Tag: karipur

Calicut airport gets green signal for wide body aircrafts

Wide body aircrafts can now operate from Calicut airport. The application from Saudi Airlines has been approved by the Directorate General of Civil Aviation, allowing them to operate wide body aircrafts. The airport was partially closed on May 1, 2015, after the Airport Authority of India (AAI) banned operation of wide-bodied aircrafts including Boeing 777 and B747-400 and Airbus 330 for the runway re-carpeting, to ensure safety of passengers. A convoy of Kerala MPs have visited the Union Aviation Minister several times to seek permission for making the airport fully functional. Revamping works of the runways to facilitate operation of ... Read more

കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ആഗമന ടെര്‍മിനലില്‍ കൂടുതല്‍ സൗകര്യം ഒരുങ്ങുന്നു

കോഴിക്കോട് വിമാനത്താവളത്തിലെ പുതിയ ആഗമന ടെര്‍മിനല്‍ ഹാളില്‍ യാത്രക്കാര്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുങ്ങുന്നു. കാത്തിരിപ്പും വരിനില്‍പ്പും ഒഴിവാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിത്തുടങ്ങി. സുരക്ഷാ പരിശോധനയ്ക്കായി കൂടുതല്‍ സൗകര്യങ്ങളാണ് ഹാളിന്റെ താഴെ നിലയില്‍ സജ്ജീകരിക്കുന്നത്. കസ്റ്റംസ് ഹാളില്‍ 20 കൗണ്ടറുകള്‍ ഉണ്ടാകും. യാത്രക്കാരുടെ ലഗേജുകള്‍ എളുപ്പത്തില്‍ പരിശോധിക്കുന്നതിനായി രണ്ട് ‘യു’ കണ്‍വെയറുകള്‍ ഉള്‍പ്പെടെ അഞ്ചു കണ്‍വെയറുകള്‍ സ്ഥാപിക്കുന്നുണ്ട്. മാത്രമല്ല, അഞ്ച് എക്‌സ്‌റേ യന്ത്രങ്ങളും എത്തുന്നു. നിര്‍മാണം അവസാനഘട്ടത്തിലെത്തിയ ടെര്‍മിനലിന്റെ താഴെനില മിനുക്കുപണിയിലാണിപ്പോള്‍. രണ്ടു നിലകളിലായി 1500 യാത്രക്കാര്‍ക്ക് ഒരേ സമയം ഉപയോഗിക്കാന്‍ കഴിയുന്ന ടെര്‍മിനല്‍ ആണ് ഒരുങ്ങുന്നത്.

ഉഡാന്‍ പദ്ധതി: കോഴിക്കോടിനേയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യം

നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഉഡാന്‍ പദ്ധതിയില്‍ കരിപ്പൂര്‍ വിമാനത്താവളത്തിനെ കൂടി ഉള്‍പ്പെടുത്താന്‍ അപേക്ഷ നല്‍കുമെന്ന് വിമാനത്താവള ഡയറക്ടര്‍ കെ ശ്രീനിവാസ റാവു പറഞ്ഞു. ഡയറക്ടറായി ചുമതലയേറ്റശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ നഗരങ്ങള്‍ തമ്മില്‍ ചെലവുകുറഞ്ഞ രീതിയില്‍ വിമാനസര്‍വീസുകള്‍ വഴി ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ഉഡാന്‍. നിലവില്‍ കണ്ണൂര്‍ വിമാനത്താവളത്തിന് പദ്ധതിയില്‍ അനുമതി ലഭിച്ചിട്ടുണ്ട്. രണ്ട് മാസത്തിനകം ഇടത്തരം വിമാനങ്ങള്‍ക്ക് ലാന്‍ഡിങ് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കോഴിക്കോട് വിമാനത്താവളത്തില്‍ നാല് ലക്ഷം അന്താരാഷ്ട്ര യാത്രക്കാരും 70,000 ആഭ്യന്തര യാത്രക്കാരും വര്‍ധിച്ചതായി അദ്ദേഹം വ്യക്തമാക്കി. പുതിയ ടെര്‍മിനല്‍ നിര്‍മാണം പൂര്‍ത്തിയാവാന്‍ രണ്ടുമാസംകൂടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മുപ്പതാം പിറന്നാളിന്‍റെ നിറവില്‍ കരിപ്പൂര്‍ വിമാനത്താവളം

