Category: Round Up Malayalam

ജെറ്റ് എയര്‍വെയ്സില്‍ ബാഗേജ് നിരക്കില്‍ ഇളവ്

കുവൈത്തില്‍ നിന്നും ഇന്ത്യയിലേയ്ക്കുള്ള ബാഗേജ് നിരക്കുകളില്‍ ഇളവു വരുത്തി. മാംഗളൂരു, കോഴിക്കോട്, കൊച്ചി തുടങ്ങിയ വിമാനത്താവളങ്ങളിലേക്കുള്ള ബാഗേജ് നിരക്കില്‍ ഇളവു വരുത്തിയതായി ജെറ്റ് എയർവെയ്സ് കുവൈത്ത് മാനേജർ ബിബിൻ ബാലകൃഷ്ണൻ അറിയിച്ചു. ഇക്കോണമിയിൽ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകൾക്ക് 35കിലോയും മറ്റു നിരക്കിലുള്ളവയ്ക്ക് 40 കിലോയും ബാഗേജ് അലവൻസ് അനുവദിച്ചു.നിലവിൽ എല്ലാ നിരക്കുകാർക്കും 30കിലോയാണ് ബാഗേജ് അനുവദിക്കുന്നത്. അധിക ബാഗേജ് നിരക്കിലും കുറവ് വരുത്തിയിട്ടുണ്ട്. നിലവിൽ ഒരു കിലോഗ്രാം അധിക ബാഗേജിന് ഏഴു ദിനാർ ഈടാക്കുന്നുണ്ട്. പുതിയ നിരക്കനുസരിച്ച് അഞ്ച് കിലോഗ്രാം അധിക ബാഗേജിന് 11 ദിനാറും 10കിലോഗ്രാമിന് 14 ദിനാറും 15 കിലോഗ്രാമിന് 24 ദിനാറും 20 കിലോഗ്രാമിന് 28 ദിനാറുമാകും നിരക്ക്.

ഡല്‍ഹി മെട്രോ പിങ്ക് ലൈന്‍ രണ്ടാംഭാഗം ട്രയല്‍ റണ്‍ തുടങ്ങി

ഡല്‍ഹി മെട്രോയുടെ പിങ്ക് ലൈനില്‍ ലാജ്പത് നഗര്‍ മുതല്‍ വിശ്വേശ്വരയ്യ മോത്തി ബാഗുവരെയുള്ള 8.10 കിലോമീറ്റര്‍ ദൂരത്തില്‍ ട്രയല്‍ റണ്‍ ആരംഭിച്ചു. ഡിഎംആര്‍സി മാനേജിങ് ഡയറക്ടര്‍ ഡോ. മാംഗു സിങ് ഫ്‌ലാഗ് ഓഫ് ചെയ്തു. മെട്രോയുടെ മൂന്നാംഘട്ടത്തിലുള്‍പ്പെടുന്ന പിങ്ക് ലൈനിലെ മജ്‌ലിസ് പാര്‍ക്ക് മുതല്‍ ദുര്‍ഗാബായ് ദേശ്മുഖ് സൗത്ത് കാമ്പസുവരെയുള്ള ഭാഗം യാത്രയ്ക്കായി കഴിഞ്ഞ മാര്‍ച്ച് 14ന് തുറന്നുകൊടുത്തതിന്‍റെ തുടര്‍ച്ചയായാണ് ലാജ്പത് നഗര്‍ മുതല്‍ മോത്തി ബാഗുവരെയുള്ള പാതയില്‍ ട്രയല്‍ റണ്‍ ആരംഭിച്ചത്. വിശ്വേശ്വരയ്യ മോത്തി ബാഗ്, ഭിക്കാജി കാമ പ്ലേസ്, സരോജിനി നഗര്‍, ഐഎന്‍എ, സൗത്ത് എക്സ്റ്റന്‍ഷന്‍, ലാജ്പത് നഗര്‍ സ്റ്റേഷനുകളാണ് ട്രയല്‍ റണ്ണില്‍ വരുന്നത്. വിശ്വേശ്വരയ്യ മോത്തിബാഗ് സ്റ്റേഷന്‍ ഒഴിച്ച് മറ്റ് സ്റ്റേഷനുകളില്‍ ഭൂമിക്കടിയിലൂടെയാണ് പാത കടന്നുപോകുന്നത്. രണ്ട് ഇന്‍റര്‍ചെയ്ഞ്ച് സ്റ്റേഷനുകളാണുള്ളത്. ഐഎന്‍എയും ലാജ്പത് നഗറുമാണ് ഈ സ്റ്റേഷനുകള്‍. ഡല്‍ഹി മെട്രോയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ പാതയാണ് പിങ്ക് ലൈന്‍5. 8. 596 കിലോമീറ്ററാണ് ദൂരം.മജ്‌ലിസ് പാര്‍ക്കുമുതല്‍ ദുര്‍ഗാബായ് ദേശ്മുഖ് ... Read more

