Tag: Kozhikode

Kozhikode Thirikakkayam Falls overflowed in the first rain

The cold water flowing from the Western Ghats revived the Kozhikode Thirikkayam waterfall.‌ This natural spring, which dried up in the summer, overflowed during the first rains. With this, tourists from all over Kerala although has to be reached, but at the lockdown, everything came to a standstill. Many roads have been closed due to covid restrictions and many roads have been closed due to police surveillance. In the past, tourists used to come here to enjoy the cool waters of the fresh rain. But in this lockdown, only children living nearby can play and bathe.

Renovated Kozhikode south beach beckons visitors

Kozhikode south beach, one of the popular beaches in north Kerala, is beckoning tourists after the recent face-lift. The beach has been the dumping yard of wastes for the past few years. With the revamping works, the beach has become beautiful and is with lots of amenities to the visitors. Tourism minister Kadakampalli Surendren will inaugurate the renovated beach on 19th July 2018. Around 800 meters from the south sea bridge has been refurbished with four view spots. Tiled walkways, decorative siting places, antique type lamp posts etc. are arranged for the visitors to spend their leisure time at the ... Read more

ലോക കയാക്കിങ് ചാമ്പ്യന്‍ഷിപ്പിനൊരുങ്ങി കോഴിക്കോട്

നിപ ഭീതിയില്‍ നിന്ന് പൂര്‍ണമായും മുക്തി നേടിയ കോഴിക്കോടിന് ഉണര്‍വേകാന്‍ ലോക കയാക്കിങ് ചാമ്പ്യന്‍ഷിപ്പും ആറാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലും 18 മുതല്‍ 22 വരെ തുഷാരഗിരിയില്‍ നടക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കോഴിക്കോട് ജില്ലയെ നിപ വിമുക്തമേഖലയായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ഈ കൊല്ലത്തെ മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് സഹായകമാകുമെന്നും മന്ത്രി പറഞ്ഞു. ഏഷ്യയിലെ സാഹസിക വിനോദ സഞ്ചാര മേഖലയില്‍ ഏറ്റവും പ്രചാരമേറിയ വൈറ്റ് വാട്ടര്‍ കയാക്കിങ്ങായി അറിയപ്പെടുന്ന ഈ മേളയില്‍ അഞ്ച് ദിവസങ്ങളിലായി 25 ടീമുകളാണ് പങ്കെടുക്കുന്നത്. വിജയികളാകുന്ന മത്സരാര്‍ത്ഥിക്ക് 15 ലക്ഷം രൂപയാണ് സമ്മാനമായി നല്‍കുന്നത്. ടൂറിസം വകുപ്പിന് കീഴിലുള്ള കോഴിക്കോട് ജില്ലാ ടൂറിസം പ്രെമോഷന്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ചാമ്പ്യന്‍ഷിപ്പിന് ബംഗളൂരു മദ്രാസ് ഫണ്‍ ടൂള്‍സാണ് സാങ്കേതിക സഹായം നല്‍കുകയും കൂടാതെ ജി എം ഐ കോഴിക്കോട്, ജില്ലാ പഞ്ചായത്ത്, തിരുവമ്പാടി ചക്കിട്ടപ്പാറ, കോടഞ്ചേരി ഗ്രാമ പഞ്ചായത്തുകളാണ് സഹായ സഹകരണങ്ങളോടെയാവും ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുക എന്ന് ... Read more

World champions to participate in Kayaking Championship

Coming out from the grip of Nipah infection, Kozhikode will host the 6th edition of Malabar River Festival (MRF) in which Olympians, world champions and top athletes of the Indian kayaking community will display their dexterous paddling expertise to vie for top honours and handsome cash prizes. Billed as the largest white water kayaking in Asia, this years event, which will also have the distinction of being the first World Kayaking Championship, is to be held at Thusharagiri in Kozhikode from July 18 to 22 in which 25 teams from around the world will participate. With Rs 15 lakh as ... Read more

