Tag: pink line

ഡല്‍ഹി മെട്രോ മജന്ത പാത ഇനി അറിവിന്റെ ഇടനാഴി

ഡല്‍ഹി മെട്രോ റെയില്‍ മജന്ത പാത ഇനി ‘നോളജ് കോറിഡോര്‍’. നാലു സര്‍വകലാശാലകളെ ബന്ധിപ്പിക്കുന്നതിനാലാണ് പുതിയ ലൈനിന് അറിവിന്റെ ഇടനാഴി എന്നു പേരിടാന്‍ ഡല്‍ഹി മെട്രോ റെയില്‍ അധികൃതര്‍ തീരുമാനിച്ചത്. ഓഖ്ലയിലെ ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റിക്കു പുറമെ ഐഐടി, ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല, നോയിഡ അമിറ്റി യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലേക്കുള്ള എളുപ്പമാര്‍ഗമാകും പുതിയപാത. മജന്ത പാതയുടെ ആദ്യഭാഗം കഴിഞ്ഞ ഡിസംബറിലാണ് തുറന്നത്. ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ മുതല്‍ കല്‍ക്കാജി വരെയുള്ള പാത തുറന്നതോടെ ജാമിയ മിലിയ ഇസ്‌ലാമിയ സര്‍വകലാശാലയില്‍ വേഗത്തില്‍ എത്തിച്ചേരാന്‍ വഴിതുറന്നിരുന്നു. കൂടാതെ നോയിഡ അമിറ്റി സര്‍വകലാശാലയിലേക്കുള്ള വിദ്യാര്‍ഥികള്‍ക്കും പാത ഉപകാരപ്പെട്ടിരുന്നു. ഓഖ്ല ബേര്‍ഡ് സാന്‍ച്വറിയില്‍നിന്നു എളുപ്പത്തില്‍ അമിറ്റിയില്‍ എത്തിച്ചേരാന്‍ സാധിക്കും. 28നു തുറക്കുന്ന കല്‍ക്കാജി മുതല്‍ ജനക്പുരി വെസ്റ്റ് വരെയുള്ള ഭാഗമാകട്ടെ ഐഐടി ക്യാംപസിലൂടെയാണ് കടന്നുപോകുന്നത്. മുനീര്‍ക്ക സ്റ്റേഷനില്‍നിന്നു രണ്ടു കിലോമീറ്റര്‍ അകലെയാണു ജവാഹര്‍ലാല്‍ നെഹ്‌റു ക്യാംപസ്. അതിനാല്‍ തന്നെ വിദ്യാര്‍ഥികള്‍ക്കു ഏറ്റവും പ്രയോജനപ്പെടുന്ന പാതയാകും മജന്തയെന്നു ഡിഎംആര്‍സി മാനേജിങ് ... Read more

ഡല്‍ഹി മെട്രോ റെയില്‍ മജന്ത പാത 28ന്

ഡല്‍ഹി മെട്രോ റെയില്‍ മജന്ത പാതയുടെ ജനക്പുരി വെസ്റ്റ്-കല്‍കാജി മന്ദിര്‍ ഭാഗം 28ന് ഉദ്ഘാടനം ചെയ്യും. 29നു രാവിലെ മുതല്‍ സര്‍വീസ് തുടങ്ങുമെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡിഎംആര്‍സി) അറിയിച്ചു. മെട്രോ മൂന്നാം ഘട്ടത്തിലെ ഏറ്റവും നീളമുള്ള പാതയായി മജന്ത മാറും. ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ മുതല്‍ കല്‍കാജി വരെയുള്ള ഭാഗം നേരത്തെ തുറന്നു നല്‍കിയിരുന്നു. 28നു നെഹ്‌റു എന്‍ക്ലേവ് മെട്രോ സ്റ്റേഷനില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് സിങ് പുരി, മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍ഹിക്കും. തുടര്‍ന്ന് ഇവര്‍ ഹൗസ് ഖാസ് വരെ യാത്ര ചെയ്യും. പൊതുജനങ്ങള്‍ക്കുള്ള സര്‍വീസ് തൊട്ടടുത്ത ദിവസം മുതലാണ് ആരംഭിക്കുക. 25.6 കിലോമീറ്റര്‍ നീളമുള്ള ഭാഗമാണു 28നു തുറക്കുന്നത്. പുതിയ പാത വരുന്നതോടെ നോയിഡ ഭാഗത്തു നിന്നുള്ളവര്‍ക്കു രാജീവ് ചൗക്കിലും മറ്റും എത്താതെ സൗത്ത് ഡല്‍ഹി ഭാഗത്തേക്ക് എത്താനുള്ള വഴിതുറന്നു ലഭിക്കും. 16 സ്റ്റേഷനുകളാണു പുതിയ ഭാഗത്തുള്ളത്. മജന്ത ... Read more