കുവൈത്തില്‍ ലൈസന്‍സ് കിട്ടാന്‍ പുതിയ മാനദണ്ഡം

വാഹനങ്ങൾക്കും റോഡ് ലൈസൻസിനും കുവൈത്ത് പരിസ്ഥിതി പബ്ലിക് അതോറിറ്റി പുതിയ മാനദണ്ഡം ഏർപ്പെടുത്തും. അടുത്ത വർഷം തുടക്കത്തിൽ പദ്ധതി പ്രാബല്യത്തിൽ വരുമെന്ന് അതോറിറ്റി ഡയറക്ടർ ജനറൽ ഷെയ്ഖ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹ് അറിയിച്ചു. വാഹനങ്ങളിൽ നിന്നുള്ള പുക പ്രകൃതിക്കു ഹാനികരമല്ലെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് പരിസ്ഥിതി പബ്ലിക് അതോറിറ്റിയിൽനിന്ന് നേടണം. ഈ സർട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിൽ വാഹനങ്ങൾക്ക് ഗതാഗതവകുപ്പ് മുഖേന റോഡ് ലൈസൻസ് പുതുക്കുന്നതിനുള്ള സംവിധാനമാണ് ഏർപ്പെടുത്തുന്നത്. പരിസ്ഥിതി പബ്ലിക് അതോറിറ്റിയുടെ സർട്ടിഫിക്കറ്റ് ഇല്ലാതെ വാഹനങ്ങളുടെ ലൈസൻസ് പുതുക്കാനാവില്ല. രാജ്യത്തെ മുഴുവൻ വാഹനങ്ങൾക്കും ഇത് ബാധകമാണ്. ശബ്ദമലിനീകരണം, പ്രകൃതിമലിനീകരണം എന്നിവയുണ്ടാക്കുന്ന വാഹനങ്ങളെ ഒഴിവാക്കുകയാണ് പുതിയ മാനദണ്ഡം ലക്ഷ്യം.

ബെംഗളൂരുവിൽ നിന്ന് ബഹ്റൈനിലേക്ക് മെയ് ഒന്നുമുതല്‍ വിമാനസർവീസ്

ബെംഗളൂരുവിൽ നിന്ന് ബഹ്റൈനിലേക്ക് മേയ് ഒന്നു മുതൽ നേരിട്ട് വിമാന സർവീസ് ആരംഭിക്കുന്നു. ഗൾഫ് എയറാണ് പ്രതിദിന സർവീസ് ആരംഭിക്കുന്നത്. നിലവിൽ കർണാടകയിൽ മംഗളൂരു വിമാനത്താവളത്തിൽനിന്നു മാത്രമാണ് ബഹ്റൈനിലേക്ക് നേരിട്ട് വിമാന സർവീസുള്ളത്. ഇതുവരെ ബഹ്‌റൈനിലേയ്ക്ക് പോകണമെങ്കില്‍ കര്‍ണാടകയുടെ ഒരറ്റം വരെ യാത്രചെയ്യണമായിരുന്നു. എല്ലാ യാത്രക്കാര്‍ക്കും പെട്ടെന്ന് എത്തിച്ചേരാവുന്ന ബെംഗളൂരുവിൽ നിന്നും വിമാന സര്‍വീസ് ആരംഭിച്ചത് യാത്രക്കാര്‍ക്ക് വലിയൊരു ആശ്വാസമാണ്. കൊടാതെ മെട്രോ സര്‍വീസ് വിമാനത്താവളം വരെ നീട്ടുന്നതിനാല്‍ ഇതും വിമാനയാത്രക്കാര്‍ക്ക് ഗുണം ചെയ്യും.