മലബാര്‍ കയാക്കിങ് ലോക ചാംപ്യന്‍ഷിപ് ജൂലൈ 18ന് ആരംഭിക്കുന്നു

ജൂലൈ 18നാരംഭിക്കുന്ന മലബാര്‍ കയാക്കിങ് ലോക ചാംപ്യന്‍ഷിപ്പിന്റെ പ്രാഥമിക പ്രാദേശികതല പ്രചാരണ പരിപാടികള്‍ ജൂലൈ ഒന്നിന് ആരംഭിക്കും. ജോര്‍ജ് എം.തോമസ് എംഎല്‍എയുടെ അധ്യക്ഷതയില്‍ കോടഞ്ചേരിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നിപ്പ വൈറസിനെ ചെറുത്തുതോല്‍പ്പിച്ച കോഴിക്കോടിന്റെ നിശ്ചയദാര്‍ഢ്യത്തെ സ്മരിച്ചുകൊണ്ടാണ് ഇത്തവണ ചാംപ്യന്‍ഷിപ്. ആറാം തവണ നടക്കുന്ന ചാംപ്യന്‍ഷിപ് ഇത്തവണ രാജ്യാന്തര മത്സരമായാണ് നടത്തുന്നത്. കോടഞ്ചരി, തിരുവമ്പാടി, ചക്കിട്ടപ്പാറ പഞ്ചായത്തുകളിലായാണ് മത്സരങ്ങള്‍. പരിപാടിയുടെ പ്രചാരണത്തിന് ജൂലൈ ഒന്നിന് വൈകിട്ട്, കൊളുത്തിയ മെഴുകുതിരികളുമേന്തിയുള്ള നടത്തം ഉണ്ടാകും. ടഗോര്‍ സെന്റിനറി ഹാള്‍ പരിസരത്തുനിന്ന് ആരംഭിക്കുന്ന നടത്തം ബീച്ചില്‍ സമാപിക്കും. കോഴിക്കോട്ടുനിന്നു തുഷാരഗിരിയിലേക്ക് എട്ടിനു ബുള്ളറ്റ് റൈഡും 15ന് സൈക്ലിങ്ങും സംഘടിപ്പിക്കും. പ്രാദേശിക തലത്തില്‍ വിപുലമായ പരിപാടികളും നടത്തും. ഇതിനായി വിവിധ കമ്മിറ്റികളും രൂപീകരിച്ചു. 29ന് കോടഞ്ചേരിയില്‍ മൗണ്ടെയ്ന്‍ ടെറൈന്‍ ബൈക്കിങ് ചാംപ്യന്‍ഷിപ്പും ഒന്‍പതു മുതല്‍ 12 വരെ മലബാര്‍ ഓഫ്റോഡ് ചാംപ്യന്‍ഷിപ്പും സംഘടിപ്പിക്കും. കലക്ടര്‍ യു.വി.ജോസ്, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ... Read more

ഇലക്ട്രിക് ബസ്സിനെ വരവേറ്റ് കോഴിക്കോട്

കെ എസ് ആര്‍ ടി സി ഇലക്ട്രിക് ബസ്സിന്റെ പരീക്ഷണ ഓട്ടം കോഴിക്കോട് ആരംഭിച്ചു. ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ ആദ്യ സര്‍വീസ് ഫ്‌ലാഗ് ഓഫ് ചെയ്തു. ബേപ്പൂരിലേക്ക് നടത്തിയ ആദ്യ സര്‍വീസില്‍ മന്ത്രിയും എം എല്‍ എ മാരും യാത്ര ചെയ്തു. തിരുവനന്തപുരം,കൊച്ചി നഗരങ്ങളിലെ പരീക്ഷണ ഓട്ടത്തിന് ശേഷമാണ് കെ എസ് ആര്‍ ടി സി ഇലക്ടിക് ബസ് കോഴിക്കോടെത്തിയത്. കോഴിക്കോട് കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ നടന്ന ഫ്‌ലാഗ് ഓഫ് ചടങ്ങില്‍ എം എല്‍ എ മാരായ എ പ്രദീപ് കുമാര്‍, വി കെ സി മമ്മദ് കോയ എന്നിവര്‍ പങ്കെടുത്തു. സിറ്റി സര്‍വ്വീസിന് ഇലക്ട്രിക് ബസ് അനുയോജ്യമാണെന്ന് ബോധ്യപെട്ടതായും,ഗ്രാമീണ സര്‍വ്വീസുകള്‍ ലക്ഷ്യംവെച്ചാണ് കോഴിക്കോട്ടെ പരീക്ഷണ ഓട്ടമെന്നും ,ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു 5 ദിവസം ബസ് കോഴിക്കോട് ജില്ലയില്‍ സര്‍വ്വീസ് നടത്തും. ബേപ്പൂര്‍, കുന്ദമംഗലം, ബാലുശേരി, കൊയിലാണ്ടി രാമനാട്ടുകര, അടിവാരം എന്നിവിടങ്ങളിലേക്കാണ് ... Read more

