Category: Trade News

‘അറ്റോയ്’ക്ക് പുതിയ നേതൃത്വം; വിനോദ് പ്രസിഡന്റ്, മനു സെക്രട്ടറി

അറ്റോയ് പ്രസിഡന്റ് സി എസ് വിനോദും സെക്രട്ടറി പി വി മനുവും സംസ്ഥാനത്തെ ടൂറിസം മേഖലയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ( അറ്റോയ്) വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. പ്രളയത്തെത്തുടര്‍ന്ന് ടൂറിസം മേഖല അനക്കമറ്റിരിക്കുകയാണ്. പോയ വര്‍ഷം 34000 കോടി രൂപയുടെ വരുമാനം നേടിത്തന്ന മേഖലയാണ് ടൂറിസം. പ്രളയശേഷമുള്ള മൂന്നു മാസം സഞ്ചാരികള്‍ ഇല്ലാതെ പ്രതിസന്ധിയിലായിരിക്കുകയാണ് ഈ മേഖല. ഉടന്‍ സര്‍ക്കാര്‍ ഇടപെട്ടില്ലങ്കില്‍ പ്രതിസന്ധി ഗുരുതരമാകുമെന്നും വാര്‍ഷിക സമ്മേളനം ചൂണ്ടിക്കാട്ടി. ഭാരവാഹികളായി സി എസ് വിനോദ് (പ്രസിഡന്റ്),വര്‍ഗീസ്‌ ഉമ്മന്‍, ശൈലേഷ് നായര്‍ (വൈസ് പ്രസിഡന്റ്), മനു പി വി (സെക്രട്ടറി), ജനീഷ് ജലാല്‍, സുഭാഷ് ഘോഷ്(ജോയിന്‍റ് സെക്രട്ടറി), സഞ്ജീവ് കുമാര്‍(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. അറ്റോയ് ട്രഷറര്‍ സഞ്ജീവ് കുമാര്‍ സ്ഥാനമൊഴിഞ്ഞ ഭാരവാഹികളായ പികെ അനീഷ്‌ കുമാര്‍,ശ്രീകുമാര മേനോന്‍,പിഎസ് ചന്ദ്രസേനന്‍ എന്നിവരെ യോഗം ആദരിച്ചു. ടൂറിസം രംഗത്തെ നവീന ആശയങ്ങളുടെ ആവിഷ്കാരകരാണ് അറ്റോയ്. അടുത്തിടെ കഴിഞ്ഞ ... Read more