കൊച്ചി അറബിക്കടലിന്‍റെ മാത്രമല്ല ഇനി അന്താരാഷ്‌ട്ര സമ്മേളനങ്ങളുടെയും രാജ്ഞി

കേരള ടൂറിസം പുതിയ തലത്തിലേക്ക്. വന്‍ രാജ്യാന്തര സമ്മേളനങ്ങള്‍ക്ക് വേദിയാകാനൊരുങ്ങി കൊച്ചി. ഈ മാസം 28ന്  ഗ്രാന്‍ഡ്‌ ഹയാത്ത് ഹോട്ടലും ലുലു ബോള്‍ഗാട്ടി രാജ്യാന്തര കണ്‍വന്‍ഷന്‍ സെന്‍ററും തുറക്കുന്നതോടെ കൊച്ചി ടൂറിസം രംഗത്ത്‌ മറ്റൊരു നാഴികക്കല്ല് താണ്ടും.   ടൂറിസം രംഗത്ത് വന്‍ വരുമാനം കൊണ്ടുവരുന്ന മൈസ് കേരളത്തില്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ട് അധിക കാലമായില്ല. മീറ്റിംഗ്,ഇന്‍സെന്റീവ്, കോണ്‍ഫ്രന്‍സ്, എക്സിബിഷന്‍ എന്നിവയുടെ ചുരുക്കപ്പേരാണ് മൈസ്. സമ്മേളന ടൂറിസം എന്നു മലയാളം. രാജ്യാന്തര സമ്മേളനങ്ങള്‍ക്ക് വിവിധ രാജ്യങ്ങളില്‍ നിന്ന് നിരവധി പേരാണ് എത്തിച്ചേരുന്നത്. ഇവരുടെ താമസ-ഭക്ഷണ വരുമാനം മാത്രമല്ല ഇത്രയധികം പേര്‍ സമീപ സ്ഥലങ്ങള്‍ കാണാന്‍ ഇറങ്ങുന്നതും ഷോപ്പിംഗ് നടത്തുന്നതുമൊക്കെ സമ്മേളന ടൂറിസത്തില്‍ നിന്നുള്ള വരുമാനം കൂട്ടും. ടൂറിസത്തിലൂടെ കേരളത്തിന്‌ ഇപ്പോള്‍ ലഭിക്കുന്ന വാര്‍ഷിക വരുമാനം ഏകദേശം 28,000 കോടി രൂപയാണ്.ഇതില്‍ പത്തു ശതമാനം മാത്രമേ നിലവില്‍ സമ്മേളന- വിവാഹ ടൂറിസങ്ങളില്‍ നിന്ന് ലഭിക്കുന്നുള്ളൂ.എന്നാല്‍ ബോള്‍ഗാട്ടി രാജ്യാന്തര കണ്‍വെന്‍ഷന്‍ സെന്‍റര്‍ തുറക്കുന്നതോടെ ഈ ... Read more

രാമക്കല്‍മേട്ടില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് കാനനപാത വരുന്നു

സാഹസിക സഞ്ചാരികള്‍ക്കായി രാമക്കല്‍മേട്ടില്‍ നിന്നു തമിഴ്‌നാട്ടിലേക്ക് കാനനപാത തുറക്കാന്‍ തമിഴ്‌നാട് വനംവകുപ്പ്. കൂടുതല്‍ വിനോദ സഞ്ചാരികളെ തമിഴ്‌നാട്ടിലേക്ക് ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് പുതിയ പാത നിര്‍മ്മിക്കുന്നത്. രാമക്കല്‍മേട്ടില്‍ നിന്നു തമിഴ്‌നാട് അടിവാരത്തേക്കാണു വിനോദ സഞ്ചാരികള്‍ക്കായുള്ള കാനനപാത. രാമക്കല്‍മേട്ടില്‍ നിന്നു പഴയകാലത്ത് സഞ്ചരിച്ചിരുന്ന വനപാത, തേവാരം -ആനക്കല്ല് അന്തര്‍സംസ്ഥാന റോഡ് നിര്‍മാണത്തിനു ശേഷമാണു തമിഴ്‌നാട് തുറക്കുക. കാനനപാത തുറക്കുന്നതിന് മുന്നോടിയായി ഒരു വര്‍ഷം മുമ്പ് തന്നെ വിശദമായ സര്‍വേ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മേഖലയില്‍ നടത്തിയിരുന്നു. വിനോദ സഞ്ചാരം വികസനം ലക്ഷ്യം വെയ്ക്കുന്ന തമിഴ്‌നാട് സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന പാത രാമക്കല്‍മേട്ടില്‍ നിന്ന് ആരംഭിച്ച് ഏകദേശം മൂന്ന് കിലോമീറ്റര്‍ ചെങ്കുത്തായ ഇറക്കം ഇറങ്ങി തമിഴ്‌നാട്ടിലെ അടിവാരത്ത് എത്തുന്നതാണ് പാത. ഇവിടെ നിന്നു സമീപ പട്ടണമായ കോമ്പയിലേക്ക് വേഗത്തില്‍ എത്തിച്ചേരാനാവും. അതിര്‍ത്തി മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് രാമക്കല്‍മേട്.തമിഴ്‌നാട്ടില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് കമ്പംമേട്  വഴി കിലോമീറ്ററുകള്‍ സഞ്ചരിച്ച് വേണം തമിഴ്‌നാട്ടില്‍ നിന്നു രാമക്കല്‍മേട്ടില്‍ എത്താന്‍. ഇക്കാരണത്താല്‍ മേഖലയില്‍ ... Read more

