Tag: baggage

ജെറ്റ് എയര്‍വെയ്സില്‍ ബാഗേജ് നിരക്കില്‍ ഇളവ്

കുവൈത്തില്‍ നിന്നും ഇന്ത്യയിലേയ്ക്കുള്ള ബാഗേജ് നിരക്കുകളില്‍ ഇളവു വരുത്തി. മാംഗളൂരു, കോഴിക്കോട്, കൊച്ചി തുടങ്ങിയ വിമാനത്താവളങ്ങളിലേക്കുള്ള ബാഗേജ് നിരക്കില്‍ ഇളവു വരുത്തിയതായി ജെറ്റ് എയർവെയ്സ് കുവൈത്ത് മാനേജർ ബിബിൻ ബാലകൃഷ്ണൻ അറിയിച്ചു. ഇക്കോണമിയിൽ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകൾക്ക് 35കിലോയും മറ്റു നിരക്കിലുള്ളവയ്ക്ക് 40 കിലോയും ബാഗേജ് അലവൻസ് അനുവദിച്ചു.നിലവിൽ എല്ലാ നിരക്കുകാർക്കും 30കിലോയാണ് ബാഗേജ് അനുവദിക്കുന്നത്. അധിക ബാഗേജ് നിരക്കിലും കുറവ് വരുത്തിയിട്ടുണ്ട്. നിലവിൽ ഒരു കിലോഗ്രാം അധിക ബാഗേജിന് ഏഴു ദിനാർ ഈടാക്കുന്നുണ്ട്. പുതിയ നിരക്കനുസരിച്ച് അഞ്ച് കിലോഗ്രാം അധിക ബാഗേജിന് 11 ദിനാറും 10കിലോഗ്രാമിന് 14 ദിനാറും 15 കിലോഗ്രാമിന് 24 ദിനാറും 20 കിലോഗ്രാമിന് 28 ദിനാറുമാകും നിരക്ക്.

കുവൈത്ത് വിമാനത്താവളത്തില്‍ ബാഗേജ് പരിശോധന ഇനി സ്മാര്‍ട്ട്

കുവൈത്ത് വിമാനത്താവളത്തില്‍ ബാഗേജ് പരിശോധിക്കുന്നതിനു നൂതന സ്മാര്‍ട്ട് ഉപകരണങ്ങള്‍ സ്ഥാപിച്ചതായി വിമാനത്താവളം ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഫഹദ് സുലൈമാന്‍ അല്‍ വഖയാന്‍ അറിയിച്ചു. മണിക്കൂറില്‍ 1000 ബാഗേജുകള്‍ പരിശോധിക്കാന്‍ ശേഷിയുള്ള മൂന്ന് ഉപകരണങ്ങളാണു സ്ഥാപിച്ചിട്ടുള്ളത്. അവയില്‍ രണ്ടെണ്ണം ഈ ആഴ്ച പ്രവര്‍ത്തിച്ചുതുടങ്ങും. മൂന്നാമത്തേതു റിസര്‍വ് ആയാകും കൈകാര്യം ചെയ്യുക. യാത്രക്കാര്‍ പുറപ്പെടുന്ന മേഖലയില്‍ ആറു കണ്‍വെയര്‍ ബെല്‍റ്റുകള്‍ സ്ഥാപിച്ചതായും അദ്ദേഹം പറഞ്ഞു. ഈ വേനലില്‍ കുവൈത്ത് വിമാനത്താവളത്തില്‍ 12 ദശലക്ഷം യാത്രക്കാരുടെ ബഗേജുകള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

എയര്‍ ഇന്ത്യയില്‍ കുട്ടികള്‍ക്കുള്ള ബാഗേജ് അലവന്‍സ് 10 കിലോ കുറച്ചു

എയര്‍ ഇന്ത്യാ എക്സ്പ്രസില്‍ കുട്ടികള്‍ക്കുള്ള ബാഗേജ് അലവന്‍സ് കുറച്ചു. 30 കിലോയില്‍നിന്ന് 20 കിലോ ആക്കിയാണു കുറച്ചത്. ഈ മാസം രണ്ടു മുതല്‍ ഓഗസ്റ്റ് 31 വരെയാണു നിയന്ത്രണം. ജിസിസി രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന കുട്ടികളുടെ ബാഗേജ് അലവന്‍സാണ് കുറച്ചത്. രണ്ടു മുതല്‍ 12 വയസുവരെയുള്ളവരാണ് ഈ വിഭാഗത്തില്‍ പെടുക. വേനല്‍ അവധിക്കാലം കഴിയുന്നതുവരെ കുട്ടികള്‍ക്ക് 20 കിലോ മാത്രമേ അനുവദിക്കൂ. രണ്ടു വയസിനു താഴെയുള്ള കുട്ടികളുടെ ബാഗേജ് അലവന്‍സ് പത്തു കിലോയായി തുടരും. ഈ കുട്ടികളുടെ ടിക്കറ്റു നിരക്ക് 120 ദിര്‍ഹമാക്കി നിജപ്പെടുത്തിയിട്ടുണ്ട്. നേരത്തെ മുതിര്‍ന്നവരുടെ ടിക്കറ്റ് നിരക്കിന്‍റെ നിശ്ചിത ശതമാനം മാത്രമേ എടുത്തിരുന്നുള്ളൂ.