മൂന്നാര്‍ അതിജീവനത്തിനു സോഷ്യല്‍ മീഡിയ; എംഡിഎമ്മിന് പുതിയ നേതൃത്വം

പ്രളയത്തില്‍ പ്രതിസന്ധിയിലായ മൂന്നാറിന്‍റെ പഴയ പ്രതാപം വീണ്ടെടുക്കാന്‍ സോഷ്യല്‍ മീഡിയയെ കൂട്ടുപിടിക്കാന്‍ ടൂറിസം സംരംഭകര്‍. മൂന്നാറിലെ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ എന്നിവയിലെ ജീവനക്കാരെ സോഷ്യല്‍ മീഡിയയില്‍ അണിനിരത്തിയാകും പ്രചരണം. എല്ലാ ജീവനക്കാര്‍ക്കും ഫേസ്ബുക്ക്, ട്വിറ്റര്‍,ഇന്‍സ്റ്റാ ഗ്രാം തുടങ്ങിയ നവമാധ്യമങ്ങളില്‍ അക്കൌണ്ട് നിര്‍ബന്ധമാക്കും. ആദ്യ പടിയായി കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ ശില്‍പ്പശാല നടത്തി. മൂന്നാര്‍ ഡെസ്റ്റിനേഷന്‍ മേക്കേഴ്സ്(എംഡിഎം) വാര്‍ഷിക ജനറല്‍ ബോഡി തീരുമാനപ്രകാരമാണ് സോഷ്യല്‍ മീഡിയ പ്രചരണം ശക്തമാക്കുന്നത്. ലീഫ് മൂന്നാറില്‍ ചേര്‍ന്ന ജനറല്‍ ബോഡി എംഡിഎമ്മിന് പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. വര്‍ഗീസ്‌ ഏലിയാസ് (പ്രസിഡന്റ്) പ്രസിഡന്റ്- വര്‍ഗീസ്‌ ഏലിയാസ്( ജിഎം, മൂന്നാര്‍ ക്വീന്‍), ജന.സെക്രട്ടറി- അബ്ബാസ്‌ പുളിമൂട്ടില്‍( ജിഎം, എംടിസിആര്‍), വൈസ് പ്രസി.- ശങ്കര്‍ രാജശേഖരന്‍,(ജിഎം ബ്ലാങ്കറ്റ്), സെക്രട്ടറിമാര്‍ – മഹേഷ്‌(രുദ്ര ലെഷേഴ്സ്), ഷഫീര്‍( മിസ്റ്റി മൌണ്ടന്‍), എതീസ്റ്റ് എസ് പ്രതാപ്( ഗ്രാസ് ഹൂപ്പര്‍ ഹോസ്പിറ്റാലിറ്റി), സാജന്‍ പി രാജു(ഫോഗ് മൂന്നാര്‍), പിആര്‍ഒ- മനോജ്‌(ഗ്രീന്‍ വാലി വിസ്ത), ട്രഷറര്‍- പ്രമോദ്(ടീ കാസില്‍), ... Read more

കേരള ട്രാവല്‍ മാര്‍ട്ട്; സഹായത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയരുതെന്ന് ടൂറിസം മേഖല

പ്രളയം വരുത്തിയ ആഘാതത്തില്‍ നിന്നും സംസ്ഥാനത്തെ ടൂറിസം മേഖല മെല്ലെ കരകയറുകയാണ്. കേരളത്തിന്‍റെ വരുമാനത്തില്‍ മുഖ്യപങ്ക് വഹിക്കുന്ന ടൂറിസം മേഖല പുനരുജ്ജീവനത്തിനുള്ള മികച്ച അവസരമായി ഉറ്റുനോക്കുന്നത് വരാനിരിക്കുന്ന കേരള ട്രാവല്‍ മാര്‍ട്ടിനെ(കെടിഎം)നെയാണ്. ഈ മാസം 27 മുതല്‍ 30വരെയാണ് കേരള ട്രാവല്‍ മാര്‍ട്ട് നടക്കുന്നത്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കേരള ട്രാവല്‍ മാര്‍ട്ടിനുള്ള സഹായം ധനവകുപ്പ് തടയുമോ എന്ന ആശങ്ക ടൂറിസം വകുപ്പിനുണ്ട്. ട്രാവല്‍ മാര്‍ട്ട് ആഘോഷമല്ല ടൂറിസം വികസനത്തിന്‌ ആവശ്യമാണെന്ന അഭിപ്രായം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫയലില്‍ രേഖപ്പെടുത്തിക്കഴിഞ്ഞു. ട്രാവല്‍ മാര്‍ട്ടില്‍ 52 വിദേശ രാജ്യങ്ങളില്‍ നിന്ന് 400 കമ്പനികള്‍ അടക്കം 1500 ടൂറിസം സംരംഭകര്‍ പങ്കെടുക്കും. അഞ്ചു കോടിയിലേറെ ചെലവു വരുന്ന ട്രാവല്‍ മാര്‍ട്ടിന് സര്‍ക്കാര്‍ സഹായം രണ്ടു കോടി രൂപ മാത്രമാണ്. അയ്യായിരത്തിലേറെ ഹോട്ടല്‍ മുറികളും സ്വകാര്യമേഖല ട്രാവല്‍ മാര്‍ട്ടിനായി സൗജന്യമായി നല്‍കുന്നുണ്ട്. നിശ്ചിത തീയതിയില്‍ തന്നെ ട്രാവല്‍ മാര്‍ട്ട് നടക്കുമെന്ന് കഴിഞ്ഞ ടൂറിസം ഉപദേശക സമിതി യോഗത്തില്‍ ... Read more