ഛത്തീസ്ഗഡില്‍ കരിംപുലി സാന്നിധ്യം സ്ഥിരീകരിച്ചു

മധ്യ ഇന്ത്യയില്‍ ആദ്യമായി കരിംപുലി സാന്നിധ്യം സ്ഥിരീകരിച്ചു. ഛത്തീസ്ഗഡിലെ ഗരിയാദാബാദ് ജില്ലയിലുള്ള ഉഡാന്തി-സിതാനദി കടുവാ സങ്കേതത്തിലാണ് കരിംപുലിയുടെ സാന്നിധ്യമുണ്ടെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചത്. 2016 ഡിസംബര്‍ മുതല്‍ 2017 ഏപ്രില്‍ വരെയുള്ള 80 ദിവസങ്ങളില്‍ വനത്തില്‍ സ്ഥാപിച്ച 200ലേറെ കാമറകളില്‍ കരിംപുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. മുമ്പ് പല ഉദ്യോഗസ്ഥരും കരിംപുലിയെ നേരിട്ട് കണ്ടിട്ടുണ്ടെങ്കിലും ശാസ്ത്രീയ തെളിവുകളുടെ സഹായത്തോടെയാണ് വനംവകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത് ഇപ്പോള്‍ തങ്ങളുടെ കൈവശം ഫോട്ടോഗ്രാഫിക് തെളിവുകളുമുണ്ടെന്ന് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഒ.പി യാദവ് അറിയിച്ചു. 1,842.54 സ്‌ക്വയര്‍ കിലോമീറ്ററില്‍ വ്യാപിച്ച് കിടക്കുന്നതാണ് ഉഡാന്തി-സിതാനദി കടുവാ സങ്കേതം. 24 വര്‍ഷം മുമ്പാണ് ഈ വനത്തില്‍ ഒരു ഉദ്യോഗസ്ഥന്‍ ആദ്യമായി കരിംപുലിയെ കണ്ടത്. എന്നാല്‍ അതിന് ശാസ്ത്രീയമായ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. മൂന്ന് വര്‍ഷം മുമ്പ് അച്ചനക്മാര്‍ വനപ്രദേശത്ത് മറ്റൊരു ഉദ്യോഗസ്ഥന്‍ ഒരു പെണ്‍പുലിയെയും രണ്ട് കുഞ്ഞുങ്ങളെയും കണ്ടിരുന്നു. ഇത്തവണയും ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കുന്നതില്‍ വനംവകുപ്പ് പരാജയപ്പെടുകയായിരുന്നു. കബിനി വന്യജീവി സങ്കേതം, ദന്ദേലി ... Read more

സഞ്ചാരികള്‍ക്കായി പൊവ്വാല്‍ കോട്ട ഒരുങ്ങി

തെക്കേ ഇന്ത്യയിലെ പ്രമുഖ രാജവംശമായിരുന്ന വിജയനഗരത്തിന്റെ പതനത്തിനുശേഷം തെക്കന്‍ കാനറയുടെ അധികാരം കയ്യാളിയിരുന്ന ഇക്കേരി നായക്കന്മാര്‍ 17ാം നൂറ്റാണ്ടില്‍ പണിത പൊവ്വല്‍ കോട്ട മേയ് നാലിനു സര്‍ക്കാര്‍ നാടിനു സമര്‍പ്പിക്കുന്നു. പൈതൃക വിനോദ സഞ്ചാര കേന്ദ്രമായി വികസിപ്പിച്ച കോട്ടയ്ക്ക് 300 വര്‍ഷം പഴക്കമുണ്ട്. 1985 മുതല്‍ സംസ്ഥാന പുരാവസ്തു വകുപ്പിന്റെ അധീനതയിലായിരുന്നു. 8.44 ഏക്കര്‍ വിസ്തൃതിയില്‍ കിടക്കുന്ന പൈതൃക സ്വത്ത് നാശത്തിന്റെ വക്കിലായിരുന്നു. കോട്ട സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു കെ.കുഞ്ഞിരാമന്‍ എംഎല്‍എ സംസ്ഥാന പുരാവസ്തു വകുപ്പിനു നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ പൈതൃക വിനോദസഞ്ചാര കേന്ദ്രമായി ഉയര്‍ത്തുന്നതിന് 52 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. നിര്‍മാണം പൂര്‍ത്തീകരിച്ചു. കോട്ടയുടെ അറ്റകുറ്റപ്പണി, നടപ്പാതയില്‍ കല്ലുപാകല്‍, കോട്ടയുടെ അകത്തുള്ള കുളം, കിണര്‍ എന്നിവയുടെ നവീകരണം, ഇതിനകത്തുള്ള ഹനുമാന്‍ ക്ഷേത്രത്തിന്റെ നവീകരണം എന്നിവ നടത്തി. കോട്ടയുടെ പുറത്തു കുടിവെള്ളം, ശുചിമുറി, ഓഫിസ് എന്നിവ ഒരുക്കിയിട്ടുണ്ട്.