കാറ്റുള്ളമല ഇക്കോ ടൂറിസം: പദ്ധതി പ്രവൃത്തി ഉദ്ഘാടനം ജൂലൈയില്‍

ടൂറിസം രംഗത്തു വന്‍മുന്നേറ്റം സൃഷ്ടിക്കുന്ന കാറ്റുളളമല നമ്പികുളം ഇക്കോ ടൂറിസം പദ്ധതി യാഥാര്‍ഥ്യമാകുന്നു. ടൂറിസം വകുപ്പ് 1.50 കോടി രൂപയാണ് ആദ്യഘട്ടത്തില്‍ അനുവദിച്ചിരിക്കുന്നത്. നമ്പികുളം കുരിശുപാറയില്‍ വാച്ച് ടവര്‍, റെയിന്‍ ഷെല്‍റ്റര്‍, കഫ്തീരിയ, ബയോ ടോയ്ലറ്റ്, ഇരിപ്പിടങ്ങള്‍ എന്നിവ നിര്‍മിക്കും. ഓലിക്കല്‍ ജംക്ഷന്‍ ഭാഗത്ത് ഗേറ്റ്, പാര്‍ക്കിങ് സൗകര്യം, കഫ്തീരിയ, ഓഫിസ്, ടിക്കറ്റ് കൗണ്ടര്‍, ടോയ്ലറ്റ് എന്നീ പ്രവൃത്തികള്‍ക്കാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചിരിക്കുന്നത്. സമുദ്ര നിരപ്പില്‍ നിന്ന് 2100 അടി ഉയരത്തിലുളള നമ്പികുളം മല ടൂറിസ്റ്റുകളുടെ പ്രധാന ആകര്‍ഷണമാണ്. ഈ മലമുകളില്‍ നിന്നു വിനോദ സഞ്ചാരികള്‍ക്കു കണ്ണൂര്‍ ധര്‍മടം തുരുത്ത് മുതല്‍ കോഴിക്കോട് ടൗണ്‍ വരെ ദര്‍ശിക്കാന്‍ സാധിക്കുമെന്ന പ്രത്യേകതയുമുണ്ട്. കൂരാച്ചുണ്ട്, കോട്ടൂര്‍, കായണ്ണ, പനങ്ങാട് പഞ്ചായത്തുകളുടെ സംഗമകേന്ദ്രമായ നമ്പികുളത്ത് ടൂറിസം പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി മാറും. പദ്ധതി പ്രവൃത്തി ഉദ്ഘാടനം ജൂലൈ 18നു മന്ത്രി കടകംപളളി സുരേന്ദ്രന്‍ നിര്‍വഹിക്കും. വിപുലമായ സ്വാഗത സംഘം രൂപീകരണ യോഗം ... Read more