മൂന്നാർ മനോഹരം; മാടിവിളിച്ച് ‘ഷോകേസ്’

മൂന്നാർ എന്നും മനോഹരമാണ്. സഞ്ചാരികളുടെ പറുദീസയും. തേയിലചെടികളാൽ ഹരിത സമൃദ്ധമായ മലനിരകളും തണുപ്പും വളഞ്ഞു പുളഞ്ഞ വഴികളും മഞ്ഞുവീഴുന്ന കാലാവസ്ഥയും മൂന്നാറിനെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കുന്നു. മൂന്നാറിലേക്ക് കൂടുതൽ സഞ്ചാരികളെ എത്തിക്കാനും മൂന്നാറിനെക്കുറിച്ചു ചിലർക്കെങ്കിലുമുള്ള അബദ്ധധാരണകൾ നീക്കാനും പരിശ്രമിക്കുകയാണ് ‘ഷോകേസ് മൂന്നാർ’ മൂന്നാർ ടൗണിനു എട്ടു കിലോമീറ്റർ ചുറ്റളവിലുള്ള ഹോട്ടലുകാരുടെ സംഘടനയാണ് ‘ഷോകേസ് മൂന്നാർ’. രണ്ടു വർഷം മുൻപായിരുന്നു സംഘടനയുടെ പിറവി. ഇത്തരം കൂട്ടായ്മ രൂപീകരിക്കാൻ കാരണങ്ങൾ പലതുണ്ടായിരുന്നെന്നു ഷോകേസ് മൂന്നാർ പ്രസിഡന്റ് അഡ്വ. ബാബു ജോർജ് പറയുന്നു. പ്രധാനമായും മൂന്നാർ ടൂറിസം പ്രോത്സാഹിപ്പിക്കലാണ് ലക്‌ഷ്യം. മൂന്നാർ എന്നു പറഞ്ഞു സമീപ സ്ഥലങ്ങളിലെ ഹോട്ടലുകളും റിസോർട്ടുകളും പരസ്യങ്ങൾ നൽകാറുണ്ട്. പക്ഷെ യഥാർത്ഥ മൂന്നാർ അവിടെത്തുന്ന സഞ്ചാരികൾക്കു അന്യമാകുന്നു. ഈ നില മാറ്റാനുള്ള പ്രചരണവും ഷോകേസിന്റെ ലക്ഷ്യങ്ങളിലൊന്നാണെന്നും ബാബു ജോർജ് ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു.   മൂന്നാറിലെ ഹോട്ടലുകളെപറ്റിയുള്ള മുഖ്യ പരാതി തിരക്കുള്ള സമയത്തു നിരക്ക് കൂട്ടുന്നു എന്നതാണ്. ഈ അവസ്ഥയ്ക്ക് ... Read more