ഡല്‍ഹി മെട്രോ പിങ്ക് ലൈന്‍ രണ്ടാംഭാഗം ട്രയല്‍ റണ്‍ തുടങ്ങി

ഡല്‍ഹി മെട്രോയുടെ പിങ്ക് ലൈനില്‍ ലാജ്പത് നഗര്‍ മുതല്‍ വിശ്വേശ്വരയ്യ മോത്തി ബാഗുവരെയുള്ള 8.10 കിലോമീറ്റര്‍ ദൂരത്തില്‍ ട്രയല്‍ റണ്‍ ആരംഭിച്ചു. ഡിഎംആര്‍സി മാനേജിങ് ഡയറക്ടര്‍ ഡോ. മാംഗു സിങ് ഫ്‌ലാഗ് ഓഫ് ചെയ്തു. മെട്രോയുടെ മൂന്നാംഘട്ടത്തിലുള്‍പ്പെടുന്ന പിങ്ക് ലൈനിലെ മജ്‌ലിസ് പാര്‍ക്ക് മുതല്‍ ദുര്‍ഗാബായ് ദേശ്മുഖ് സൗത്ത് കാമ്പസുവരെയുള്ള ഭാഗം യാത്രയ്ക്കായി കഴിഞ്ഞ മാര്‍ച്ച് 14ന് തുറന്നുകൊടുത്തതിന്‍റെ തുടര്‍ച്ചയായാണ് ലാജ്പത് നഗര്‍ മുതല്‍ മോത്തി ബാഗുവരെയുള്ള പാതയില്‍ ട്രയല്‍ റണ്‍ ആരംഭിച്ചത്. വിശ്വേശ്വരയ്യ മോത്തി ബാഗ്, ഭിക്കാജി കാമ പ്ലേസ്, സരോജിനി നഗര്‍, ഐഎന്‍എ, സൗത്ത് എക്സ്റ്റന്‍ഷന്‍, ലാജ്പത് നഗര്‍ സ്റ്റേഷനുകളാണ് ട്രയല്‍ റണ്ണില്‍ വരുന്നത്. വിശ്വേശ്വരയ്യ മോത്തിബാഗ് സ്റ്റേഷന്‍ ഒഴിച്ച് മറ്റ് സ്റ്റേഷനുകളില്‍ ഭൂമിക്കടിയിലൂടെയാണ് പാത കടന്നുപോകുന്നത്. രണ്ട് ഇന്‍റര്‍ചെയ്ഞ്ച് സ്റ്റേഷനുകളാണുള്ളത്. ഐഎന്‍എയും ലാജ്പത് നഗറുമാണ് ഈ സ്റ്റേഷനുകള്‍. ഡല്‍ഹി മെട്രോയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ പാതയാണ് പിങ്ക് ലൈന്‍5. 8. 596 കിലോമീറ്ററാണ് ദൂരം.മജ്‌ലിസ് പാര്‍ക്കുമുതല്‍ ദുര്‍ഗാബായ് ദേശ്മുഖ് ... Read more