Tag: online booking

കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ ബുക്കിങ്ങിനു പുതിയ സൈറ്റ്

കെഎസ്ആര്‍ടിസിയുടെ ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ സൈറ്റ് മുന്‍ കരാറുകാര്‍ അറിയിപ്പിലാതെ സേവനം നിര്‍ത്തിയതോടെ കെഎസ്ആര്‍ടിസി പുതിയ പേരില്‍ വെബ്‌സൈറ്റ് തുടങ്ങി. www.keralartc.in, www.kurtcbooking.com എന്നീ സൈറ്റുകള്‍ വഴിയായിരിക്കും ഇനി ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്. നേരത്തേ, കെല്‍ട്രോണ്‍ വഴി കെഎസ്ആര്‍ടിസിയുടെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ കരാര്‍ എടുത്തിരുന്ന ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് www.ksrtconline.com എന്ന സൈറ്റിലെ സേവനം നിര്‍ത്തിയത്. ഓണ്‍ലൈന്‍ റിസര്‍വേഷനുളള കമ്മിഷന്‍ കൂടുതലാണെന്നു ചൂണ്ടിക്കാട്ടി അടുത്തിടെ കെല്‍ട്രോണുമായുള്ള കരാര്‍ കെഎസ്ആര്‍ടിസി അവസാനിപ്പിച്ചിരുന്നു. പുതിയ കമ്പനിക്ക് കരാര്‍ നല്‍കുകയും ചെയ്തു. പുതിയ കമ്പനിയുടേതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ റിസര്‍വേഷന്‍ നടത്താമെന്ന് ഊരാളുങ്കല്‍ അറിയിച്ചിരുന്നെങ്കിലും ഇതുവരെ ഈടാക്കിയ അമിത തുക തിരികെ നല്‍കണമെന്ന് കെഎസ്ആര്‍ടിസി ആവശ്യപ്പെടുകയായിരുന്നു. കരാര്‍ തുടര്‍ന്നു ലഭിക്കില്ലെന്ന് ഉറപ്പായതോടെ ഊരാളുങ്കല്‍ വെബ് വിലാസം പിന്‍വലിക്കുകയായിരുന്നു. തുടര്‍ന്ന്, ഇന്നലെ പകല്‍ മുഴുവന്‍ കെഎസ്ആര്‍ടിസിയുടെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ മുടങ്ങി.

ഗവിക്ക് പോകണോ… ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തോളൂ…

മലകയറി കോടമഞ്ഞില്‍ പുതയാന്‍ ഗവിയിലേക്ക് ഇനിമുതല്‍ അത്രപെട്ടന്നൊന്നും പോകാന്‍ പറ്റില്ല. ഫെബ്രുവരി മുതല്‍ ഗവിയില്‍ നിയന്ത്രണം വരുന്നു. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തവര്‍ക്ക് മാത്രമേ ഗവിയില്‍ പോകാന്‍ പറ്റൂ. വനം വകുപ്പാണ് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. ഈ മാസം 31ന് രാവിലെ 11മുതല്‍ www.gavikakkionline.com വെബ്‌ സൈറ്റില്‍ ബുക്കിംഗ് ആരംഭിക്കും. ഒരു ദിവസം പരമാവധി 30 വാഹനങ്ങളേ കടത്തി വിടൂ. ബുക്ക്‌ ചെയുന്ന വാഹനങ്ങള്‍ രാവിലെ 11ന് മുമ്പായി വനം വകുപ്പിന്‍റെ ആങ്ങമുഴി ടിക്കറ്റ് കൗണ്ടറില്‍ എത്തണം. ആളൊന്നിന് 30 രൂപ വെച്ച് പാസ് വാങ്ങണം. വിദേശികള്‍ 60 രൂപ അടച്ച് പാസ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ഹാജരാക്കണം. പതിമൂന്നു വയസ്സിന് താഴെയുള്ളവര്‍ക്ക് ടിക്കറ്റ് എടുക്കേണ്ടതില്ല. ബുക്ക്‌ ചെയ്യാന്‍ ഉപയോഗിച്ച തിരിച്ചറിയല്‍ രേഖയും കൈവശമുണ്ടായിരിക്കണം. മൂഴിയാര്‍, കക്കി, ആനത്തോട്, പമ്പ, ഗവി ഡാമുകള്‍ക്ക് മുകളിലൂടെയാണ്‌ യാത്ര. മൂഴിയാര്‍, എക്കോ പോയിന്‍റ്, ആനത്തോട്, പച്ചക്കാനം, കൊച്ചുപമ്പ മേഖലകളില്‍ വാഹനം നിര്‍ത്തി സഞ്ചാരികള്‍ക്ക് പ്രകൃതി സൗന്ദര്യം ആസ്വദിക്കാം. ... Read more