ഹരി കെ സി ഈസ്റ്റ് ബൗണ്ട് ഡിസ്കവറീസ് ദക്ഷിണേന്ത്യാ ബിസിനസ് ഹെഡ്

ഡൽഹി ആസ്ഥാനമായ ഈസ്റ്റ് ബൗണ്ട് ഗ്രൂപ്പിൻറെ ദക്ഷിണേന്ത്യാ ബിസിനസ് മേധാവിയായി  ഹരി കെ സി  ചുമതലയേറ്റു. കൊച്ചി ഓഫീസ് കേന്ദ്രീകരിച്ചാകും ഹരി പ്രവർത്തിക്കുക. 18 വർഷമായി ടൂറിസം മേഖലയിൽ സജീവമാണ് ഹരി. ലേ പാസേജ് ടു ഇന്ത്യ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നാണ് ഹരി ഈസ്റ്റ് ബൗണ്ട് ദക്ഷിണേന്ത്യാ ബിസിനസ് ഹെഡ് സ്ഥാനത്തേക്ക് വരുന്നത്. രാജ്യത്തെ പ്രമുഖ ഇൻ ബൗണ്ട് ടൂർ ഓപ്പറേറ്റർമാരാണ് ഈസ്റ്റ് ബൗണ്ട് ഗ്രൂപ്പ്. കേരള ട്രാവൽ മാർട്ട് സൊസൈറ്റി ജോയിന്റ് സെക്രട്ടറി, അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻ ഇന്ത്യ(അറ്റോയ്) എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിലും ഹരി കെ സി പ്രവർത്തിക്കുന്നുണ്ട്.

തേക്കടിയുടെ നല്ല ടൂറിസം പാഠം ; ആശയം-ആവിഷ്കാരം ടിഡിപിസി

  ടൂറിസത്തെ വളർത്തുന്നതിൽ മാത്രമല്ല ചിലേടത്തെങ്കിലും ടൂറിസം രംഗത്തുള്ളവരുടെ ശ്രദ്ധ. ചുറ്റുമുള്ള പരിസ്ഥിതിയെക്കുറിച്ചും അവർക്ക് കരുതലുണ്ട്. അത്തരം കരുതലിന്റെ കാഴ്ചകളാണ് തേക്കടിയിൽ നിന്നുള്ളത്. ടൂറിസം രംഗത്തെ നല്ല പാഠമാണ് തേക്കടി ഡെസ്റ്റിനേഷൻ പ്രൊമോഷൻ കൗൺസിൽ (ടിഡിപിസി )നൽകുന്നത്. പ്ലാസ്റ്റിക് രഹിത തേക്കടി ലോകത്തെങ്ങും വിനോദ സഞ്ചാര കേന്ദ്രങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് പ്ലാസ്റ്റിക് മാലിന്യം. തേക്കടിയും ഇതിൽ നിന്ന് മുക്തമായിരുന്നില്ല. എന്നാൽ ടിഡിപിസി ഒരു വർഷം മുൻപ് എടുത്ത തീരുമാനം നിർണായകമായി. ടിഡിപിസി അംഗങ്ങളുടെ ഹോട്ടലുകളിലും റിസോർട്ടുകളിലും പ്ലാസ്റ്റിക് കുപ്പിവെള്ളം ഒഴിവാക്കുക. ഇതോടെ തേക്കടിയിലെ മുൻനിര റിസോർട്ടുകളിൽ നിന്ന് പ്ലാസ്റ്റിക് കുപ്പി വെള്ളം പടിയിറങ്ങി. ശുദ്ധജല പ്ലാന്റുകൾ സ്ഥാപിച്ചായിരുന്നു റിസോർട്ടുകൾ പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളത്തെ കെട്ടുകെട്ടിച്ചത്. ഒരു മാസം 26,630 കുപ്പിവെള്ളത്തിൽ നിന്നാണ് തേക്കടി രക്ഷപെട്ടത്. കുപ്പിയേ വിട… കുഴലേ വിട… കഴിഞ്ഞ വർഷം പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളത്തെ പടിയിറക്കിയ ടിഡിപിസി ഇത്തവണ പരിസ്ഥിതി ദിനത്തിൽ കണ്ണു വെച്ചത് പ്ലാസ്റ്റിക് സ്ട്രോകളെയാണ്. ... Read more