ദുബൈ- അബുദാബി ഹൈപ്പര്‍ലൂപ് പാത വിമാനത്താവളങ്ങളെ ബന്ധിപ്പിക്കും

ഗള്‍ഫ് രാജ്യങ്ങളിലെ വിനോദ സഞ്ചാര സാധ്യതകള്‍ വര്‍ധിപ്പിക്കുന്ന പദ്ധതിയാണ് ഹൈപ്പര്‍ലൂപ്. ടൂറിസം മേഖലയുടെ വികസനം ലക്ഷ്യമിട്ടു അതിവേഗ പദ്ധതിയായ ഹൈപ്പര്‍ലൂപ് ദുബൈയിലേക്കും. ദുബായ് രാജ്യാന്തര വിമാനത്താവളത്തിനും ജബല്‍ അലിയിലെ അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളത്തിനും ഇടയില്‍ ഹൈപ്പര്‍ലൂപ് പദ്ധതിക്കുള്ള സാധ്യതാ പഠനത്തിനു തുടക്കമായി. ദുബായിലെ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചു പദ്ധതി വരുന്നതു വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിനു യാത്രക്കാര്‍ക്കു സൗകര്യമാകുമെന്നു ദുബായ് എയര്‍പോര്‍ട്‌സ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് (ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി) മൈക്കിള്‍ ഇബിറ്റ്‌സന്‍ പറഞ്ഞു. ദുബായ് രാജ്യാന്തര വിമാനത്താവളം ഭാവിയില്‍ എമിറേറ്റ്‌സ് വിമാനങ്ങള്‍ക്കു മാത്രമാക്കി മാറ്റുമെന്നാണു റിപ്പോര്‍ട്ട്. മറ്റെല്ലാ വിമാനങ്ങളും അല്‍ മക്തൂം വിമാനത്താവളത്തിലേക്കു മാറും. ഇരുവിമാനത്താവളത്തിലേക്കും പോകേണ്ടിവരുന്ന യാത്രക്കാരെ സംബന്ധിച്ചിടത്തോളം ഹൈപ്പര്‍ലൂപ് ഏറെ ഗുണകരമാകും. നഗരത്തില്‍നിന്നു മാറിയുള്ള അല്‍ മക്തൂം വിമാനത്താവളത്തില്‍നിന്നു കുറഞ്ഞ സമയം കൊണ്ടു നഗരത്തിനകത്തുള്ള ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെത്താം. ഇവിടെയിറങ്ങി താമസസ്ഥലങ്ങളിലേക്കു പോകാന്‍ അനുബന്ധ സൗകര്യമൊരുക്കാനും സാധിക്കും. സാധാരണ യാത്രയ്ക്കു വേണ്ടിവരുന്നതില്‍നിന്നു 34 മിനിറ്റ് ലാഭിക്കാനാകും. വെറും ആറുമിനിറ്റുകൊണ്ട് ... Read more