കോഴിക്കോട് വഴി വോള്‍വോ- സ്‌കാനിയ ബസുകള്‍ ഓടില്ല ;24 വരെ ബുക്കിങ് നിര്‍ത്തിവച്ചു

മഴയെ തുടര്‍ന്നു പ്രധാന റോഡുകളില്‍ ഗതാഗത തടസ്സം തുടരുന്നതിനാല്‍ ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളില്‍ നിന്നു കോഴിക്കോട് വഴിയുള്ള കേരള ആര്‍ടിസി വോള്‍വോ-സ്‌കാനിയ മള്‍ട്ടി ആക്‌സില്‍ സര്‍വീസുകള്‍ റദ്ദാക്കി. ഈ മാസം 24 വരെ ഇവയുടെ ബുക്കിങ് നിര്‍ത്തിവച്ചതായി അധികൃതര്‍ അറിയിച്ചു. താമരശേരി ചുരത്തില്‍ ഗതാഗതം തടസ്സപ്പെട്ടതിനാല്‍ മാനന്തവാടി, തൊട്ടില്‍പാലം, കുറ്റ്യാടി വഴിയാണ് സംസ്ഥാനാന്തര ബസുകള്‍ സര്‍വീസ് നടത്തുന്നത്. പലയിടത്തും വളരെ ഇടുങ്ങിയ പാതയിലൂടെ വോള്‍വോ-സ്‌കാനിയ ബസുകള്‍ സര്‍വീസ് നടത്തുന്നത് അപകടകരമാണ്. ഇതേ തുടര്‍ന്നാണ് പ്രധാന പാതകള്‍ തുറക്കും വരെ ഈ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്. ബെംഗളൂരുവില്‍ നിന്ന് ഉച്ചയ്ക്ക് ഒന്നിനും 2.15നും 3.30നുമുള്ള തിരുവനന്തപുരം, രാത്രി 10.30നുള്ള കോഴിക്കോട്, മൈസൂരുവില്‍ നിന്നു വൈകിട്ട് 5.30നും 6.45നും പുറപ്പെടുന്ന തിരുവനന്തപുരം വോള്‍വോ-സ്‌കാനിയ സര്‍വീസുകളാണ് റദ്ദാക്കിയത്. ഇവയുടെ ഓണ്‍ലൈന്‍ ബുക്കിങ്ങും നിര്‍ത്തിവച്ചു. കഴിഞ്ഞ മൂന്നു ദിവസവും ഈ ബസുകള്‍ സര്‍വീസ് നടത്തിയില്ല. കര്‍ണാടക ആര്‍ടിസിയും കണ്ണൂര്‍ ഭാഗത്തു നിന്നുള്ള മള്‍ട്ടി ആക്‌സില്‍ ബസ് സര്‍വീസുകള്‍ ... Read more

മഴയ്‌ക്കൊപ്പം തുഷാരഗിരിയിലേക്കൊരു യാത്ര

മഴ എല്ലാകാലത്തും എല്ലാവരെയും കൊതിപ്പിക്കുന്ന ഒന്നാണ്. മഴയത്തിറങ്ങി കളിക്കാന്‍ ആഗ്രഹിക്കാത്ത ആരും തന്നെയുണ്ടാകില്ല. മലയാളികളെ സംബന്ധിച്ചിടത്തോളം മഴക്കാലത്തുള്ള യാത്രയും ഏറേ താല്‍പ്പര്യമുള്ള ഒന്നാണ്. ഇത്തരത്തില്‍ മഴക്കാലത്ത് പോകാന്‍ പറ്റിയ ഒരു സ്ഥലമാണ് തുഷാരഗിരി വെള്ളച്ചാട്ടം. പ്രത്യേകിച്ച് മലബാറുകാര്‍ക്ക്. കോഴിക്കോട് ജില്ലയിലെ താമരശ്ശേരി, കോടഞ്ചേരി പഞ്ചായത്തിലാണ് തുഷാരഗിരി സ്ഥിതി ചെയ്യുന്നത്. മഴക്കാലത്ത് തുഷാരഗിരി വെള്ളച്ചാട്ടത്തിലേക്കൊരു യാത്ര എന്നും ഓര്‍ത്തുവെക്കാനുള്ള ഒന്നായിരിക്കുമെന്ന് ഉറപ്പാണ്. കോഴിക്കോട് ജില്ലയുടെ കിഴക്കേ അറ്റത്ത് വയനാടിനോട് ചേര്‍ന്ന് പശ്ചിമഘട്ട മലനിരയിലാണ് തുഷാരഗിരി. ഡി.ടി.പി.സിയും തുഷാരഗിരി വനസംരക്ഷണ സമിതിയും ചേര്‍ന്ന് ‘മഴയാത്ര’ എന്ന പരിപാടി കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയിരുന്നു. നാല് പ്രധാന വെള്ളച്ചാട്ടങ്ങളാണ് തുഷാരഗിരിയിലുള്ളത്. ഈരാറ്റുമുക്ക് വെള്ളച്ചാട്ടം, മഴവില്‍ വെള്ളച്ചാട്ടം, തുമ്പി തുള്ളുംപാറ, തേന്‍പാറ വെള്ളച്ചാട്ടം. ഇവയില്‍ തേന്‍പാറ വെള്ളച്ചാട്ടത്തിനാണ് ഏറ്റവും ഉയരം കൂടുതല്‍- ഏകദേശം 240 അടി. മറ്റുള്ളവക്ക് ശരാശരി 100-125 അടിയേ ഉയരമുള്ളൂ. ഏകദേശം അഞ്ച് കി.മീ. കാടിനുള്ളിലേക്ക് പോകണം തേന്‍പാറ വെള്ളച്ചാട്ടത്തിലെത്താന്‍. മഴക്കാലത്ത് അങ്ങോട്ടുള്ള പോക്ക് അത്ര ... Read more