കൊച്ചി അറബിക്കടലിന്‍റെ മാത്രമല്ല ഇനി അന്താരാഷ്‌ട്ര സമ്മേളനങ്ങളുടെയും രാജ്ഞി

കേരള ടൂറിസം പുതിയ തലത്തിലേക്ക്. വന്‍ രാജ്യാന്തര സമ്മേളനങ്ങള്‍ക്ക് വേദിയാകാനൊരുങ്ങി കൊച്ചി. ഈ മാസം 28ന്  ഗ്രാന്‍ഡ്‌ ഹയാത്ത് ഹോട്ടലും ലുലു ബോള്‍ഗാട്ടി രാജ്യാന്തര കണ്‍വന്‍ഷന്‍ സെന്‍ററും തുറക്കുന്നതോടെ കൊച്ചി ടൂറിസം രംഗത്ത്‌ മറ്റൊരു നാഴികക്കല്ല് താണ്ടും.   ടൂറിസം രംഗത്ത് വന്‍ വരുമാനം കൊണ്ടുവരുന്ന മൈസ് കേരളത്തില്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ട് അധിക കാലമായില്ല. മീറ്റിംഗ്,ഇന്‍സെന്റീവ്, കോണ്‍ഫ്രന്‍സ്, എക്സിബിഷന്‍ എന്നിവയുടെ ചുരുക്കപ്പേരാണ് മൈസ്. സമ്മേളന ടൂറിസം എന്നു മലയാളം. രാജ്യാന്തര സമ്മേളനങ്ങള്‍ക്ക് വിവിധ രാജ്യങ്ങളില്‍ നിന്ന് നിരവധി പേരാണ് എത്തിച്ചേരുന്നത്. ഇവരുടെ താമസ-ഭക്ഷണ വരുമാനം മാത്രമല്ല ഇത്രയധികം പേര്‍ സമീപ സ്ഥലങ്ങള്‍ കാണാന്‍ ഇറങ്ങുന്നതും ഷോപ്പിംഗ് നടത്തുന്നതുമൊക്കെ സമ്മേളന ടൂറിസത്തില്‍ നിന്നുള്ള വരുമാനം കൂട്ടും. ടൂറിസത്തിലൂടെ കേരളത്തിന്‌ ഇപ്പോള്‍ ലഭിക്കുന്ന വാര്‍ഷിക വരുമാനം ഏകദേശം 28,000 കോടി രൂപയാണ്.ഇതില്‍ പത്തു ശതമാനം മാത്രമേ നിലവില്‍ സമ്മേളന- വിവാഹ ടൂറിസങ്ങളില്‍ നിന്ന് ലഭിക്കുന്നുള്ളൂ.എന്നാല്‍ ബോള്‍ഗാട്ടി രാജ്യാന്തര കണ്‍വെന്‍ഷന്‍ സെന്‍റര്‍ തുറക്കുന്നതോടെ ഈ ... Read more

ആയുര്‍വേദം,യോഗ,ആരോഗ്യടൂറിസം, വിവാഹകേന്ദ്രം…കേരളത്തിന്‍റെ ടൂറിസം ഭാവി ഇവയിലെന്ന് ഫിക്കി