ചരിത്രം തിരുത്തി ഒഡീഷയിലെ ക്ഷേത്രം

400 വര്‍ഷത്തിന്റെ ചരിത്രമാണ് ഈ ക്ഷേത്രം തെറ്റിച്ചത്. കേന്ത്രാപാരയിലെ മാപഞ്ചുബറാഹി ക്ഷേത്രത്തിനുള്ളില്‍ പുരുഷന്‍മാര്‍ക്ക് പ്രവേശനം നല്‍കി. ഭാരക്കൂടുതലുള്ള വിഗ്രഹം മാറ്റി സ്ഥാപിക്കുന്നതിനു വേണ്ടിയാണ് നൂറ്റാണ്ടുകളായി പുരുഷന്‍മാര്‍ക്ക് പ്രവേശനം നിഷേധിച്ച ക്ഷേത്രത്തില്‍ അവരെ കയറ്റിയത്. വിവാഹിതകളായ അഞ്ചു ദളിത് സ്ത്രീകളാണ് ക്ഷേത്രം നടത്തുന്നത്. കടലോരപ്രദേശമായ ശതഭായ ഗ്രാമത്തെ പ്രകൃതിദുരന്തങ്ങളില്‍ നിന്ന് രക്ഷിച്ച് നിര്‍ത്തുന്നത് മാ പഞ്ചുബറാഹിയാണെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം. ആയിരത്തില്‍ താഴെ മാത്രമാണ് ഇവിടുത്തെ ജനസംഖ്യ. എന്നാല്‍ ആഗോളതാപനം മൂലം സമുദ്രനിരപ്പ് ഉയരുന്നതിനാല്‍ ശതഭായ ഗ്രാമത്തിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഒഡീഷ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെയാണ് വിഗ്രഹങ്ങളെയും ഇവര്‍ പോകുന്നിടത്തേക്ക് മാറ്റാന്‍ തീരുമാനിക്കുന്നത്. അഞ്ച് വിഗ്രഹങ്ങളാണ് ക്ഷേത്രത്തിലുള്ളത്. ഓരോ വിഗ്രഹത്തിനും ഒന്നര ടണ്‍ ഭാരമാണുള്ളത്. ക്ഷേത്രം മാറ്റിസ്ഥാപിക്കുന്നതിന്റെ ഭാഗമായി വിഗ്രഹങ്ങള്‍ പുതിയ ഇടത്തേക്ക് മാറ്റാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ടതിനാലാണ് പുരുഷന്‍മാരുടെ സഹായം തേടിയതും അത് ചരിത്ര സംഭവമായതും. പഴയ ക്ഷേത്രത്തിന് 12 കിലേമീറ്റര്‍ അകലെയാണ് പുതുതായി ക്ഷേത്രം നിര്‍മ്മിച്ചത്. ഇവിടെ ശുദ്ധികര്‍മ്മങ്ങളള്‍ നടന്നുവരികയാണെന്ന് ഗ്രാമവാസികള്‍ അറിയിച്ചു.

പര്‍വതങ്ങള്‍ക്കിടയിലെ ഉദയസൂര്യന്‍റെ നാട്

ഉദയസൂര്യന്‍റെ നാട് എന്നുവിളിപ്പേരുള്ള അരുണാചൽ പ്രദേശ്. പ്രകൃതി സൗന്ദര്യവും ഹരിതവും സമൃദ്ധവുമായ വനഭൂമിയും പര്‍വതങ്ങളുമുള്ള നാട്. ജനസാന്ദ്രത തീരെ കുറഞ്ഞ ഈ സംസ്ഥാനത്തിന് തെക്ക് ആസാം, നാഗാലാ‌ൻഡ് സംസ്ഥാനങ്ങളും വടക്കും പടിഞ്ഞാറും കിഴക്കും യഥാക്രമം അയൽരാജ്യങ്ങളായ ചൈന, ഭൂട്ടാൻ, മ്യാന്മാർ എന്നിവയുമായും അതിർത്തി പങ്കിടുന്നു. സഞ്ചാരികളെ എന്നും മോഹിപ്പിക്കുന്ന അരുണാചലിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം. ബലുക്‌പോങ് തിരക്കുകളില്‍ നിന്നും ബഹളങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി പ്രകൃതിയുടെ മനോഹാരിതയുമായി നിലനില്‍ക്കുന്ന ഒരിടം. അതാണ് ബലുക്‌പോങ്. ഹിമാലയത്തിന്‍റെ താഴ്‌വാരങ്ങളില്‍ സ്ഥിതി ചെയ്യുന്ന കൊച്ചു ഗ്രാമം. കുറഞ്ഞ വാക്കുകളില്‍ ബലുക്പോങ്ങിനുള്ള വിശേഷണം ഇതാണ്. കമേങ് ജില്ലയിലാണ് ബലുക്‌പോങ് സ്ഥിതി ചെയ്യുന്നത്. കമേങ് നദിയയ്ക്ക് സമാന്തരമായി ഇരുവശങ്ങളിലും കാടുകള്‍ തിങ്ങി നിറഞ്ഞു കിടക്കുന്ന ഇവിടം അരുണാചല്‍ പ്രദേശില്‍ ഒരു യാത്രകനു കണ്ടെത്താന്‍ കഴിയുന്ന ഏറ്റവും മനോഹരമായ സ്ഥലമാണ്. ഗോത്ര വിഭാഗമായ അകാക്കാരാണ് ഇവിടുത്തെ താമസക്കാര്‍. റാഫ്ടിങ്, ട്രക്കിങ്, ഹൈക്കിങ്, സെസാ ഓര്‍ക്കിഡ് സാങ്ച്വറി, പഖൂയ് വൈല്‍ഡ് ലൈഫ് ... Read more