ചെന്നൈ- കോഴിക്കോട് സ്‌പൈസ് ജെറ്റ് പുതിയ സര്‍വീസ്

ചെന്നൈ-കോഴിക്കോട് സെക്ടറില്‍ സ്‌പൈസ് ജെറ്റ് അടുത്ത മാസം 16 മുതല്‍ അധിക സര്‍വീസ് ആരംഭിക്കും. വൈകിട്ടു 3.35ന് ഇവിടെനിന്നു പുറപ്പെടുന്ന വിമാനം 5.05നു കോഴിക്കോട് എത്തും. ഇന്നലെ രാത്രി ഒന്‍പതുവരെയുള്ള ഓണ്‍ലൈന്‍ വിവരങ്ങള്‍ പ്രകാരം അടുത്ത മാസം 16നുള്ള വിമാനത്തിലെ ടിക്കറ്റ് നിരക്ക് 1867 രൂപയാണ്. നിലവില്‍ സ്‌പൈസ് ജെറ്റ് രാവിലെ 7.05നു കോഴിക്കോടിന് സര്‍വീസ് നടത്തുന്നുണ്ട്. അടുത്ത മാസം 16 മുതല്‍ ചെന്നൈയില്‍നിന്നു മംഗളൂരുവിലേക്കും സ്‌പൈസ് ജെറ്റ് നേരിട്ട് സര്‍വീസ് ആരംഭിക്കും. രാവിലെ 8.05ന് ഇവിടെനിന്നു പുറപ്പെട്ട് 9.35നു മംഗളൂരുവില്‍ എത്തും. ഇന്നലെ രാത്രി ഒന്‍പതുവരെയുള്ള ഓണ്‍ലൈന്‍ വിവരങ്ങള്‍ പ്രകാരം 16ന് ഈ വിമാനത്തിനുള്ള ടിക്കറ്റ് നിരക്ക് 1978 രൂപയാണ്. ബൊംബാര്‍ഡിയര്‍ ക്യൂ-400 വിഭാഗത്തിലുള്ള വിമാനമാണ് കമ്പനി ഇരു റൂട്ടുകളിലും ഉപയോഗിക്കുക.

കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ആഗമന ടെര്‍മിനലില്‍ കൂടുതല്‍ സൗകര്യം ഒരുങ്ങുന്നു

കോഴിക്കോട് വിമാനത്താവളത്തിലെ പുതിയ ആഗമന ടെര്‍മിനല്‍ ഹാളില്‍ യാത്രക്കാര്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുങ്ങുന്നു. കാത്തിരിപ്പും വരിനില്‍പ്പും ഒഴിവാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിത്തുടങ്ങി. സുരക്ഷാ പരിശോധനയ്ക്കായി കൂടുതല്‍ സൗകര്യങ്ങളാണ് ഹാളിന്റെ താഴെ നിലയില്‍ സജ്ജീകരിക്കുന്നത്. കസ്റ്റംസ് ഹാളില്‍ 20 കൗണ്ടറുകള്‍ ഉണ്ടാകും. യാത്രക്കാരുടെ ലഗേജുകള്‍ എളുപ്പത്തില്‍ പരിശോധിക്കുന്നതിനായി രണ്ട് ‘യു’ കണ്‍വെയറുകള്‍ ഉള്‍പ്പെടെ അഞ്ചു കണ്‍വെയറുകള്‍ സ്ഥാപിക്കുന്നുണ്ട്. മാത്രമല്ല, അഞ്ച് എക്‌സ്‌റേ യന്ത്രങ്ങളും എത്തുന്നു. നിര്‍മാണം അവസാനഘട്ടത്തിലെത്തിയ ടെര്‍മിനലിന്റെ താഴെനില മിനുക്കുപണിയിലാണിപ്പോള്‍. രണ്ടു നിലകളിലായി 1500 യാത്രക്കാര്‍ക്ക് ഒരേ സമയം ഉപയോഗിക്കാന്‍ കഴിയുന്ന ടെര്‍മിനല്‍ ആണ് ഒരുങ്ങുന്നത്.