കേരളത്തിന്‍റെ വിനോദ സഞ്ചാര രംഗം ശ്രദ്ധയൂന്നേണ്ട മേഖലകളെക്കുറിച്ച് വ്യവസായികളുടെ കൂട്ടായ്മയായ ഫിക്കിയും യെസ് ബാങ്കും ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശം.ഇന്ത്യയിലേക്കുള്ള സഞ്ചാരം സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് കേരള ടൂറിസത്തിന്റെ ഭാവി മെച്ചപ്പെടുത്താനുള്ള നിര്‍ദേശമുള്ളത്. മെഡിക്കല്‍ ടൂറിസത്തിന്‍റെ ആഗോള കേന്ദ്രമായി ഇന്ത്യയെ മാറ്റണം. ആയുര്‍വേദത്തിന്റെയും യോഗയുടെയും ജന്മസ്ഥലമെന്ന നിലയില്‍ കേരളത്തെ പ്രോത്സാഹിപ്പിക്കണം.മാത്രമല്ല പശ്ചിമഘട്ടത്തിലെ സസ്യങ്ങളാലും കേരളം അനുഗ്രഹീതമാണ്.രാജ്യാന്തര യോഗ ദിനത്തോടനുബന്ധിച്ചു ഇന്‍ക്രെഡിബിള്‍ ഇന്ത്യ ക്യാമ്പയ്നില്‍ പെടുത്തി കേരളത്തിന്‍റെ ആയുര്‍വേദ-യോഗാ പെരുമ പ്രചരണങ്ങള്‍ക്ക് തുടക്കമിടണമെന്നും റിപ്പോര്‍ട്ടിലുണ്ട്. മനോഹര പ്രകൃതിഭംഗിയുള്ള കേരളം ശ്രദ്ധയൂന്നേണ്ട മറ്റൊരു രംഗം വിവാഹ ടൂറിസത്തിലാണ്. മികച്ച വിവാഹ കേന്ദ്രം കേരളം എന്ന നിലയില്‍ പ്രചരണം സംഘടിപ്പിക്കണമെന്നും ഫിക്കി റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. രാജ്യത്ത് വളര്‍ന്നു വരുന്ന ടൂറിസം മേഖലകള്‍ സമ്മേളന(മൈസ്)ടൂറിസം, ആത്മീയ ടൂറിസം,മെഡിക്കല്‍ ടൂറിസം എന്നിവയാണ്. മെഡിക്കല്‍, ആരോഗ്യ ടൂറിസം വളര്‍ച്ചക്ക് ദേശീയ തലത്തില്‍ പ്രത്യേക ബോര്‍ഡ് രൂപീകരിക്കണം. ആയുഷ് മന്ത്രാലയത്തെ കൂടുതല്‍ സ്വതന്ത്രമാക്കണം. മെഡിക്കല്‍ വിസ ചട്ടങ്ങള്‍ ലഘൂകരിക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. ... Read more

തീരനിയമ ഇളവ്; സ്വാഗതം ചെയ്ത് ടൂറിസം മേഖല

തീ​ര​ദേ​ശ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഇ​ള​വ് വ​രു​ത്തിയ കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ തീരുമാനത്തെ സ്വാഗതം ചെയ്തു വിനോദ സഞ്ചാര മേഖല. തീരുമാനം കടലോര- കായലോര ടൂറിസത്തിന് ഉണര്‍വേകുമെന്ന് അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ(അറ്റോയ്) പറഞ്ഞു. കടലോരങ്ങളിലും കായലോരങ്ങളിലും നിരവധി ടൂറിസം പദ്ധതികളാണ് തീര പരിപാലന അതോറിറ്റിയുടെ അനുമതി കാത്തു കിടക്കുന്നത്. ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഇവയ്ക്കുള്ള തടസങ്ങള്‍ നീങ്ങും. വസ്തുതകള്‍ ഉള്‍ക്കൊണ്ടുള്ളതാണ് മന്ത്രാലയ തീരുമാനമെന്ന് അറ്റോയ് പ്രസിഡന്റ് പികെ അനീഷ്‌ കുമാറും സെക്രട്ടറി ശ്രീകുമാര മേനോനും പറഞ്ഞു. തീ​ര​ദേ​ശ​ത്തി​ന് 200 മീ​റ്റ​റി​നു​ള്ളി​ൽ നി​ർ​മാ​ണം പാ​ടി​ല്ലെ​ന്ന വ്യ​വ​സ്ഥ 50 മീ​റ്റ​റാ​യി ചു​രു​ക്കി​യാ​ണ് മന്ത്രാലയം പു​തി​യ വി​ജ്ഞാ​പ​നം ഇ​റ​ക്കി​യത് . തീ​ര​ദേ​ശ​ത്തെ പ​രി​സ്ഥി​തി ദു​ർ​ബ​ല പ്ര​ദേ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ഇ​വി​ട​ങ്ങ​ളി​ലെ 30 ശ​ത​മാ​നം പ്ര​ദേ​ശ​ത്ത് മാ​ത്ര​മാ​യി​രി​ക്കും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി​യെ​ന്നും വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​യു​ന്നു. നി​ബ​ന്ധ​ന​ക​ൾ പാ​ലി​ച്ച് പ​രി​സ്ഥി​തി സൗ​ഹൃ​ദ റി​സോ​ർ​ട്ടു​ക​ൾ, ഹോ​ട്ട​ലു​ക​ൾ എ​ന്നി​വ നി​ർ​മി​ക്കാ​മെ​ന്നും വി​ജ്ഞാ​പ​ന​ത്തിലുണ്ട്. ദ്വീ​പു​ക​ളി​ലെ നി​ർ​മാ​ണ​ത്തി​ന്‍റെ പ​രി​ധി 50 മീ​റ്റ​റി​ൽ നി​ന്നും ... Read more

