രമേ സ്വീകരിക്കൂ. ​ പുതിയ ​ഫോറം ഇന്ത്യൻ എംബസിയുടെ വെബ്​സൈറ്റിൽ നിന്ന്​ ഡൗൺലോഡ്​ ചെയ്​ത്​ ഉപയോഗിക്കാം.

സാറ്റ്‌ലൈറ്റ് ഫോണിന് ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്

ഇന്ത്യയിലേക്ക് സഞ്ചരിക്കുന്ന വിദേശി യാത്രക്കാര്‍ സുരക്ഷനടപടിയുടെ ഭാഗമായി സാറ്റ്‌ലൈറ്റ് ഫോണ്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇനി അത്തരത്തിലുള്ള യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി മുന്നോട്ട് വന്നു. തുറായ, ഇറീഡിയം സാറ്റ്‌ലൈറ്റ് ഫോണുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഇവയുമായി ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ എത്തുന്നത്  പ്രയാസം സൃഷ്ടിക്കും. വയര്‍ലെസ് ഫോണുമായി എത്തുന്ന വിദേശികള്‍ക്കെതിരെ ഇന്ത്യന്‍ വയര്‍ലെസ് നിയമം, ഇന്ത്യന്‍ ടെലഗ്രാഫ് നിയമം എന്നിവയുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്ന് എംബസി അധികൃതര്‍ അറിയിച്ചു.