തൃശ്ശൂര്‍ പൂരം വെടിക്കെട്ട്‌ മാനത്തുപൊട്ടുന്നത് മാത്രം കാണാം

തൃശ്ശൂര്‍ പൂരം വെടിക്കെട്ടു കാണാൻ കാണികൾക്കു സൗകര്യമുണ്ടാകില്ല. വെടിക്കെട്ടു നടക്കുന്ന രാഗം തിയേറ്റർ മുതൽ നായ്ക്കനാൽ വരെ ആരെയും നിൽക്കാൻ അനുവദിക്കില്ലെന്നു പൊലീസ് വ്യക്തമാക്കി. ആദ്യമായാണു ഇത്തരമൊരു നടപടി. ഡിജിപി ആവശ്യപ്പെട്ടതിനെ തുടർന്നാണിതെന്നും ഇനി ചർച്ച ചെയ്യില്ലെന്നും പൊലീസ് ദേവസ്വം ഭാരവാഹികളെ അറിയിച്ചു. ഫലത്തിൽ കാണികളില്ലാതെ വെടിക്കെട്ടു നടക്കുന്ന അവസ്ഥയായി. വെടിക്കെട്ട് അവസാനിക്കുന്ന ഫിനിഷിങ് പോയന്‍റ് ഒഴിച്ചുള്ള സ്ഥലങ്ങളില്‍ കാണികളെ അനുവദിച്ചിരുന്നു. അതു വേണ്ടെന്നാണു പൊലീസ് തീരുമാനം. കുടമാറ്റത്തിനു രണ്ടു വിഭാഗത്തിന്‍റെയും ഇടയിൽ കാണികളെ നിർത്താതിരിക്കാനുള്ള ശ്രമവും നടന്നിരുന്നു. ഇതു ജനകീയ സമ്മർദ്ദത്തെത്തുടർന്ന് പൊലീസ് ഒഴിവാക്കി.

കേരളത്തിലെ ആദ്യത്തെ ഐമാക്സ് തിയേറ്റര്‍ കഴക്കൂട്ടത്ത്

കേരളത്തിലെ ആദ്യത്തെ ഐ മാക്സ് തിയേറ്റര്‍ കഴക്കൂട്ടത്ത്. ടെക്നോപാര്‍ക്ക്‌ മൂന്നാംഘട്ട വികസന്നത്തിന്‍റെ ഭാഗമായി നിര്‍മിക്കുന്ന ടോറസ്-സെന്‍ട്രം മാളിലാണ് ഐമാക്സ് എത്തുന്നത്. 11 സ്ക്രീനുകളില്‍ ഒന്നിലായിരിക്കും ഐമാക്സ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. ലോകത്തിലെ നാലാമത്തെ വലിയ സിനിമാ പ്രദര്‍ശന കമ്പനിയായ സിനിപോളിസാണ് ഐമാക്സിനെ കഴക്കൂട്ടത്ത് എത്തിക്കുന്നത്. ഇമേജ് മാക്സിമം എന്നതിന്‍റെ ചുരുക്കപ്പേരാണ് ഐമാക്സ്. പേരുപോലെത്തന്നെ വലിയ ദൃശ്യങ്ങള്‍ കാണുന്ന തിയേറ്റര്‍. കനേഡിയന്‍ കമ്പനിയായ ഐമാക്സ് കോര്‍പറേഷനാണ് ഐമാക്സ് സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. മള്‍ട്ടിപ്ലക്സിന്‍റെ വലിപ്പമനുസരിച്ചാണ് ഐമാക്സ് സ്ക്രീനുകള്‍ തയ്യാറാക്കുന്നത്. 47×24 അടിമുതല്‍ 74×46 അടിവരെയാകും സ്ക്രീനിന്‍റെ വലിപ്പം. അതായത് തറയില്‍ നിന്നും മുകളറ്റം വരേയും ചുമരില്‍ നിന്നും മറ്റൊരു ചുമരുവരെയുമാകും നീളം. തിയേറ്ററിന്‍റെ എല്ലാ വശത്തു ഇരുന്നാലും ഒരേപോലെ വലിപ്പമുള്ള ദൃശ്യം കാണാനാകും. ലേസര്‍ അധിഷ്ഠിത ഡിജിറ്റല്‍ ശബ്ദ സൗകര്യമാണ് തിയേറ്ററില്‍ ഒരുക്കുക.