കോഴിക്കോട് ശാസ്ത്ര കേന്ദ്രത്തില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്

സന്ദര്‍ശകരുടെ എണ്ണത്തില്‍ റെക്കോഡുമായി കോഴിക്കോട് മേഖലാ ശാസ്ത്ര കേന്ദ്രം. കഴിഞ്ഞ വര്‍ഷം 5.75 ലക്ഷം പേരാണ് ശാസ്ത്ര കേന്ദ്രവും പ്ലാനറ്റേറിയവും സന്ദര്‍ശിച്ചത് . രാജ്യത്തെ പ്രമുഖമായ 27 പ്ലാനറ്റേറിയങ്ങളെ പിന്‍തള്ളിയാണ് കോഴിക്കോട്ടെ ശാസത്ര കേന്ദ്രം കാണികളുടെ എണ്ണത്തില്‍ റെക്കോഡിട്ടത് . 2017 18 വര്‍ഷത്തില്‍ 5.75 ലക്ഷം പേരാണ് ശാസ്ത്ര കേന്ദ്രവും ഇതിന്റെ ഭാഗമായ പ്ലാനറ്റേറ്റയവും സന്ദര്‍ശിച്ചത് . രണ്ട് പതിറ്റാണ്ട് മുമ്പ് പ്ലാനറ്റേറിയം തുടങ്ങിയപ്പോള്‍ 78000 സന്ദര്‍ശകരായിരുന്നു എത്തിയിരുന്നത്. അന്ന് 10 ലക്ഷം രൂപയായിരുന്നു വരുമാനം .കഴിഞ്ഞ വര്‍ഷം വരുമാനം ഒന്നരക്കോടിയായി ഉയര്‍ന്നു .ഈ വര്‍ഷം സന്ദര്‍ശകരുടെ എണ്ണം ആറ് ലക്ഷം കവിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ . 1997 ജനുവരി 30 ന് അന്നത്തെ മുഖ്യമന്ത്രി ഇ.കെ നായനാരാണ് മേഖലാ ശാസത്ര കേന്ദ്രം ഉല്‍ഘാടനം ചെയ്തത് .ഫണ്‍ സയന്‍സ് ഗാലറിയും പ്ലാനറ്റേറിയവുമാണ് തുടക്കത്തിലുണ്ടായിരുന്നത് .2006 ല്‍ ത്രീഡി തിയറ്റര്‍ , 2007 ല്‍ മനുഷ്യക്ഷമത ഗാലറി , 2008 ല്‍ ... Read more

Kerala’s food capital to get a sports beach soon

The District Tourism Department planning to introduce outdoor sports promotion facilities on the Kozhikode beach. Plans are that a football and volleyball courts to be developed along the beach. There will also be an exclusive track for cycling. Looking at the developments, it is sure that the department is planning to convert the famous Kozhikode beach into the first modern sports beach in the state. Two private companies, The Earth and Space Art, would prepare the master plan for the project and other allied tourism development plans in the city, they said. A water tourism circuit linking Elathur, Canolly Canal, ... Read more

ഉഡാന്‍ പദ്ധതി: കോഴിക്കോടിനേയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യം

നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഉഡാന്‍ പദ്ധതിയില്‍ കരിപ്പൂര്‍ വിമാനത്താവളത്തിനെ കൂടി ഉള്‍പ്പെടുത്താന്‍ അപേക്ഷ നല്‍കുമെന്ന് വിമാനത്താവള ഡയറക്ടര്‍ കെ ശ്രീനിവാസ റാവു പറഞ്ഞു. ഡയറക്ടറായി ചുമതലയേറ്റശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ നഗരങ്ങള്‍ തമ്മില്‍ ചെലവുകുറഞ്ഞ രീതിയില്‍ വിമാനസര്‍വീസുകള്‍ വഴി ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ഉഡാന്‍. നിലവില്‍ കണ്ണൂര്‍ വിമാനത്താവളത്തിന് പദ്ധതിയില്‍ അനുമതി ലഭിച്ചിട്ടുണ്ട്. രണ്ട് മാസത്തിനകം ഇടത്തരം വിമാനങ്ങള്‍ക്ക് ലാന്‍ഡിങ് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കോഴിക്കോട് വിമാനത്താവളത്തില്‍ നാല് ലക്ഷം അന്താരാഷ്ട്ര യാത്രക്കാരും 70,000 ആഭ്യന്തര യാത്രക്കാരും വര്‍ധിച്ചതായി അദ്ദേഹം വ്യക്തമാക്കി. പുതിയ ടെര്‍മിനല്‍ നിര്‍മാണം പൂര്‍ത്തിയാവാന്‍ രണ്ടുമാസംകൂടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പുകമഞ്ഞില്‍ ഐസ്‌ക്രീം നുണയാം: കോഴിക്കോട്ടേക്ക് പോരൂ….

വാതില്‍ തുറന്ന് അകത്ത് കടന്നാല്‍ പിന്നെ ചുറ്റുമുള്ളതൊന്നും കാണാന്‍ കഴിയില്ല. തണുപ്പു പുതച്ച് കിടക്കുന്ന സ്ഥലത്ത് എത്തിപ്പെട്ടപോലായിരിക്കും . കാര്യം കേട്ടിട്ട് കാശ്മീര്‍, കുളു, മണാലി ആവും എന്നാണല്ലേ, എങ്കില്‍ തെറ്റി ഇത് കോഴിക്കോടാണ്. ബീച്ച് സില്‍ക്ക് സ്ട്രീറ്റിലെ പഴയ കോര്‍പറേഷന്‍ ഓഫീസിന് ഇടത് വശത്താണ് തണുത്ത പുകകാഴ്ച്ച സഞ്ചാരികളെ കാത്തിരിക്കുന്നത്. LN2 ഐസ്‌ക്രീം ലാബോറട്ടറി പേര് കേള്‍ക്കുമ്പോള്‍ തോന്നും ഇതൊരു പരീക്ഷണശാലയാണെന്ന്. എന്നാല്‍ പരീക്ഷിച്ച് വിജയിച്ച ഐസ്‌ക്രീം രുചികളുടെ കേന്ദ്രമാണ് നമ്മുടെ ലബോറട്ടറി. ഒരു സ്‌കൂളില്‍ ഒന്നിച്ച് പഠിച്ച ഏഴു ആത്മാര്‍ത്ഥ ചങ്ങാതികളുടെ ആശയാമാണ് LN2 ലാബോറട്ടറി കോഴിക്കോട് എത്തിയത്. കടയുടെ ഇന്റീരിയര്‍ മുതല്‍ എല്ലാ പ്രവര്‍ത്തനങ്ങളും ഇവര്‍ ഒന്നിച്ചാണ് ചെയ്തത്. സിവില്‍, മെക്കാനിക്കല്‍ തുടങ്ങിയ എന്‍ജിനീയറിങ് ശാഖകളില്‍ നിന്നുള്ളവരായതിനാല്‍ ഒരോ ജോലികളും ഓരോരുത്തര്‍ ഏറ്റെടുത്തു. ഷോപ്പിലേക്ക് കടക്കുന്നതിനു മുന്‍പുള്ള സ്‌കൈലൈറ്റ് വര്‍ക്, ഉള്ളിലെ വരകള്‍ ഉള്‍പ്പെടെയുള്ളവയെല്ലാം ഇവരുടെ കൈയ്യൊപ്പുള്ളത്. ഷോപ് തുറന്നതോടെ സ്‌കൂളിലെയും കോളജിലെയും സഹപാഠികളുടെ സഹായം കൂടി ... Read more