Tag: Rain trip

സഞ്ചാരികള്‍ക്ക് കുമരകത്തെ കായലിലൂടെ മഴ യാത്ര

വിനോദ സഞ്ചാരികള്‍ക്ക് ഇനി കുമരകത്തെ കായലിലൂടെ മഴ യാത്ര. മണ്‍സൂണ്‍ ടൂറിസത്തിനായി എത്തുന്ന സഞ്ചാരികള്‍ മഴയുടെ ആരവത്തിലാണ് ഇപ്പോള്‍ കായല്‍ യാത്ര നടത്തുന്നത്. തിരമാലകള്‍ക്കു മീതെ അല്‍പം സാഹസിക യാത്ര നടത്താനും ചിലര്‍ തയാറാകുന്നു. ശക്തമായ കാറ്റു വീശിയതിനാല്‍ ഇന്നലെ കായലില്‍ വിനോദ സഞ്ചാരത്തിനു സഞ്ചാരികള്‍ കുറവായിരുന്നെങ്കിലും വിദേശ വനിതകള്‍ സ്പീഡ് ബോട്ടില്‍ സാഹസിക യാത്ര നടത്താന്‍ തയാറായി. ബോട്ടുജെട്ടി ഭാഗത്തു നിന്നു സ്പീഡ് ബോട്ടില്‍ കയറിയ വനിതകള്‍ കായലിലെ തിരമാലകള്‍ക്കു മീതെ ‘ശര’വേഗത്തിലാണു പോയത്. ഡ്രൈവര്‍ എഴുന്നേറ്റുനിന്നാണു സ്പീഡ് ബോട്ട് നിയന്ത്രിച്ചത്. കൂടാതെ രണ്ടു ശിക്കാര വള്ളങ്ങളും മഴക്കാഴ്ചയ്ക്കായി സഞ്ചാരികളുമായി കായല്‍ യാത്ര നടത്തി.

മഴയ്‌ക്കൊപ്പം തുഷാരഗിരിയിലേക്കൊരു യാത്ര

മഴ എല്ലാകാലത്തും എല്ലാവരെയും കൊതിപ്പിക്കുന്ന ഒന്നാണ്. മഴയത്തിറങ്ങി കളിക്കാന്‍ ആഗ്രഹിക്കാത്ത ആരും തന്നെയുണ്ടാകില്ല. മലയാളികളെ സംബന്ധിച്ചിടത്തോളം മഴക്കാലത്തുള്ള യാത്രയും ഏറേ താല്‍പ്പര്യമുള്ള ഒന്നാണ്. ഇത്തരത്തില്‍ മഴക്കാലത്ത് പോകാന്‍ പറ്റിയ ഒരു സ്ഥലമാണ് തുഷാരഗിരി വെള്ളച്ചാട്ടം. പ്രത്യേകിച്ച് മലബാറുകാര്‍ക്ക്. കോഴിക്കോട് ജില്ലയിലെ താമരശ്ശേരി, കോടഞ്ചേരി പഞ്ചായത്തിലാണ് തുഷാരഗിരി സ്ഥിതി ചെയ്യുന്നത്. മഴക്കാലത്ത് തുഷാരഗിരി വെള്ളച്ചാട്ടത്തിലേക്കൊരു യാത്ര എന്നും ഓര്‍ത്തുവെക്കാനുള്ള ഒന്നായിരിക്കുമെന്ന് ഉറപ്പാണ്. കോഴിക്കോട് ജില്ലയുടെ കിഴക്കേ അറ്റത്ത് വയനാടിനോട് ചേര്‍ന്ന് പശ്ചിമഘട്ട മലനിരയിലാണ് തുഷാരഗിരി. ഡി.ടി.പി.സിയും തുഷാരഗിരി വനസംരക്ഷണ സമിതിയും ചേര്‍ന്ന് ‘മഴയാത്ര’ എന്ന പരിപാടി കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയിരുന്നു. നാല് പ്രധാന വെള്ളച്ചാട്ടങ്ങളാണ് തുഷാരഗിരിയിലുള്ളത്. ഈരാറ്റുമുക്ക് വെള്ളച്ചാട്ടം, മഴവില്‍ വെള്ളച്ചാട്ടം, തുമ്പി തുള്ളുംപാറ, തേന്‍പാറ വെള്ളച്ചാട്ടം. ഇവയില്‍ തേന്‍പാറ വെള്ളച്ചാട്ടത്തിനാണ് ഏറ്റവും ഉയരം കൂടുതല്‍- ഏകദേശം 240 അടി. മറ്റുള്ളവക്ക് ശരാശരി 100-125 അടിയേ ഉയരമുള്ളൂ. ഏകദേശം അഞ്ച് കി.മീ. കാടിനുള്ളിലേക്ക് പോകണം തേന്‍പാറ വെള്ളച്ചാട്ടത്തിലെത്താന്‍. മഴക്കാലത്ത് അങ്ങോട്ടുള്ള പോക്ക് അത്ര ... Read more