ടൂറിസം ഉപദേശക സമിതിയും മാര്‍ക്കറ്റിംഗ് നിര്‍ദേശ ഗ്രൂപ്പും പുനസംഘടിപ്പിച്ചു

കേരള ടൂറിസം ഉപദേശക സമിതിയും   മാര്‍ക്കറ്റിംഗ് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള ഗ്രൂപ്പും പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തി പുനസംഘടിപ്പിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ടൂറിസം ഉപദേശക സമിതി അധ്യക്ഷ സ്ഥാനത്ത് തുടരും. ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് വൈസ് ചെയര്‍മാനും ഡയറക്ടര്‍ ബാലകിരണ്‍ കണ്‍വീനറുമാണ്. അംഗങ്ങള്‍: കെടിഡിസി ചെയര്‍മാന്‍ എം വിജയകുമാര്‍,എംഡി രാഹുല്‍ ആര്‍ നായര്‍, അറ്റോയ് പ്രസിഡന്റ് പികെ അനീഷ്‌ കുമാര്‍, സിജിഎച്ച് എര്‍ത്ത് എംഡി ജോസ് ഡോമിനിക്,എയര്‍ ട്രാവല്‍ എന്റര്‍പ്രൈസ് എംഡി ഇഎം നജീബ്, ഇന്‍സൈറ്റ് ഹോളിഡെയ്സ് എംഡി അബ്രഹാം ജോര്‍ജ്, അബാദ് ഹോട്ടല്‍സ്‌ എംഡി റിയാസ് അഹമ്മദ്,സോമതീരം സിഎംഡി ബേബി മാത്യു, കാലിപ്സോ അഡ്വെന്‍ചേഴ്സ് എംഡി കമാണ്ടര്‍ സാം ടി സാമുവല്‍, റെയിന്‍ബോ ക്രൂയിസ് എംഡി ജോസ് മാത്യു, വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് വഞ്ചീശ്വരന്‍,അയാട്ടോ ചെയര്‍മാന്‍ സെജോയ് ജോസ്, സൗത്ത് കേരള ഹോട്ടലിയെഴ്സ് ഫോറം പ്രതിനിധി ചാക്കോപോള്‍, എയര്‍ ഇന്ത്യ സ്റ്റേഷന്‍ മാനേജര്‍, സ്പൈസ് ലാന്‍ഡ് ഹോളിഡെയ്സ് എംഡി ... Read more