മുപ്പതാം പിറന്നാളിന്‍റെ നിറവില്‍ മുഖം മിനുക്കി കോഴിക്കോട് രാജ്യാന്തര വിമാനത്താവളം. 1988 മാർച്ച് 23നായിരുന്നു കരിപ്പൂരില്‍ നിന്നുള്ള ആദ്യ പരീക്ഷണപ്പറക്കൽ. ഏപ്രിൽ 13ന് അന്നത്തെ കേന്ദ്ര വ്യോമയാന മന്ത്രി മോട്ടിലാൽ വോറയാണ് വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. വിമാനത്താവള വികസനത്തിന്‍റെ ഭാഗമായി നിലവിലുള്ള ടെർമിനലിനോടു ചേർന്ന് പുതിയ രാജ്യാന്തര ആഗമന ടെർമിനൽ ഒരുങ്ങിക്കഴിഞ്ഞു. ഒരേസമയം 1,500 പേർക്ക് ഉപയോഗിക്കാവുന്ന ടെർമിനൽ രണ്ടു മാസത്തിനകം യാത്രക്കാർക്കു തുറന്നുകൊടുക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. വരും വർഷങ്ങളിൽ രാജ്യത്തെ വരുമാനമുള്ള വിമാനത്താവളങ്ങളുടെ മുൻനിരയിലേക്ക് എത്തുമെന്നാണു വിലയിരുത്തൽ. പരിമിതികൾക്കുള്ളിൽ നിന്നാണ് വിമാനത്താവളത്തിന്‍റെ വളർച്ച. ഇടക്കാലത്തെ മാന്ദ്യത്തിനു ശേഷം യാത്രക്കാരുടെയും വിമാന സർവീസുകളുടെയും എണ്ണം കൂടി. ഏഴു കോടിയിൽനിന്നു ലാഭം 92 കോടിയിലെത്തി. വിദേശയാത്രക്കാർ 20 ശതമാനത്തിലേറെയും ആഭ്യന്തര യാത്രക്കാർ 30 ശതമാനത്തോളവും വർധിച്ചു. കാർഗോയിൽ 35% വർധനവുണ്ടായി.  വ്യാപാരം, പാർക്കിങ് തുടങ്ങിയ മേഖലകളിലും വർധനവുണ്ടായതാണു ലാഭം കൂടാൻ കാരണമെന്ന് എയർപോർട്ട് ഡയറക്ടർ ജെ.ടി.രാധാകൃഷ്ണ ചൂണ്ടിക്കാട്ടി. ഇടത്തരം വലിയ വിമാനങ്ങൾക്ക് അനുമതി ... Read more

കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറക്കാം; സൗ​ദി എയര്‍ലൈന്‍സ് പഠന റിപ്പോര്‍ട്ട്

ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ളം വ​ലി​യ വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വി​സി​ന്​ അ​നു​യോ​ജ്യ​മെ​ന്ന്​ സൗ​ദി എയര്‍ലൈന്‍സ് പഠന റിപ്പോര്‍ട്ട്. ഡ​യ​റ​ക്​​ട​റേ​റ്റ്​ ജ​ന​റ​ൽ ഒാ​ഫ്​ സി​വി​ൽ ഏ​വി​യേ​ഷ​​ൻ (ഡി.​ജി.​സി.​എ) ആ​വ​ശ്യ​പ്പെ​ട്ട​തി​​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ​ സൗ​ദി എ​യ​ർ​ലൈ​ൻ​സ്​ ക​രി​പ്പൂ​രി​ൽ സു​ര​ക്ഷാ വി​ല​യി​രു​ത്ത​ൽ പ​ഠ​നം ന​ട​ത്തി​യി​രു​ന്നു. പ​ഠ​ന​ത്തി​​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ക​രി​പ്പൂ​രി​ൽ ത​ങ്ങ​ളു​ടെ വി​മാ​ന​ങ്ങ​ൾ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ളു​ണ്ടെ​ന്ന്​ അ​തോ​റി​റ്റി​ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഡി.​ജി.​സി.​എ ആ​വ​ശ്യ​പ്പെ​ട്ട വി​ശ​ദാം​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ്​ സൗ​ദി എ​യ​ർ​ലൈ​ൻ​സ്​ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ക​രി​പ്പൂ​രി​ലെ അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ്​ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂര്‍ത്തിയാക്കിയത്. വിമാന കമ്പനിയുടെ റിപ്പോര്‍ട്ട് കേന്ദ്ര കാര്യാലയത്തില്‍ സമര്‍പ്പിക്കും. തുടര്‍ന്ന് ഇവിടെ നിന്നും അന്തിമ അംഗീകാരത്തിനായി ഡി.ജി.സി.എക്കു കൈമാറും. നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാവുകയാണെങ്കില്‍ കരിപ്പൂരില്‍ നിന്നും സര്‍വീസ് പുനരാരംഭിക്കുന്നതിന് സൗദി എയര്‍ലൈന്‍സിന് അനുമതി ലഭിച്ചേക്കും.

കരിപ്പൂരില്‍ റണ്‍വെ അടച്ചിടും; സര്‍വീസുകള്‍ പുനക്രമീകരിച്ചു

കരിപ്പൂര്‍ വിമാനത്താവള റ​ൺ​വെ ഈ മാസം 25 മുതല്‍ ജൂണ്‍ 15 വരെ അടച്ചിടും. റിസ നിര്‍മാണത്തിന്‍റെ ഭാഗമായി പകല്‍ 12 മണി മുതല്‍ വൈകീട്ട് ഏഴ് വരെയാണ് റണ്‍വെ അടച്ചിടുന്നത്. ഉച്ചയ്ക്ക് 2.30നും 3.30നും ഇടയിലുള്ള സര്‍വീസുകളുടെ സമയവും പുനക്രമീകരിച്ചു. പുതിയ ക്രമീകരണത്തില്‍ 25 മുതല്‍ ഹൈദരാബാദിലേയ്ക്ക് ഇന്‍ഡിഗോ സര്‍വീസ് ആരംഭിക്കും. എല്ലാ ദിവസവും രാവിലെ 9.30ന് കരിപ്പൂരില്‍ നിന്നും പുറപ്പെടുന്ന വിമാനം 11.15ന് ഹൈദരാബാദിലെത്തും. വൈകീട്ട് 6.20ന് ഹൈദരാബാദില്‍ നിന്നും പുറപ്പെടുന്ന വിമാനം രാത്രി 8.5ന് കരിപ്പൂരിലെത്തും. ഉച്ചയ്ക്കുണ്ടായിരുന്ന ഷാര്‍ജ സര്‍വീസ് രാത്രിയിലേയ്ക്കു മാറ്റി. രാത്രി 10.25ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ ഒന്നിനാണ് ഷാര്‍ജയിലെത്തുക. നിലവില്‍ ഉച്ചയ്ക്ക് 3.5ന് മുംബൈയിലേയ്ക്ക് പോകേണ്ട ജെറ്റ് എയര്‍വെയ്സ് വിമാനം 25 മുതല്‍ രാവിലെ 11ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.55ന് അവിടെത്തും. ഉച്ചയ്ക്ക് 2.35ന് പുറപ്പെടുന്ന ജെറ്റ് എയര്‍വെയ്സ് പുതിയ ക്രമീകരണ പ്രകാരം രാവിലെ 11.50നു പുറപ്പെടും.