കുറഞ്ഞ ചിലവില്‍ ദാഹമകറ്റി കോട്ടയം റെയില്‍വേ സ്റ്റേഷന്‍

വേനല്‍ ചൂടില്‍ തളര്‍ന്ന് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് കുറഞ്ഞചിലവില്‍ ദാഹമകറ്റാം. റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ച വെന്‍ഡിങ്ങ് മെഷീന്‍ വഴിയാണ് കുറഞ്ഞ ചിലവില്‍ വെള്ളം കിട്ടുന്നത്. ഒരുരൂപയ്ക്ക് 300 മില്ലിയും, മൂന്ന് രൂപയ്ക്ക് 500 മില്ലിയും, അഞ്ച് രൂപയ്ക്ക് ഒരു ലിറ്ററും, എട്ട് രൂപയ്ക്ക് രണ്ട് ലിറ്ററും, 20 രൂപയ്ക്ക് അഞ്ച് ലിറ്റര്‍ കുടിവെള്ളവും ലഭിക്കും. 24 മണിക്കൂര്‍ സേവനം ലഭിക്കുന്ന വെന്‍ഡിങ്ങ് മെഷീനില്‍ നിന്ന് കുപ്പി ഉള്‍പ്പെടെ വെള്ളം ലഭിക്കും. 300 മില്ലിലിറ്ററിനും ഒരുലിറ്ററിനും ഒരു രൂപയുടെയും അഞ്ച് രൂപയുടെയും നാണയം നിക്ഷേപിക്കണം. അഞ്ച് രൂപയുടെ ചെമ്പിന്റെ നാണയം നിക്ഷേപിച്ചാല്‍ മാത്രമേ കുടിവെള്ളം ലഭ്യമാകുകയുള്ളൂ. ഇത് യന്ത്രത്തിന്റെ പോരായ്മയാണ്. 15 ദിവസം കൂടുമ്പോള്‍ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കുകയും ഫലം സൂക്ഷിക്കുകയും ചെയ്യും. റെയില്‍വേ സ്റ്റേഷനുകളില്‍ കടകളില്‍ കുപ്പിവെള്ളത്തിന് 15 രൂപയാണ് വില ഈടാക്കുന്നത്. ഈ സമയം കുറഞ്ഞവിലയില്‍ യാത്രക്കാര്‍ക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുകയാണ് റെയില്‍വേ. നിലവില്‍ മൂന്ന് വെന്‍ഡിങ്ങ് മെഷീനുള്ള ... Read more

ചെന്നൈയുടെ വടക്കന്‍ പ്രദേശത്തേക്കുള്ള മെട്രോ സര്‍വീസ് ജൂലൈയില്‍

വടക്കന്‍ ചെന്നൈയിലേക്കുള്ള മെട്രോ റെയില്‍ സര്‍വീസ് ജൂലൈയില്‍ ആരംഭിക്കുമെന്ന് അധികൃതര്‍. മെട്രോയുടെ ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുന്ന വിംകോ നഗര്‍ വരെയുള്ള പാതയിലെ സ്റ്റേഷനുകളായ വാഷര്‍മാന്‍പേട്ട്, ത്യാഗരാജ കോളജ്, കുര്‍ക്കുപേട്ട് എന്നീ സ്റ്റേഷനുകളുടെ ഇലക്ട്രിക്കല്‍-ഇലക്ട്രോണിക്‌സ് ജോലികള്‍ക്കുള്ള ടെന്‍ഡര്‍ ചെന്നൈ മെട്രോ റെയില്‍ ക്ഷണിച്ചു. ഭൂഗര്‍ഭ സ്റ്റേഷനുകളിലെ 70 ശതമാനം നിര്‍മാണവും പൂര്‍ത്തിയായി. വായു സഞ്ചാരത്തിനുള്ള എയര്‍ കണ്ടീഷനിങ് സിസ്റ്റം, ടണല്‍ വെന്റിലേഷന്‍ സിസ്റ്റം എന്നിവ ഉടന്‍ തന്നെ ഇവിടെ സ്ഥാപിക്കും. തുടക്കത്തില്‍ തന്നെ നിര്‍മാണം പൂര്‍ത്തിയായ ഭൂഗര്‍ഭ സ്റ്റേഷനുകളെ അപേക്ഷിച്ചു നിര്‍മാണ ചെലവ് 25 ശതമാനം വരെ കുറയ്ക്കാന്‍ വടക്കന്‍ ചെന്നൈയിലേക്കുള്ള റൂട്ടില്‍ മെട്രോ റെയില്‍ കോര്‍പറേഷന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ചീട്ടിടവും കാര്‍ഡ് റീചാര്‍ജിനുള്ള കിയോസ്‌കും ഉള്‍പ്പെടുന്ന സ്ഥലം മാറ്റി ക്രമീകരിച്ചാണ് നിര്‍മാണ ചെലവ് പുതിയ ഭൂഗര്‍ഭ സ്റ്റേഷനുകളില്‍ കുറച്ചിരിക്കുന്നത്. പ്ലാറ്റ്‌ഫോമുകളുടെ നീളം ഉള്‍പ്പെടെയുള്ള മറ്റു നിര്‍മാണങ്ങളില്‍ മാറ്റമൊന്നും ഉള്‍ക്കൊള്ളിച്ചിട്ടില്ലെന്നും മെട്രോ അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് വാഷര്‍മാന്‍പേട്ടിനും കുര്‍ക്കുപേട്ടിനും ഇടയിലുള്ള ... Read more