ഫ്രാന്‍സില്‍ റോഡ്‌ ഷോയുമായി കേരള ടൂറിസം; നാളെ ഇറ്റലിയില്‍

ഫ്രഞ്ച് വിനോദ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ ഫ്രാന്‍സിലെ മാര്‍സിലിയില്‍ റോഡ്‌ ഷോ. കെടിഡിസി മാനേജിംഗ് ഡയറക്ടര്‍ രാഹുല്‍ ആര്‍ നായര്‍ കേരളത്തിന്‍റെ ടൂറിസം കാഴ്ചകള്‍ വിവരിച്ചു. മാര്‍സിലിയിലെ പതിനഞ്ചോളം പ്രമുഖ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ റോഡ്‌ ഷോയില്‍ പങ്കെടുത്തു. പാരിസ് കഴിഞ്ഞാല്‍ ഫ്രാന്‍സിലെ വലിയ നഗരമാണ് മാര്‍സലി. ബര്‍ലിന്‍ രാജ്യാന്തര ടൂറിസം മേളക്ക് പിന്നാലെ ഇന്തോനേഷ്യയും മാര്‍സലിയില്‍ റോഡ്‌ ഷോ നടത്തി. ഇന്തോനേഷ്യന്‍ ടൂറിസത്തിന്‍റെ റോഡ്‌ ഷോ ദിവസം തന്നെ നടന്ന കേരള ടൂറിസം വിവരണത്തില്‍ മികച്ച പങ്കാളിത്തമാണ് ടൂര്‍ ബിസിനസുകാരില്‍ നിന്നുണ്ടായത്. നാളെ ഇറ്റലിയിലെ മിലാനിലാണ് കേരള ടൂറിസം റോഡ്‌ ഷോ. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇതില്‍ പങ്കെടുക്കുന്നുണ്ട്.

ബജറ്റ് നാളെ: പ്രതീക്ഷയോടെ ടൂറിസം മേഖല

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിന് മണിക്കൂറുകള്‍ മാത്രം.പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് ടൂറിസം മേഖല. കേരളീയനായ അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്ര ടൂറിസം മന്ത്രിയായ ശേഷമുള്ള ആദ്യ ബജറ്റില്‍ സംസ്ഥാനത്തെ ടൂറിസം മേഖലക്ക് കാര്യമായ പ്രാമുഖ്യം കിട്ടുമോ എന്നതും ആകാംക്ഷയുണര്‍ത്തുന്നു, വിദേശനാണ്യം നേടുന്ന കയറ്റുമതിക്ക് ലഭ്യമാക്കുന്ന ആനുകൂല്യങ്ങള്‍ ടൂറിസം മേഖലക്കും ലഭ്യമാക്കണമെന്നാവശ്യം ഉയര്‍ന്നിട്ടുണ്ട്.ടൂറിസം മേഖലയില്‍ നിന്നുള്ള വിദേശ നാണ്യ വരുമാനത്തില്‍ 20ശതമാനത്തിലേറെ വര്‍ധന ഉണ്ടായിട്ടുണ്ടെന്ന് ബജറ്റിന് മുന്നോടിയായി വെച്ച സാമ്പത്തിക സര്‍വേയില്‍ വ്യക്തമാക്കിയിരുന്നു. മാറുമോ നികുതിഘടന ടൂറിസം മേഖലയുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നാണ് നികുതി പരിഷ്കരണം. ജിഎസ്ടി നടപ്പാക്കിയതോടെ സര്‍വത്ര ആശയക്കുഴപ്പമായി.കേന്ദ്ര സര്‍ക്കാര്‍ പോംവഴികള്‍ നിര്‍ദ്ദേശിക്കുന്നെങ്കിലും ആത്യന്തിക പരിഹാരം ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. ടൂറിസത്തെ ഏറെ പ്രോത്സാഹിപ്പിക്കുന്ന തായ്ലാന്‍ഡ്,മലേഷ്യ, സിംഗപ്പൂര്‍,ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളുമായി മത്സരിക്കാന്‍ ആഗോള തലത്തിലെ നികുതി കണക്കിലെടുക്കണമെന്ന് അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ (അറ്റോയ്)നേരത്തെ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഹോട്ടലുകളുടെ നികുതി കുറയ്ക്കുന്നത് ടൂറിസം മേഖലക്ക് കൂടുതല്‍ പ്രോത്സാഹനമാകും.നിലവില്‍ 2500-7500 നിരക്കിലുള്ള ഹോട്ടലുകള്‍ക്കും ... Read more